Home Authors Posts by സയൻസൺ പുന്നശ്ശേരി

സയൻസൺ പുന്നശ്ശേരി

Avatar
0 POSTS 0 COMMENTS
പുന്നശ്ശ് തപാൽ നരിക്കുനി - 673 585. Address: Phone: 9605441636, 9446733273

കണ്ണീര്‍ കറുപ്പിലലയാന്‍

മാമലകളുടെ ഉയരത്തോളം വേദന പൊറുക്കുന്ന ജീവനുകള്‍ക്ക്മരണം അമൃതാണ്ലാഭരാക്ഷതീയതകൊട്ടാരത്തില്‍ നിന്ന്എയ്ത അമ്പേറ്റ്കുടിലുകളിലെ മനസില്‍ നിന്നൊലിക്കുന്നചോര ഉണങ്ങാത്ത കാലം വരെകറുപ്പായാലും വെളുപ്പായാലും നിറമേതായാലും പൊള്ളുന്ന, തളര്‍ന്നമേനിയില്‍ നിന്റെ തണുത്ത സ്പര്‍ശമേല്‍ക്കാന്‍കൈകൂപ്പി പ്രാര്‍ഥിക്കാനാവാതെമനമുരുകി... മഴയും വെയിലും മഞ്ഞും കാഴ്ചയ്ക്കപ്പുറത്ത്നൊമ്പരം മാത്രമാകുമ്പോള്‍കണ്ണുകള്‍ കെട്ടടങ്ങട്ടെ. അമ്മയെന്നുരിയാടാത്തനാവ്...പുഞ്ചിരിക്കാത്ത കവിളുകള്‍വെള്ളമില്ലാത്ത പുഴകളാണ്. പൊറുതികേടിന്റെ അറ്റത്ത്സഹതാപത്തിന്റെ കണ്ണീരല്ല നിറയുന്നത്.ജയിച്ചിട്ടും തോറ്റുപോകുന്ന നിങ്ങളുടെ അഹംഭാവം മാത്രം. ...

പാതിവെന്ത വഴികള്‍

കത്തുന്ന സൂര്യനെകറുത്ത കണ്ണടകളൊട്ടിച്ച്മഞ്ഞുപെയ്യുന്ന കുളിരടരു-കളിലേക്കൂളിയിട്ട് വഞ്ചിക്കാം.കനല്‍ പെയ്യുന്ന മേഘങ്ങളില്‍നിന്ന് ചോരയൊലിപ്പിക്കാതിരിക്കാന്‍ഏത് മുറിവൂട്ടിക്കാണാനാവുക.കൂര്‍ത്ത കല്ലുകള്‍വഴികളിലെ പരിചയത്തംവടിവൊത്ത്വെളിപ്പെടുത്തുന്നു.നരച്ച ചുവരുകളുംമേല്‍ക്കൂരയുംഎത്രയോ തവണ ആരുംകേള്‍ക്കാതെ പറഞ്ഞിട്ടുണ്ട് -പടിയിറങ്ങാന്‍ .എന്നിട്ടുംകുടചൂടിയെത്താന്‍തുലാമഴയില്‍വെയില്പൂക്കുന്നതും കാത്ത്തിരിച്ചു നടന്നിട്ടുണ്ട് .അപ്പോഴും,നരച്ച ചുവരുകളില്‍സ്വപ്നങ്ങള്‍ തെളിയാറില്ലായിരുന്നു.കണ്ണീരുവറ്റാത്ത അമ്മയുടെകണ്ണുകള്‍ പോലെ... ...

രണ്ട്‌ കവിതകൾ

കണ്ണീർമഴയിൽ കുതിരാതെ മഴ മനസിൽ പെയ്യാൻ തുടങ്ങിയിട്ട്‌വർഷമേറെയായെങ്കിലും ഇന്നുംകണ്ണിൽ വറ്റാത്ത വെയിലുണ്ട്‌മനസിലെ നന്മയുടെ കിണർ വറ്റിയിരിക്കുന്നു.ജീവിതം കുഴിഞ്ഞ രണ്ട്‌ കിണറുകളായി എത്താത്ത നോട്ടമായി ഒടുങ്ങുന്നു.വെയിൽ തിന്ന്‌ തണലൊരുക്കിപാതയോരത്തെ ആൽമരമിന്ന്‌അനാവശ്യമാണ്‌, പരസ്യം പൂക്കുന്നവർണക്കുടയുണ്ടെല്ലോ?ഇടവഴിയിലെ ഇറുക്കത്തിൽഒതുങ്ങാൻ പുത്തൻ പണത്തിന്റെആർഭാടമേനിക്കാവില്ലല്ലോ?കടൽപൂക്കുന്നതും കാത്ത്‌ മലയിലെകാശാവുതണുപ്പിൽ കാറ്റിലലയാൻനരിതാളം മുഴങ്ങുന്ന മലകൾഎലിപോലെ വയലിൽ ചോരയൊലിപ്പിച്ച്‌ചത്തൊടുങ്ങുന്നു.തോട്ടിൽ നിന്ന്‌ തോട്ടിലേക്ക്‌ വാലിൽവ്രണം പിടിച്ച പരൽ എങ്ങുമെത്താതെപിടഞ്ഞൊടുങ്ങുന്നു.ദുഃഖദുരിതങ്ങൾ വടിവില്ലാത്തഅക്ഷരങ്ങളിൽ കറുപ്പിച്ച്‌ കണ്ണീരുകൊണ്ടൊട്ടിച്ച്‌വിലാസംതെറ്റിയ അച്ഛന്‌അയക്കാൻ ചുവപ്പൻ പെട്ടിയിൽകത്തിട്ടകാലവും കുതിരക്കുളമ്പൊടിയിൽ അമർന്നു.വിത്തെടുത്തുണ്ണുന്നു പുതിയമുറ,കടൽ കരയിലേക്കാഞ്ഞുപെയ്യുന്നു.ഇവിടെ...

സ്‌നേഹ നിറക്കൂട്ട്‌

കുതറി ഒഴുകാൻ കൊതിക്കുന്ന പുഴ വേദന കാതിൽ കൊത്തിപറയുമ്പോൾ മണ്ണടകൾ കൂർത്ത നാവുയർത്തി നക്കുന്നു. അർബുദചരടുകൾ ചങ്ങലക്കെട്ടാവുന്നു. പെയ്‌തൊഴിയാത്ത നോവുമായ്‌ 24 വർഷങ്ങൾ മരിച്ചു ജീവിച്ച പെൺകിടാവെ നിനക്കിന്ന്‌ നിറച്ചൂട്ടുമായ്‌ വെളിച്ചം പകരുന്നു പുതിയ കരുത്തിൻ സൗഹൃദം. ശലഭമായി പറക്കാൻ നിൻ ചിറകുകളിൽ നിറം പുരട്ടുന്നു നാളയുടെ നിറമെഴുത്തുകാർ കണ്ണീർ ചേർത്ത്‌ ചുമപ്പ്‌ ചാലിക്കുന്നു. അർബുദപക്ഷി നിന്നിലെ കൂടുപേക്ഷിച്ച്‌ നടന്നകലുന്നതും കാത്ത്‌ അയൽപക്കത്തു-...

തീർച്ചയായും വായിക്കുക