Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

128 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

കെണിയില്‍ വീണ പുലി

മേക്കാലടിപ്പാടത്ത് കന്നിക്കൊയ്ത്ത് കഴിഞ്ഞപ്പോള്‍ കറുമ്പിപ്പശു പാടത്ത് മേഞ്ഞു നടന്നു. പശു മേഞ്ഞുനടക്കുന്നതു കണ്ട വെള്ളകൊക്കമ്മ കറുമ്പിപ്പശുവിന്റെ അടുത്ത് പറന്നു വന്‍ബ്നിരുന്നു. കറുമ്പിപ്പശു തലയാട്ടി കൊക്കമ്മയോട് വിശേഷങ്ങള്‍ക്ക് ചോദിച്ചു: കൊക്കമ്മ തവളക്കുളത്തില്‍ തവളകളെ പിടിച്ച കാര്യവും കുട്ടികള്‍ കല്ലു വലിച്ചെറിഞ്ഞപ്പോള്‍ അവിടെ നിന്ന് പറന്നു പോന്ന വിവരവും പറഞ്ഞു. കറമ്പിപ്പശു പുല്ല് തിന്നുന്നതിനിടയില്‍ തലയാട്ടിക്കൊണ്ട് കൊക്കമ്മയുടെ വിശേഷങ്ങല്ലാം കേട്ടു. കറമ്പിപ്പശു കറവക്കാരന്റെ സ്നേഹമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും വിവരിച്ചു. ഇങ്ങനെ കറമ്പിപ്പശുവും കൊക്കമ്മയും പരസ്പരം അവരുടെ...

തട്ടിപ്പറിച്ചാല്‍ പൊട്ടിത്തെറിക്കും

മാണിക്യമംഗലം ഹയര്‍സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ജഗദമ്മയും നളിനിയും. ജഗമ്മ അഞ്ചാംസ്റ്റാന്റേര്‍ഡിലും നളിനി നാലാംസ്റ്റാന്റേര്‍ഡിലുമാണ് പഠിക്കുന്നത്. തിങ്കളാഴ്ച രാവിലെ അമ്മ ദാക്ഷായണി ഇഡ്ഡലി ഉണ്ടാക്കി വെച്ചു. മക്കളെ വിളിച്ച് എഴുന്നേല്പിച്ചു. പല്ലു തേച്ചു വന്ന് ഇഡ്ഡലിയും ചായയും കഴിക്കന് പറഞ്ഞു. മക്കള്‍ ദിനചര്യകള്‍ കഴിച്ച് ഡൈനിംഗ് ടേബിളിന്റെ മുന്നില്‍ വന്നു. ജഗദമ്മ ചോദിച്ചു: 'അമ്മേ, എനിക്ക് രണ്ടു ദോശ ഉണ്ടാക്കി തര്വോ?' 'ഇന്ന് ഇഡ്ഡലി കഴിക്ക് മോളേ. നാളെ ദോശ ഉണ്ടാക്കി തരാം.' അമ്മ...

കുസൃതിക്കഥ

കാലടി ഗ്രാമത്തിലെ പങ്കജാക്ഷിയുടെ മകനാണ് വിനയന്‍. അവന്‍ അഞ്ചാം സ്റ്റാന്റേര്‍ഡില്‍ പഠിച്ചിരുന്നപ്പോല് അച്ഛന്‍ മരിച്ചു. പങ്കജാക്ഷി കൂലിവേല ചെയ്ത് പിന്നീട് നിത്യവൃത്തി കഴിച്ചു. മകനെ എങ്ങനെ എങ്കിലും പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വിനയന്‍ പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കന്‍. അഭിനയത്തിലും സമര്‍ത്ഥന്‍. സ്കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച നാടകത്തില്‍ ഏറ്റവും നല്ല അഭിനയം വിനയന്റേതായിരുന്നു. ക്ലാസില്‍ മിമിക്രി കാണിച്ച് അവന്‍ സഹപാഠികളെ ചിരിപ്പിക്കാറുണ്ട്. ഓരോ അദ്ധ്യാപകരും ക്ലാസ്സ് എടുക്കുന്നത്...

