Home Authors Posts by സജി ആർ

സജി ആർ

Avatar
17 POSTS 0 COMMENTS
സജി ആര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു കോട്ടയം മുണ്ടക്കയം സ്വദേശി. ഭാര്യ - ഷീല മക്കള്‍ - ആനന്ദ്, അരവിന്ദ്

തിമിംഗലങ്ങളുടെ ലോകം

കാറ്റിനൊത്തു തൂറ്റാനും ഒഴുക്കിനൊത്തു നീന്താനുമറിയുന്ന പ്രായോഗികബുദ്ധികളാണ് മനുഷ്യർ. മരവും മരംകേറിയും മനുഷ്യരുമൊക്കെ അതിജീവനത്തിന്റെ സ്വാർത്ഥതമുറ്റിയ ഘോരസമരങ്ങളിൽ ഏറ്റുമുട്ടുന്നതിന്റെ അനുനിമിഷ സാക്ഷ്യമാണ് പ്രകൃതിജീവിതം. കേമനായ ശത്രുവിനെതിരെ ഒന്നിച്ചുനിന്നു പോരാടാൻ സമൂഹജീവിതം തിരഞ്ഞെടുത്തതും ഒരു സ്വാർത്ഥത തന്നെയല്ലേ? മഹാമാരിയോടു മല്ലിടാൻ മാഹേശ്വരനും പോരെന്നു തോന്നുമ്പോൾ മഹാക്ഷേത്രങ്ങളും അടച്ചിടുന്ന പ്രായോഗികബുദ്ധി. 'നമുക്ക് കോവിഡിനൊപ്പം ജീവിക്കാം.' എന്നൊരു മുദ്രാവാക്യം ഉയർന്നു വരുന്നതും അത്തരമ...

ദുര്യോധനൻ

ഉമ്പർകോനൊത്തവനായിരുന്നു ദുര്യോധനൻ. ഗംഭീരൻ. കടുത്ത യുദ്ധക്കൊതിയൻ. പാണ്ഡവരോട് കടുത്ത അസഹിഷ്ണുതയായിരുന്നു അദ്ദേഹത്തിന്. അവരെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചു അദ്ദേഹം സദാ ചിന്തിച്ചു. ഖജനാവിലെ പണം മുഴുവൻ ആയുധം വാങ്ങാനും യുദ്ധസന്നാഹങ്ങൾക്കുമായി ധൂർത്തടിച്ചു. അദ്ദേഹം രാജ്യക്ഷേമിയും പ്രജാതല്പരനുമായിരുന്നു എന്നു കേട്ടറിവില്ല. കുരുക്ഷേത്രയുദ്ധാന്ത്യം അനേകായിരം ജഡങ്ങൾക്കിടയിൽ ഒരു ജഡം മാത്രമായി കിടക്കുന്ന ദുര്യോധനിലേക്കു മഹാകവി കൈചൂണ്ടുന്നു. യുദ്ധം വ്യർത്ഥമാണെന്നും വിനാശമാണെന്നും അതുകൊണ്ടു ആരും ഒന്നും ...

മനുഷ്യരും ദൈവവും കുറെ കഥയെഴുത്തുകാരും

മുഖവുര ശ്രീ സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'യെന്ന രചനയെക്കുറിച്ചൊരു സര്‍ഗാത്മക പഠനമാണിത്. സമുദ്രശില തീര്‍ച്ചയായും വായനയും പഠനവും അര്‍ഹിക്കുന്ന ഒരു രചനയാണ്. 'കാലത്തെ കശക്കി' കഥ പറയുന്നു എന്നും അങ്ങനെ പറയുന്നതിലൂടെ അനശ്വരപദവിയിലേക്കും ദൈവതുല്യതയിലേക്കും കലാകാരന്‍ എത്തിച്ചേരുന്നുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ അവകാശപ്പെടുന്നു. പഠനവിധേയമായ രചനയെപ്പോലെ 'കാലത്തെ കശക്കി'യെന്നോ, കാലത്തെ നിശ്ചലമാക്കിയെന്നോ, ത്രികാലസ്പര്‍ശിയെന്നോ ഒക്കെ പറയാവുന്ന ഒരു കഥനരീതിയിലൂടെ , പഠനവിധേയമാക്കുന്ന രചനയിലെ നായികയെ കൂടു...

