Home Authors Posts by അനീസ് കായംകുളം

അനീസ് കായംകുളം

അനീസ് കായംകുളം
43 POSTS 0 COMMENTS
സ്വന്തം നാട് കായംകുളം പിതാവ് അസീസ്‌ മാതാവ്‌(മരണപ്പെട്ടു)സൌദാബീഗം ഭാര്യ ഷെമി മക്കള്‍ ദിയാഫത്തിം,ദാനാഫത്തിം

മരമൊരുവരമാണ്

  എന്‍ വര്‍ണ്ണമനോഹര സൗധത്തിന്‍ അപശകുനമാം സസ്യലതാദികള്‍ കണ്ടിട്ട് അവരെന്നോട് ചൊല്ലി  മഴുവെറിയാന്‍ മടിക്കുന്നു നീയെന്തിനെന്ന്.....? അന്നെന്റെ മൌനത്തിന്‍ പൊരുളിന്നവരറിഞ്ഞു ഉച്ചിയെപ്പൊളിച്ച ഉച്ചവെയിലിലൂടെപിന്നെ ഉഷ്ണം വിതയ്ക്കുന്ന ഭൂമിതന്‍ ഉഷ്ണനിശ്വാസ കാറ്റിലൂടെ......... പാഴിന്‍റെ ആലകുഴി കണ്ടിട്ടവരന്നോട് ചോദിച്ചു ആഴംനികത്തി നീ അതിരുണ്ടാക്കി ആധാരം കുറിക്കാന്‍? ആഴത്തിലുള്ളെന്‍റെ മൌനത്തിന്‍ പൊരുളറിഞ്ഞവരിന്ന് ആലം വറ്റിവരണ്ട ഭൂമിയെകണ്ടപ്പോള്‍....... ഊഴിവിട്ടെങ്ങോ ഊളിയിടുന്നവരൊക്കെയിന്ന് ഉമ്മിനീര് വറ്റിയ തൊണ്ടനനക്കുവാന്‍ ഇത്തിരി കുടിനീരിനായി.......... ഊഴംകാത്തവര്‍ നിലയുറപ്പിക്കുന്നു ഒരുകൈകുമ്പിള്‍ ദാഹജലത്തിനായി...! ഊഴിയെതുരന്നവരൂറ്റിയെടുക്കൊമ്പോഴും ഉഴറുന്നയെന്‍ മനം മൌനംകൊണ്ട്ഘനീഭവിച്ചു ഉമ്മിനീര് വറ്റി വരണ്ടന്‍റെ നാവ്‌ ചലിക്കാതെപോയി.. മൌനം വെടിഞ്ഞെനിക്ക് ചൊല്ലു വാനാഗ്രഹമുണ്ട് വരണ്ട നാവുച്ചലിക്കുവാന്‍ ആയങ്കില്‍ ഉറക്കെ പറയും മരം ഒരുവരമാണ്.........മണ്ണിനും  വിണ്ണിനും പിന്നെ ജീവന്‍ നിലനില്‍ക്കുവാന്‍ മരംപെയ്യണം....

