Home Authors Posts by അനീസ് കായംകുളം

അനീസ് കായംകുളം

അനീസ് കായംകുളം
43 POSTS 0 COMMENTS
സ്വന്തം നാട് കായംകുളം പിതാവ് അസീസ്‌ മാതാവ്‌(മരണപ്പെട്ടു)സൌദാബീഗം ഭാര്യ ഷെമി മക്കള്‍ ദിയാഫത്തിം,ദാനാഫത്തിം

ജന്മദേശം

  കീര്‍ത്തികേട്ടെന്‍റെനാട്ടില്‍ യെത്തിയ അതിഥിയേനാം ആദരവോടെവണങ്ങിനമ്മള്‍..... ആര്‍ത്തിപൂണ്ട അതിഥിനമ്മേ കൂര്‍മബുദ്ധിയാല്‍ തമ്മിലകറ്റി വിരുന്നുവന്നവന്‍ ജന്‍മിയായി..... ജന്മനാടിനവര്‍കൊളിവെച്ചപ്പോള്‍ ജനനിതന്‍ അവകാശിനമ്മള്‍ വെറുമൊരുഅഭയാര്‍ത്ഥിയായി........ പിറന്നമണ്ണിന്‍റെ മഹത്വമറിഞ്ഞു നാംഉണര്‍ന്നപ്പോള്‍ വിറച്ച്പ്പോയി വിരുന്നുവന്നവന്‍.... മതവുംവര്‍ണ്ണവും മറന്നുനാം തോള്‍ ചേര്‍ന്നപ്പോള്‍....തീതുപ്പുന്നയത്രതന്ത്രങ്ങള്‍ പിഴച്ചുപോയി വീര്യത്തിന്‍മുന്നില്‍....... വീരയോദ്ധാക്കള്‍തന്‍ നിണത്തിന്‍റെ കുത്തൊഴുക്കിനാല്‍ കടപുഴകിവീണൂ അസ്തമയസൂര്യനില്ലാത്തസാമ്രാജ്യം... പൂര്‍വ്വപിതാക്കള്‍തന്‍ വീറിനാല്‍ പടിയിറങ്ങി പരദേശികള്‍ പവിത്ര ദേശത്തുനിന്നും എന്നേക്കുമായി....... സിന്ധിന്‍റെതാഴ്വാര മഹനീയത കാക്കുവാനായിസോദരായി വാഴണം ഇനിയുമീപുണ്ണ്യ ഭൂമികയീല്‍...... മതമൈത്രിതന്നുടെ ഈറ്റില്ലഭൂവിനെ ഇടനെഞ്ചിലേറ്റികാക്കുവനായിട്ട് വൈരംമറനൊന്നിക്കാം മര്‍ത്യസമൂഹമേ.....!

ജാലകപ്പഴുതിലൂടെ ഞാന്‍ കണ്ട കാഴ്ച

  ലോകത്തിന്‍ ജാലകപ്പഴുതിലൂടെ ഞാന്‍ കണ്ടകാഴ്ച... മുഷിഞ്ഞ ജീവിതമാറാപ്പ് തോളിലേന്തി കുനിഞ്ഞ ശിരസുമായി ഒരു ഇരുകാലി... ചുറ്റിലേ വര്‍ണങ്ങള്‍ക്കിടയില്‍ പ്രത്യാശയാല്‍ തിരയുന്നു നിറമില്ലാത്തമിഴിയാല്‍... കിനാക്കള്‍ വിരിയുന്ന നീണ്ട പാതയോരത്തെ ചിന്ത മരിക്കാത്തവന്‍റെ മുന്നില്‍നീട്ടി കരങ്ങള്‍... ചിത്തഭ്രമം കൊണ്ട് ചന്തം കെട്ടവന്‍റെ കണ്‍കളിന്നു ചുളിഞ്ഞമുഖം ഒളുപ്പിച്ചു പലരൂപികള്‍... പരിഹാസമുഖങ്ങളിലെ പുച്ഛമറിയാതെ പിന്നയും ഇരക്കുന്നവന്‍ കനിവിനായി... പശിക്കുന്നവയറിന്‍റെ വിളികേള്‍ക്കാത്ത കാതുകളില്‍ പിന്നെയും പിന്നെയും മുട്ടി വിളിക്കുന്നവന്‍.... ആര്‍ഭാട മംഗല്ല്യ പന്തലിന്‍ ഊട്ടുപുരയില്‍ ആര്‍ത്തിയോടവന്‍ പാഞ്ഞടുത്തു... ആര്‍ഭാടതിമിര്‍പ്പിന്റെ കാവലാളന്‍മാര്‍ അരിശത്തോടവനെ ആട്ടിയോടിച്ചു... അരിശമതൊട്ടുമില്ലാതവന്‍- എച്ചില്‍കൂനയെ നോക്കികൊതി പൂണ്ടു... എച്ചിലിലയുടെ മഹത്വമറിയാത്ത തെരുവിന്‍റെ ശുനകരോടപ്പം വറ്റുകളവനും വിഴുങ്ങി എലനക്കിനായ്ക്കളുടെ മുറുമുറുപ്പവന്‍ കേട്ടില്ല അരാച്ചാണ്‍ വയറിന്‍റെ വിശപ്പിന്‍റെ മുറുമുറുപ്പു മാത്രമവന്‍റെകാതില്‍... മൃഷ്ടാന്നഭോജന...

