Home Authors Posts by സലോമി ജോണ്‍ വത്സന്‍

സലോമി ജോണ്‍ വത്സന്‍

Avatar
20 POSTS 0 COMMENTS
Address: Phone: 9020655755

അഭിമന്യു….. . തീവ്ര സ്വപ്നമേ…..

അഭിമന്യു , ഭൂപതി പുത്രാ പാതിവഴിയിൽ ആസുര ജന്മങ്ങൾ പിഴുതെറിഞ്ഞ തീവ്ര സ്വപ്നമേ പ്രണാമം,  നിണമണിഞ്ഞ കണ്ണീരാലെൻ പ്രണാമം നീ നടന്ന രാജ വീഥിയിൽ ഒഴുകിപ്പടർന്ന നിൻ ജീവ രക്തത്തിൽ ഒലിച്ചുപോയ ഇരുപതാണ്ടുകൾ അഭിമന്യു നിന്റെ മരണത്തിന്റെ കത്തിമുനയിൽ എന്റെ ബോധസിരകൾ കീറി മുറിഞ്ഞല്ലോ നിന്റെ വേദനപൂണ്ട വിലാപങ്ങൾ എന്റെ രാവുകളെ കൊന്നൊടുക്കുന്നു പാതിരാക്കാറ്റിലൊഴുകിയെത്തുന്ന നിന്റെ മരണ മണി മുഴക്കങ്ങൾ എന്റെ നെഞ്ചിലെ സങ്കടപ്പാറയിൽ നോവ് പെയ്തതായ് തട്ടിത്തകരവെ അഭിമന്യു തിരശ്ചീനമായ ഏതോ കാലങ്ങളിൽ കൊലവെറിയിലുറഞ്ഞ നീച ജന്മങ്ങൾ സ്വപ്നങ്ങൾ പൂത്തുലഞ്ഞ പ്രത്യാശയുടെ തന്മാത്രകളിൽ തണലിടങ്ങൾ തേടിയ ആകാശാന്തരങ്ങളിൽ നവസാധകനായ്‌ ഊടാടിയ നിന്റെ ജീവന്റെ ഉടമ്പടിക്കായ്‌ വിലക്ഷണ പാപധാരയിൽ മരണവെറി പൂണ്ടാർത്തട്ടഹസിച്ചെത്തിയല്ലോ.. അഭിമന്യു.... മുജ്ജന്മ വീഥികളിലെങ്ങോ നിന്റെ ചോരയ്ക്കായ് ചതിയുടെ അകക്കാടുകളിൽ അവർ  പതുങ്ങിയിരുന്നുവോ അഭിമന്യു,. ഉണ്ണാതുറങ്ങാത്ത വിശപ്പിന്റെ ...

കാലം വെറുതെ

എന്റെയും നിന്റെയും പൂമുഖത്ത് വീണ്ടുമൊരു പുതുവര്‍ഷം. നാമിവിടെ ജീവിക്കുകയായിരുന്നു....എന്തിനോ.. ജന്മം എന്ന സമസ്യാപൂരണത്തിന്...? ഇനിയെന്തിനു ഖേദിക്കുന്നു , നേരമ്പോക്കില്‍ തുടങ്ങി നേരായിത്തീര്‍ന്ന ജീവിതമെന്ന മഹാമേരുവിനെ ജീവന്റെ ഉള്‍പ്രേരണയില്‍ ബന്ധിപ്പിച്ചു നാമെവിടെയൊക്കെയോ പായുന്നു . എന്‍റെയും നിന്റെയും നിശ്വാസത്തില്‍ ഉരുകിയൊലിച്ചുപോയ കാലം .. എന്നിട്ടും എന്തോ , അറിയാത്തതെന്തോ ഈണം നഷ്ടപ്പെട്ട ഈണത്തില്‍ നാമറിഞ്ഞു. അര്‍ത്ഥമില്ലാത്ത സ്നേഹ ഗാഥയുടെ ഈരടികള്‍. മുജ്ജന്മങ്ങള്‍ ശവതാളം ആടിതിമിര്‍ക്കുന്നതും നാമറിഞ്ഞിട്ടും ഒരുമിച്ചാടുകയായിരുന്നു.... നമ്മുടെ കണ്ണുകളുടെ തീക്ഷ്ണ ഗര്‍ത്തങ്ങളില്‍ സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍ വരണ്ടുണങ്ങി..... മനസ്സെന്ന മഹാ പ്രഹേളികയുടെ ഈര്‍പ്പം... നഷ്ടപ്പെട്ട ജന്മങ്ങള്‍ക്ക് നനവേകിയില്ല.. പാഥേയം നഷ്ടപ്പെട്ട തളര്‍ന്ന പഥികനെപ്പോലെ സ്നേഹത്തിന്റെ വറുതിയില്‍ ഹൃദയം പൊള്ളിപിടഞ്ഞു .....ജീവിതം കയ്യാലകള്‍ തകര്‍ന്നു...

