Home Authors Posts by ശരത്കുമാർ

ശരത്കുമാർ

ശരത്കുമാർ
28 POSTS 0 COMMENTS

വിജനമാണിവിടം

വിജനമാണിവിടം പക്ഷെ വിലങ്ങുകൾ വേലികൾക്കും മതിലുകൾക്കും പകരം പാദങ്ങൾക്ക് വിള്ളലുകൾ വേദന ചങ്ങലയായ് പിണച്ചു മഞ്ഞിൽ നടന്ന ഇന്നലെയൊരുനാൾ നേർത്ത ദർഭകൾ പഞ്ചബാണങ്ങളായ് ശൈത്യത്തിൻ മരവിപ്പിന് മറയാകവേ അവ പോറ്റിയ പുൽത്തകിടിയുടെ ജീവനിലൊരാശ്വാസം കണ്ടു വേരുകൾക്കപ്പുറം നേരിനെ പുറം കാഴ്ച്ചയിൽ തേടുമ്പോഴും നോവുകളൊന്നും വേരുകളാകുന്നതറിഞ്ഞില്ല എങ്കിലും നനവുകൾ വറ്റാത്തതൊരനുഗ്രഹം കനികൾ പറിക്കാത്തവരായാലും കണ്ണുകൾക്കൊന്നുമപ്രിയമല്ലല്ലോ കനിവും നിറവും ഊർജവുമെല്ലാം ഇവിടെയാണല്ലോ

പകർന്നുവച്ച ചഷകം

പാനം ചെയ്യാൻ നിറഞ്ഞിരിക്കുന്നു ചില്ലു ചഷകം ദൃഢമാം കൈകളുടെ മൃദുല സ്പർശനം കാത്ത് ശയന മുറിയിൽ കുമിളകൾ പൊട്ടിക്കുമ്പോൾ ലഹരി നുരയുന്നതു നുണഞ്ഞ് മദ്യത്തിനൊപ്പം മദംപോലെ അലങ്കാരം നടിച്ച് വടിവുകൾ പോയ് അത്യാധുനികതയ്‌ക്കൊപ്പം കോണുകളാകെ ചെരിച്ച് ചുണ്ടുകളിലേക്ക് പരിചയം പകരും ദ്രാവക നിറത്തിൽ നഗ്നതമറച്ച ഇതുവരെ നുകരാത്തൊരു ചില്ലു ശരീരം

ചേർച്ച

  അവൾ കറുത്താലും അവൻ വെളുത്തിരിക്കണം അവൻ കറുത്താലും അവൾ വെളുത്തിരിക്കണം വെളുത്തവാവും തടാകവും പോലെയാണവരന്യോന്യം അവൾ അർദ്ധചന്ദ്രികയാകവേ അവൻ പൂർണചന്ദ്രനായിരിക്കണം അവൻ പാതിയിൽ തെളിയവേ അവൾ പൂർണിമയും അവളിലില്ലാത്തതവനിൽനിന്നും നുകരണം അവനിലില്ലാത്തതവളിൽ നിന്നും പരസ്പര ഭൂഖണ്ഡങ്ങൾ കൈമാറും പോലെ അവൾ അവനിലേക്കും അവൻ അവളിലേക്കും ഇഴുകിച്ചേരുവതങ്ങനെ ഒഴുകിച്ചേരുവതങ്ങനെ

കുതിപ്പിനു മുൻപേ കിതപ്പ്

    നടക്കാൻ വയ്യ പേശികൾക്കുവേദന പനിച്ചൂടുള്ള നെറ്റി വരണ്ട നാവ് നനവുതേടുന്ന ചുണ്ടുകൾ വേരൂന്നിയ പാദങ്ങൾ പറിച്ചു നേടേണ്ടതാം ചിന്തകൾ തളിരിടേണ്ടതാം സ്വപ്‌നങ്ങൾ മുന്നിൽ രക്തപാനത്തിൻ അടയാളങ്ങളായ അട്ടകൾ നടന്നിട്ടില്ല പേശികൾ മരവിച്ചില്ല പോകുവതെങ്ങോട്ട് നിന്നുനീരായ വേദന കൊഴുക്കുന്നു കാഴ്ചകളും നിലവും കല്ലിക്കുന്നു കല്ലായ് മാറുമെന്നോർത്ത് നിന്നുകിതയ്ക്കുന്നു കിതച്ചു വിയർക്കണം കിതപ്പിനോടുള്ള വെമ്പലിൽ കുതിപ്പിൻ മുന്നോടിയും രഹസ്യവും

