Home Authors Posts by ശശിധരൻ ഫറോക്ക്‌

ശശിധരൻ ഫറോക്ക്‌

0 POSTS 0 COMMENTS

ഇഷ്‌ടം മാത്രം

“എനിക്ക്‌ നിന്നെ ഇഷ്‌ടമാണ്‌ കുട്ടീ... ഇഷ്‌ടം മാത്രം” - ഒരാവേശത്താൽ അയാൾ കസറി. “നഷ്‌ടപ്പെടുവാൻ തയ്യാറെങ്കിൽ മാത്രം എന്നോട്‌ ഇഷ്‌ടം കൂടിയാൽ മതി” - അവൾ പിരിമുറുക്കി. “നഷ്‌ടവും കഷ്‌ടവും നല്ല നാളെയ്‌ക്കല്ലേ. ഞാൻ സഹിച്ചോളാം” അയാൾ നല്ല ഫോമിലണ്‌. എനിക്ക്‌ നാളെയെന്നൊന്നില്ല. ഇന്നിനോടാണെനിക്കിഷ്‌ടം. ...

കടം

ആയിരം കടം ചോദിച്ചപ്പോൾ മുതലാളി പിറുപിറുത്ത്‌ അഞ്ഞൂറ്‌ വച്ചുനീട്ടി. ചോദിക്കേണ്ടിയിരുന്നില്ലെന്ന്‌ തോന്നി. പക്ഷെ, തിടുക്കം കാരണം വാങ്ങാതിരിക്കാനായില്ല. തിടുക്കം കൂടിക്കൂടി വന്നപ്പോൾ അവളെ വിട്ട്‌ അഞ്ഞൂറ്‌ ചോദിക്കേണ്ട താമസം ആയിരം നൽകി. അനുസരണയുള്ള പങ്കാളിയെന്ന നിലയിൽ ക്രമേണ കടം വാങ്ങൽ അവളുടെ കടമയായി. നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ കാര്യംഃ കടം മടിയില്ലാതെ തരും. ചോദിച്ചതിന്നിരട്ടിയും കിട്ടും. പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ച്‌ ഉറങ്ങിയപ്പോൾ ഒരു വല്ലാത്ത ദുഃസ്വപ്നം കണ്ട്‌...

തീർച്ചയായും വായിക്കുക