എന്‍റെവസിയത്ത്

  വിടചൊല്ലുവാന്‍ ആവാതെഞാന്‍ വിടപറയുമ്പോള്‍ എനിക്കായി പൊഴിക്കണംനീ കണ്ണീര്‍പൂക്കള്‍ അതുകണ്ട്ഇനി തുടിക്കാത്തന്‍റെ ഹൃദയതളംനിറയണം......... വിടചൊല്ലുവാന്‍ വാക്കുകള്‍ഇല്ലാതെ വിറകൊള്ളുന്നനിന്‍റെ അധരങ്ങളില്‍നിന്നു ഉതിരുന്നവാക്കിനാല്‍ ഇനികേള്‍ക്കാത്തന്‍റെ കര്‍ണ്ണങ്ങള്‍നിറയണം........ നിനക്കായിഇനിഒന്നും ചെയ്യുവാന്‍ആവാത്ത എന്നയോര്‍ത്തു വിരിയണം എന്‍റെ നന്മകള്‍ മാത്രം നിന്‍റെസ്മരണകളില്‍എന്നും അതുമാത്രംസ്വാന്തനാമായി കൂടെഉറങ്ങണംഇനിഉണരാത്ത നിത്യനിദ്രയില്‍എനിക്കും...! ഇതുമാത്രംഎന്‍റെ വൊസിയത്ത്നിന്നോട് മാത്രം.........!

മോഹവര്‍ണ്ണങ്ങള്‍

അല്പ്പമീ ജീവിതമെങ്കിലും സ്വല്പ്പമായെങ്കിലും സന്തോഷിക്കണംഎനിക്കായ് അത്നിന്‍സാമീപ്യത്തില്‍.... അതിരുകള്‍ഇല്ലാത്തസ്വപ്നങ്ങള്‍ എങ്കിലും അതിരിട്ടജീവിതത്തിന്‍ അതിര്‍വരമ്പുകള്‍ ഭേതിക്കുവാനാവില്ല.... യാഥാര്‍ഥ്യചിത്രംമങ്ങിയതാവില്ലാ മനമോഹവര്‍ണ്ണത്താല്‍ മറയുന്നതാവം മിഴിമുന്നിലെയാഥാര്‍ഥ്യങ്ങള്‍... മിഴിപൂട്ടിഎന്നേക്കുമായിഉറങ്ങിടും നാള്‍വരെയും മോഹവര്‍ണ്ണങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ലാ... അകകണ്ണില്‍തെളിയും മോഹതിരകള്‍ അറിയാതെമറയുന്നപ്പോലെ അറിയാതെ പറയാതെ ഈ തീരവുമൊഴിയണം...... അസ്തമയമെന്നില്‍ അടുക്കുമുന്നേ അണയണമെനിക്കുനിന്‍അരുകില്‍ ഒരുത്തിരിനേരമെങ്കിലും..... നീതീര്‍ത്തസ്നേഹതീരത്തിലൂടെ ഒരല്‍പ്പമെങ്കിലും അലയണം എനിക്ക്നിന്‍കരങ്ങള്‍കവര്‍ന്ന്...... നിന്നിലേ അവസാന പൗര്‍ണ്ണമിയിലേ വെള്ളിവെളിച്ചത്തിലാവണം എന്‍റെ കുഴിമാടത്തിലേക്കുള്ളവഴിയേനടക്കാന്‍..... മണ്ണ്തരികളാല്‍ പുതപ്പിച്ച ഇരുണ്ടയെന്‍ മുറിക്കുള്ളില്‍ നിന്‍സ്നേഹത്തിന്‍ചിരാത് തെളിയണം ഇനിതുറക്കാത്തയെന്‍കണ്ണുകള്‍ക്ക്‌ കാഴ്ചയെകാന്‍.....!