ജീവിതംകൊണ്ട് കവിതയെഴുതുന്നവർ

കവിതകൊണ്ടെഴുതുകയല്ല ജീവിതം ജീവിതംകൊണ്ടെഴുതുന്നു കവിത അതിൽ കവിതകളെഴുതി കവിയാകുന്നവർ കവിയായിട്ടു കവിതകളെഴുതുന്നവർ പഴമപോലെ പ്രകൃതിയും പ്രണയവും നേരായ ലോകവും ആധാരമായുള്ള സൗന്ദര്യബോധമായ് കാത്തുസൂക്ഷിക്കുന്നവർ ജീവിതം വരിപോലെ മെനഞ്ഞ് എഴുതിവരുംതോറുമോരു കവിതയായ് തെളിയിക്കുന്നവർ ജലകല്പിതമായ അനുഭവങ്ങളിൽനിന്നും ഊറിയസന്ദേശം വഹിക്കുന്നവർ ഒന്നിലും കവിത തേടാതെ എന്തിലുംകവിതകണ്ട്‌ ജീവിതംകൊണ്ട് കവിതയെഴുതുന്നവർ

നാം

അവസ്ഥാ വ്യതിയാനങ്ങളിൽ പലപ്പോഴും നാമൊരുമിച്ചു കാണുന്നു നീ ചൂടിലും തണുപ്പിലും ഒരുപോലെ ഞാൻ തണുപ്പിൽ ഉറപ്പോടെയായിരിക്കും ചൂടിൽ അലിഞ്ഞലിഞ്ഞുതീരും നിന്നുടെ ദൃഢതയെ കല്ലിനോടുപമിക്കുന്നു ഈ അലിവിനു മഞ്ഞിനോടു സാമ്യം രണ്ടുഭാവങ്ങളിലും മധുരം നമ്മിലെ മഹത്വം ഞാൻ ഐസായും നീ കൽക്കണ്ടമായും ഒരുനാളുംതമ്മിൽ നുകരാൻ കഴിയാതെ

ഹൈക്കു കവിതകൾ

    കരിമ്പൂച്ച കറുപ്പ് നിറമായതുകൊണ്ട് ഇരുട്ടിൽ പമ്മിനടക്കാനാണെനിക്കിഷ്ടം പൂമ്പാറ്റ പരുന്തിനെ പുകഴ്ത്തുന്നത് ഉയരത്തിൽ പറക്കുന്നതുകൊണ്ടാണെങ്കിൽ പൂമ്പാറ്റയെവർണിക്കുന്നത് അഴകുള്ള ചിറകുകളുള്ളതു കൊണ്ടാണ് കടലാസുവഞ്ചി എങ്ങനെ ഒഴുകിയാലും തടയേണ്ടിടത്തുചെന്നേ തടയൂ

പൊത്തിന്നിരുട്ടിലെ മൂങ്ങ

പൊത്തിനിരുട്ടിലിരുന്നൊരു മൂങ്ങ പകലിനെ രാത്രിയാക്കുന്നു ഏകനായ് പകലിൻ പാട്ടുകൾ കേട്ടവൻ കൂട്ടിനായരെയോ കാക്കുന്നു മൂങ്ങയാമവനെ എല്ലാവരും കൂമനെന്നുപേർ വിളിച്ചു രാത്രിയിലവനുടെ മൂളൽകേട്ട് കുഞ്ഞുങ്ങൾ പേടിച്ചുപോകും പകലിൽപ്പറക്കുവാൻ മോഹമുണ്ട് കൺകൾക്കു പകലറിയാത്തതു നേര് രാത്രിയിലവനുനൽ കാഴ്ച്ചയുണ്ട് അതുപകലിനോളം തെളിച്ചം പകലിനെക്കാണാൻകഴിയില്ല മൂങ്ങയ്ക്കു പൊത്തിനിരുട്ടാണഭയം

നക്ഷത്രങ്ങളെ നോക്കുമ്പോൾ

ചിതറിയ മേഘങ്ങളിൽ നക്ഷത്രങ്ങൾ തമ്മിൽ അകലത്തിലാണെന്നാലും നോക്കുമ്പോൾ തെളിയുന്നു അവതമ്മിലൊരടുപ്പം രശ്മികൾകൊണ്ടവ ഒരുമിച്ച് നേർത്തവെളിച്ചത്തിൻ സങ്കൽപ്പ - ഗോപുരം പണിയുമ്പോഴും ഇടയിൽ അറിയപ്പെടാതെയാണകലം മിണ്ടാതെയവ തമ്മിൽ മിണ്ടിനിൽക്കെ ഉടയാത്ത മൗനമാണെന്തോ തമ്മിൽ തൊടാതെ തട്ടാതെ അവ തമ്മിലായ് വീണ്ടും നക്ഷത്രങ്ങളാകുന്നു

രണ്ട് കവിതകൾ

1. പ്രഭാതം മങ്ങിയ പ്രഭാതത്തിലറിഞ്ഞു ജീവ തന്മാത്രയിലേക്കൊരു പ്രകാശകണം വീണാലെ ജീവിതത്തിൻ ഭ്രൂണം വളരുകയുള്ളുവെന്ന് 2. മഴപറഞ്ഞത്‌ പേമാരി അടങ്ങിയപ്പോൾ കനമുള്ള ശബ്ദത്തിൽ മഴ പതുക്കെ പറഞ്ഞു നോവിൻ ലോലഭാവമാണെല്ലാം ഉണർത്തുന്നതെന്ന്‌

തീർച്ചയായും വായിക്കുക