Home Authors Posts by സജീവ് കിഴക്കേപ്പറമ്പില്‍

സജീവ് കിഴക്കേപ്പറമ്പില്‍

0 POSTS 0 COMMENTS

മായക്കണ്ണാടി

ഇന്നെനിക്കൊരു കണ്ണാടി വേണം വിഷാദം കുടിവച്ച എന്റെ മുഖം കാണാനല്ല പ്രണയം പൊൻ കസവുചാർത്തിയനിന്നകത്തളം കാണാൻ ഇന്നെനിക്കൊരു കണ്ണാടി വേണം ഇന്നെനിക്കൊരു നെയ്ത്തിരിനാളം വേണം ഇരുൾ വീണ വഴിയിൽനുറുങ്ങു വെട്ടത്തിനല്ല അനുരാഗ വഴിയിൽ നിൻ ശ്രീലകത്തു കൊളുത്തി വക്കുവാൻ ഇന്നെനിക്കൊരു നെയ്ത്തിരി നാളം വേണം .... ഇന്നെനിക്കൊരു നീരുറവ വേണം ദാഹ ജന്മങ്ങളിൽ തെളിനീരരുളാനല്ലനിന്നനുരാഗ വിപഞ്ചിക തേടി തളർന്നോരാത്മാവിന്റെദാഹ പ്രപഞ്ചങ്ങൾ തീർക്കാൻഇന്നെനിക്കൊരു നീരുറവ ...

ശിഷ്ടം

കനൽ മൂടിയ ഭൂത കാലത്തിൻകടലിരമ്പ ങ്ങളെ അക്ഷര താളുകളിൽ വിതയ്ക്കുവാൻ വെമ്പിയ ഒരവധൂതൻ അവസാനം എഴുതിയ ഒസ്യത്തിൽ ഹൃദയം കളഞ്ഞുപോയ നിലാപക്ഷി യുടെ വിലാപം ബാക്കിയായി .... രാത്രി വഴികളിലടി ഞ്ഞുടഞ്ഞദുരിത ജന്മങ്ങളിൽ കനിവിൻ ശാശ്വത ദീപ്തി ചൊരിഞ്ഞ ഒരമ്മയുടെ മിഴി തുളുമ്പി ..പ്രത്യാശയുടെ മഹാകാശങ്ങളിൽപുലരി നക്ഷത്രങ്ങളെ കിനാവ്‌ കണ്ടു കണ്ടു ആ അമ്മ ഏതു...

നിന്നിലേക്കുള്ള വഴി

നിന്നിലേക്കുള്ള വഴികളിൽഇലകളിൽ മഞ്ഞു മണം പടരുന്ന പുലരിയുടെ ആർദ്രമായ ഈറൻ സ്പർശംഞാൻ അറിയുന്നു .... ഗ്രീഷ്മം തിളയ്ക്കുന്നഎന്റെ ഉഷ്ണ മാപിനി കളിൽ നിന്നെ കുറിച്ചുള്ള ഓരോ മർമരവുംനിമ്നോന്നത രേഖ കളായി പ്രകമ്പനം കൊള്ളുന്നു .... വർഷ മേഘങ്ങളേ കാറ്റു താരാട്ട് ചൊല്ലി ആലോലമാട്ടും നിന്റെ താഴ്വരകളിൽ ഒരു കുഞ്ഞു തൂവലായി ഞാൻ പാറി യെത്തവെഅറിയാതെ പോയി നീ...

ഹൃദയ മർമരങ്ങൾ

തൃഷ്ണ അല്ല നിന്നിലെ നിരാസക്തനിസംഗ നിശബ്ദത ആണെന്നിൽ അണയാത്ത ജ്വാലയായി .... വന്യമായ ഉന്മാദ പ്രഹേളിക അല്ല നിന്നിലെ വിശ്രാന്ത വിസ്മയ പ്രവാഹിനി ആണെന്നിൽ നീരദ വിശുദ്ധി യായി .... വർണ ശലഭങ്ങളെ ധ്യാനിച്ചു ലാളിച്ച വസന്താ ഭ യല്ല നിൻശിശിര ശിഖ രങ്ങളിൽ നീ കാത്തു വച്ച നിറമറ്റനോവിനെ യാണ് ഞാൻ..... ...

ഒടിയന്‍

അന്തി മേഘം പോല്‍ചോന്ന കാടുകള്‍കാടൊഴിഞ്ഞു നാടൊഴിഞ്ഞരങ്ങൊഴിഞ്ഞ കാലമേ ,പൂക്കാ മരങ്ങളില്‍അന്തി പൂത്തുലഞ്ഞ രാവുകള്‍ബാക്കിയായ നേരമേ ,ഗന്ധമാദനങ്ങളില്‍ മറന്നുവച്ചപൂമണങ്ങള്‍മാഞ്ഞുപോയകാറ്റഴിഞ്ഞ കനിവകന്നകദന കാല നോവുകളില്‍വേനല്‍ കാളും കാളിമകള്‍അടരടരായ് നാടിറങ്ങിനാവോരു പാടി വരുംഭഗ്‌ന വഴികള്‍ നീ അറിഞ്ഞോ ? ...