തെരുവിന്‍റെ മകള്‍

  തെരിവിലാണെന്റെ വാസം തെരുവില്‍തന്നെ എന്‍റെജന്മവും പശിക്കുന്ന അമ്മതന്‍ വയറിനു തെരുവു നല്‍കിയ സമ്മാനം ഞങ്ങള്‍ വിശപ്പകറ്റാന്‍ കൈയ്യ്നീട്ടിയഅമ്മയേ ഇരുട്ടിന്‍റെ മറവില്‍ക്ഷണിച്ചവര്‍ അവരുടെ വിശപ്പടക്കിയമ്മക്ക്നല്‍കീ തുട്ടും ഉദരത്തില്‍ പിന്നെയീ ഞാനും പലനാളി പലരുടെ വിശപ്പടക്കിയമ്മ എന്‍ കുഞ്ഞു ഉദരത്തിന്‍ വിശപ്പിന്‍റെ വിളികേട്ടു ഇന്നെന്‍ കൂട്ടിനായി അമ്മ തന്നു ഒരു പൊന്നനിയത്തിയെ അച്ഛനെചൊല്ലുവാന്‍ എനിക്കും പിന്നെയീ തെരുവിനുമറിയില്ല ഇനിയുമൊരച്ഛന്‍ എനിക്ക് കുഞ്ഞുടുപ്പുമായിവരില്ല ഈതെരുവില്‍ കുഞ്ഞനുജത്തിക്ക് എന്നെകൂട്ടിനാക്കീട്ടു അമ്മയെ അവര്‍ കൂട്ടിനായി കൂട്ടി അമ്മ തന്നൊരീ പിഞ്ചിയകമ്പളത്തിനുള്ളിൽ കുഞ്ഞുവാവക്ക്കുളിരാതെ കാത്തു അമ്മവരും എന്‍വിശപ്പകറ്റാന്‍ ചുളിഞ്ഞു നാറിയ നോട്ടുമായി ആരൊക്കയോ വിശപ്പു മാറ്റി തളര്‍ന്നു വരുമെന്റെയമ്മ ഒരുനാള്‍ ഞാനും കൈനീട്ടുമെൻ വിശപ്പകറ്റാന്‍ വിശന്നു വരുന്നവര്‍ക്ക്മുന്നില്‍...? അവര്‍തന്‍ വിശപ്പൊടുങ്ങുംപ്പോള്‍ വിഭവങ്ങള്‍ക്കുള്ള വിലയായി ഒത്തിരിതുട്ടുകളും സമ്മാനവുംകിട്ടും...? സ്വപനങ്ങള്‍ ഒട്ടൊന്നുമില്ലനിക്ക് തിളക്കംവറ്റിയ ഈകണ്ണ്‍കോണില്‍ വിശപ്പിന്‍റെ...

മാനിഷാദാ

കൊന്നില്ലേ...നീകൊലവിളിച്ചില്ലേ..? ഒരുജീവന്‍റെ സ്വപനംതല്ലി തല്ലിക്കൊഴിച്ചില്ലേ..? എന്നിട്ട് നീ  എന്ത്നേടി...? അറ്റുപോകുന്ന ജീവാനായി നിന്നോടവന്‍- കേണിരുന്നില്ലേ.. മരണ ഭയം നീയാകണ്‍കളില്‍ കണ്ടില്ലേ...? നിന്‍ ദയക്കായി ഭാവങ്ങള്‍- ആ മുഖത്തായി നീ കണ്ടതല്ലേ...? നോവിന്‍റെ രോദനം നിന്‍ കര്‍ണ്ണത്തില്‍- പതിച്ചതല്ലേ...? അശക്തമാം കരങ്ങള്‍ നിന്നേ തടഞ്ഞതല്ലേ..? ചാലിട്ട ചുവപ്പ്നീകണ്ടതല്ലേ ചലനം- പിടഞ്ഞൊടുങ്ങുന്നതും  നീ കണ്ടിരുന്നില്ലേ...? മരവിച്ച നിന്‍ മനം മരണത്തെ തിട്ടപ്പെടുത്തിയില്ലേ..? ഒടുവിലായെങ്കിലും ഓര്‍ത്തിരുന്നോ- എന്തിനായി എതിനായി ഒടുക്കിയെന്നു..? നീ പിറന്ന ഗര്‍ഭമറിഞ്ഞ നോവ്‌ അവന്‍ പിറന്ന വയറും അറിഞ്ഞതല്ലേ...? നിന്‍ വരവോര്‍ത്ത് വഴിനട്ട കണ്‍കള്‍പോലെ- അവനായി കാക്കുന്ന കണ്‍കളില്ലേ...? നീ എടുത്തത്‌ ഇനി പകരം കൊടുക്കുവാന്‍- ആകുമോ..? അമൃതൂട്ടിയ ഇടഞ്ചിലെരിയും കനലിനെ കെടുത്തുവാന്‍ ആകുമോ...? അകമേ...

