Home Authors Posts by സജീവ്‌. വി. കിഴക്കേപ്പറമ്പിൽ

സജീവ്‌. വി. കിഴക്കേപ്പറമ്പിൽ

21 POSTS 0 COMMENTS

ജുഗല്‍ ബന്ദി

നേരിന്‍ നേര്‍വഴി ത്താരകള്‍ മറന്നുവോ ഇരവിന്‍ വാഴ്വില്‍ ,സ്നേഹ ചന്ദന ഹിരണ്‍മയ ജ്വാലയായ്സ്വാന്ത്വനം നിറയാത്ത വീഥികള്‍ നീളവേനിനവിലെങ്ങോ നിശാഗന്ധി പൂക്കുന്നു...ക്ഷണികവാസരച്ചിന്തുപോലൊരുശുഭ്രനക്ഷത്ര ദീപ്തിയായ്‌വരുംസുഗന്ധ സൗമ്യ സാകേതങ്ങളില്‍ കൊഴിഞ്ഞടരട്ടെ നൊമ്പരപ്പൂവുകള്‍ ...വേനല്‍ മണക്കും രഥ്യയില്‍ഏതോ രാമഴയെത്തും കനിവില്‍ആകെ നനഞ്ഞു നിറഞ്ഞുയരുമ്പോള്‍ഇടവപ്പാതികള്‍ ഇടമുറിയുന്നു ,കനിവില്ലാ കാലപ്പടവില്‍കനല്‍പെയ്യും കരളില്‍ത്തൂവുകതോരാമഴയുടെ അമൃത തരംഗിണിഅലിവായ് നിറയുക മേഘ വിശുദ്ധികള്‍...മൌന ശൃംഗ ശിഖരങ്ങളില്‍വിഷാദ യാമങ്ങള്‍ കൊഴിയട്ടെ , സാന്ദ്രാനന്ദനാദ പ്രപഞ്ജമായ്‌ഓരോ ഇതളിലും താളം പെരുകട്ടെ,ആയിരം അടരായമര സംഗീതിക ഓരോ...

ഗ്രീഷ്മം

പഴയ കോപ്പയില്‍ കണ്ണീരുപ്പിന്റെ നേര് പ്ലാവില കുമ്പിളില്‍ ജര വീണ കാലം ,വെള്ളെഴുത്ത് മിഴിയില്‍ സജല സങ്കീര്‍ത്തനം ,വിസ്മൃത വിലാപങ്ങള്‍ പടികടന്നെത്തുന്നു വീണ്ടും... കറുക വഴിയില്‍ വിഷം തീണ്ടിയ പുലരിഇരുള്‍ നോവുപിടയുംഹൃദയ ജതികളില്‍തുടിയറ്റുപോയപഴം കഥപ്പാട്ടുകള്‍കടം കഥ തൊങ്ങലായ്ചിറകറ്റുവീഴുന്നു ... വ്യഥിത ശൈലങ്ങളില്‍നിശീധം നിറയവേഗ്രീഷ്മ വൃക്ഷങ്ങളില്‍കനല്‍ക്കാറ്റുപെയ്യുന്നു ... ഉഷ്ണം മണക്കുംവേനല്‍ പ്പടവുകളില്‍നൊമ്പരച്ചിന്തുപോല്‍കാഷ്ണ്യ സംഗീതികഅഗ്നിപ്രമാണങ്ങള്‍ആടിത്തിമിര്‍ക്കുമ്പോള്‍കരള്‍കോണിലെങ്ങോതുലാമഴത്തോറ്റം.... ഇരുള്‍ നോവ്‌ വിങ്ങും ഹൃദയ വഴിയില്‍മധു മലര്‍ക്കലങ്ങള്‍ഹരിത പ്രസാദമായ് നിറയുന്നു ... ...

പ്രണയ കാലം

പ്രണയത്തെ കുറിച്ച് പറഞ്ഞുമരണത്തെ പ്രണയിച്ചലവ് ജിഹാദികള്‍നടന്നൊഴിഞ്ഞ വഴിയില്‍ഒരു പുല്ലാം കുഴല്‍ മാത്രം ബാക്കിയായി ... കനല്‍ കാലങ്ങളില്‍കരളില്‍ കവിത പൂത്തഉന്മാദ പടവുകളില്‍ഒരു മയില്‍ പീലിത്തുണ്ട്ആരെയോ കാത്തിരിക്കുന്നിണ്ടിപ്പോഴും .... വേനല്‍ മണമായിവിരഹം കത്തി ക്കാളുംപ്രന്ജ്ജയില്‍ എങ്ങുംനേരിപ്പോടെരിയും കരളുകള്‍ഇത് വഴി ഇപ്പോള്‍ കാണാറില്ല ... ...

