Home Authors Posts by സജീവ്‌. വി. കിഴക്കേപ്പറമ്പിൽ

സജീവ്‌. വി. കിഴക്കേപ്പറമ്പിൽ

21 POSTS 0 COMMENTS

അഗ്നിപർവ്വം

  നദി വറ്റി വറ്റി പാതാളത്തിന്റെ ആഴങ്ങളിലേക്ക് പോയകന്ന അന്തരാള നേരങ്ങളിൽ ഒരു അവധൂതൻ നദിയുടെ പൂർവാ ശ്രമത്തിലേക്ക് യാത്രപോയി .... പണ്ട് പണ്ട് ശൃംഗ കാനനങ്ങളിൽ ശിലാ ഖണ്ഡങ്ങളിൽ ഉറകൊണ്ട് വിപിന ശീതള ഭൂവിലൂടെ നീരായി നീരുറവയായി അരുവിയായി പ്രവാഹ പ്രയാണങ്ങളായി ഓരോ മണൽ തരിയിലും വാൽസല്യാമൃതമൂട്ടി മഹാസംസ്കൃതികളെ പെറ്റെടുത്തണയാ നേരായി നിറഞ്ഞൊഴുകിയൊഴുകി ത്രികാലങ്ങളിൽ വേരുകൾ പാകി അമര പ്രവാഹമായി അമൃത പ്രവാഹിനി അവിടെ ഒഴുകി കൊണ്ടേയിരുന്നു ... പുതിയ ഫ്രെയിമിൽ പുതിയ കാഴ്ച വട്ടത്തിൽ നദി പാതാള പടവിറങ്ങി മാഞ്ഞുപോയ പുതിയ സംക്രമസന്ധ്യ യിലിരുന്നു ചില ജലപ്പക്ഷികൾ ധ്യാനിച്ചു ധ്യാനിച്ചു വന്ധ്യമേഘങ്ങളിൽ ജലസ മൃത്ഥികൾനോറ്റെ ടുത്തു വരണ്ട മണ്ണിൽ വരണ്ട നദിയിൽ മഴ മനം നിറഞ്ഞുറഞ്ഞു പെയ്തു പെയ്തു...

അഗ്നിപര്‍വ്വം

നദി വറ്റി വറ്റി പാതാളത്തിന്റെ ആഴങ്ങളിലേക്ക് പോയകന്ന അന്തരാള നേരങ്ങളില്‍ ഒരു അവധൂതര്‍ നദിയുടെ പൂര്‍വാ ശ്രമത്തിലേക്ക് യാത്ര പോയി .... പണ്ട് പണ്ട് ശൃംഗ കാനനങ്ങളില്‍ ശിലാ ഖണ്ഡങ്ങളില്‍ ഉറകൊണ്ട് വിപിന ശീതള ഭൂവിലൂടെ നീരായി നീരുറവയായി അരുവിയായി പ്രവാഹ പ്രയാണങ്ങളായി ഓരോ മണല്‍ തരിയിലും വാല്‍സല്യാമൃതമൂട്ടി മഹാ സംസ്കൃതികളെ പെറ്റെടുത്തണയാ നേരായി നിറഞ്ഞൊഴുകിയൊഴുകി ത്രികാലങ്ങളില്‍ വേരുകള്‍ പാകി അമര പ്രവാഹമായി അമൃത പ്രവാഹിനി അവിടെ ഒഴുകി കൊണ്ടേയിരുന്നു ... പുതിയ ഫ്രെയിമില്‍ പുതിയ കാഴ്ച വട്ടത്തില്‍ നദി പാതാളപടവിറങ്ങി മാഞ്ഞുപോയ പുതിയ സംക്രമസന്ധ്യയിലിരുന്നു ചില ജലപ്പക്ഷികള്‍ ധ്യാനിച്ചു ധ്യാനിച്ചു വന്ധ്യമേഘങ്ങളില്‍ ജലസമൃത്ഥികള്‍നോറ്റെടുത്തു വരണ്ട മണ്ണില്‍ വരണ്ട നദിയില്‍ മഴ മനം നിറഞ്ഞുറഞ്ഞു പെയ്തു പെയ്തു ജല തരംഗാ...

വിളക്കുമാടം

ചിലവാക്കുകൾ ചില നേരങ്ങളിൽ വെളിപാടുകൾ പോലെ വന്നു കാൽപ്പനികതയെ വിരുന്നൂട്ടാറുണ്ട് , ചില കാവ്യവാങ്ങ്മയങ്ങളിൽ നക്ഷത്ര ദീപ്തി നിറക്കാറുണ്ട് ...ചില ചില വാക്കുകൾ ഓർമയിലെ പിന്നാമ്പുറങ്ങളിൽ കണ്ണീരിൻ നൊമ്പര വഴികളെ പുനരാനായി ച്ചുകൊണ്ടേ യിരിക്കുന്നൂ ..ചില ചില വാക്കുകൾസഹനത്തിന്റെ പാതാളപ്പടവിന-പ്പുറം നിന്നലോസരം തീർക്കാറുണ്ട്പൊള്ളുന്ന കാലത്തിലെ ഉള്ളകം വേവുന്ന കനലായി ചില ചില വാക്കുകൾ കരളിൽ തീച്ചൂള യാവാറുണ്ട്..ഉയിരായി സഹനമായി ഉന്മാദമായി കനിവായി...