വിത്തുകള്‍

  മണ്ണില്‍ വിത്തുകള്‍ഉണ്ടേ പക്ഷേ, മണ്ണില്‍വിളയാന്‍ ആവുന്നില്ലാതൊരുസത്യം... വിത്തുകള്‍മണ്ണില്‍ വിളയണമെങ്കില്‍ മണ്ണില്‍പഷപ്പ്ഉണ്ടാവേണം... മണ്ണിന് പഷപ്പ്ഉണ്ടാവാൻ വിണ്ണില്‍നിന്നും മഴയുണ്ടാവേണം.. വിണ്ണില്‍മഴയുണ്ടാവാൻ മേഘക്കൂട്ടം ഉണ്ടാവേണം മേഘം വിണ്ണില്‍വന്നീടാന്‍ ദിക്കില്‍ കാറ്റുകളുണ്ടാവേണം... ദിക്കില്‍കാറ്റുകള്‍ഉണ്ടാവാൻ മലയുംമരവും ഉണ്ടാവേണം... മലയും മരവും ഇനിയും ഉണ്ടാവാൻ മണ്ണില്‍ നമ്മള്‍ നാശം ചെയ്യാതാവണം... നാശം നമ്മള് ചെയ്യാതായാല്‍ നമ്മുടെ നാശംഇല്ലാതാവും.... വിണ്ണും മണ്ണും നിലനില്‍ക്കാനായി നേരിന്‍ വിത്തുകള്‍ വിതക്കാമിന്നു നാളയുടെ മനസ്സുകളിലൊക്കെ... നാളയില്‍ അവരൊക്കെ നന്മമരമായി പന്തലിടട്ടേ മണ്ണിനുംവിണ്ണിനുമായി ഇവിടേ.........  

കനലെരിഞ്ഞവള്‍

  ബാല്യം അറിയാതെ പോയവള്‍ അക്ഷരം കൊണ്ട്കാലം ഇന്നറിഞ്ഞവള്‍ അനാഥത്വത്തിന്‍റെ അഗാധതയില്‍ - ബാല്യകൌമാരം കണ്ണീരിന്‍റെ ഉപ്പു നുണഞ്ഞവള്‍..... വിശപ്പിന്‍റെ വിളിയേ നിശബ്ദതയാല്‍- തോല്‍പ്പിച്ചു... അരണ്ടവെളിച്ചത്തില്‍ കുറുക്കിയ ഉപ്പിനാല്‍- പശിയടക്കി... ഇല്ലായിമയുടെ വല്ലായ്മ  ഒരുചെറു- നറുചിരിയിനാള്‍ ഒളുപ്പിച്ചു... നുണക്കുഴി ഇണകളില്‍ എല്ലാം മറച്ചു വിധിയുടെ ,വിജനതയുടെ ചുഴികളെ നീന്തികടന്നു നിറവിന്‍റെ പതിനേഴിലും നിറമാര്‍ന്ന കിനാക്കള്‍ വിലക്കപ്പെട്ട കനിയായി കനലെരിഞ്ഞ കാലത്തിൻറെ ഒടുക്കത്തിൽ                                           കനിഞ്ഞരുളിയൊരു പൂക്കാലം പാതിയില്‍ പടികടന്നെത്തിയ...