അഖണ്ഡ ഭാരതം

ഗാന്ധിമരിക്കട്ടെ ഗോഡ്സെജനിക്കട്ടെ ഗാന്ധിസംമായട്ടെ ഗോഡസായിസംവാഴട്ടെ... ഗാന്ധിക്ക്പകരമിനിചുവരില്‍ ഗോട്സമാര്‍ തൂങ്ങട്ടെ അഹിംസതകരട്ടെ അക്രമംപുലരട്ടെ അക്രമികളാല്‍ലിനി രാജ്യംഭരിക്കട്ടെ ജനായത്തംനിലക്കട്ടെ സ്വേച്ഛാധിപതിനയിക്കട്ടെ..? ഈകലിയുഗംവാഴ്ച്ചയെ എന്ത്പറയാനാ..? രാമന്‍റെരാജ്യംസ്വപ്നംകണ്ട ഭൂമികയിലിന്നു ഗോഡ്സായിസ്ഥാനായി ഒരുങ്ങുന്നുപലരും... ഉമറിന്റെഭരണംകൊതിക്കുന്ന മണ്ണിതിലിന്ന് ഹിറ്റ്ലറിന്റെവാഴ്ച്ചപ്പോലെ ആഗ്രഹിക്കുന്നുപലരും.. നാനാത്വത്തിന്‍ഏകത്വവിളഭൂമിയിലിന്നു നമ്മള്ളില്ലാ........ ഞങ്ങള്‍മാത്രം..........? അസ്തമിക്കാത്ത സൂര്യന്‍റെനാടിനെവിറപ്പിച്ച ശക്തിയുംഐക്കവു സ്വാതന്ത്രിനാല്‍ക്കൊപ്പം കഴിഞ്ഞുപോയി........! ഇന്നത്തെദേശിയത അല്ലവേണ്ടത് ഗോഡ്സമാര്‍ കണ്ട ദോഷമാംദേശീയത വേണംപ്പോലും...! വായുവുംവെള്ളവുംപശിപ്പും ദാനമായിതന്നിടാംപ്പോലും ഗോഡസായിസംഇനി വാഴ്ത്തിപാടിയാല്‍പോലുമെന്ന്.......? ഒറ്റുകൊടുത്തും മാപ്പ്കുറിച്ചും സ്വന്തമായിസ്വാതന്ത്ര്യംകൊണ്ടവരെ വാഴ്ത്തപ്പെടുപ്പോള്‍ ഇന്നിവിടെസ്വാതന്ത്ര്യബലിദാനികള്‍ വെറുംചരിത്രത്തില്‍മാത്രം...! അഹിംസയുംമരിച്ചുഐക്കവുംപോയി അഖണ്ഡ ഭാരതംഎന്നേമരിച്ചു..........

