Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

99 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

  ചാക്കോച്ചനും അന്നക്കുട്ടിയും വിവാഹിതരായി. വിവാഹശേഷം ചാക്കോച്ചന് വിദേശത്ത് ഒരു പെട്റോളിയം കമ്പനിയില്‍ ജോലി കിട്ടി. ലക്ഷം രൂപ ശമ്പളം. അന്നക്കുട്ടി ചാക്കോച്ചന്റെ വീട്ടില്‍ അമ്മയോടും അപ്പനോടുമൊപ്പം താമസിച്ചു. എല്ലാമാസവും ശമ്പളം അന്നക്കുട്ടിയുടെ പേരില്‍ ബാങ്കിലേക്ക് അയച്ചു കൊടുത്തു. അന്നക്കുട്ടി രൂപ ഇഷ്ടംപോലെ ചെലവുചെയ്തു. അമ്മയ്ക്കും അപ്പനുമെല്ലാം ആവശ്യാനുസരണം രൂപ കൊടുത്തു. എല്ലാവര്‍ക്കും അന്നക്കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. അന്നക്കുട്ടിയുടെ സഹോദരന്‍ കോശി ഒരു ദിവസം അന്നക്കുട്ടിയുടെ വീട്ടില്‍ വന്നു. അയാള്‍ പറഞ്ഞു: "രൂപ...

എലികള്‍ മദ്യം കഴിച്ചപ്പോള്‍

  പശുക്കളെ കറന്ന് പാല് വിറ്റ് ഉപജീവനം കഴിക്കുന്ന ക്ഷീരകര്‍ഷകനാണ് വേലായുധന്‍. അയാള്‍ പശുക്കള്‍ക്ക് കൊടുക്കാന്‍ വൈക്കോല്‍ വാങ്ങി തൊഴുത്തിന്റെ മുകള്‍ത്തട്ടില്‍ അടുക്കിവെച്ചു. വൈക്കോലില്‍ എലികള്‍ വന്ന് താവളമുറപ്പിച്ചു. എലികള്‍ വളരെ വേഗം പെറ്റു പെരുകി. വൈക്കോല്‍ മുറിച്ചു കൂടുണ്ടാക്കി. എലികളെ കൊണ്ട് ശല്യമായി. എലി ശല്യം കൂടിയപ്പോള്‍ വേലായുധന്‍ ഒരു പൂച്ചയെ വാങ്ങി പൂച്ച എലികളെ പിടിച്ചു തിന്നാറുണ്ട്. എന്നിട്ടും എലികളെ കൊണ്ടുള്ള ഉപദ്രവം കുറഞ്ഞില്ല. എലിക്കെണി വച്ചിട്ടു...

വെള്ളമുയലും പാണ്ഡന്‍നായും

മുരുക്കുംപാടം ഗ്രാമത്തിലെ മുരളി ഒരു മുയലിന്റെ കുഞ്ഞിനെ വാങ്ങി. നല്ല പഞ്ഞിപോലെ വെളുത്ത മുയല്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് കറുകപ്പുല്ലും മുരുക്കിന്റെ ഇലയും കൊടുത്തു വളര്‍ത്തി. കിടക്കാന്‍ വീഞ്ഞപ്പെട്ടി കൊണ്ട് ഒരു കൂടുമുണ്ടാക്കി കൊടുത്തു. മുയല്‍ തിന്നു കുടിച്ച് കൂട്ടില്‍ കിടന്നു വളര്‍ന്നു വലുതായി. മുയലിനു നല്ല ഇണക്കമായിരുന്നു. കൂട്ടില്‍ നിന്നു തുറന്നു വിട്ടാല്‍ മുറ്റത്തു ഓടിക്കളിക്കും. അകലെ എങ്ങും പോകുകയില്ല. ഒരു ദിവസം രവിലെ മുരളി മുയലിനെ കൂട്ടില്‍ നിന്നും...