ഭ്രൂണഹത്യ

ഇന്നലെയെന്‍റെ സ്വപ്നയാത്രയില്‍ ദൂരെദൂരെയേതോ ദിക്കിലെത്തീ കുഞ്ഞുമാലാഖമാര്‍ വാഴുന്ന- താഴ്വാരം കണ്ണീരിലുമവര്‍ നറുപുഞ്ചിരി- തൂകുന്നു തളിരിടുമുന്നേ കാര്‍ന്നെടുത്ത ഭ്രൂണവിത്തുകള്‍ നിമിഷ സുഖലോലുപതയുടെ തെറ്റിന്‍റെ വിത്തുകള്‍ പിന്നെ ലിംഗനിര്‍ണ്ണയത്തിന്‍റെ വിപത്തുകള്‍ ദൈവഹിതത്തിന്‍റെ അപൂര്‍ണ്ണതകള്‍ പൂര്‍ണ്ണമല്ലാ അവരൊന്നും പൂര്‍ണ്ണതയെ തേടുന്നുതാഴത്തെ ഭൂമിയേ നോക്കി കാത്തിരിക്കുന്നു ഒരുനാളില്‍ ചോദിക്കുവാന്‍ അവര്‍ കാരണങ്ങള്‍ കാരണക്കാരോട് പക്ഷേ പരിഭവമൊട്ടുമില്ലവര്‍ക്ക് തായ്പ്പാല്‍ നുണയാന്‍ ആവഞ്ഞതില്‍ താതന്‍റെ ചൂടില്‍ വാവുറങ്ങാഞ്ഞതില്‍ ഇല്ലാ കൊടിബന്ധം അറുത്തവരോട് ചെറിയവെറുപ്പിന്‍റെ നേര്‍മ്മ പോലും കാത്തിരിക്കുന്നു രക്തബന്ധത്തിന്‍റെ ഇത്തിരിതണലിനായി സ്വര്‍ഗ്ഗവാടിയില്‍ കൊടിയപാപത്തിന്‍റെ പാപികള്‍ ഓര്‍ക്കുന്നില്ല പറിച്ചെറിഞ്ഞ സ്വന്തം വിത്തിനേ മനസാക്ഷികുത്തേതുമേ ഞാനും അതിലൊരു പാപിയാ പൂര്‍ണ്ണമാവാത്ത രക്തപിണ്ഡത്തിന്‍റെ കൊലയാളി മനസ്സന്നെ വിധിക്കുന്നു വിത്തായ കാലത്ത് വിത്ത് വിതച്ചവര്‍ കളയായി പറിച്ചിരുന്നങ്കില്‍ ഈവിധം ഉണ്ടാകുമായിരുന്നോ നീയും....? ഭ്രൂണങ്ങള്‍ പൂര്‍ണ്ണമല്ലങ്കിലും കൊല്ലാന്‍ എന്തവകാശം...? നിന്‍റെ എന്‍റെയും തെറ്റുകൊണ്ടു വിതച്ചതെങ്കിലും ഭ്രൂണവുമൊരു ജീവ..... ഇനി അറുകൊലവേണ്ട .........ഇനിയാരും സ്വന്തം രക്തപിണ്ഡത്തിന്‍...

എന്‍റെ വിധി

  എന്‍റെ മാത്രം തീരുമാനങ്ങള്‍ എന്നേയും നാളെയിവൾ വിധിച്ചിടും.... വിധി എനിക്കപ്രിയമായിടാം പക്ഷേ, വിധിക്കു ഞാന്‍ കീഴടങ്ങും.... കുറ്റം എന്‍റെയല്ലാത്തകൊണ്ട് ഭയമെന്റെ മനസ്സിനെ കീഴടക്കില്ലാ.... തെളിവുകള്‍ വിധിക്ക് അനുകൂലമായിരിക്കാം പക്ഷേ, ശരികളെ കാട്ടുവാന്‍ എനിക്കാവതെ പോയി..... ഒരുകരം ചെയ്തത് മറുകരമറിയാതെ പോയതുകൊണ്ട് വിധിയേ ഞാന്‍പഴിക്കില്ലാ ഒരിക്കലും ...... കുറ്റംചുമത്തി എന്നെ കുറ്റപ്പെടുത്തുമ്പോഴും കുറ്റത്തിന് മുന്നില്‍ കുനിക്കില്ലാ ശിരസ്സ് കുറ്റംചുമക്കേണ്ടവന്‍ ഞാന്‍ അല്ലാത്തകൊണ്ട്... കുറ്റപ്പെടുത്തില്ലാ ആരയും ഞാന്‍ കണ്ണീരിന്‍ മുന്നില്‍ തോറ്റത് ഞാന്‍ മാത്രമായതുകൊണ്ട് . കുറ്റമറ്റവന്‍ അല്ലാ ഞാനെങ്കിലും ജീവിത വഴികളിലെങ്കിലും ഇന്നലയും ഇന്നും ദ്രോഹമായി പിറന്നില്ലാ മറ്റൊന്നിനും.... ഞാന്‍തന്നെയാണ് നീയെന്നതോന്നലാവാം എന്നിലേ തോല്‍വിക്ക് കാരണവും വിശ്വാസം അതുതന്നെയല്ലേ എല്ലാം..... വിധിക്കപ്പെട്ടിടട്ടെ വിധിയേ...