വാമനന്‍

കൊല്ലപ്പെടുമ്പോള്‍ അഭയയ്ക്കു ഇരുപത്തി രണ്ടു വയസ് . കൊല്ലപ്പെട്ടിട്ട് ഇരുപത്തിയാറ് വര്‍ഷവും .താന്‍ ജീവിച്ചിരുന്നതിലുമേറെക്കാലം തന്റെ കൊലക്കേസിട്ടു പൂച്ച തട്ടിക്കളിക്കുന്ന ഒരു നീതിനിര്‍വഹണ വ്യവസ്ഥ കണ്ടു കുഴിമാടത്തില്‍ കിടന്നവര്‍ കരയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടാവില്ലേ ?നാമൊക്കെ മുന്‍വിധിയോടെ കാത്തിരിക്കുന്നയാ ദുര്‍വിധി കേള്‍ക്കാനായി അവളുടെ അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് കാഴ്ചയും കേള്‍വിയും ഉണ്ടാകുമോ ,കറുപ്പും വെളുപ്പും തിരിച്ചറിയനാകുമോ ?അതിന്റെ വിധി...

ഹിംസകന്‍

എല്ലാ കൂട്ടായ്മകളും ഒരു വളച്ചു കെട്ടാണ് --നാല്ക്കാലിയുടേതായാലും മനുഷ്യരുടേതായാലും . നിലനിലല്‍പ്പും അതി ജീവനവുമാണതിന്റെ അന്തര്‍ധാര . വളച്ചുകെട്ടിനപ്പുറമുള്ളതൊക്കെ അതിന്റെ ശത്രുക്കളോ ശത്രുഭാവമുള്ള ചുറ്റുപാടുകളോ ആവാം . നാടും ദേശവും ജാതിയും മതവും സംഘടനാ സംവിധാനങ്ങളും രാജ്യവുമൊക്കെ ഇത്തരം കൂട്ടായ്മയുടെ വിപുലീകരണങ്ങളാണ് . ചിട്ടവട്ടങ്ങളും കീഴ്വഴക്കങ്ങളും ആചാരവിശ്വസങ്ങളും ലിഖിതവും അലിഖിതവുമായ നിയമങ്ങളുമൊക്കെ കൊണ്ടു അവയെ ശക്തിപ്പെടുത്തുന്നു . തങ്ങളുടെ കൂട്ടായ്മകയ്ക്കു പുറത്തുള്ളവരെല്ലാം ശത്രുക്കളായതു...

പാനീസ് വിളക്ക്

(ഒ.വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ 'ത്തെക്കുറിച്ച് ഒരു  സര്‍ഗാത്മക പഠനം) ഒരു കാന്തക്കല്ലു പോലെ ചിതലി എല്ലാവരെയും ആകര്‍ഷിച്ചു . ഒരിക്കലതിന്റെ ' ആകര്‍ഷണവലയത്തില്‍ പെട്ടവര്‍ക്ക് പിന്നീടൊരിക്കലും ഭേദിച്ചു പോകാനാവില്ല . അങ്ങനെ നിങ്ങളും മടങ്ങി വന്നു . ദാ , നോക്കൂ രണ്ടു കൂമന്‍ കണ്ണുകള്‍ . നിങ്ങളെത്തന്നെ ഉറ്റുനോക്കുകയാണു . ചുഴിഞ്ഞുള്ള നോട്ടം .അകത്തു ചുറ്റുകളുള്ള മുഖം നിറഞ്ഞു നില്ക്കുന്ന കണ്ണുകള്‍ . നിങ്ങളുടെ അളവുകള്‍ തീര്‍ച്ചപ്പെടുത്തും പോലെയാണതിന്റെ നോട്ടം . ജരാനര ബാധിച്ചയാ മാവുകള്‍ കണ്ടോ? നി...

സിന്ധുനദി സംസ്ക്കാരം

  'ചരിത്ര നിമിഷം' എന്നാണു അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. രാജ്യമാകെ ആഹ്ലാദവും ആവേശവും കൊണ്ട് ഇളകി മറിഞ്ഞു. '' അത്രവരെ കാത്തിരിക്കേണ്ടി വന്നതു കഷ്ടമല്ലേ...'' എന്ന ചില പിന്തിരിപ്പന്മാരുടെ ചോദ്യങ്ങള്‍ ആ ബഹളത്തില്‍ മുങ്ങിപ്പോയി. അശ്വമേധം കഴിഞ്ഞു ദ്വിഗ് വിജയിയായെത്തിയ ഒരു രാജാധിരാജന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്. അത്തരമൊരു ലോകമേളയുടെ നൂറാമത് തവണ നടത്താനുള്ള അവകാശം തന്റെ രാജ്യത്തിനു കിട്ടിയതിനെക്കുറിച്ച് , 'ലോകസമൂഹത്തില്...