വശ്യം

കരിവാവിൻ തിരമാലകൾ കറുകറു കറുപ്പണിഞ്ഞൊഴുകുംകടവത്തു തീപ്പാല തുഞ്ചത്തെ ചെമ്പനീർ ചേലുള്ള പൂവിലെ ചൊക ചൊക ചുവന്നൊരു വൈഡൂര്യകനിവിനെ നീലക്കടമ്പിൻ കാറ്റു ലയാ കൊമ്പത്തെ തളിരില ചാറിലെ പച്ച മുക്കി കരിം കൂവള ചോട്ടിലെ കരിമണ്ണിൻ താഴത്തെ കളഭക്കൂട്ടണിയിച്ചു കൊമ്പനാനപ്പുറം ഏറി എഴുന്നുള്ളും തമ്പ്രാന്റെ മാറത്തെ മാമ്പുള്ളി ചേലിൽ മയ മയങ്ങുന്നു പോന്നമ്പിളി ചേലുള്ള പെണ്ണെരുത്തി... ...

ഹൃദയ മർമരങ്ങൾ ..

തൃഷ്ണ അല്ല നിന്നിലെ നിരാസക്തനിസംഗ നിശബ്ദത ആണെന്നിൽ അണയാത്ത ജ്വാലയായി .... വന്യമായ ഉന്മാദ പ്രഹേളിക അല്ല നിന്നിലെ വിശ്രാന്ത വിസ്മയ പ്രവാഹിനി ആണെന്നിൽ നീരദ വിശുദ്ധി യായി .... വർണ ശലഭങ്ങളെ ധ്യാനിച്ചു ലാളിച്ച വസന്താഭയല്ല നിൻശിശിര ശിഖരങ്ങളിൽ നീ കാത്തു വച്ച നിറമറ്റനോവിനെ യാണ് ഞാൻ..... ...

അരൂപിയുടെ വരവ്

പണ്ട് പണ്ട് പാളയും കിണറുമുള്ളചണ്ടാലഭിക്ഷുകിക്കാലംജാതിയും ഉപജാതിയും തീണ്ടി തീണ്ടാരിയവും കാലം കണ്ടം പൂട്ടും കന്നുകൂട്ടം വെയിലാറുമ്പോൾ ആറ്റിൽ നീന്തി കുളിക്കും കാലം കണ്ടവും വരമ്പും വാകയും വയമ്പും പഴം കഥ ആവാത്ത കാലം ഒരിടത്ത് ഒരു വയലോരത്ത് ഞവര പാകിയ തുലാത്തിൽ തുലാമഴ തീർത്ഥ മിറ്റി ച്ച സന്ധ്യയിലൂടെ ഒരരൂപി മണ്ണിലേക്ക് വിരുന്നു വന്നൂ ഓരോ തളിരിലും ഓരോ കനിവിൻ...

ഭാഗീരഥി

ഹേ പുണ്യ പ്രവാഹിനീനിന്മിഴി ത്തെല്ലില്‍ത്രികാലപ്പടവുകള്‍ ,ഹിമശൈല ഗരിമകളില്‍മൃദു മധുര മന്ത്രമായ്മന്വന്തരങ്ങളെനെഞ്ചേറ്റി ലാളിച്ചപുണ്യ ഭാഗീരഥീസ്വസ്തി ... അനാദി പ്രവാഹമായ്മണ്ണില്‍ നിതാന്തമാംനേരിന്‍ നിറവായ്എന്നും നിറയുക ...നിത്യാനന്ദ ഗേഹങ്ങളില്‍വിശുദ്ധ വാഴ്വു പോല്‍പ്രണയ സൗരഭ മാവുംപ്രിയ ഭാഗീരഥീസ്വസ്തി ... സുചരിതയായിമഹാകാല വഴികളില്‍അമൃത തീര്‍ത്ഥ മായ്നിറയും പുളിനമേ സ്വസ്തി ...അനസ്തമായ ജ്വാലയായ്ധരയിലാര്‍ദ്രമാമലിവിന്‍ പ്രവാഹമായ്നിറയും ഭാഗീരഥീസ്വസ്തി ... ഈ മണ്ണില ഴകിന്‍അമൃതരേണുക്കളായ്ജീന്റ്‌റെ നാദം നിറയ്ക്കുംവാഴ് വെഴും വഹിനീ സ്വസ്തി മൃദു ലളിത മധുരമാംഹരിത പ്രസാദമായ്നവ്യ പ്രപഞ്ചങ്ങളേകുംപുണ്യപ്രവാഹമേ...