ആഭിചാരം

ഘടികാര സൂചി സമയ ദൂരങ്ങള്‍ അളന്നു തളര്‍ന്ന രാത്രിയുടെ നിറുകയിലൂടെ വന്നതാരാവും ,വാതിലുകള്‍ മന്ത്ര വിരലുകള്‍ കൊണ്ട് മെല്ലെ തുറന്ന്‌ഹൃദയ പെരുക്കത്തിന്റെപെരുമ്പറ മുഴക്കങ്ങളില്‍ ഭയന്നുലഞ്ഞ ദേഹത്ത് നിലാവിന്റെ ചന്ദന മണംകൊത്തിവച്ചതാരാവും ,ഇടറി നേര്‍ത്ത തളിരിലകളില്‍ ആയിരം വിരലുകള്‍ കൊണ്ട് കടും തുടി മീട്ടി പെയ്തൊഴിഞ്ഞതാരാവും,വിഹ്വല പര്‍വ്വങ്ങളില്‍ കടലിരമ്പമായി താണ്ടവംതിമിര്‍ത്തതരാവും അടയാളങ്ങള്‍ ബാക്കി വയ്ക്കാതെ ഓരോ ഇതളിലുംവിഷംദംശിച്ച താരാവും ...

അറിവ്‌

ഇന്നലെ അമ്മപറഞ്ഞതിന്റെ പൊരുൾ ഇന്നിപ്പോഴാണല്ലോ മനസിലായത്‌, നെല്ലും പതിരും അറിയാൻ നേരും പൊരുളും അറിയണം, വഴിയും കുഴിയും തിരിയാൻ കണ്ണും മെയ്യും തിരിയണം, നാവുനന്നാൽ രുചി സമൃദ്ധികൾ നല്ലനാവിന്‌ നൂറുമേനി തനി തങ്കം, മണ്ണുഴുതുവിത്തിട്ടാൽ കളം നിറയെ പൊൻ കതിരുകൾ മനമുഴുതു കളകളഞ്ഞു വിത്തിട്ടാൽ എന്നെന്നും പൊൻ കതിരുകൾ, വജ്രദീപ്‌തമാം പൊരുളായ്‌ അമ്മയുടെ ചൊല്ലുകൾ നീളുന്നു.... വാക്കിൻ വിളക്കായ്‌ വിശുദ്ധിയായ്‌ അമ്മ പ്രജ്ഞയിൽ നിറയുന്നു...

അർത്ഥന

ഒരു നൂൽതിരി നുറുങ്ങ്‌നാളം ഇരുൾവഴിയിൽ എനിക്കുനൽകുക പഴയ നന്തുണി, കരൾ നനച്ചു- സ്‌നേഹഗീതികളൊക്കെ നൽകുക; നാവിൽ നാരായം ഹരിശ്രീ നിറയ്‌ക്കുക ഇലച്ചീന്തിൽ പാഥേയം വഴിത്തണലിൽ ഇളനീർകുളിർ എനിക്കായ്‌ നൽകുക, നൂറ്‌ വെറ്റില വയൽക്കാറ്റ്‌ പുഴത്തോറ്റം തിമിലതാളം ഒക്കെ നൽകുക ഒരു ചില്ല ഒരാകാശം കുരുന്നു ചിറകുകൾ കടലിരമ്പും നൊമ്പരകടവിലും കനിവിന്റെ ശാഖികൾ എനിക്കു നൽകുക..... ...

അരാഷ്‌ട്രീയം

ആകാശം ഒരു മഞ്ഞുതുള്ളിയിലും വസന്തം ഒരു പൂവിതളിലും നക്ഷത്രം ഒരു മിന്നാമിന്നിയിലും വിസ്‌മയ സമസ്യകളാവുമ്പോൾ സമുദ്രം ബക്കറ്റിൽ നിശബ്‌ദവിലാപമായ്‌ നിപതിച്ചു..... ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേയ്‌ക്ക്‌ സംവദിച്ച മഹാപ്രവാഹം ബക്കറ്റിലടച്ച്‌ കോമാളി കാഴ്‌ച ആക്കിയ കൗടിലീയത്തിന്‌ ആയിരംനാവിൽ നാവോര്‌ പാടുവാൻ പുതുയുഗത്തിന്റെ സൂതരും മാഗധരും സിണ്ടിക്കേറ്റുകളും തിക്കിതിരക്കി...... രണാങ്കണങ്ങളിൽ സ്‌ഫുടപാകം ചെയ്‌ത ഒടുവിലത്തെ ചേതനയും മെല്ലെ മെല്ലെ ഫ്രെയിമിൽനിന്നും മാഞ്ഞുപോകുന്നു. വഴിയിൽ കളഞ്ഞുപോയ നൻമയുടെ...

