Home Authors Posts by സത്താർ ആദൂർ

സത്താർ ആദൂർ

37 POSTS 0 COMMENTS

കാത്തിരിപ്പ്

മിനിയാന്ന് അവള്‍ പറഞ്ഞു ഇന്നലെ വരാമെന്ന് ഇന്നലെ പറഞ്ഞു ഇന്ന് വരാമെന്ന് ഇന്നു രാവിലെ പറഞ്ഞു വൈകീട്ട് വരാമെന്ന് വൈകുന്നേരമായപ്പോള്‍ പറഞ്ഞു സന്ധ്യക്കു മുമ്പ് എന്തായാലും വരുമെന്ന് സന്ധ്യയും കഴിഞ്ഞ് രാത്രിയായിക്കൊണ്ടിരിക്കുകയാണ് സ്വന്തം ഭാര്യയായതുകൊണ്ട് ഈ കാത്തിരിപ്പിനു ഒരു സുഖവുമില്ല.

വിശ്വാസം

ഒന്നിനേയും വിശ്വസിക്കാന്‍ പറ്റില്ല രാവിലെ ഇറങ്ങിയപ്പോള്‍ ബ്ലാക്ക് ക്യാറ്റിനേപ്പോലെ നെഞ്ചും വിരിച്ച് മുന്നില്‍ നടന്നവനാണ് ഉച്ചയാകുമ്പോഴേക്കും ചുരുണ്ടു കൂടി കാല്‍ക്കീഴില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് ഇല്ല ഒന്നിനേയും വിശ്വസിക്കാന്‍ പറ്റില്ല സ്വന്തം നിഴലിനേപ്പോലും

പുഴ

രണ്ട് ജീവിതങ്ങള്‍ക്കിടയില്‍ ഒരു ജലാശയമുണ്ട് ദാഹം തീരുവോളം കുടിക്കുവാനും കുളിക്കുവാനും നീന്തിത്തുടിക്കുവാനും കൊള്ളാവുന്നത് പുഴക്കു നടവിലൂടെ ചിലര്‍ പാലമിടും സൂക്ഷിക്കണം പുഴയിലൂടെ ചിലര്‍ തോണിയിറക്കും വീഴാതെ നോക്കണം....

സെല്‍ഫി

എല്ലാവരും കേമന്മാരായി ആരും സമ്മതിച്ചില്ല കൂടെ നിന്നൊരു സെല്‍ഫിയെടുക്കാന്‍ നാണം കെട്ട് പിന്‍ മാറാന്‍ പറ്റില്ലല്ലോ ഞാനൊരു സെല്‍ഫിയെടുത്തു എന്റെ നിഴലിനൊപ്പം നിന്ന് ഫെയ്സ് ബുക്കില്‍ ലൈക്കിന്റെ പൊടി പൂരം

ചിത്രകല

എന്നേക്കാള്‍ മനോഹരമായി ചിത്രങ്ങള്‍ വയ്ക്കുന്നത് അമ്മയാണ്. വെറും ചട്ടിയില്‍ അതും അരിപ്പൊടികൊണ്ട് മുട്ടപ്പം, ഇടിയപ്പം, ദോശ വെള്ളപ്പം, അട, പത്തിരി, എന്നൊക്കെ പറഞ്ഞ് ദിനം പ്രതി ഞാനും അതിനെ നിസ്സാരമാക്കുന്നുണ്ട് അപ്പത്തിന്റെ കാര്യം പോകട്ടെ കറികളൊന്നു നോക്കു അതിന്റെ കളര്‍ മിക്സിംഗിനെക്കുറിച്ചൊന്നു ചിന്തിക്കു... മല്ലിപ്പൊടി , മുളകു പൊടി ഇത്തിരി മഞ്ഞപ്പൊടിയും ചേര്‍ത്തുകൊണ്ടുണ്ടാക്കുന്ന കൊളാഷുകള്‍ തന്നെയല്ലെയത്? എന്നിട്ടും ഞാനും ഇന്നേവരെ സമ്മതിച്ച് കൊടുത്തിട്ടില്ല എന്റെ അമ്മ നല്ലൊരു ചിത്രകാരിയാണെന്ന്

എന്താല്ലേ

ഉമ്മര്‍ക്കാടെ കയ്യില്‍ നിന്നാണ് ഞാനെന്നും മീന്‍ വാങ്ങാറ് അരി സാധനങ്ങള്‍ രാമേന്ദ്രേട്ടന്റെ കടയില്‍ നിന്നും പച്ചക്കറി ജോസേട്ടനും ബീഫ് റഷീദ്ക്കയും ചിക്കന്‍ അഷ്റഫും തരും ടാക്സിയാണു വിളിക്കുന്നതെങ്കില്‍ സുനി ഓട്ടോയാണെങ്കില്‍ ഷെരീഫ് എല്ലാവരും നാട്ടുകാര്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഇതിനൊരു മാറ്റവും വരുത്തിയിട്ടില്ല ഈ വകയില്‍ ഓരൊരുത്തര്‍ക്കും' ആയിരക്കണക്കിനു രൂപയും നല്‍കിയിട്ടുണ്ട് എന്നിട്ടും എന്റെ ഒരു പുസ്തകം പോലും ഒരു നൂറ് രൂപയെങ്കിലും ചെലവാക്കി ഇവരാരും വാങ്ങിയിട്ടില്ല വായിച്ചിട്ടില്ല എന്താല്ലേ..