രണ്ടു കൂട്ടുകാരുടെ തര്‍ക്കം

ഒരേ വിദ്യാലയത്തിലെ എട്ടാം സ്റ്റാന്റേര്‍ഡ് വിദ്യാര്‍ത്ഥികളാണ് ജോയിയും ചാക്കപ്പനും. സ്കൂള്‍ വാര്‍ഷികം കഴിഞ്ഞ് ഇരുവരും വീടുകളിലേക്കു പോകാന്‍ തയ്യാറായി ബസ്റ്റോപ്പിലേക്കു ചെന്നു. താന്നിപ്പുഴ പാലത്തിന്റെ അടുത്താണ് ബസ്റ്റോപ്പ്. അവര്‍ ബസ്സു കാത്തുനിന്നപ്പോള്‍ പല യാത്രക്കാരും നടന്നു പോകുന്നതുകണ്ടു. ഓരോ വഴിയാത്രക്കാരനെ കാണുമ്പോഴും കുട്ടികള്‍ പരസ്പരം പല കമന്റുകള്‍ പാസ്സാക്കി. അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു കിളവന്‍ വരുന്നതു കണ്ടു. അയാള്‍ ഞൊണ്ടി ഞൊണ്ടി നടന്നാണ് വന്നത്. കിളവന്റെ നടത്തം കണ്ടപ്പോള്‍ ചാക്കപ്പന്‍...

അമ്മൂമ്മയും ആര്യക്കുട്ടിയും

ആര്യക്കുട്ടി രണ്ടാം സ്റ്റാന്റേര്‍ഡിലാണ് പഠിക്കുന്നത്. അവളുടെ വീടിന്റെ മുറ്റം നിറയെ പൂച്ചെടികളാണ്. ഓണാവധിക്കാലത്ത് അവള്‍ മുറ്റത്ത് കളിച്ചുകൊണ്ട് നിന്നപ്പോള്‍ ഒരു പൂമ്പാറ്റ തത്തിപ്പറന്ന് ചുറ്റിക്കളിച്ച് മുറ്റത്തു നിന്ന പൂച്ചെടിയിലെ പൂവില്‍ വന്നിരുന്നു തേന്‍ നുകര്‍ന്നു. അതിന്റെ ചിറകുകളില്‍ പുള്ളികള്‍ തിളങ്ങി. കണ്ണിമ പൂട്ടാതെ കുട്ടി പൂമ്പാറ്റയെ നോക്കിനിന്നു. അതിനെ സ്വന്തമാക്കാന്‍ അവള്‍ കൊതിച്ചു. എങ്ങനെ പിടിച്ചെടുക്കും? അവള്‍ ആലോചിച്ചു. അവള്‍ അമ്മൂമ്മയോട് ചോദിച്ചു. 'അമ്മൂമ്മേ, അമ്മൂമ്മേ, എനിക്ക് പൂമ്പാറ്റയെ പിടിച്ചു തരാമോ?' 'വേണ്ട മോളേ,...

നിധി കാക്കുന്ന ഭൂതം

കുഞ്ഞിരാമന്‍ കാരണവരുടെ മകളും ഭര്‍ത്താവും മകനും ഭാര്യയും വിദേശത്താണ് ജോലിചെയ്യുന്നത്. കാരണവരും ഭാര്യയും ഇളയമകനും നാട്ടില്‍ താമസിക്കുന്നു. കാരണവര്‍ക്ക് വലിയ തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. തെങ്ങിന്‍ തോട്ടവും റബ്ബര്‍ എസ്റ്റേറ്റുമുണ്ട്. വലിയ സമ്പന്നനാണ്. ഇളയമകനു ജോലിയില്ല. അവന്‍ ഒരു മന്ദബുദ്ധിയാണ്. 'തന്റെ കാലശേഷം മകനെ ആരു സംരക്ഷിക്കും?' എന്ന ചിന്ത കാരണവരെ ദു:ഖിതനാക്കി. അങ്ങനെ ഇരിക്കെ മകള്‍ നാട്ടില്‍ വന്നു. മകളുടെ ഒരു കൂട്ടുകാരി വഴി വിദ്യാഭ്യാസമുള്ള ഒരു പാവപ്പെട്ട...

