Home Authors Posts by സംഗീത കിരോഷ്‌

സംഗീത കിരോഷ്‌

സംഗീത കിരോഷ്‌
4 POSTS 0 COMMENTS

പുഴ പെയ്യുമ്പോൾ

തീവണ്ടി പാതി പാലം കടന്നപ്പോഴാണ്‌ മഴ തുടങ്ങിയത് കാഴ്ചകൾ വലിച്ചടച്ചു ആളുകൾ  ഉടനെ പുഴുക്കത്തിലേക്ക് ഉൾവലിഞ്ഞു. തീവണ്ടിയെ ചുറ്റി കണ്ണെത്താ ദൂരം പുഴ പരന്നു കിടന്നു. പായലും പ്ലാസ്റ്റിക്കും അങ്ങിങ്ങായി വിടർന്ന ആമ്പൽ പൂക്കളും മണൽ കുഴികളും സങ്കട ചുഴികളും ഒന്നിച്ചു നീന്തുന്ന മീൻകുഞ്ഞുങ്ങളും നിലാവത്ത്, വെള്ളികൊലുസിട്ടു കുലുങ്ങി ചിരിക്കുന്ന ഒരുവളെ കാണാൻ  തുഴഞ്ഞെത്തിയവനും അയാൾക്കൊപ്പം മുങ്ങിപോയ തോണിയും കരയിലിരുന്ന് അസ്തമയം കണ്ട വൃദ്ധന്റെ സ്വപനങ്ങളും കിളികളുടെ കാലിൽ നിന്നൂർന്നു വീണ ചുള്ളി കമ്പുകളും കക്കയും ചിപ്പിയും കുപ്പിചില്ലുകളും ഒക്കെയും.... ഒക്കെയും ഉള്ളിലൊതുക്കി പുഴ മൃദുവായി ചിരിച്ചു ആകാശത്തിന്റെ മുഖം നോക്കി കിടക്കുന്നത് കൊണ്ടാണോ പുഴ എപ്പോഴും സുന്ദരിയായിരിക്കുന്നതെന്ന് തീരത്തെ...

യാത്ര പോകുമ്പോൾ

ഒരില അറ്റു വീഴും പോലെ നിശ്ശബ്ദമായാണോ ആത്മാവ്‌ യാത്ര പോകുന്നത് ചക്കര കൂട്ടിലേക്ക് വഴി നടത്തുന്ന കറുത്ത ഉറുമ്പിന്റെ കണ്ണ് വെട്ടിച്ച് ഇടക്കിടെ ചുമരിൽ നിന്നെത്തിനോക്കുന്ന വാല് പോയ പല്ലിയെ പുരികം ചുളിച്ച് കിളിക്കൂടിനു പുറത്തു മണം പിടിച്ചെത്തുന്ന കണ്ടൻപൂച്ചയെ എറിഞ്ഞോടിച്ച് കൊഴിഞ്ഞു തുടങ്ങിയ പനിനീർ പൂവിനൊരുമ്മ കൊടുത്ത് അടുത്ത വീട്ടിലെ ജനലിൽ കുന്തിച്ചിരിക്കുന്ന ചോദ്യങ്ങളെ തഴഞ്ഞ് കാറ്റിനൊപ്പം പരന്ന മണങ്ങളെ ആവോളം വലിച്ചെടുത്ത് എങ്ങോ പെയ്യുന്ന മഴയുടെ ശബ്ദം കാതോർത്ത് ഏതോ പാടത്ത് വരണ്ടുണങ്ങിയ മണ്ണിനെയോർത്ത് മാഞ്ചോട്ടിലെ കളികളും എറിഞ്ഞു വീഴ്ത്തിയ പുളിമാങ്ങയും...

ചക്രവാളം

സങ്കട തിരമാലയിൽ ചുറ്റി ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു കടലെന്നെ വിഴുങ്ങുന്നു ആഴങ്ങളിൽ ഒരു വർണ്ണകൊട്ടാരം കളഞ്ഞു പോയ വളപ്പൊട്ടും കടം കൊടുത്ത പച്ചക്കല്ലും ഒരുപാട് മോഹിച്ച മണിമുത്തും ഓർമകളുടെ പവിഴപുറ്റുകൾക്കുള്ളിൽ ഭദ്രം. വാലാട്ടി വന്ന മഞ്ഞവരയുള്ള വാളനമീനുകൾ എന്റെ ചിത്രപുസ്തകത്തിലേതാണ് തല നീട്ടി തുഴയുന്ന ആമകൾ മഞ്ഞവെയിൽ പരക്കുമ്പോൾ മുറ്റത്തേക്ക് പണ്ട് കേറിവന്നിരുന്നവ മത്സ്യ കന്യക എവിടെ? അവളുടെ തിളങ്ങുന്ന ചെതുമ്പലുകളിൽ എന്റെ സ്വപ്നങ്ങൾ തുന്നി ചേർത്തിട്ടുണ്ടോ? ദ്രംഷ്ഠ കാട്ടി ചിരിച്ച് അപ്പപ്പോൾ വന്നു പോകുന്ന അഴുക്കുപിടിച്ച ഈ ജീവി അവളുടെ കിങ്കരനാവുമോ? നീരാളി കൈകൾക്കെന്തു ഭംഗി, ഒഴുകി നടക്കുന്ന ഈ സ്വർണമീനുകൾ...

മരിച്ചവന് ഒരു ‘ഫ്രണ്ട് റിക്വസ്റ്റ്’

ഇന്നലെയാണ് ഞാൻ അയാളെ കണ്ടെത്തിയത് പല പേരുകളിൽ തിരഞ്ഞിട്ടും  മുഖപുസ്തകത്തിൽ ഇന്നോളം തെളിയാത്തൊരു മുഖം എന്നെ നോക്കി ചിരിച്ചു.. മലകൾക്ക് താഴെ കൂട്ടുകാരോടൊന്നിച്ചു സാന്ധ്യവെയിൽ നെറ്റിയിലൊലിച്ചിറങ്ങി പരന്ന ചിരി ചുണ്ടിലെ സിഗരറ്റു കറയിൽ കുടുങ്ങി വാക്കുകളുടെ പിശുക്കിൽ വറ്റി വരണ്ട് പുഴ പോലെ ഇല്ലാതായ ചിരി ചൂണ്ടുവിരലിനിടയിൽ അപ്പോഴും ചിന്തയുടെ ഒരു കനലെരിയുന്നുണ്ടോ എന്നു ഞാൻ തുറിച്ചു നോക്കി ഇല്ല, സൂര്യവെളിച്ചമാണ്. വയസ്സായി, പക്ഷെ നര കേറിയിട്ടില്ല. അല്ലെങ്കിലും അയാളുടെ അനുവാദമില്ലതെ ആരും.... അപേക്ഷിച്ചു, എന്നെയും സുഹൃത്താക്കൂ ഓർമയുടെ ഇത്തിരി നൂലിൽ രണ്ടിടങ്ങളിലെങ്കിലും നമുക്കിനി സൗഹൃദം പറത്താം മറുപടിയില്ല ഇമയനങ്ങാത്ത നിശബ്ദതയിൽ അയാൾ എപ്പോഴും ലോകത്തെ ചങ്ങലക്കിട്ടിരുന്നല്ലോ തനിക്ക്...

തീർച്ചയായും വായിക്കുക