പുരാവൃത്തം

ഉഴവുചാലിൽ ഉരിയ വിത്തുപാകി മണ്ണിനും വിണ്ണിനും മനം പാറ്റി നീരിനും നെരിപ്പിനും കരൾ തോറ്റി, കന്നുപൂട്ടി കന്നിമണ്ണുഴുതൊരുക്കി നെടുവരമ്പുകടന്നു പോയവർ ഞാറ്റുവേലപ്പഴമൊഴിയിൽ പുരാവൃത്തമായൂരുചുറ്റി.... കന്നിമണ്ണിനെ തുയിലുണർത്തി പച്ചനാമ്പുകൾ നോറ്റെടുത്തവർ അന്തിമേഘചെരിവിലെങ്ങോ കടംകഥയായ്‌ മറഞ്ഞുപോയി.... മകരം കൊയ്‌തുകളംനിറഞ്ഞ കുംഭം കനക തിടമ്പെടുത്ത കാലങ്ങളൊക്കെ കടം കഥകൾ, ഊരകങ്ങളൊഴിഞ്ഞകന്നുപോം ഞാറ്റുപാട്ടുകൾ വയൽ ചൂരുകൾ, ഗദ്‌ഗദങ്ങളായ്‌ പുഴകടന്നുപോം എള്ളിൻ പൂമണമുലയും കാറ്റുകൾ ഞാറ്റുവേലപ്പഴമൊഴിയിൽ പുരാവൃത്തമായൂരുചുറ്റി കനകംകൊയ്‌തായിരപറനിറച്ച പാടങ്ങളൊക്കെ...

രണ്ട്‌ കവിതകൾ

അക്ഷരപ്പനി പനി ഉടലിലൊക്കെ ഉറഞ്ഞടിഞ്ഞകെടുതി മാറ്റി ഉഷ്‌ണവഴിതാണ്ടിഉയിരേകുമെന്ന്‌ധന്വന്തരീയോഗം പടം കൊഴിഞ്ഞ്‌പഴമ തേഞ്ഞുമാഞ്ഞ്‌പുതിയകാലം വരമഞ്ഞളാടിപുടമുറിച്ച്‌ കാവു തീണ്ടുമെന്ന്‌ഉതഗസൂക്‌തം...... ഉടലും മനവുംഉ​‍ുരുകി തുളുമ്പുംകാൽപ്പനീക വഴികളിൽഅക്ഷരപ്പനിപടംപൊഴിക്കുംപുനർജ്‌ജനി ആവുമെന്ന്‌പുരാവൃത്തം........ അർത്ഥന ഒരു നൂൽതിരി നുറുങ്ങ്‌ നാളംഇരുൾ വഴിയിൽ എനിക്കു നൽക്കുകപഴയ നന്തുണി, കരൾ നനച്ചു-സ്‌നേഹഗീതികളൊക്കെ നൽകുക;നാവിൽനാരായംഹരിശ്രീ നിറയ്‌ക്കുകഇലച്ചീന്തിൽ പാഥേയംവഴിത്തണലിൽ ഇളനീർ കുളിർഎനിക്കായ്‌ നൽകുക, നൂറ്‌ വെറ്റില വയൽക്കാറ്റ്‌പുഴത്തോറ്റം തിമിലതാളംഒക്കെ നൽകുക. ഒരുചില്ലഒരാകാശംകുരുന്നു ചിറകുകൾകടലിരമ്പും നൊമ്പരകടവിലുംകനിവിന്റെ ശാഖകൾഎനിക്കു നൽകുക. ...

പലായനം

ഭീതിതീണ്ടിയ മനസ്സും ഭയന്നുലഞ്ഞ ഉടലുമായി പലായന വഴിയിൽ കിതച്ചുഴറിയവർ വിലാപം മറന്നു പോകുന്നത്‌ ഏതു പ്രത്യയ ശാസ്‌ത്രം... വേനൽ പെരുകി നിറയും ഇരുൾ ചില്ലകളൽ മൗനവാത്‌മീകങ്ങളെ ഉപാസിക്കുന്നവർ നൂൽത്തിരിത്തുമ്പിലെ കുരുന്നു നാളവും മറന്നു പോവതെന്തേ... ഋതു സംക്രമങ്ങളിൽ ഹൃദയജ്വാലകൾ നേദിച്ച ധന്യശൃംഗ ശിതളിമകളിൽ ഊയലാടുന്നവർ രണഭൂമികളിൽ ഉടഞ്ഞടിഞ്ഞ നിണനദികൾ മറന്നു പോവതെന്തേ..... പിൻ വഴികളിൽ മറഞ്ഞകന്നുപോം തളിരിലക്കാലങ്ങൾ ഓർമത്താളുകളിൽ മാഞ്ഞു മാഞ്ഞുപോകയോ പിന്നെയും. ...

തീർച്ചയായും വായിക്കുക