Home Authors Posts by സാജു പുല്ലൻ

സാജു പുല്ലൻ

0 POSTS 0 COMMENTS
പുല്ലൻ ഹൗസ്‌, മഞ്ഞപ്ര പി.ഒ., എറണാകുളം ജില്ല. പിൻ - 683 581. Address: Phone: 0484-2690652, 9846243198

സത്യവാങ്മൂലം

ജീവശ്വാസം തരുന്ന മരങ്ങളേചെടികളേനിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു പുഴകളെ,പുഴയിലെ മീനുകളേ നിങ്ങളേയും. ആകാശമേ നക്ഷത്രളെ പറവകളെനിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. കാട്ടിലെ മൃഗങ്ങളെനാട്ടിലെ മൃഗങ്ങളെനിങ്ങളൊടുമെനിക്കു സ്നേഹം. വെയില്‍ മഴകളെപൂക്കളെ പഴങ്ങളെഎല്ലായ്പ്പോഴുമെന്റെ സ്നേഹം മനുഷരെനിങ്ങളോടെനിക്കുഎപ്പോഴും സ്നേഹം പെരുത്ത് സ്നേഹിക്കുന്നുഎന്നെയുംഎന്റെ കൂരമ്പിനേയും ...

ചോദ്യവും ഉത്തരവും

കണ്ണുകളോട് ചോദിച്ച് കടങ്കഥയ്ക്കുഅവള്‍ പറഞ്ഞ ഉത്തരംചുണ്ടുകള്‍ക്കിടയില്‍ഒരു പൂ പുഞ്ചിരി ചുണ്ടിനോട് ചോദിച്ചതിന്തലയാട്ടിയ മൗനം ഉടലിന്റെ ചോദ്യത്തിനുത്തരംതന്നതില്‍ പിന്നെഅവള്‍തിരിച്ചൊരു കടങ്കഥ ചോദിച്ചു കടം പറഞ്ഞ്തടി തപ്പിവീട്ടില്‍ ഒളിച്ചു പേര്‍ത്തും പേര്‍ത്തും ഓര്‍ത്തിരുന്നുഅവളുടെ കടങ്കഥ അങ്ങനെ പോകെഎന്തതിശയമേ!പത്രം ചോര്‍ത്തിയ വാര്‍ത്തയില്‍എന്തെതിശയമേകടങ്കഥക്കുത്തരം പത്രത്തില്‍ചരമത്താളില്‍അവളുടെഉടലിന്റെപകുതി കിടക്കുന്നു ചിരിച്ച ചുണ്ടുകള്‍ അടഞ്ഞ്കത്തിയ കണ്ണുകള്‍ അണഞ്ഞ് ആശ്വാസമായിവീട്ടില്‍ നിന്നിനി പുറത്തിറങ്ങാംധൈര്യമായി മൊബൈല്‍ തുറക്കാംഉത്തരംഅവള്‍സ്വയംകണ്ടെത്തിയല്ലോ ...

ആത്മകഥ

കാഴ്ചകള്‍ തിങ്ങി കയറികണ്ണുകള്‍പുറത്തേക്ക് തൂങ്ങുന്നു കേള്‍വികള്‍ ചെവിക്കുള്ളില്‍ കടന്ന്പതുങ്ങിയിരുന്ന്പിന്നില്‍ നിന്നു കുത്തുന്നു ശബ്ദംതൊണ്ടച്ചതുപ്പില്‍കുതറികുഴഞ്ഞുതാണു താണു പോകുന്നു ജലവഴിയിലേക്കിറങ്ങാനാഞ്ഞകൈകാലുകളുടെ താളംവഴിതെറ്റി നില്‍ക്കുന്നു നിറഞ്ഞ നദിയില്‍ഇവയ്ക്കൊക്കെയും വേദിയായഎന്നെയും ഏറ്റിഅഴിമുഖത്തേക്കു കുതിക്കുന്നുഒരു തോണി ഏതെങ്കിലും ഒരു കരയിലേക്ക്അടുപ്പിക്കുതോണിക്കാരാ...യാത്രയുടെ ഭാരം താങ്ങാതെതോണി ഉലയുന്നത്കാണുന്നില്ലേ? ...