ഓര്‍മ്മപ്പെരുന്നാള്‍

സാധാരണ വിമാനങ്ങളുടെ മൂന്നിരട്ടി വേഗത്തിലും ഉയരത്തിലും ശത്രുരാജ്യത്തിന്റെ റഡാറില്‍ പെടാതെ പറന്നു , 50 ടണ്‍ വരെയുള്ള മാരക ബോംബുകളെ , 100 % ലക്ഷ്യത്തിലേക്കു തൊടുക്കാന്‍ സാധിക്കുന്ന , ഒന്നിനു 70 കോടിയോളം വിലമതിക്കുന്ന സിംഗിള്‍ സീറ്ററും ഡബിള്‍ സീറ്ററുമായ 80ലേറെ ഈഗിള്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു സൈന്യം നടത്തിയ പൊടുന്നനെയുള്ള ആക്രമണത്തില്‍ ശത്രുരാജ്യത്തിന്റെ കുണ്ടൂര്‍ വനമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന 25 ഓളം വരുന്ന ഭീകര , തീവ്രവാദ സംഘടനാ കേന്ദ്രങ്ങളെ നിശ്ശേഷം ഉന്മൂലനം ചെയതു , അത്തരം പ്രവ...

ത്രിലോകവിക്രമപരമസിംഹ

(ഇന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും കുറിച്ചൊരു വിലയിരുത്തല്‍ ശ്രമമാണ് ഇക്കഥയില്‍ . അത്തരം പ്രസ്ഥാനങ്ങളെ അതിന്റെ ആചാര്യന്‍ തന്നെ തള്ളിപ്പറയുകയാണ് ഇതിലൂടെ )   ''സങ്കല്പ്പ ലോകമാണ് നമുക്കു ചുറ്റും. പുഷ്പക വിമാനത്തിലേറിപ്പറക്കുന്നതും അമ്പിളിമാമനെ എത്തിപ്പിടിക്കുന്നതും നക്ഷത്രങ്ങള്‍ക്കരികെ കൂടു കൂട്ടുന്നതും നാം സങ്കല്പ്പിച്ചു. അജയ്യമായ നമ്മുടെ ഇച്ഛാശക്തി അതൊക്കെ നമുക്ക് യാഥാര്ത്ഥമാക്കിക്കൊണ്ടിരിക്കുന്നു . എന്തേതും ഒരു സങ്കല്പ്പ ലോകമാണ്. സന്തോഷവും സമാധാനവും ഉള്ള ഒന്ന്. ...

കല്യാണ സൗഗന്ധികം

( മയക്കു മേശയില്‍ അര്‍ദ്ധബോധാവസ്ഥയിലാക്കി കിടത്തി ,അപ്പോള്‍ മാറിക്കിടക്കുന്ന വസ്ത്രത്തിനുള്ളില്‍ വെളിപ്പെടുന്ന അവളുടെ നഗ്നത കാണാന്‍ , അവളുടെ ഉള്ളുകള്ളികളെക്കൂറിച്ചു , അവള്‍ക്കുള്ളില്‍ അഴുകുന്ന സത്യാസത്യങ്ങളെക്കുറിച്ചു , അവളിലുള്ള ഹിംസ്രജീവിയെക്കുറിച്ചു നിറഞ്ഞ ആകാംക്ഷയോടെ ചുറ്റിനും നിന്നു ഉറ്റുനോക്കുന്നവര്‍ ഓരോരുത്തരുമാണു അവളുടെ അവസ്ഥയ്ക്ക കാരണമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന , അവരിലെ ഹിംസാത്മകത തന്നെയാണു അവളിലേക്കും പകര്‍ന്നിരിക്കുന്നതെന്ന തിരിച്ചറിവ് നമുക്ക് തരുന്ന , അവളുടെ ചരിത്രം അവളുടെ മാ...

തീർച്ചയായും വായിക്കുക