നാല് ആണ്മക്കളുടെ അമ്മ

നാരായണി അമ്മയ്ക്ക് നാല് ആണ്മക്കളുണ്ട്. നാലുപേരും വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. നാലുപേരുടെയും വിവാഹവും നടന്നു. വിവാഹശേഷം കുടുംബസ്വത്തുക്കള്‍ ഭാഗിച്ചു. എല്ലാവരും അവരവരുടെ സൗകര്യത്തിന് വീടുകള്‍ പണിയിച്ച് വേറെ മാറി താമസിച്ചു. സ്വത്തുക്കള്‍ എല്ലാം കൈപ്പറ്റി കഴിഞ്ഞപ്പോള്‍ അമ്മയെ നോക്കാന്‍ മൂത്ത മൂന്നു മക്കളും തയ്യാറായില്ല. അവര്‍ മൂന്നു പേരും ഓരോ കാര്യങ്ങള്‍ പറഞ്ഞ് അമ്മയെ നോക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി. വൃദ്ധസദനത്തില്‍ ആക്കിയാലോ എന്നാലോചിച്ചു. നാരയാണിഅമ്മ തന്റെ...

ഔദാര്യത്തിന് പ്രതിഫലം

  ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുകയായിരുന്നു അനില്‍ കുമാര്‍. അയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഗ്രാമപ്രദേശത്തുവെച്ച് കാറിനു വട്ടം ചാടിയ പശുവിന്റെ മേല്‍ ഇടിച്ചു അപകടം പറ്റി. കാറ് കേടായി റോഡില്‍ കിടന്നു. ഇനി എന്തു ചെയ്യും.? അയാള്‍ ആലോചിച്ചു. കാറ് ഇടിച്ച ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. അപ്പോള്‍ അതുവഴി വേറൊരു കാറ് വന്നു. കാറുടമ കാറു നിറുത്തി പ്രശ്നത്തില്‍ ഇടപ്പെട്ടു. പശുവിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം കൊടുത്തു. പ്രശ്നം പരിഹരിച്ചു. അനില്‍കുമാറിനെ...

പോത്തിനെ ആട് തിന്നു

  അമ്പിളി എല്‍.കെ.ജി ക്ലാസിലാണ് പഠിക്കുന്നത്. ഒരൊഴിവുദിവസം അയല്പക്കത്തെ ആതിര അമ്പിളിയുടെ വീട്ടില്‍ വന്നു. ഇരുവരും കൂടി മുറ്റത്തിന്റെ അരികില്‍ നിന്ന് പ്ലാവിന്റെ ചുവട്ടിലിരുന്നു കളിച്ചു. മണ്ണപ്പം ഉണ്ടാക്കിയാണ് കളിച്ചത്. മണ്ണു കുഴച്ച് ചിരട്ടയില്‍ നിറച്ച് അമര്‍ത്തി താഴെ കമഴ്ത്തി ചിരട്ട പൊക്കിയെടുത്തു. വീണ്ടും മണ്ണു നിറച്ച് കമഴ്ത്തി. ഇങ്ങനെ പ്ലാവിന്റെ ചുവട്ടില്‍ നിറയെ അപ്പം ഉണ്ടാക്കി വച്ചു. അമ്പിളിയുടെ മുത്തശ്ശി രാവിലെ കഞ്ഞി കുടിക്കാന്‍ പ്ലാവിന്റെ ചുവട്ടില്‍ ചെന്നു. മുത്തശ്ശിയെ കണ്ടപ്പോള്‍...

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

  ചാക്കോച്ചനും അന്നക്കുട്ടിയും വിവാഹിതരായി. വിവാഹശേഷം ചാക്കോച്ചന് വിദേശത്ത് ഒരു പെട്റോളിയം കമ്പനിയില്‍ ജോലി കിട്ടി. ലക്ഷം രൂപ ശമ്പളം. അന്നക്കുട്ടി ചാക്കോച്ചന്റെ വീട്ടില്‍ അമ്മയോടും അപ്പനോടുമൊപ്പം താമസിച്ചു. എല്ലാമാസവും ശമ്പളം അന്നക്കുട്ടിയുടെ പേരില്‍ ബാങ്കിലേക്ക് അയച്ചു കൊടുത്തു. അന്നക്കുട്ടി രൂപ ഇഷ്ടംപോലെ ചെലവുചെയ്തു. അമ്മയ്ക്കും അപ്പനുമെല്ലാം ആവശ്യാനുസരണം രൂപ കൊടുത്തു. എല്ലാവര്‍ക്കും അന്നക്കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. അന്നക്കുട്ടിയുടെ സഹോദരന്‍ കോശി ഒരു ദിവസം അന്നക്കുട്ടിയുടെ വീട്ടില്‍ വന്നു. അയാള്‍ പറഞ്ഞു: "രൂപ...

തീർച്ചയായും വായിക്കുക