നൂലിഴ പോലെ ജീവിതം

ഊടും പാവും തെറ്റിയനൂലിഴ പോലെ ജീവിതംതറിയിൽ ഇഴയടുപ്പംതകർന്നു സ്തബ്ധമാകുന്നു പര്യായങ്ങളുടെ പദസമ്പത്തിൽജീവിതം ഞെരുങ്ങുന്നു….ഉള്ളിലേക്കാവാഹിച്ചുപുറം തള്ളുന്ന നിശ്വാസത്തിന്റെനെറുകയിൽ തീപ്പന്തമാളിച്ചുഒരുപറ്റം ജന്മങ്ങൾ ...മരണമുള്ളവൻമർത്ത്യനായി ...പക്ഷെമനുവല്ലാതായി.മനസ്സ് മരവുരിയിൽ പൊതിഞ്ഞുമഹാ വിസ്ഫോടനം ഭയന്ന്കാലത്തിന്റെ കാടകങ്ങളിൽഊന്നു വേരുകൾ തേടുന്നു.മൃതമാകാതെ മുങ്ങാൻപായലഴുകിയജീവിത തീർത്ഥത്തിൽപഴുതുകൾ തേടിയലയുന്നു.പടവുകളിൽ കദനമിറക്കിസ്നേഹത്തണലിനായ്പ്പരതിതേങ്ങുന്നു. സ്നേഹം....അസ്ഥിത്തറയിലെ പടുതിരികരിഞ്ഞ ഗന്ധത്തിൽശ്വാസ വേഗങ്ങൾമരണമണി മുഴക്കി പായുന്നുപ്രപഞ്ചത്തിന്റെപ്രയാണ ദൂരങ്ങൾചക്ക്കാളയുടെ ഏൻതൽ നടത്തയായ്പ്രപിതാക്കളെ ചുമന്ന്ചാലക ശക്തി വാർന്ന്വഴിയടഞ്ഞു നിൽക്കുന്നു.ജീവിതം ശരണാലയങ്ങള്‍തേടുന്ന തീർത്ഥയാത്ര…പിതാക്കളും പുത്രരുംചാർച്ചകളൊക്കെയുംപിൻവിളികൾ കേൾക്കാതെകാതടച്ചോടുന്നു.ഹൃദയത്തിൽ പുകഞ്ഞുപൊങ്ങിയ ഉൾത്താപംഅണയ്ക്കാൻക്ഷീരപഥങ്ങൾ തേടി........

ജീവിതം

ജീവിതം വെറുമൊരു പാഴ് വാക്ക്അപരന്മാർ കാത്തിരിക്കുന്ന കാവൽമാടം...അവരുടെ നാവിൻതുമ്പിൽ നമ്മുടെജീവിതത്തിനു ബലി മൃഗത്തിന്റെ ആയുസ്സ്.... കാലം കോറിയിട്ട നിഴൽദിക്കുകളിലേക്ക് ചാഞ്ഞും ചരിഞ്ഞുംമനുഷ്യനോടൊപ്പം പായുന്നു.നിരാലംബതയിലേക്ക്. ആരൊക്കെയോ ആടാൻ വേഷം കെട്ടിതിരശീലയ്ക്ക് പിന്നിൽ മറഞ്ഞു നിൽക്കുന്നു.നാന്ദി ഗാനാലാപത്തിന്റെ ഈണത്തിൽജീവിതം താളമില്ലാതെ തുള്ളുന്നു. ശ്വാസത്തിന്റെ ശരണം വിളികൾനിശ്വാസത്തിന്റെ വാതിൽ താഴിട്ടുപൂട്ടുമ്പോൾ ജീവിതം മരിക്കുന്നുശവദാഹം ആഘോഷമാക്കി ''സ്വന്തങ്ങൾ''സപ്താഹം ചൊല്ലി ജീവിതത്തെ പുണരുന്നു..... ...

