Home Authors Posts by സംഗീത കിരോഷ്‌

സംഗീത കിരോഷ്‌

സംഗീത കിരോഷ്‌
14 POSTS 0 COMMENTS
(Dr. P.V.Sangeetha) തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയാണ് സ്വദേശം.  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും  എം ഫിലും , ചെന്നൈ അണ്ണാ സർവകലാശാലയിൽ നിന്ന് മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റും നേടി. ചെന്നൈയിലെ എത്തിരാജ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അദ്ധ്യാപികയാണ്. നവ മാധ്യമങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. വായനയും എഴുത്തും ചിത്രംവരയും ഇഷ്ടവിനോദങ്ങൾ. 

പുഴ പെയ്യുമ്പോൾ

തീവണ്ടി പാതി പാലം കടന്നപ്പോഴാണ്‌ മഴ തുടങ്ങിയത് കാഴ്ചകൾ വലിച്ചടച്ചു ആളുകൾ  ഉടനെ പുഴുക്കത്തിലേക്ക് ഉൾവലിഞ്ഞു. തീവണ്ടിയെ ചുറ്റി കണ്ണെത്താ ദൂരം പുഴ പരന്നു കിടന്നു. പായലും പ്ലാസ്റ്റിക്കും അങ്ങിങ്ങായി വിടർന്ന ആമ്പൽ പൂക്കളും മണൽ കുഴികളും സങ്കട ചുഴികളും ഒന്നിച്ചു നീന്തുന്ന മീൻകുഞ്ഞുങ്ങളും നിലാവത്ത്, വെള്ളികൊലുസിട്ടു കുലുങ്ങി ചിരിക്കുന്ന ഒരുവളെ കാണാൻ  തുഴഞ്ഞെത്തിയവനും അയാൾക്കൊപ്പം മുങ്ങിപോയ തോണിയും കരയിലിരുന്ന് അസ്തമയം കണ്ട വൃദ്ധന്റെ സ്വപനങ്ങളും കിളിക...

യാത്ര പോകുമ്പോൾ

ഒരില അറ്റു വീഴും പോലെ നിശ്ശബ്ദമായാണോ ആത്മാവ്‌ യാത്ര പോകുന്നത് ചക്കര കൂട്ടിലേക്ക് വഴി നടത്തുന്ന കറുത്ത ഉറുമ്പിന്റെ കണ്ണ് വെട്ടിച്ച് ഇടക്കിടെ ചുമരിൽ നിന്നെത്തിനോക്കുന്ന വാല് പോയ പല്ലിയെ പുരികം ചുളിച്ച് കിളിക്കൂടിനു പുറത്തു മണം പിടിച്ചെത്തുന്ന കണ്ടൻപൂച്ചയെ എറിഞ്ഞോടിച്ച് കൊഴിഞ്ഞു തുടങ്ങിയ പനിനീർ പൂവിനൊരുമ്മ കൊടുത്ത് അടുത്ത വീട്ടിലെ ജനലിൽ കുന്തിച്ചിരിക്കുന്ന ചോദ്യങ്ങളെ തഴഞ്ഞ് കാറ്റിനൊപ്പം പരന്ന മണങ്ങളെ ആവോളം വലിച്ചെടുത്ത് എങ്ങോ പെയ്...

ചക്രവാളം

സങ്കട തിരമാലയിൽ ചുറ്റി ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു കടലെന്നെ വിഴുങ്ങുന്നു ആഴങ്ങളിൽ ഒരു വർണ്ണകൊട്ടാരം കളഞ്ഞു പോയ വളപ്പൊട്ടും കടം കൊടുത്ത പച്ചക്കല്ലും ഒരുപാട് മോഹിച്ച മണിമുത്തും ഓർമകളുടെ പവിഴപുറ്റുകൾക്കുള്ളിൽ ഭദ്രം. വാലാട്ടി വന്ന മഞ്ഞവരയുള്ള വാളനമീനുകൾ എന്റെ ചിത്രപുസ്തകത്തിലേതാണ് തല നീട്ടി തുഴയുന്ന ആമകൾ മഞ്ഞവെയിൽ പരക്കുമ്പോൾ മുറ്റത്തേക്ക് പണ്ട് കേറിവന്നിരുന്നവ മത്സ്യ കന്യക എവിടെ? അവളുടെ തിളങ്ങുന്ന ചെതുമ്പലുകളിൽ എന്റ...

മരിച്ചവന് ഒരു ‘ഫ്രണ്ട് റിക്വസ്റ്റ്’

ഇന്നലെയാണ് ഞാൻ അയാളെ കണ്ടെത്തിയത് പല പേരുകളിൽ തിരഞ്ഞിട്ടും  മുഖപുസ്തകത്തിൽ ഇന്നോളം തെളിയാത്തൊരു മുഖം എന്നെ നോക്കി ചിരിച്ചു.. മലകൾക്ക് താഴെ കൂട്ടുകാരോടൊന്നിച്ചു സാന്ധ്യവെയിൽ നെറ്റിയിലൊലിച്ചിറങ്ങി പരന്ന ചിരി ചുണ്ടിലെ സിഗരറ്റു കറയിൽ കുടുങ്ങി വാക്കുകളുടെ പിശുക്കിൽ വറ്റി വരണ്ട് പുഴ പോലെ ഇല്ലാതായ ചിരി ചൂണ്ടുവിരലിനിടയിൽ അപ്പോഴും ചിന്തയുടെ ഒരു കനലെരിയുന്നുണ്ടോ എന്നു ഞാൻ തുറിച്ചു നോക്കി ഇല്ല, സൂര്യവെളിച്ചമാണ്. വയസ്സായി, പക്ഷെ നര കേറിയിട്ടില്ല. അല്ലെങ്കിലും അയാളുടെ അനുവാദമില്ലതെ ആരും.... ...

തീർച്ചയായും വായിക്കുക