Home Authors Posts by സജിത ചുളളിമടയിൽ

സജിത ചുളളിമടയിൽ

7 POSTS 0 COMMENTS

കടലെടുത്തു പോയ പെൺകുട്ടികൾ

  ജീവിതം കടലെടുത്തു പോയ പെൺകുട്ടികളെപ്പറ്റി അറിയുമോ.. ? പ്രണയം കൊതിച്ച മനസ്സുകാണാൻ ഓരോ ഉദയങ്ങളിലും ആളുകൾ അണിനിരക്കും. ഒരു കടലിരമ്പം കാതുകളിലൊളിപ്പിച്ച് ഓരോ കാറ്റിനെയും ഓർമ്മകളുടെ ദീർഘനിശ്വാസം കൊണ്ടടയാളപ്പെടുത്തും. പ്രിയപ്പെട്ടവനെ കനവുകണ്ട കണ്ണിലാകെ ഉപ്പുകുറുക്കിയ വേനലായിരിക്കും ഓരോ നട്ടുച്ചയിലുമവൾ കണ്ണീരൊഴുക്കും. അസ്തമയങ്ങളിൽ അവളുടെ മുടിയിൽ ചത്ത മീനുകളുടെ ഉടയാടകൾ കൊത്തിവലിച്ച് കടൽക്കാക്കകൾ ചിറകൊതുക്കും. ആളുകളൊതുങ്ങിയാൽ ഉടലഴിച്ച് ഉപ്പുകഴുകി മണൽത്തിട്ടയിൽ മത്സ്യകന്യകയെപ്പോലെ അവൾ നീണ്ടുകിടക്കും. വീടുപേക്ഷിച്ച ഒരാണും പെണ്ണും അകലെ മാറിയിരുന്ന് ഇത്തിരിയിരുട്ടിൽ ചുണ്ടുചേർക്കുന്നതും നോക്കിപ്പുഞ്ചിരിക്കും. സെക്യൂരിറ്റിയുടെ ടോർച്ചുവെളിച്ചമോ വിസിലടിയോ കേൾക്കും വരെ അവളുടെ നാഭിച്ചുഴിയിൽ നിലാവൊന്നു മയങ്ങും. എത്രയോ ദിനരാത്രങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവൾ ഉദയാസ്തമയങ്ങൾ കടലെടുത്തുപോയ ചക്രവാളസീമയിലേക്ക് കണ്ണിട്ടിരിക്കും. ഒടുവിലൊരു പുലർവേളയിൽ ചെതുമ്പലുകൾക്ക് നിറംവെച്ച് വഴുവഴുപ്പാർന്ന ചെളിമണത്തിൽ പിടഞ്ഞുപിടഞ്ഞ് കടലിലേക്കെടുത്തു ചാടും. പിറ്റേന്നത്തെ പത്രവാർത്തയിൽ തിരകളാർത്തു ചിരിച്ച് തലതല്ലി മരിക്കുന്ന ഏതോ പാറയിൽ അവളൊരു മത്സ്യകന്യകയായി പുനർജനിക്കും..

വരയരങ്ങ്

പ്രദർശനശാലയിലേക്കു കേറിയാൽ നാവുകൾ മിണ്ടാട്ടം മുട്ടി ഉറ്റുനോക്കുന്നു. ഉറുമ്പുകളുടെ ഘോഷയാത്രപോലെ നിരങ്ങിനീങ്ങുന്നു നാം.. ഓരോ ചിത്രവും കണ്ണിലൊറ്റ ക്ലിക്കിലൊതുക്കാനുളള നോട്ടമാദ്യത്തേത് എത്ര നോട്ടങ്ങളെന്നറിയില്ല ഓരോന്നിലും കുരുക്കിട്ടെടുത്തത് അവസാനത്തേത് വിമർശനത്തിൻറേത് കൂരമ്പുകളാൽ ചൂണ്ടിയെറിഞ്ഞത് കൊരുത്തെടുത്ത് വലിച്ചുകീറിയത്. വിലയിരുത്തുമ്പോൾ ചിന്തിയ ചായങ്ങൾ മുഖത്തു തേച്ചെത്തും പൗരാണികമെന്നോ ആധുനികമെന്നോ പറഞ്ഞെൻറെ വരയറിവുകൾ. നോട്ടം കൊണ്ടെത്ര വായിച്ചാലും അഭിപ്രായമെഴുതുമ്പോൾ ചിലത് വാക്കുകളാൽ വ്യാഖ്യാനിക്കപ്പെടാനാവാതെ വഴുതിപ്പോവും ചിലതിന് അതിവാചാലത മതിവരാത്ത പോലെ എഴുതിയിറങ്ങിപ്പോകുമ്പോൾ, മനസ്സപ്പോഴും ചിത്രഖനികളിൽ നിറങ്ങൾ തേടുകയായിരിക്കും. .