സഖീ !

ആദ്യമായ് കണ്ടനാള്‍സഖീ നിന്നിലലിയാനേറെ മോഹിച്ചു ഞാൻ! ആദ്യമായ് നിന്നില്‍ മൊഴിയുവാന്‍ കോര്‍ത്ത വാക്കുകള്‍ അരികിലാ- യണഞ്ഞപ്പോള്‍ അടര്‍ന്നുപോയി! പിന്നെയും മനതാരില്‍ ചിക്കിച്ചികഞ്ഞ വാക്കുകള്‍ നിന്‍കടമിഴിയേറിനാല്‍ അലിഞ്ഞുപോയീ! ഒരുവാക്കിനായി നിന്‍നോക്കിനായി കൊതിച്ച കാലം കാത്തുനില്‍ക്കാതെ എന്നില്‍നിന്നെങ്ങോ അകന്നുപോയി! എന്നിലായ് തളിരിട്ട പ്രണയമൊട്ടുകള്‍ നിന്നിലായ് വിരിയാതെ വെറും പാഴ്കിനാക്കളായ് കൊഴിഞ്ഞുപ്പോയ്! പാതിയില്‍ പിരിഞ്ഞ നിന്‍ വഴിയിലൂടെ കൊഴിയാത്ത നിന്‍ സ്മൃതികളാലെന്‍റെ മനം പിന്നെയുമലയുന്നു! ആ ശിശിരകാലവും പോയ്മറഞ്ഞു നീയോ, അകലെയേതോ ചില്ലയില്‍ ചേക്കേറി ഞാനോ എന്‍ സ്വപ്ന- കൂട്ടില്‍ തനിച്ചായീ! കൊക്കുരുമ്മി ഇണയോടൊത്തിനി പാറന്നകലുമ്പോള്‍ ചിറകറ്റുഞാന്‍ തളര്‍ന്നുപോകുന്നു.... കാലത്തിന്‍ രഥചക്രമെന്നില്‍ ഉരുണ്ടകലുംമ്പോഴും നിന്‍ ഓര്‍മ്മകള്‍ക്കെന്നും ഞാന്‍ കാവലാളാവാം! ഋതുഭേദങ്ങളള്‍ ഇനിയും മാറിമറിയുമ്പൊഴും സ്വച്ഛന്ദമാം നിന്‍ സ്മരണകളില്‍ മിഴിപൂട്ടിടാം ഞാന്‍ നിശ്വാസം നിലയ്ക്കുന്ന നാള്‍വരെ! സ്വപ്നങ്ങളിലെങ്കിലും നീയെന്‍റെസഖിയായി- അരികിലുണ്ടെങ്കിൽ!