എന്റെകാലം എന്ന വിഷയത്തിന്മേല്‍ ഒരു ഇന്റെര്‍വ്യൂ

കാലം വല്ലാതെ മോശമായിപ്പോയിരോഗങ്ങളില്ലാത്തവരില്ല അല്ലേ ഡോക്ടര്‍... ആരു പറഞ്ഞു മോശമെന്ന്നല്ല കാലമാണടോ ശരിക്കുംപനി തന്നെ പല ഇനമല്ലേചുമയില്ലാത്തവര്‍ വിരളംഗ്യാസ്ട്രബിള്‍ കൊളസ്ട്രോള്‍ ഷുഗര്‍ഉള്ളവനും ഇല്ലാത്തവനുംചെക്കിങ്ങ് മുടങ്ങില്ലസ്ഥിരമായി ആക്സിഡന്റ് കേസും ഉണ്ട്ക്യൂ നില്‍ക്കുകയാണ് പേഷ്യന്റ്സ്ഇതൊരു മോശം കാലമാണെന്ന്എങ്ങിനെപറയാന്‍ തോന്നി...? എപ്പോഴും തല്ലും വഴക്കുമായികാലം തീരെ മോശമായിപ്പോയിഅല്ലെ വക്കീലെ... അല്ലെടോഇതിലും നല്ലൊരു കാലംവരാനില്ലകൈവെട്ടും കാല്‍വെട്ടുംനിത്യ തൊഴില്‍.തൊഴിലാളികള്‍ക്ക് വേണ്ടിയാണല്ലോ നമ്മള്‍ വാദിക്കേണ്ടത് ..യേത്തലവെട്ട് കേസ് ഒന്ന് ഒത്താല്‍ മതിപിടിച്ചു പറി മോഷണം തട്ടികൊണ്ടുപോകല്‍മണ്ണ്...

മൂല

ഉപയോഗിച്ചു തീര്‍ന്നതുംആവശ്യമില്ലാത്തതുംകൂട്ടിയിടുന്ന ഇടമെന്നു നിര്‍വചിക്കാംഅടിച്ചും തൂത്തൂം വൃത്തിയാക്കുമ്പോള്‍ചിതറപ്പെട്ടവ തെന്നിച്ച്കൂട്ടിയിടുന്നതാണ് വീടിന്റെ മൂലതെരുവിലാകുമ്പോള്‍ ശൂന്യമായ ഇടംനഗരത്തിന്റെ ചേരി...മനുഷ്യനിലും മൂലകള്‍ പൂര്‍വാധികംഒപ്പം നില്‍ക്കുന്നവനെയുംമനസിന്റെ മൂലയിലേക്ക് തള്ളുന്നകാലത്തെ പറ്റിയാണെന്റെ വ്യസനം ...

ഒരു തരം രണ്ട് തരം….

രാജാവ് അര്‍ദ്ധരാത്രി കഴിഞ്ഞനേരം ഉറക്കത്തില്‍ നിന്നും ഞെട്ടിയുര്‍ന്നു. അഗാധമായ ഉറക്കമായിരുന്നില്ല. മയക്കത്തിനും ഉറക്കത്തിനുമിടയിലെ ഒരു പ്രത്യേക അവസ്ഥയായിരുന്നു. പ്രജാകാര്യങ്ങളില്‍‍ വിചാരപ്പെട്ട് രാവ് ഏറുവോളം ഇരുന്നതിനാല്‍ നല്ല ക്ഷീണമുണ്ടായിരുന്നു. താടിയില്‍ ഉഴുഞ്ഞുഴിഞ്ഞുകൊണ്ടാണ് മയക്കത്തിലേക്ക് പോയത്. നാ‍നാ ദേശത്തെ പ്രജകളുടെ പ്രശ്നങ്ങള്‍ ഓര്‍ത്തിരിക്കുമ്പോള്‍ നരച്ച ദീക്ഷയില്‍ ഉഴിഞ്ഞുകൊണ്ടിരിക്കുന്നത് രാജാവിന്റെ ഒരു ശീലമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് കാവല്‍ നിന്ന് രാജകുലത്തിന്റെ ഭാഗമായിരുന്നു രാജ്യം. സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കുകയും...

വിലാപ യാത്ര

അരിയില്ല മോനെയെ-ന്നമ്മ പറഞ്ഞിട്ടുംടൂറ് പോയി ഞാന്‍ ഗോവയ്ക്ക് ടൂറല്ലേ- ബാറെല്ലാം കയറിയിറങ്ങിഗോവയില്‍ നിന്നെന്റെ നാടുവരെ ബാറു പൂട്ടിയ പാതി രാത്രിയില്‍ഒരോട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി വീട്ടില്‍ വന്നപ്പോഴാണയ്യോ ഓര്‍ത്തത്................... .................. .........അമ്മ... അമ്മ.... അമ്മ...അയ്യോ അമ്മ കിടക്കുന്നഅടുക്കളയില്‍അമ്മേടെ സ്വന്തം അടുക്കളയില്‍തീപുകയാത്ത അടുക്കളയില്‍ ...