സ്വപ്നലോകം

വിതുമ്പും കാഷായക്കീറില്‍മടക്കയാത്ര ചോദിക്കുന്നവെണ്ണിലാവിന്റെ മുഖം നിഴലുകള്‍തീര്‍ത്തരാത്രിയില്‍പിറന്ന ദീപികയ്ക്ക്രാപ്പാടിയുടെ ശബ്ദം മിഴികളില്‍മിന്നിമാഞ്ഞ കിനാവില്‍പറ്റിച്ചേര്‍ന്ന ചായത്തിന്ചെന്താമരയുടെ വര്‍ണ്ണം മൗനം പൂണ്ടഗര്‍ഭപാത്രത്തില്‍നിവേദിച്ചത്പ്രേമമെന്ന നാമം തെന്നിയൊഴുകുന്നനേര്‍ത്തകാറ്റില്‍സ്നേഹത്തിന്റെ ഗന്ധം ഇതു സ്വപ്നലോകംഇഷ്ടം കൂടൊരുക്കിയപ്രണയം പാണി ഗ്രഹിച്ചസ്വര്‍ഗ്ഗലോകം... ...

കുരുക്ഷേത്രം

പണ്ട്പാഞ്ചാലെ പണയപ്പെടുത്തിയിട്ടാണ്പാണ്ഡവന്‍ കൗരവരോട്ചൂത് കളിച്ചത് ഞാനാണെങ്കില്‍ കളിച്ചതു മുഴുവന്‍പിന്നെ തന്നെ പണയപ്പെടുത്തി ഇപ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍നൂറായിരം ആഗ്രഹങ്ങള്‍ക്കായി യുദ്ധം പ്രഖ്യാപിച്ച്കുരുക്ഷേത്രത്തിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ് ആണ് പാണ്ഡവരുടെ തേര് തെളിക്കാന്‍ ഗീതോപദേശങ്ങളുമായിഒരു കൃഷണനുണ്ടായിരുന്നു... ഇന്ന്എന്റെ തേര് തെളിക്കാന്‍ ആരാണുള്ളത്?ഉപദേശിക്കുവാനും..? ...

തനിച്ച്

ഡാഡിഓഫീസിലേക്കു പോയിമമ്മി ക്ലബ്ബിലേക്കും ആ വീട്ടില്‍അവന്‍ മാത്രം തനിച്ചായി വാങ്ങിക്കൊണ്ടുവന്നചിക്കന്‍ മമ്മിയെ ഏല്പ്പിച്ച്ഡാഡി ബാത്ത് റൂമിലേക്കു പോയി മമ്മിഇറച്ചി ഫ്രൈ ചെയ്യാന്‍ കിച്ചനിലേക്കും ആ ഉമ്മറക്കോലായില്‍അവന്‍ മാത്രം തനിച്ചായി മൂക്കുമുട്ടെ തിന്ന്ഡാഡി ബെഡ്റൂമിലേക്ക് പോയി പാത്രങ്ങള്‍വാഷ് ബെയ്സനില്‍ കൊണ്ടിട്ട് മമ്മിയും ആ മുറിക്കകത്ത്അവന്‍ മാത്രം തനിച്ചായി നിലാവുംനക്ഷത്രങ്ങളും ഉറങ്ങാന്‍ പോയിസര്‍ക്കാര്‍ വക കറണ്ടൂം ആ ഇരുട്ടില്‍അവന്‍ മാത്രം തനിച്ചായി ...

റഫറി

കളിയെന്നു പറഞ്ഞാല്‍ പോരഉഗ്രന്‍ കളി അയാളാണങ്കിലോഏറ്റവും അടുത്ത് നിന്ന്അത് കാണുകയുംഅതി സൂക്ഷ്മമായി വീക്ഷിക്കുകയും ചെയ്തു ഒരുചുവടുപോലുംകണ്ണില്‍ പെടാതെ പോകാതിരിക്കുവാന്‍ശ്രദ്ധിക്കുകയും ചെയ്തു എന്നിട്ടുംഅതിന്റെ രസംഅതയാള്‍ക്ക് ലഭിച്ചില്ലന്ന് ...

തീർച്ചയായും വായിക്കുക