ബാറിലേക്കുള്ള വഴി

എന്റെ കൂടാരത്തിലെ മനം കനത്ത മടുപ്പില്‍നിന്ന് ഊര്‍ന്നു വീണ വിഷാദം പേറിഅകലങ്ങളിലെ മദ്യശാല തേടി''മഹാവൈരാഗി '' ഞാന്‍ നടന്നു.മദ്യമാണെന്റെ വിശപ്പും ആര്‍ത്തിയും.ഈറ്റില്ലത്തില്‍ പൊക്കിള്‍ കൊടി മുറിക്കപ്പെട്ടകുഞ്ഞിന്റെ ആദ്യനിലവിളിയുടെപ്രതിധ്വനിയില്‍ വേദന ഇളം താരാട്ടായ്മാറും പെണ്ണിന്റെ മഹാമന്ത്രം പോലെമദ്യ കൂടാരത്തിലെക്കോടുന്നമദ്യാസക്തനായവന്റെ നെഞ്ചിലെ നീറ്റല്‍.ആസക്തിയുടെ അരം രാകിയ വേദനയെമറു പിള്ളയായി ഹൃദയത്തില്‍ ഒതുക്കുന്നു.പകലറുതിയിലെ വിഷമ വൃത്തം പേറിഓടുന്നു ഞാനെന്റെ ജീവ കൂടാരത്തില്‍അന്തിയൊതുക്കത്തില്‍ ഇടവഴികളുടെനിഗൂഡമായ ഓരം പറ്റിഎത്തെണ്ടിടത്തെത്തുമ്പോള്‍മദ്യം പിശാചാണെന്നുഅവന്റെ വിഷപ്പല്ലില്‍നാം കോര്‍ക്കപ്പെടുമെന്നുംഅലറിപ്പറഞ്ഞുഅറം പറ്റാതിരിക്കാന്‍അടിക്കുപ്പായത്തിന്റെ...

ഗംഗ

ശിവന്റെ ചുറ്റിപ്പിണച്ച മുടിക്കെട്ടില്‍നിന്നൊഴുകിയ ഗംഗ....ആയുസ്സ് ഒടുങ്ങിയവരുടെ കേള്‍ക്കപ്പെടാത്തവിലാപങ്ങള്‍ അലിഞ്ഞൊഴുകികാണാക്കയങ്ങളില്‍ മുങ്ങാംകുഴിയിടുമ്പോള്‍തീരത്തിരുന്നു വിങ്ങിക്കരയുന്ന സ്‌നേഹക്കൂട്ടങ്ങളുടെകണ്ണീര്‍ ഉണങ്ങിയ വരണ്ട കവിളുകളില്‍തഴുകാന്‍ മറന്ന കാറ്റിന്റെ വിഭ്രമം..ഗംഗയും മരണാസന്നയായിക്കഴിഞ്ഞുജഡങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് ഒഴുകി ഒഴുകിവാര്‍ദ്ധക്യം വലിഞ്ഞു മുറുക്കിയ സിരകള്‍ചോരത്തിളപ്പ് നഷ്ടപ്പെട്ടു കാലത്തിന്റെവറചട്ടിയില്‍ കിടന്നു പൊരിയുന്നു.നിലയ്ക്കാത്ത കുത്തൊഴുക്കുകള്‍എല്ലിന്‍കൂടുകളെ തൂത്തുവാരികാലത്തെ വെടിപ്പാക്കാന്‍ ആരും കാണാത്തഅടിയൊഴുക്കുകളുടെ വല വിരിച്ചു പായുന്നു.മരണം അനുഭവത്തിന്റെ മാറാപ്പില്‍പൊതിഞ്ഞു പിടിചൊഴുകുമ്പോള്‍ഗംഗയും അറിയാതറിയുന്നുമരണം കാലാതിവര്‍ത്തമല്ലെന്നു!!തീരത്തെ നനഞ്ഞ കാറ്റിന്റെ മര്‍മരം ...ജനിമൃതികളുടെ വിളിയൊച്ചകള്‍മാറ്റൊലിയായ്കാലപ്പടവില്‍ വീശിക്കൊണ്ടേയിരിക്കുന്നു. ...

