Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

134 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

രണ്ടു കൂട്ടുകാർ

രാമുവും കോമുവും കൂട്ടുകാരായിരുന്നു. ഒരു ദിവസം ഇരുവരും കൂടി ജോലിയന്വേഷിച്ചു പുറപ്പെട്ടു. നടന്നുനടന്ന്‌ അവർ ക്ഷീണിച്ചു. വിശപ്പും ദാഹവും സഹിക്കവയ്യാതായി. അങ്ങനെ പോകുമ്പോൾ വഴിയരികിൽനിന്ന മാവിൽ നിന്ന്‌ ഒരു മാമ്പഴം വീണു. രാമു ഓടിച്ചെന്ന്‌ മാമ്പഴം എടുത്തുകൊണ്ട്‌ പറഞ്ഞു. “നല്ലൊരു മാമ്പഴം കിട്ടി.” “നമുക്ക്‌ ഇരുവർക്കും കൂടി കഴിക്കാം. ഇവിടെ കൊണ്ടുവരൂ.” കോമു...

ഈച്ചയും മുതലയും

തെക്ക്‌ തെക്ക്‌ ഒരു മലയുടെ ചെരുവിലുള്ള അരുവിയിൽ ഒരു മുതല പാർത്തിരുന്നു. അരുവിയിലിറങ്ങി വെള്ളം കുടിക്കുവാൻ വരുന്ന മൃഗങ്ങളെ മുതല പിടിച്ചു തിന്നുപോന്നു. “ഒരു ദിവസം ഒരു മാൻകുട്ടിയെ മുതല പിടിക്കുന്നത്‌ ഒരു ഈച്ച കണ്ടു. ഈച്ചക്ക്‌ മുതലയുടെ സാമർത്ഥ്യം കണ്ടപ്പോൾ അത്ഭുതം തോന്നി. ഈച്ച മുതലയുടെ അടുത്തുചെന്ന്‌ ലോഹ്യം കൂടി.” “മുതലയച്ചാ, മുതലയച്ചൻ മിടുക്കൻ തന്നെ, ഞാൻ...

ചക്കവീണു ചത്ത മുയൽ

പണ്ട്‌ പണ്ട്‌ ഒരിടത്ത്‌ ഒരു മരംവെട്ടുകാരനുണ്ടായിരുന്നു. ഒരു ദിവസം അയാളോട്‌ അയൽപക്കത്തുള്ള ഒരമ്മൂമ്മ പ്ലാവിൽ കയറി ചക്കയിട്ടു കൊടുക്കുവാൻ പറഞ്ഞു. ഒരു ചക്കയിട്ടു കൊടുത്താൽ പകുതി ചക്ക മരംവെട്ടുകാരൻ കൊടുക്കാമെന്നും അമ്മൂമ്മ പറഞ്ഞു. കുറ്റിക്കാടുകളും മുൾച്ചെടികളും വളർന്നു നിന്ന പറമ്പിന്റെ നടുവിലാണ്‌ പ്ലാവ്‌ നിന്നിരുന്നത്‌. മരംവെട്ടുകാരൻ മനമില്ലാമനസ്സോടെ ചക്കയിട്ടു കൊടുക്കാമെന്നു സമ്മതിച്ചു. അയാൾ പടർന്നു പന്തലിച്ചു കിടന്ന പ്ലാവിന്റെ മുകളിൽ...

അലക്കുകാരൻ

പുഴയുടെ കരയിൽ ചെറിയൊരു കുടിലിൽ ഒരു അലക്കുകാരൻ താമസിച്ചിരുന്നു. അയാൾ വീടുകളിലെ മുഷിഞ്ഞതുണികൾ കൊണ്ടുവന്ന്‌ വൃത്തിയായി അലക്കിക്കൊടുക്കുവാൻ വിദഗ്‌ദ്ധനായിരുന്നു. അങ്ങനെ അലക്കി കിട്ടുന്ന കൂലികൊണ്ട്‌ അയാളും കുടുംബവും സുഭിക്ഷമായി ജീവിച്ചു. ഒരു ദിവസം അയാൾ പുഴയിൽ അലക്കിക്കൊണ്ടു നിന്നപ്പോൾ ഒരു പൊന്മാൻ പരൽമത്സ്യത്തെ പിടിക്കുന്നതു കണ്ടു. പൊന്മാൻ പരലിനെ ലക്ഷ്യമാക്കി വെള്ളത്തിലേക്കു ചാടി. പരലിനെ കൊത്തിയെടുത്തുകൊണ്ട്‌ കരയിൽ നിന്ന കലശുമരത്തിലേക്ക്‌ പറന്നു....

തീർച്ചയായും വായിക്കുക