Home Authors Posts by Sarath Menon

Sarath Menon

Sarath Menon
3 POSTS 0 COMMENTS
storyteller.

യാത്ര

ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും ആശകൾ, മധുരിക്കുമോർമ്മകൾക്കരികു-ചേരുമോ? തിരികെ നടക്കിലും, വഴികളതോരോന്നു- മാദിയിൽ കണ്ണിൽ പതിഞ്ഞപോലാകാം. അപരിചിതമായൊരു ഭൂമിതൻ മാറിൽ നിൻ നിഴലുമായ് ചേർന്നങ്ങലയാം. മധുപാത്രം വീണ്ടും നിറഞ്ഞിരിക്കാം, വിരിയാൻ കൊതിക്കുന്ന പൂമൊട്ട് കാണാം. എരിയാൻ തുടങ്ങുന്ന ചുണ്ടിലെ കനലിൽ, മേഘമാം വിധിയുടെ ചിരികളും കേൾക്കാം. ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും ആശകൾ, മധുരിക്കുമോർമ്മകൾക്കരികു ചേരുമോ? തിരികെ നടക്കിലും,വഴികളതോരോന്നു- മാദിയിൽ കണ്ണിൽ പതിഞ്ഞപോലാകാം. മലരണിഞ്ഞു നിൽക്കുന്ന മരതകത്താഴ്വവരയിൽ പ്രണയമൊഴുകും പുഴകളിൽ നീന്തിയലിയാം. കനികൾ വീഴുന്ന കാടിന്റെയറകളിലാ- വോളമൊന്നിച്ചൊളിച്ചിരിക്കാം. കുളിർനിലാ പെയ്യുന്ന രാവിന്റെ ചോട്ടിൽ തെന്നലിൻ താരാട്ടിൽ വീണുമയങ്ങാം. ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും ആശകൾ, മധുരിക്കുമോർമ്മകൾക്കരികു- ചേരുമോ? ചേരുന്നിടം...

സ്വപ്നാടനം

  തുടക്കം കുറ്റിവീഴാതെപോയ വാതിൽ മെല്ലെ തുറന്നുള്ളിൽകടന്നെന്റെ കാലിയായ പാത്രത്തിലൊരു ടീസ്പൂൺ ചോദ്യം ഒഴിച്ചു,അയാൾ തന്നെ നാളല്പമായീ ശല്യം. ചോദ്യങ്ങൾ ഛെ! നാണക്കേടാണ്, തോറ്റത്. നായര് ചെക്കനോടെന്നത് കഷ്ടം. കാരണമറിയാതെ വീർപ്പുമുട്ടുന്നു, അയാൾ സ്പൂണെടുത്തൊഴിച്ചു, ചോദ്യങ്ങൾ പിന്നെയും. പരിശ്രമിച്ചില്ലെ? പ്രാർത്ഥിച്ചില്ലെ? എന്നിട്ടുമെന്തേ? എങ്ങനെ? ചോദ്യത്തിനൊപ്പം ചിഹ്നങ്ങളും ചേർന്നാ പാത്രത്തിൽ തിളച്ചു. ഉത്തരങ്ങൾ രണ്ടാമതായെന്നാലത് തോൽവിയല്ലെന്ന് പറയുമ്പോഴേക്കും,വഴിക്കു കുറുകെ അയാൾ,തോലുരിഞ്ഞപോലായി, അറിഞ്ഞില്ലേ എല്ലാരും. പരിശ്രമിച്ചു, നല്ല പോലെ പ്രാർത്ഥിച്ചു, നല്ല പോലെ ചിലപ്പോൾ ഭാഗ്യക്കേടാകാം, ദൈവാധീനമില്ലാത്തതാകാം ചിലപ്പോൾ. കണ്ടെത്തലുകൾ അല്പം നിഴലിച്ച മ്ലാനതയിൽ പതിയെ കണ്ണടഞ്ഞ് അയാൾ ചിന്തയിലാണ്ടു അയാളുടേതാണ് തീരുമാനങ്ങൾ അയാളുടേതാണ് കണ്ടെത്തലുകൾ കൈവശമുള്ള ഓർമ്മയുടെ വിഡ്ഢിപ്പെട്ടീൽ പ്രസക്തഭാഗങ്ങൾ റീവൈന്റടിച്ചു കണ്ടു മുഴുമിക്കുമ്പോഴെല്ലാം വ്യക്തം, എനിക്ക് അല്ല, അയാൾക്ക് തന്നെ. മേലേകുന്നിലെ അമ്പലം,ആരുടെ? ഗണപതീന്റെ, അല്ല നായന്മാരുടെയെന്നത് സത്യം നടയിൽ ഞാൻ തൊഴുതുവച്ചയിരുപത് അവിടം അതുപോലെ, അല്പം...

ഇതാ ഇവിടെ വരെ

ആരംഭം ഇതെന്റെ ഭാഗമാണ് മറുവശം താല്പര്യമില്ല നാറുന്നെങ്കിലും,നീയുമൊരു പൂവാണ് നീതിയുടെ വർണ്ണമറിയാം കഥ ദുരിത ചവർപ്പിറക്കാൻ തുടങ്ങിയ സൗഹൃദം കാലചക്രത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി പ്രണയികളാക്കി, എന്നെയും അവളെയും. മൂടുപടമഴിച്ചുവെച്ച് പരസ്പരം പൂക്കാലം കാത്തിരുന്ന നാളുകളിൽ,അവളെനിക്കു നൽകിയ തിരിച്ചറിവുകൾ പ്രേമം,കാമം, ഒടുവിൽ ചതി. സമാധാത്തിനായ് സ്നേഹിച്ചും,തുടർച്ചക്കായി നിലനില്പിന് സമ്മതം മൂളിയും, അനുരാഗച്ചിറകിൽ പറന്നു ഞാൻ കണ്ട ലോകം പകയുടേതാണ്. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണെറിഞ്ഞു കൊളുത്തിയ അനന്തതയിൽ അതിഥിയായെത്തിയവൻ അവളെയും കൂട്ടി പറന്നു അകലേക്ക്. അവസാനം ഉള്ളിലെയാൺഗർവ്വെന്നെയുണർത്തിയപാടെ അവളുടെ ചിറകരിയാൻ തുനിഞ്ഞു, പിന്തുടർന്നെത്തി ഇതാ ഇവിടെ വരെ. ക്ലൈമാക്സ് ചിരി നിർത്തൂ അവൾ ആ റോസായിലുണ്ട് സമയമുചിതം കാലം കാത്തു വച്ചത് 3..2..1 യ്യോ! രണ്ടു വിരലുകൾ.ആരാണിവർ? അവർ ആ കൂട്ടത്തോട് പറഞ്ഞു " കുട്ടികളെ ഇതാണ്...

തീർച്ചയായും വായിക്കുക