Home Authors Posts by അനീസ് കായംകുളം

അനീസ് കായംകുളം

അനീസ് കായംകുളം
43 POSTS 0 COMMENTS
സ്വന്തം നാട് കായംകുളം പിതാവ് അസീസ്‌ മാതാവ്‌(മരണപ്പെട്ടു)സൌദാബീഗം ഭാര്യ ഷെമി മക്കള്‍ ദിയാഫത്തിം,ദാനാഫത്തിം

ജലം

മലയില്ല മരമില്ലാ മാരിവില്ല്പോലും വിണ്‍കോണില്‍നിന്നു അടര്‍ന്നുപോയി... പുഴയില്ല പുല്‍ത്തകിടിയുമില്ലഭൂമിയില്‍ നാളയില്‍മുളക്കേണ്ടവിത്തുകള്‍ കരിഞ്ഞുപ്പോയി..... കുടിനീരുവറ്റിയ നാവുനീട്ടിഭൂമി വിണ്ണിനെ നോക്കികിതക്കുന്നു- അറ്റുപോകുമീ ആയുസുനിലനിര്‍ത്താന്‍ ഒരിറ്റുദാഹജലത്തിനായി.... നീരുറവകള്‍വറ്റിച്ചു ചുടലപ്പറമ്പാക്കിയ- മനിതനെയോര്‍ത്തു മണ്ണിന്‍റെമനസ്സു ഉരുകിയൊഴുകുന്നു ലാവയായി.... മക്കള്‍തന്‍ കൈയ്യിനാല്‍മാന്തിപറിച്ച- ജനനിതന്‍ഹൃദയത്തിലിന്നു ഒരിറ്റു നിണംപ്പോലും പൊടിയുന്നില്ല.... വറ്റിവരണ്ടുപ്പോയാഞരമ്പുകള്‍...! ഇനിവരുമൊരു തലമുറയെഓര്‍ത്തു തേങ്ങുന്നുധരിത്രി.... വരണ്ടതന്‍മാറില്‍ കുടിനീരിനായി ഇനിചുടുചോരകൊണ്ട് നനയുന്നതോര്‍ത്ത്‌ ഭൂമിതന്‍ഉള്ളകംപുകയുന്നു.... ഒരിറ്റുജീവജലത്തിനായി വരണ്ടനാവിനാല്‍ കരുണയറ്റകാര്‍മേഘകൂട്ടത്തോടവള്‍... കെഞ്ചുന്നു...... മരിച്ച നാഡികളുടെ പുനര്‍ജനിക്കായി- തരുകനിങ്ങള്‍ജലം തളിര്‍ക്കട്ടെഎന്‍മേനി... വിലപ്പെട്ട ജലധാരകള്‍ ഒഴുകട്ടെയെന്‍ സിരകളില്‍ മുളക്കുവാന്‍ വെമ്പുന്ന നാളയുടെ വിത്തുകള്‍ക്കായി....!