ചിന്താവിഷയം

  ഉണ്ടുംഉറങ്ങിയും കൂടെകഴിഞ്ഞവന്‍ അപായപ്പെടുത്താന്‍ നോക്കുന്നു ഉപരി വിപ്ലവപ്പേരില്‍........ അകലങ്ങള്‍ തീര്‍ത്തു പരസ്പരം, ആദര്‍ശ ആശയപൊരുളുകളുടെ വിരൂപ ചിന്തകൾ ബന്ധങ്ങളുടെവില കുത്തനേ ഇടിഞ്ഞു, സ്വജനപക്ഷപാതത്തിന്‍റെ കമ്പോളവല്‍ക്കരണമൂലം ഷെയര്‍മാര്‍ക്കറ്റ് വ്യാപാരികള്‍ തഴച്ചുവളര്‍ന്നപ്പോള്‍ ഷെയര്‍ഹോള്‍ഡറുടെ നിക്ഷേപലാഭം വെറുമൊരു ഒറ്റനാണയതുട്ട് വികലചിന്തയുടെ വഴിഒരുക്കിയമരത്തു നിന്നവന്‍റെ വിശ്വരൂപം തിരിയാതെ ചിലര്‍ കൂടയുള്ളവന്‍റെ ഒറ്റുകാരായി... ചിന്തയുണരും മുന്‍പ്പേ ചിതയൊരുങ്ങീ ചാരത്ത് ചേര്‍ന്നുനിന്ന ഇന്നലകളിലെ കളികൂട്ടുകാരന്‍റെ ചീഞ്ഞുനാറുന്ന പുതിയ വിപ്ലവ കെടുതിമൂലം... കെടുതിയില്‍ ഒടുങ്ങിയവന്‍റെ കുടിയിലെ കണ്ണീരൊപ്പാന്‍ കൊടിപിടിച്ച കൈയ്യുകളോ കൊലവിളിച്ചാദര്‍ശമോ ഒരിക്കെലെങ്കിലുംഉയര്‍ന്നില്ലാ ചരിത്രവഴികളിൽ......... ആദര്‍ശം വേണം, അത് ആമാശയപിഴപ്പിനായാല്ലാ അധര്‍മ്മത്തെ തടുക്കണം അത് ആയുധകൊണ്ടല്ലാ ആശയത്തെ എതിര്‍ക്കാം അത് ആശയംകൊണ്ടാവണം വിശ്വാസങ്ങള്‍ അത് മസ്തിഷ്കാഘാതമേറ്റ സ്വാര്‍ത്ഥതയല്ലാ.. ആത്മപുഷ്ടിപ്പിന്‍റെനന്മകളാവണം..!

…….വിശപ്പറിയാത്ത വിഭവങ്ങള്‍…….

  ഉരുണ്ട ഈഭൂമിലെ പരന്ന ഈലോകത്ത് വിശപ്പിനാള്‍ജനം പരലോകം- പുല്‍കുന്നു.... പോഷകാഹാരം കിട്ടാത്ത കുഞ്ഞുങ്ങള്‍ ആയുസ്സ്‌ എത്താതെ ചത്തൊടുങ്ങുന്നു.. ചാവിന്‍റെ കണക്കുകള്‍ കൂട്ടുന്ന കൂട്ടര്‍ക്ക് ചാവിന്‍റെനേരിനെതിരയാന്‍ ഒട്ടുംനേരമില്ല..... തൊലികട്ടികൂടിയോരമ്മച്ചിക്ക് തൊലികട്ടികുറക്കാന്‍ പാലുംപഴവും ബദാമുംചേര്‍ത്ത സോപ്പുംക്രീമുംവേണം.. തലനരച്ചപ്പന് തലയൊന്നു കറുപ്പിക്കാന്‍ നെല്ലിയുംവല്ലിയുംപിന്നെപല വെഞ്ഞനംകൂട്ടിലെ കമ്പനി തേള് വേണം...... കറുത്തൊരുവള്‍തന്‍ മേനിയേ വെളുപ്പിക്കുവാനായിട്ട് മഞ്ഞളും മധുവുംമലരുംചേര്‍ത്ത കമ്പനിയുടെ കുഴമ്പൊന്നുവേണം..... പട്ടിണി അകറ്റുവാന്‍ഇതൊന്നും ഇല്ലാത്ത നാട്ടിലോ ഇതൊക്കെകൂട്ടീട്ടു കൂട്ടങ്ങള്‍പലതാക്കി നാട്ടുകാരെ പറ്റിക്കാന്‍ കമ്പനികള്‍ക്ക് ഒട്ടും പഞ്ഞമില്ലാ... പലനുണപറഞ്ഞു പരസ്യം പരത്തി പലനാളില്‍ഇങ്ങനെ കൊള്ളയടിക്കുംമ്പോള്‍ പരമാധികാരകണ്ണുകളില്‍ പതിക്കുന്നില്ല സത്യം..... ഇക്കൂട്ടര്‍കൊയ്യുന്ന വിഭവങ്ങള്‍ കൂട്ടിട്ട് ഭൂമിയില്‍കൂടുന്ന വിശപ്പിനെ കെടുത്താലോ...?