കോഴിക്കുഞ്ഞും തള്ളക്കോഴിയും

  തങ്കമ്മ ഒരു കോഴികൃഷിക്കാരിയാണ്. അവള്‍ കോഴികളെ കൊത്തിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തി വലിയതാകുമ്പോള്‍ പൂവന്‍ കോഴികളെ വില്‍ക്കും. പിടക്കോഴികളെ മുട്ടയ്ക്കുവേണ്ടി നിറുത്തും. ഒരു ദിവസം ഒരു കോഴിക്ക് പത്തു മുട്ടകള്‍ വച്ച് അടയിരുത്തി. ഇരുപത്തി ഒന്നു ദിവസം കഴിഞ്ഞപ്പോള്‍ പത്തു കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞു പുറത്തു വന്നു. കുഞ്ഞുങ്ങള്‍ക്ക് പൊടിയരിയും വെള്ളവും കൊടുത്ത് മുറ്റത്ത് കൊട്ടചുവടെ ഇട്ടുവളര്‍ത്തി. കുഞ്ഞുങ്ങള്‍ നല്ലപോലെ ഓടി നടന്നു തുടങ്ങിയപ്പോള്‍ കൊട്ടചുവട്ടില്‍ നിന്ന് അഴിച്ചുവിട്ടു. കോഴിയും കുഞ്ഞുങ്ങളും പറമ്പില്‍...

ചിത്രശലഭവും കരിവണ്ടും

"നിര്‍മ്മല മുറ്റത്ത് പൂന്തോട്ടം പിടിപ്പിച്ചു. പിച്ചി, മുല്ല, റോസ തുടങ്ങി എല്ലാ ചെടികളും ഉണ്ടായിരുന്നു. വൈകുന്നേരം ക്ലാസ്സില്‍ നിന്നു വന്നാല്‍ അവള്‍ ചെടികള്‍ നനയ്ക്കും. വളം വയ്ക്കും. വേണ്ട പരിചരണങ്ങള്‍ എല്ലാം ചെയ്യും. പൂക്കളിലെ തേന്‍ നുകരാന്‍ ചിത്രശലഭങ്ങള്‍ വരും. ഒരുപാടു നിറങ്ങളള് ഉള്ള ചിത്രശലഭങ്ങള്‍.എന്തൊരു ഭംഗിയാണ് ആ ചിത്രശലഭങ്ങളെ കാണാന്‍. നിര്‍മ്മല കൗതുകത്തോടെ അവയെനൊ നോക്കി നില്‍ക്കും. ചിത്രശല്‍ഭത്തെ...

സ്വാമി വിവേകാനന്ദനും പുലിയും

1886 ഫെബ്രുവരി മാസം 16 -ആം തീയതി ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി . ശ്രീരാമകൃഷ്ണശിക്ഷ്യന്മാരുടെയും മറ്റും ഭക്തന്മാരുടേയും നേതൃത്വസ്ഥാനം നരേന്ദ്രനു ലഭിച്ചു. നരേന്ദ്രന്‍ ലൗകിക ജീവിതത്തില്‍ നിന്നും പിന്മാറി . ശിക്ഷ്യന്മാര്‍ക്ക് ആശ്വാസവും പ്രചോദനവും നല്‍കി ജീവിതം സമര്‍പ്പിച്ചു. 1890 -ല്‍ ഭാരതത്തില്‍ ഉടനീളം സഞ്ചരിക്കുവാന്‍ നിശ്ചയിച്ചു. മൂന്നു വര്‍ഷക്കാലം ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഭാരതത്തെപറ്റിയും ജനങ്ങളെപ്പറ്റിയും ഗഹനമായ അറിവു നേടി. പണ്ഡിത പാമര...

വാനരപ്പട

കാശിയില്‍ വച്ച് ഒരു ദിവസം സ്വാമി വിവേകാനന്ദന് ഒരു ഇടവഴിയിലൂടെ പോകേണ്ടി വന്നു വഴിയുടെ ഒരു ഭാഗത്ത് മതിലും‍ മറുഭാഗത്ത് കുളവുമായിരുന്നു . ആ പരിസരം വാനരന്മാരുടെ ആവാസകേന്ദ്രമാണ്. ആ വഴിയിലൂടെ സ്വാമിജി കടന്നു പോകുമ്പോള്‍ വാനരന്മാര്‍ കാലുപിടിച്ചു വലിച്ചും ഒച്ചവച്ച് ബഹളമുണ്ടാക്കിയും സ്വാമിജിയെ സാമാന്യത്തിലധികം കഷ്ടപ്പെടുത്തി. അവയുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ സ്വാമിജി ഓടാന്‍ തുടങ്ങി. കുരങ്ങന്മാര്‍ പിന്നാലെ എത്തി കടിക്കാനും മാന്താനും തുടങ്ങി .രക്ഷാമാര്‍ഗം...