ഞാൻ വഞ്ചകൻ

ഞാൻ വഞ്ചകൻ,നിൻറെ സ്നേഹനീർതടത്തിൽവറുതിയുടെ വിഷാദം നിറച്ചവൻവെറിയാർന്ന കണ്ണാൽആര്ദ്രമാം നിൻ സ്നേഹംകാണാക്കയത്തിൽ എറിഞ്ഞവൻ. സ്നേഹ നിരാസത്തിൽ തളർന്ന്‌ വീണനിൻറ്റെ നെഞ്ചിലെ അഗ്നിനാളങ്ങൾഅപശകുനമായ്‌ കണ്ടവൻ. നിൻറെ സ്നേഹച്ചരടിന്റെകെട്ടുകൾ ഊരാകുടുക്കായ്‌ കണ്ടവൻ.നിൻറെ ചിന്തകളിൽ, സിരകളിൽപരമാണുക്കളിൽ പടർന്നൊഴുകിയചോരയിൽ...

ഞാന്‍ വഞ്ചകന്‍

ഞാന്‍ വഞ്ചകന്‍,നിന്റെ സ്‌നേഹനീര്‍തടത്തില്‍വറുതിയുടെ വിഷാദം നിറച്ചവന്‍വെറിയാര്‍ന്ന കണ്ണാല്‍ആര്ദ്രമാം നിന്‍ സ്‌നേഹംകാണാക്കയത്തില്‍ എറിഞ്ഞവന്‍. സ്‌നേഹ നിരാസത്തില്‍ തളര്‍ന്ന് വീണനിന്റെ നെഞ്ചിലെ അഗ്‌നിനാളങ്ങള്‍അപശകുനമായ് കണ്ടവന്‍.നിന്റെ സ്‌നേഹച്ചരടിന്റെകെട്ടുകള്‍ ഊരാകുടുക്കായ് കണ്ടവന്‍.നിന്റെ ചിന്തകളില്‍, സിരകളില്‍പരമാണുക്കളില്‍ പടര്‍ന്നൊഴുകിയചോരയില്‍ വിഷ നിശ്വാസം നിറച്ചവന്‍ഞാന്‍ വഞ്ചകന്‍ ....! അന്ധകാരനിറവില്‍ആത്മാവ് തളര്‍ന്നുറങ്ങിയനിന്റെ ജഡത്തില്‍കാമത്തിന്‍ ശവതാളംആടിതിമിര്‍ത്തവന്‍.നിന്റെ വിലാപങ്ങള്‍രാവിന്റെ കല്ലറകള്‍ കടന്നുഇടി മുഴക്കങ്ങളായ് മാറ്റൊലിക്കൊണ്ടപ്പോള്‍എന്റെ സിരാ ഊര്‍ജം നിന്നില്‍മഹാ പ്രളയമായ് ആര്‍ത്തലച്ചൊഴുകിഞാന്‍ പുണര്‍ന്നത്തണുത്തുറഞ്ഞ ജീവനുടഞ്ഞആത്മാവ് മേഘക്കൂട്ടില്‍ ഒളിച്ചനിന്നെയാണെന്നറിഞ്ഞതില്ലല്ലൊഞാന്‍ കിരാതന്‍ ....വഞ്ചകന്‍..ജീവന്‍ ജഡമായ്ചുമന്നലയുന്നവന്‍........