മൂഢൻ

പൂക്കാലമെത്തിപൂവുംകൊഴിഞ്ഞു പക്ഷേആകാലമൊന്നുംഞാനറിഞ്ഞതില്ലാ.... നെട്ടോട്ടമോടുന്നുജീവിച്ചിരിക്കാന്‍ നേട്ടങ്ങള്‍കൊയ്യാന്‍ജീവിച്ചിരിക്കാന്‍..! നേടിയവരൊക്കേ മണ്ണ്‌മറഞ്ഞുപ്പോയി നേട്ടങ്ങളൊക്കെവിട്ടേച്ച്‌പ്പോയി ആറടിമണ്ണില്‍ അലിഞ്ഞേപോയ്‌..... ഞാന്‍മറന്നുപോയിഅവരേകുറിച്ചൊക്കെ നേടുവാനുള്ളന്‍റെആര്‍ത്തിക്കുമുന്നില്‍... നേട്ടങ്ങളൊക്കെ കൂട്ടികിഴിച്ചപ്പോള്‍ ഞാന്‍എനിക്കായിനേടിയനേട്ടത്തിന്‍റെ കണക്കുപിഴച്ചതുംഞാന്‍അറിഞ്ഞതില്ലാ....! ഇന്നിനെമറന്നന്‍റെചിന്താ നാളേക്കുവേണ്ടി അലഞ്ഞുനടന്നപ്പോള്‍നാളയില്‍എന്നേകുറിച്ചു മറന്നുപോയി..... തീരുന്നഎന്നിലേ നാഴികകള്‍ഓര്‍ത്തില്ലാ തിരാത്തമുന്നിലെ വഴിയേനടന്നുഞാന്‍........ മുന്നിലേദിശയില്‍ലക്ഷിയമായിതീര്‍ന്നപ്പള്‍ പിന്നിലെദിശതെറ്റിയവഴിയുംമറന്ന്പോയി...... മുന്നിലേലക്ഷ്യത്തിന്റെആഴംമുറുകുമ്പോള്‍ ലെന്‍റെപാദംകുഴഞ്ഞുപ്പോയി........ ലക്ഷ്യംപിഴച്ചുഞാന്‍തനിച്ചായപദയില്‍നിന്നൊന്നു പിന്നിട്ടവഴിയേതിരിഞ്ഞുനോക്കി....... തിരുകേനടക്കുവാന്‍ മനമൊന്നുകൊതിക്കുന്നു പക്ഷേഎന്നിലേകാലവുംസമയവുംകഴിഞ്ഞുപ്പോയി...! എന്നിലേജന്മലക്ഷ്യംപിഴച്ചവന്‍ഞാന്‍ഇനിയും ഒരുജന്മത്തിനായികൊതിക്കുന്നുമൂഢൻ.........! ________________________________ Anees Kylm

എനിക്കായി

  മോഹങ്ങള്‍ ഒട്ടുംഇല്ലാത്ത മനസ്സ്കൊണ്ട് ഒന്നുമേ മോഹിക്കാതെ ഒത്തിരിപറഞ്ഞു....... കാഴ്ചയിലോ വിദൂരമാം ഓര്‍മകളില്‍പ്പോലും ഇല്ലാത്ത തിരിയാത്തമുഖങ്ങള്‍ ദൂരെദൂരെയെങ്ങോ ഇരുന്നുകാതോര്‍ത്തു........ ഉറക്കേപറഞ്ഞില്ലങ്കിലും മൗനമായിശരിവെച്ചു അതുതന്നെ ധാരാളം അതുതന്നെഅര്‍ഹിക്കുന്നതിനു അപ്പുറം..... പൂര്‍ണ്ണം അല്ലന്നും അറിയാം പൂര്‍ണ്ണതയില്‍ എത്തില്ലന്നും അറിയാം.......... പരിമിതമായവാക്കുകള്‍കൊണ്ട് പറഞ്ഞുതീര്‍ക്കാനും ആവില്ലാ........... അസ്തമയ സൂര്യകിരണങ്ങള്‍ ചരുവില്‍ ചെമ്പട്ട്നൂലിനാല്‍ ഇഴപാകിതുടങ്ങി....... ഇനിഇരില്‍വീണ്‌ തുടങ്ങും മുന്നേ കാഴ്ചകള്‍മങ്ങിതുടങ്ങുമുന്നേ ആത്മാവിന്‍മോക്ഷകുരുക്കഴിക്കാന്‍ അവസാനത്തെ നാഴികമണി അടിക്കുമുന്നേ തിരുകേനടക്കണം എന്നിലേക്ക്‌ ഇനി എനിക്കായി............!

