Home Authors Posts by സരിത പി.എം.

സരിത പി.എം.

0 POSTS 0 COMMENTS

എന്റെ ബാല്യം

ഓർമ്മതൻ പുസ്‌തകത്താളിലൊളിപ്പിച്ച പൊൻമയിൽ പീലിയാണെന്റെ ബാല്യം ഒരു ചെറു കാറ്റിന്നിതെന്നെ തലോടുമ്പോൾ ഓർത്തു പോകുന്നു ഞാൻ എന്റെ ബാല്യം. ഒരു നാളിലച്ഛനു-മമ്മയ്‌ക്കു- മോമനയായി വളർന്നുപോന്നു. ഒത്തിരി കൂട്ടുകാരുണ്ടായെനിക്കെന്നും പാട്ടുകൾ പാടിക്കളിച്ചീടുവാൻ കൂട്ടുകാരൊത്തു കളിച്ചുരസിച്ചു ഞാൻ തൊടിയിലൂടോടി മറഞ്ഞിടുമ്പോൾ പൂവാലനണ്ണാറക്കണ്ണാ എനിക്കൊരു ചക്കര മാമ്പഴം തരികില്ലേ നീ. ഓരോ ദിനവും കൊഴിഞ്ഞുപോകുമ്പോഴും വിസ്‌മരിച്ചീടുന്നു ഞാൻ എൻ ബാല്യവും. ...

നീലാകാശം

ആകാശനീലിമയാർന്നൊരാ മുറ്റത്ത്‌ പൂക്കളം തീർക്കുന്നു താരകങ്ങൾ ഓരോ സമയവും ഓരോരോഭാവങ്ങൾ- ആടിത്തിമിർത്തിടും കോമരംപോൽ മനസ്സിൽ വിഷാദങ്ങളേറുന്ന നേരത്ത്‌ മഴയാലേ കണ്ണുനീർ പൊഴിച്ചുവോ നീ ഹൃത്തതിൽ സന്തോഷമേറുന്ന നേരത്ത്‌ പൊൻവെയിലാലേ പുഞ്ചിരി തൂകിയോ നീ മിന്നലാൽ സംഹാരതാണ്ഡവമാടുമ്പൊഴും ഏറെ ഭയന്നിതെന്റെ ചിത്തം ആ താണ്ഡവമാണെനിക്കേറെ ഭയം നിന്റെ നീലിമയാണെനിക്കേറെയിഷ്ടം. ...

തീർച്ചയായും വായിക്കുക