രണ്ട് കയ്യുറകള്‍

നെറ്റിയില്‍ ഉറപ്പിച്ച ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അയാള്‍ കുന്നിനെ വീക്ഷിച്ചു... ഉടലും തലയും വേര്‍പെട്ട കളിപ്പാവകള്‍, കാലിയായ വെള്ള കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങളാല്‍ ഉപേക്ഷിക്കപ്പെ പ്ലാസ്റ്റിക് സഞ്ചികള്‍, നാപ്കിനുകള്‍ എല്ലാം ചേര്‍ന്ന് കുന്നായി മാറിയത് ടെമ്പോയിലേക്ക് മറിച്ചിടും മുമ്പ് എല്ലാ ദിനവും സാകൂതം വീക്ഷിക്കാറുണ്ടയാള്‍. ഉപേക്ഷിക്കുന്നവയൊക്കെയും കൂടിചേര്‍ന്നാകുന്നത് ടെമ്പോയിലാക്കി ആളൊഴിഞ്ഞ് ഇടങ്ങളില്‍ തൂവിക്കളയുന്ന തൊഴിലാണയാള്‍ക്ക്. ഉള്‍വശം വെളിപ്പെടുന്ന നേരങ്ങളില്‍ എന്തെല്ലാം തെളിയുന്നു . രാത്രി ആഘോഷങ്ങളുടെ സാക്ഷ്യങ്ങള്‍! പള്ളയില്‍...

ശ്മശാനത്തിനു മുകളിലെ വീട്

* പാടം പൂത്ത കാലംപാടാന്‍ വന്നു നീയും... പാട്ടുകേട്ടമ്മയോടാരാഞ്ഞു പൈതല്‍എന്താണമ്മേ പാടംമുറ്റത്തെ പൂന്തോട്ടംപോലെയൊന്നാണോ... നാലതിരും മണ്‍ തിണ്ട്അതിനുള്ളില്‍ കളിമണ്ണ്ചെളിയില്‍ വളരും ചെടികള്‍അതാണ് കുഞ്ഞേ പാടം കാണണം അമ്മേ പാടം പാട്ടിലെ പൂത്തുനില്‍ക്കണ പാടം ഉയര്‍ന്ന നമ്മുടെ വീടിന്നടിയില്‍ മറഞ്ഞു പോയി പാടംപൂ മണമുള്ളൊരു പാടംപാട്ടില്‍ പൂത്തുനിന്നൊരു കാലം * ചിത്രം സിനിമയിലെ പ്രണയ രംഗമുള്ള ഒരു ഗാനത്തിന്റെ ആദ്യ വരികള്‍ ...

ഒരു പകലവധിയില്‍

മുറിച്ചിട്ടരണ്ട് മാംസഭാഗങ്ങള്‍ മുറിക്കുടും പോലെആദ്യരാത്രിയില്‍ അവര്‍ ഒന്നായി- അവള്‍ പറഞ്ഞുവീടില്ലാത്തവര്‍ക്ക് പ്രണയിക്കാന്‍ വേണ്ടിയാണ്ദൈവം രാത്രികള്‍ സൃഷ്ടിച്ചത്....ഈ കടത്തിണ്ണനമുക്ക് വീടാവുന്നതപ്പൊഴല്ലേ...അവന്‍ പറഞ്ഞു-കണ്ണില്ലാത്തവര്‍ക്ക് പ്രണയിക്കാനാണ്ദൈവം രാത്രികള്‍ സൃഷ്ടിച്ചത്,കൂരിരുളില്‍കണ്ണുള്ളവനുമന്ധനല്ലൊ അപ്പോളുയര്‍ന്നുഅടക്കിയ ചിരികള്‍ ആരവങ്ങള്‍പകലിന്റെ മുഴക്കങ്ങള്‍; ആദ്യരാത്രിക്കായി തിടുക്കം പൂണ്ടകണ്ണില്ലാത്തവരറിഞ്ഞില്ലല്ലോ...കണ്ണൂള്ളവര്‍ക്കാഘോഷിക്കാന്‍അന്ന് പ്രഖ്യാപിക്കപ്പെട്ടഒരു പകലവധി ...

തീർച്ചയായും വായിക്കുക