അവിചാരിതമായ അപകടം

നരേന്ദ്രന്റെ വീടിനടുത്ത ഒരു ജിംനേഷ്യം ഉണ്ടായിരുന്നു അവിടെ പോയി നരേന്ദ്രന്‍ വ്യായാമം ചെയ്യാറുണ്ട്. കായികാഭ്യാസം നരേന്ദ്രനു ഇഷ്ടപ്പെട്ട വിനോദമായിരുന്നു. ഒരു ദിവസം കൂട്ടുകാരുമൊത്ത് ജിംനേഷ്യത്തില്‍ ഒരു ഊഞ്ഞാല്‍ കെട്ടാന്‍ തീരുമാനിച്ചു . അവര്‍ ഊഞ്ഞാല്‍ കെട്ടിക്കൊണ്ട് നിന്നപ്പോള്‍‍ അതുവഴി പോയ ഒരു ഇംഗ്ലീഷ് നാവികന്‍ കുട്ടികളെ സഹായിക്കുവാന്‍ ചെന്നു കുട്ടികളും നാവികനുമൊരുമിച്ച് ഊഞ്ഞാല്‍ കെട്ടി അപ്പോള്‍‍ ഒരു മരക്കഷണം കൈതട്ടി നാവികന്റെ തലയില്‍ വന്നിടിച്ചു. തലപൊട്ടി...

ഹുക്കാവലി

നരേന്ദ്രന്റെ അച്ഛന്‍ വിശ്വനാഥ് ദത്ത സമര്‍ത്ഥനയായ ഒരു വക്കീലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട കക്ഷികള്‍ വക്കീലിന്റെ വീട്ടില്‍ വരാറുണ്ട്. അന്നത്തെ ആചാരമനുസരിച്ച് ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ഹുക്കകള്‍ ( പുകക്കുഴലുകള്‍ ) സ്വീകരണമുറിയില്‍ വച്ചിരുന്നു. ഓരോ ജാതിക്കാര്‍ക്കും നിര്‍ദ്ദേശിച്ചിരിക്കുന്ന ഹുക്ക മാത്രമെ എടുത്ത് വലിക്കാവൂ എന്നാണു നിയമം. കക്ഷികളായി വരുന്നവര്‍ ആ നിയമം ലംഘിച്ചിരുന്നില്ല. ബലനായത്കൊണ്ട് നരേന്ദ്രനു ഇതിലെന്തോ പന്തികേടുണ്ടന്നു തോന്നി. ആ കുട്ടി ജാതിക്കും...

സത്യാന്വേഷി

നരേന്ദ്രന്റെ വീട്നടുത്ത് ഒരു വലിയ മരമുണ്ടായിരുന്നു ഈ മരത്തില്‍ കയറി നരേന്ദ്രനും കൂട്ടുകാരും കളിക്കുക പതിവായിരുന്നു . തല കീഴായി തൂങ്ങി ഊഞ്ഞാലാടുന്ന വിനോദത്തില്‍ കുട്ടികള്‍ ഏര്‍പ്പെട്ടു നരേന്ദ്രന്റെയും കൂട്ടുകാരുടേയും ഇഷ്ടപ്പെട്ട വിനോദമായിരുന്നു ഇത്. കുട്ടികളുടെ വികൃതിയും ബഹളവും സഹിക്കവയ്യാതായപ്പോള്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു മരത്തിന്റെ ഉടമസ്ഥന്‍ കുട്ടികളെ വിളിച്ചു പറഞ്ഞു '' ഈ മരത്തില്‍ ഭയങ്കരനായ ഒരു പിശാച് വസിക്കുന്നുണ്ട് പിശാചിനു ദേഷ്യം...

തീർച്ചയായും വായിക്കുക