ഇന്നെന്‍റെഗ്രാമം

പുല്ലില്ല പൂവില്ല പൂമ്പാറ്റയില്ല കതിരിട്ട വയലോലയുമില്ല...! കുയില്ല കുളമില്ല കാവുമില്ല കുറുമ്പിപൈക്കള്‍ പറമ്പിലില്ലാ..! മണ്ണില്ല മഴയില്ല മാമരമില്ല തൊടിയിലെ മാവിന്നു കാണ്മാനില്ല..! കലപിലകൂട്ടും കാക്കച്ചിയില്ല ഓലേഞ്ഞാലിയും അണ്ണാറകണ്ണനില്ല... തിരുമുറ്റതറയിലെ തുളസ്സി തറയുമില്ല..! പടിപ്പുര വാതിലെല്‍ നെയ്യ് വിളക്കണഞ്ഞു അന്തിക്ക് നാമം ജപിക്കുന്ന മുത്തശിയെ ആരോ പടിപ്പുരക്കപ്പുറം നടതള്ളി...! പിച്ചവെച്ചാഗ്രാമമിന്നെനിക്ക് അന്യമായി കല്ല്‌മതില്‍കെട്ടിലേ കോട്ടവെളിച്ചത്തില്‍ എന്‍ ഗ്രാമഭംഗിയലിഞ്ഞുപ്പോയി...? കാലം വരച്ചൊരാം ഗ്രാമീണത്തേ കോലംവരച്ചൊരീലോകം മറന്നുപോയി..?

പാത്തു….

ബാല്യം കൌമാരത്തിനു വഴിമാറിയ കാലം.. പാത്തു പത്ത്കഴിഞ്ഞ നാളില്‍.. കൌമാരത്തെ യൌവ്വനത്തിന്‍ തുടിപ്പ് മൂടിയനേരം... പുസ്തകം മാറിലൊതുക്കി പാത്തു മൊഞ്ചോടെതഞ്ചത്തില്‍ ചാഞ്ചാടി.... വഴിവക്കിലേ കണ്ണുകള്‍ക്ക്‌ കൌതുകമയി .. നടപ്പിലും ഇരുപ്പിലുംതുടിക്കുന്ന പാത്തുനെ കണ്ടിട്ടു ഉമ്മാന്‍റെ കരളൊന്നു വെന്തുരുകി... കാലത്തെ ഓര്‍ത്തു തേങ്ങിപാവം... മൊഞ്ചത്തി പാത്തുനെ കണ്ട മൂന്നാന്‍ തഞ്ചത്തില്‍ ഉമ്മാന്‍റെ കാതില്‍ചൊല്ലി... പെണ്ണൊരുമുട്ടത്തിയായി കെട്ടി ഇറക്കാന്‍ കാലമായി.... പെരുമയുള്ളോരുമാപ്പിളയേ കൊണ്ട്ഓളെനമുക്ക് വേളിയേകാം.... പൊന്നും, പണവും കൈയ്യില്‍കരുതിക്കോ ഉടനേ ചെക്കനുമായിഎത്തിടാം.... ഉമ്മാന്‍റെആഥിയില്‍ ഉപ്പ ഉറപ്പിച്ചു തഞ്ചത്തിലൊത്താല്‍ കെട്ട്നടത്താം.... പൊന്നിനും  പണത്തിനും നെട്ടോട്ടമായി.. പാത്തൂന്റെ മനസ്സിലോ പെരുമ്പറ ഈണമിട്ടു... കൌമാരം മറയാത്ത കണ്‍കളില്‍ മിഴിനീര്‍തൂകിപാത്തു.... കൌമാരത്തിന്‍ വ്യഥയോടെ അരുതെന്ന്ചൊല്ലി പാത്തു... ബാല്യത്തിന്‍വാക്കുകല്‍ക്കെന്തു വില....? എട്ടുംപൊട്ടും തിരിയുമുന്നേ പാത്തു കെട്ടിയോളായി..... ആണ്ടോന്നുപിന്നിട്ടപ്പോളവളൊരു അമ്മയായി.... കൂടെപഠിച്ചകുട്ടികള്‍ കൂട്ടമായി സ്കൂളില്‍ പോകുമ്പോള്‍... കൂട്ടംതെറ്റിയ പാത്തു അടുക്കളയിലൊരു അധികപ്പറ്റായി.... ആരോവിധിച്ച വിധിക്ക് ഇരയായ പാത്തു ഓമനകുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് മൊഴിഞ്ഞു..... ഇല്ലന്റെകുഞ്ഞേ എന്‍വിധി...

തീർച്ചയായും വായിക്കുക