ഭാഗീരഥി

ഹേ പുണ്യ പ്രവാഹിനീനിന്മിഴി ത്തെല്ലില്‍ത്രികാലപ്പടവുകള്‍ ,ഹിമശൈല ഗരിമകളില്‍മൃദു മധുര മന്ത്രമായ്മന്വന്തരങ്ങളെനെഞ്ചേറ്റി ലാളിച്ചപുണ്യ ഭാഗീരഥീസ്വസ്തി ...അനാദി പ്രവാഹമായ്മണ്ണില്‍ നിതാന്തമാംനേരിന്‍ നിറവായ്എന്നും നിറയുക ...നിത്യാനന്ദ ഗേഹങ്ങളില്‍വിശുദ്ധ വാഴ്വു പോല്‍പ്രണയ സൗരഭ മാവുംപ്രിയ ഭാഗീരഥീസ്വസ്തി ...സുചരിതയായിമഹാകാല വഴികളില്‍അമൃത തീര്‍ത്ഥ മായ്നിറയും പുളിനമേ സ്വസ്തി ...അനസ്തമായ ജ്വാലയായ്ധരയിലാര്‍ദ്രമാമലിവിന്‍ പ്രവാഹമായ്നിറയും ഭാഗീരഥീസ്വസ്തി ...ഈ മണ്ണില ഴകിന്‍അമൃതരേണുക്കളായ്ജീന്റ്‌റെ നാദം നിറയ്ക്കുംവാഴ് വെഴും വഹിനീ സ്വസ്തിമൃദു ലളിത മധുരമാംഹരിത പ്രസാദമായ്നവ്യ പ്രപഞ്ചങ്ങളേകുംപുണ്യപ്രവാഹമേ സ്വസ്തി ..തിരുജടയിലുണ രുന്നഹിമ ശൈല...

അമ്മ

ആര്‍ദ്രമാമൊരു സ്നേഹനീരദംഅകവും പുറവും കുളിരലയായ്അനുമാത്ര നിറയുമ്പോള്‍അകലയല്ല അരികിലാണെന്നും.. അതിലോല തരംഗമായ്അനുക്ഷണമകതാരിലൊഴുകുന്നസ്നേഹപ്രപഞ്ചങ്ങള്‍ നേരുന്നഅനവദ്യ ലഹരിയില്‍ ആണ്ടുമുങ്ങുമ്പോഴെന്നുയിരിലെസ്പന്ദമായ് എന്നും നിറയുന്നു അറിയാവഴികളിലറിയാനേരംഅലയും കാലം പ്രജ്ഞയിലെങ്ങുംഅറിവിന്‍ നേര്‍വഴി നേരും നേരായ്നിറയും നിര്‍മല നിര്‍വൃതിയല്ലേഎന്നില്‍ കനിവിന്നമൃതുനിറയ്ക്കുംസ്നേഹതണലിന്‍ വന്മരമല്ലേ.. അകവും പുറവും നിറയുംസ്നേഹക്കടലിന്‍ കല്‍ക്കണ്ടത്തരിനാവില്‍ മധുരത്തികവായകാതിലനശ്വര ദീപ്തി നിറയ്ക്കെഅകലയല്ലരികിലാണെന്നും.... ...

ഗാന്ധര്‍വ്വം

ഉണര്‍ന്നപ്പോള്‍ ഉടലിലാകെ നിന്റെ മണംരാവിന്നഗാധ നീലിമനിന്റെ ഗന്ധമാദന നിരകളില്‍തോരാമഴ പെയ്തജലചിത്രങ്ങള്‍ ബാക്കി ... ഉണര്‍ന്നപ്പോള്‍ഉടലിലാകെ നിന്റെ രവംനിശീഥ വാഴ്വിലെങ്ങുംനിന്‍ പ്രണയ ഹിന്ദോള ഗീതികള്‍സിരകളില്‍ നുരഞ്ഞതാവാം ... ഉണര്‍ന്നപ്പോള്‍ഉയിരിലാകെ പ്രണവ ദീപ്തിഓരോ തനുവിലുംഅമൃത ഹര്‍ഷമായ്നീ നിറഞ്ഞതാവാം ... ഉണര്‍ന്നപ്പോള്‍നിനവില്‍ നിന്റെ പൂക്കാലംനിന്റെ ശലഭ ചിറകില്‍ഉറങ്ങിയ നേരമെല്ലാംനീയരുളിയ വസന്തമാകം ...

തീർച്ചയായും വായിക്കുക