കെടുത്തുന്നയുവത്വങ്ങള്‍

അറിവിന്‍റെവെളിച്ചത്തില്‍ ഉയിര്‍ത്തിടുന്നയുവത്വത്തെ തളച്ചിടുന്നുകരിനിയമത്തിനാല്‍ കല്ല്‌തുറുങ്കില്‍...! കാലംമെനഞ്ഞെടുത്ത പുത്തന്‍ കുരുക്കില്‍ പിടഞ്ഞുഒടുങ്ങുന്നു നാളയില്‍ നാടിനേനയിക്കേണ്ട യുവത്വത്തിന്‍ആയുസ്സ്....! ആദര്‍ശവിശ്വാസ ചിഹ്നത്തിന്‍റെ വേര്‍തിരുവില്‍ ഇരകളെതിട്ടമാക്കി മെനഞ്ഞെടുത്ത കഥയിലെതാരമാക്കി അടിമയാക്കുന്നു പുത്തന്‍പ്രഭാതങ്ങളെ...! അവകാശശബ്ദത്തിന്‍ നാവരിഞ്ഞു ധ്വംസനപര്‍വ്വം മറക്കുവാനായിട്ട് യെന്‍കൌണ്ടര്‍ നീതിനടപ്പാക്കുന്നു നടപ്പാതയില്‍...! അവകാശങ്ങളൊക്കെ കവര്‍ന്നെടുത്തിട്ട് അധികാരത്തില്‍നിന്നു അകറ്റുവാനായിട്ടു രാജ്യദ്രോഹത്തിന്‍ ചാപ്പകുത്തിതുടച്ചു നീക്കുന്നുപിറന്നമണ്ണില്‍നിന്നു ഒരുകൂട്ടത്തെ.....! ജനനിക്കായ്‌കൊലക്കയര്‍ വിശ്വാസത്തിന്‍ ഭാഗമായികരുതി രക്തസാക്ഷിത്വംവരിച്ചവര്‍തന്‍ പിന്‍തലമുറയിന്നിവിടെ നിലനില്‍പ്പിനായി ബലികല്ലില്‍ തലതല്ലികേഴുന്നു.....! അധികാരകാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുമ്പോഴും പെറ്റനാടിനെഒറ്റിയവന്‍ ആദര്‍ശവിശ്വാസത്തിന്‍ അകലത്തില്‍അകറ്റുമെന്നോര്‍ത്തിട്ട് നെറികെട്ട കൂട്ടത്തില്‍നിന്നുകാക്കുവാനായിട്ടു നിത്യവും ഇരക്കുന്നു പരബ്രഹ്മത്തോട്....! വിശ്വാസപ്രമാണംമുറുകേപുണരുന്നവന് വീഥിയിലെ വിഘ്നങ്ങള്‍വിലങ്ങാകുകില്ല ഇരുള്‍മൂടിയപാതയില്‍ തെളിവായിജ്വലിക്കും ഇനിയുമാ വഴിവിളക്ക്....! നമ്രൂതിന്‍മസ്തിഷ്കത്തില്‍ നുരച്ചകൂത്താടികള്‍ ഇന്നുംമൂളിപറക്കുന്നു....! നീറോമണ്ണായിട്ടും റോംഇന്നു ബാക്കി...! ഫറോവയെ മുക്കിയനൈല്‍പിന്നയുമോഴുകുന്നു...! അബ്രഹത്തിന്‍ ആനപ്പട പക്ഷികള്‍തന്‍ ചിറകടിയില്‍ചുട്ടെരിഞ്ഞിട്ടും തിരുഗേഹംമിന്നും ദൃഷ്ടാന്തമായിനില്‍ക്കുന്നു...! സത്യം പ്രതീക്ഷയേകൈയ്യ് വെടിയില്ല കാലം അതിനുസാക്ഷിയാവും...! കാലംപറഞ്ഞ കഥകള്‍തെളിവായി മുന്നില്‍ കത്തുന്നു...! നാളയെകെടാതെകാക്കുവാന്‍ ഇനിയുള്ള യുവത്വത്തേഅണക്കാതെകാക്കണം അത്എന്‍റെയുംനിന്‍റെകര്‍മ്മമാണന്നോര്‍ക്കണം..!

തീര്‍ത്ഥജലം

മലയാളിയും മാമലനാടിനെ മരുഭൂമിയാക്കി.. നീരുറവകള്‍സമൃദ്ധിയില്‍ മതിമറന്ന മലയാളി ഇന്ന്ഇനി കുടിനീരിനായികോര്‍പറേറ്റ്‌ പടിക്കല്‍നിരയുറപ്പിക്കും..... മണലൂറ്റി മണ്ണിന്‍റെ നനവും ചോര്‍ത്തി മരങ്ങള്‍മുറിച്ചുമണ്ണിന്‍റെ മാറും നഗ്നമാക്കി... പിന്നെ മലമാന്തിമണ്ണിനെ പൊങ്ങു തടിയാക്കി നാടായനാട്ടിലൊക്കയും വീടായി വീടിന്‍റെപിന്നിലെ ആലകുഴിനികത്തി.... കൈത്തോട്‌പോലുംകവര്‍ന്നെടുത്തു കരപോലെയാക്കി മതില്പൊക്കി.... മുറ്റമില്‍വര്‍ണ്ണ ഓടുപാകി നീരിന്‍റെഒഴുക്കിന് ഓടകീറി മണ്ണിന്‍റെകുടിനീര്ഒലിച്ചുപോയി... വിളനിറഞ്ഞ പാടങ്ങള്‍ ഓര്‍മ്മയാപ്പോള്‍ ഒഴുക്കിന്‍റെ നീര്‍ച്ചാലുകള്‍ വരണ്ട്പോയി.. മനിതന്‍നാളയെഓര്‍ക്കാതെപോയപ്പോള്‍ കൊടുംവേനല്‍ഇന്നേഓര്‍മ്മയായി വന്നു... എല്ലാംമറന്നത്‌ മണ്ണും വിണ്ണുമല്ലാ ആര്‍ത്തിമൂത്തപ്പോള്‍ മറന്നത് മനുഷ്യനാണ്... മണ്ണിനെകൊന്ന മനുഷ്യനിന്ന് കുടിനീര് മുട്ടി കെടുതിയിലാണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തി കുറ്റങ്ങള്‍ തമ്മില്‍ പകുത്തിടുമ്പോള്‍ ഓര്‍ക്കുക ഭൂമിയെ വരട്ടിയത് നാം എല്ലാരുമെന്നു.. ഉള്ളതെങ്കിലും ഇനികാത്തുവെക്കാം ഒടുക്കത്തെ നേരത്ത് നാവുവരളുമ്പോള്‍ തൊണ്ടനനക്കുവാനായി ഇത്തിരി തീര്‍ത്ഥജലത്തിനായി

തീർച്ചയായും വായിക്കുക