വിട പറയുന്നു

ആര്‍ദ്രമെന്നോര്‍മതന്‍ പടിപ്പുരവാതിലില്‍എന്തെന്തു തേടി നീ വന്നു സഖി ...ഒറ്റയ്ക്കിരുന്നു ഞാന്‍ കാലത്തൊഴുത്തില്‍കര്‍മ ഫലങ്ങളാല്‍ വീര്‍പ്പുമുട്ടേഓര്‍മിക്കുവാന്‍ എനിക്കേറെയുണ്ടെങ്കിലുംപാതി മറന്നു പലതും സഖി .പിന്നിട്ട പാതയും പിന്‍നിലാവെട്ടവുംപോയകാലത്തിന്റെ മണ്‍ചെരാതുംഇറ്റുവീഴുന്ന വിളക്കെണ്ണയായ്ത്തീര്‍ന്നുനമ്മുടെ നെഞ്ചിലെ സ്‌നേഹങ്ങളുംഇത്തിരി വെട്ടമായ് മുനിഞ്ഞു കത്തുന്നിതാനഷ്ടദിനങ്ങളാം ബാല്യ കൌമാരവുംകത്തുന്ന വീറുറ്റ യൗവ്വനവുംവീണ്ടുമൊരിക്കല്‍ , ഒരിക്കല്‍ മാത്രംനമുക്കൊന്നു കടമായ് കിട്ടിയെങ്കില്‍വരിക നീ എന്‍ സഖിഅരികെ വരൂ എന്നെതൊട്ടു തലോടി കടന്നു പോകു...ഒരുമാത്ര ഞാനെന്റെഗതികിട്ടാ ജീവന്റെ ഗതകാലയാനം തുഴഞ്ഞിടട്ടെ ..വിങ്ങിപ്പിടയുമെന്‍ഓര്‍മതന്‍...

വരാതെ വരുമോ? –

എവിടെയാണു നീ, സ്നേഹിതാ?എന്റെ ഓര്‍മ്മകള്‍ക്ക്‌ ചാരനിറമായിരിക്കുന്നു നീ വരുമോ, വരാതിരിക്കുമോ-യെന്നു തപിച്ചു ഞാന്‍എത്രയോ രാപ്പകലുകള്‍എണ്ണിയൊടുക്കി? എന്റെ അറയ്ക്കരികിലെമഞ്ഞ മന്ദാരങ്ങള്‍നമ്മുടെ സ്നേഹകാലങ്ങളെഉപ്പുതൂണുകളാക്കുന്നു അകലെ ഞാന്‍ കാണുന്നചാവുമുറിയുടെപായല്‍ പിടിച്ച ചുവരുകള്‍നമുക്കിടയിലെ അകലം തിട്ടമാക്കുന്നു ഇത്‌ ഇലകൊഴിയും കാലം...ചാവുമുറിക്കരികിലെസ്പാത്തോഡിയയില്‍ഒരൊറ്റ ഇല പോലുമില്ല അവയുടെ ചുവന്ന പൂക്കള്‍കൊഴിഞ്ഞ്‌ ശവമായിമണ്ണോടു മണ്ണായിരിക്കുന്നു എന്റെ ഹൃദയ താളത്തില്‍ശ്രുതിഭംഗമേറുന്നുഓര്‍മ്മകള്‍ക്ക്‌ എന്നേജര ബാധിച്ചിരിക്കുന്നു... നിന്റെ ഓര്‍മ്മകള്‍ക്ക്‌ഓജസ്സ്‌ പകരുവാന്‍എന്റെ സിരകളിലെസമസ്ത ഊര്‍ജ്ജവുംഞാന്‍ കാത്ത്‌ വയ്ക്കുന്നു നീ വരുമെന്നും...വരാതിരിക്കില്ലെന്നും...വരാതിരിക്കുമോയെന്നും...ഓര്‍ത്തോര്‍ത്ത്‌... നീറിപ്പുകഞ്ഞ്‌...എന്റെ...

തീർച്ചയായും വായിക്കുക