ആറുവരിപ്പാത

ഒടുവിൽ ഓർക്കുന്നുണ്ടാകുമോ വഴിത്താരകൾക്കായി നെഞ്ചുകീറിയ കുന്നിൻറെ വേദന.. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നമസ്കാരമെന്നോതിയ കന്യക ഒറ്റമുണ്ടുടുത്തൊരു തോട്ടക്കാരൻ രണ്ടു ശാന്തിപ്രാവുകൾ.. വക്കുപൊട്ടിയ ചെടിച്ചട്ടികൾ പൂമുഖത്തെ കിണറുകൾ പൂക്കാലം കൊതിച്ച പൂന്തോട്ടങ്ങൾ.. ബാക്കിയാവുന്നത് ഹോട്ടലെന്നു കൈവീശിക്കാണിച്ചൊരു കാലൻകുട.. ഹൈവേക്കരികിലുള്ള വീട്ടിൽ മഴയന്തികളിൽ വെറും നിലത്ത് ഇണചേരുന്ന ദുഃഖങ്ങൾ ഭാരമേന്തിയ പാണ്ടിലോറിയുടെ ഞരക്കങ്ങളിലൊന്നിലാവും തല വെച്ചുചത്തത്.... 🚛

മീൻചൂരുകൾ

തോർത്തിലെത്ര കോരിയെടുത്തിട്ടുണ്ട്നാംകൈത്തോട്ടിലെകാലനക്കം കൊതിച്ചെത്തുന്ന ഇക്കിളികളെ ചൂണ്ടയിലെത്ര കൊരുത്തിട്ടുണ്ട്പൊന്മാനൂളിയിടലുകളെ കരയിലിട്ടു പിടച്ചുരസിച്ചമരണനോട്ടങ്ങളാണ്വറചട്ടിയിലെമീൻചൂരുകളായിവാസനിക്കുന്നത് വഴുതിപ്പോയിട്ടുംചേറിൽപ്പുതഞ്ഞഓർമ്മപ്പിടച്ചിലുകൾ Generated from archived content: poem3_oct30_15.html...

മഴയോർമ്മകൾ

അകത്തളങ്ങളിലെവിടെയോചില തിരുശേഷിപ്പുകളുണ്ട്;കാഴ്ചവറ്റിയ ഇരുളൊളിയിൽനിഴലനക്കങ്ങളാൽ കാലമളന്നവർ.. കലണ്ടർ മനോരമയെന്നറിയാത്തവർഞാറ്റുവേലയുംമഴപ്പിറവിയും വെയിൽച്ചിരിയുംവിത്തിടലും വിളവെടുപ്പുംഭൂതത്തിൽ ചികയുന്നവർദ്രവിച്ച ചിതലോർമ്മകളാൽമാത്രം മിണ്ടുന്നവർനിറവാർന്ന അനുഭവങ്ങളാൽകൊഞ്ഞനം കുത്തുന്നവർഇടവപ്പാതിയുംസ്കൂൾ തുറക്കലുംപരസ്യം കാണാതെ പ്രവചിക്കുന്നവർതവളക്കരച്ചിലിൽ പെരുമഴ കണ്ടവർകാറ്റോടുകൂടി മഴപോയെന്നാശ്വസിച്ചവർതുമ്പികൾ താഴ്ന്നുപറന്നചിങ്ങവെയിലിൽ ചിണുങ്ങിയെത്തുന്നമഴച്ചാറ്റൽ കൊതിച്ചവർഇടിവെട്ടിലോരോന്നിലുംകൂൺപിറവി വിധിച്ചവർപുതുവെള്ളപ്പെയ്ത്തിലുംപുഴവെള്ളച്ചാട്ടത്തിലുംഒറ്റാലിട്ടു മീൻപിടിച്ചവർമഴവെയിലിന്റെ ഒരുമയിലൊരുകുറുക്കന്റെ കല്യാണം കൂടിയോർ.. പഴമയുടെ വേദവാക്യങ്ങളിൽഅനുഭവത്താളുകൾ ചേർത്ത്കാലം തെറ്റിയ മഴയിലൊരുകലികാലം; ഉറക്കെ ശപിച്ച്ഉമ്മറത്തിണ്ണയിലുണ്ടായിരുന്നൊരുകാലൻ കുട കണക്കെ... ...

കർക്കിടകം

പണ്ടെൻറെ കർക്കിടകത്തിന്മൈലാഞ്ചി ചന്തമായിരുന്നുപരേതരുടെ വരവിന്കാക്കക്കരച്ചിലുംപെയ്തുതീരാത്ത ഇടവപ്പാതിയും കറുകപ്പുല്ലു തിരയുന്നഇടവഴികളിലൊക്കെയുംഇന്നും മൈലാഞ്ചിപ്പച്ചകളുണ്ട്ചില ഓർമ്മകളയവിറക്കിഇടമുറിഞ്ഞൊരു ഇടവപ്പാതിയും Generated from archived content:...

ആൾദൈവങ്ങൾ അരങ്ങത്താടുമ്പോൾ

ഇവിടെ,വിശ്വാസങ്ങൾ വിളക്കുതെളിച്ചസന്ധ്യകൾഭക്തിയുരുകിയൊലിച്ചുകറുത്ത ശിലാരേഖകൾ..അന്തിത്തിരി കെടുത്തിദൈവമിറങ്ങിയ പടവുകൾ..കരിയിലകൾ കണക്കെഓർമ്മകൾ വീണുചിതറുമ്പോൾഭൂതകാലത്തിൻ മുൾമുടി ചാർത്തിനാമം ജപിച്ച്നരയുടെ നീണ്ട പകൽ താണ്ടിപടർന്നു പന്തലിച്ചിന്നുംഅരയാൽ മാത്രം സാക്ഷി.... ...

തീർച്ചയായും വായിക്കുക