കൊഴിയുമീയാണ്ട്

  തകര്‍ന്നൊരാം ഈലോകത്തിന്‍ തകര്‍ത്തൊരാംപടിയിലിരുനൊന്നു ചൊല്ലട്ടെ കൊഴിയുമീആണ്ടിന്‍റെ കദനത്തിന്‍കഥ.... നിരായുധന്‍റെ നിണംവീണുചുവന്നു ജനനിതന്‍ മാറിടം... വിശപ്പിന്‍റെ കണ്ണീര്‍കണത്താല്‍ കുതിര്‍ന്നു ഭൂമിക..... കവര്‍ന്നെടുത്തനീതിക്കായി തെരുവുകളില്‍ ജനത്തിന്‍റെരോദനം... ചതച്ചരച്ചബാല്യത്തിന്‍ കബന്ധങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടുപറക്കുന്നശവംതീനി പക്ഷികള്‍..... അധികാരനിലനില്‍പ്പിനായി പ്രജകള്‍തന്‍ ചുടുചോരകൊണ്ട് ബലിനടത്തി...... അതിര്‍ത്തികടന്നൊരു അധികാരത്തിനായി പുലകളാള്‍പലമലകള്‍തീര്‍ത്തു.... ന്യായത്തിന്‍നാവുകളെ അരിഞ്ഞുവീഴ്ത്തി നേരിന്‍റെകണ്ണില്‍ ഇരുള്‍നിറച്ചു.... സത്യത്തിന്‍ കൈകളെചങ്ങലകെട്ടിലാക്കി ക്രൂരതതന്‍കരിമ്പടകൊണ്ട് മൂടിഭൂമിയെ... ഇണയായി തീര്‍ന്നവളെപണമായിതീര്‍ത്തു സൊരക്തത്തെപോലും കാമത്തിനു ഇരയായി തീര്‍ത്തു... ഉദരത്തില്‍ നിന്നുതിര്‍ത്ത ഭ്രൂണത്തെപോലും വെറും കൃമികളായിതീര്‍ത്തു... പൊക്കിള്‍ക്കൊടി മുറിച്ചുമക്കള്‍ തെരുവിന്‍നടക്കല്‍ കാഴ്ച്ചവെച്ചു... ജനകന്‍റെഅനാഥമാംജഡം പരല്‍മീനുകള്‍ കൊത്തിവലിച്ചു.... നാരിതന്‍ ചാരിത്ര്യംതെരുവില്‍ പലവുരു കവര്‍ന്നെടുത്തു.... കുന്നിനും മലക്കുംമുകളില്‍കൂടാരം കെട്ടിഅവകാശത്തിന്‍ജണ്ഡകല്‍നാട്ടി... നദിയും പുഴയുംമാന്തിപറിച്ചുവിറ്റ്‌ പണത്തിനായി... തണ്ണീര്‍തടാകകരക്ക്‌പോലുംകുടിനീര്‍ അന്ന്യമായി..... പ്രകൃതിയോ ദുരന്തമഴയായി പെയ്തിറങ്ങി.. അലകടല്പോലും താണ്ഡവനിര്‍ത്തമാടി... ഇളംതെന്നല്‍പലവുരു കൊടുംകാറ്റായി വീശി.... ഒളാപ്പരപ്പില്‍ ജഡങ്ങള്‍ ഒഴികിപ്പരന്നു... വിടപറയുമീആണ്ടിലെ നിറംകെട്ട ദിനങ്ങളെ മറക്കുമോലോകം..? പുത്തന്‍പുലരിക്കായി വെമ്പുന്ന ലോകത്തിനായി ഉയരട്ടെസ്നേഹത്തിന്‍ ശാന്തീമന്ത്രങ്ങള്‍.....

തീർച്ചയായും വായിക്കുക