പ്രവാസം

ചൂട്ടു വെളിച്ചം മിന്നി മിന്നിഅകന്നു പോയ നാട്ടുവഴിയില്‍സ്പന്ദിക്കുവാന്‍ മറന്ന മനസുമായികാലത്തിന്‍ സ്പന്ദമാപിനികള്‍കാത്തിരിക്കുന്ന നേരങ്ങളില്‍പ്രവാസം മേഘ സന്ദേശ മായിപ്രാക്തന സരണികളെ ഉപാസിക്കുന്നുഉന്മാദികളായ സ്വപ്നാടകരില്‍ .... പൂച്ചയുടെ ജന്മം കടം കൊണ്ടപുലികളുടെ ഗദ്ഗദ ങ്ങളുമായിഅലഞ്ഞലഞ്ഞു തേഞ്ഞു പോയഗത കാലങ്ങളെ ഇസ്തിരി ഇട്ടുകണ്ണീരുപ്പിനെ മാണിക്ക്യ മാക്കിആഘോഷങ്ങളുടെ ശിഖരങ്ങളില്‍അഭിരമിക്കുന്ന മനസിലൊക്കെയുംമരുഭൂമികള്‍ തിരു ശേഷിപ്പുകളായി ...

വാക്ക്

മനസിനെ ദ്യോതിപ്പിക്കുന്നമായാ ജാലകവാതിലുകള്‍തുറന്നു വാക്ക് ഏതോനിരാസക്ത മരുഭൂമിയിലേക്ക്പലായനം ചെയ്തുജീവ സ്പന്ദം അണഞ്ഞു പോയനിരര്‍ത്ഥക വിലാപങ്ങളായിതിരോഭവിച്ച വാക്കിന്‍,നിഴല്‍ നീലിമയില്‍ആത്മ മന്ത്രണ ഭാഷണങ്ങളെനോറ്റെടുത്ത മഹാകാലങ്ങള്‍മനനഗരിമകളില്‍ പെയ്യവേഭൂതകാല സന്നിവേശങ്ങളില്‍വാക്ക് നനഞ്ഞു പോയ അശ്രുദീപ്തിയില്‍ വിമൂകമായി ...വാക്ക്ചിത്ര താളുകളില്‍ആലങ്കാരിക ജല്‍പ്പനങ്ങളായിവേതാളനടനം തുടരെഹൃദയഭാഷണങ്ങളില്‍ സപ്തവര്‍ണരാജികള്‍ മഴവില്ലുകളെഗഹന നീലിമയില്‍ നട്ടെടുത്തു ..... ...

മേഘമല്‍ഹാര്‍

മേഘമല്‍ല്‍ഹാര്‍നാദസ്വരൂപമായ്സാന്ദ്രാനന്ദ വീചികളുതിര്‍ക്കവേരുദ്ര വീണകളാര്‍ദ്ര സൗഗന്ധികങ്ങളായ്സപ്തസാഗരനൂപുരമണിഞ്ഞുവോ.. മേഘമല്‍ഹാര്‍ അമൃത വര്‍ഷമായ്‌മന്ദ്രശീതളമധുരിമനിറയ്ക്കവേമുകിലാടകളുലഞ്ഞൊഴുകിവാനില്‍ മൂര്‍ധാവില്‍ നിന്നലിവില്‍മഴത്തെല്ലു തീര്‍ത്ഥമിറ്റിക്കുന്നുമണ്ണില്‍... മേഘമല്‍ഹാര്‍മധുരഗീതിയായിവര്‍ഷ പ്രഹര്‍ഷമായ്കിനിയവേപ്രപഞ്ച സവിധങ്ങളില്‍ തരളമാംധ്വനിയിതളുകള്‍ സാന്ത്വനമാവുന്നു .. മേഘമല്‍ഹാര്‍നാദബ്രഹ്മമായ്കനിവിന്‍ശാദ്വലദലമര്‍മ്മരമായ്ഹരിതപര്‍വ്വങ്ങളില്‍ ഡമരവര്‍ഷമായിതുള്ളിതുളുമ്പുന്നു ... മേഘമല്‍ഹാര്‍ചടുലമാരിയായ്മണ്ണില്‍വിശുദ്ധിയില്‍ലയിക്കവേപുതുനാമ്പുകള്‍നവഹര്‍ഷസൗരഭമായ്തുടികൊട്ടിയുണരുന്നുവീണ്ടും... മേഘമല്‍ഹാര്‍നാദസ്വരൂപമായ്സാന്ദ്രാനന്ദ വീചികളുതിര്‍ക്കവേരുദ്ര വീണകളാര്‍ദ്ര സൗഗന്ധികങ്ങളായ്സപ്തസാഗരനൂപുരമണിഞ്ഞുവോ.. ...

തീർച്ചയായും വായിക്കുക