Home Authors Posts by റോക്കി പരുത്തിക്കാടൻ

റോക്കി പരുത്തിക്കാടൻ

0 POSTS 0 COMMENTS

മൊഴികൾ

അവിടെ അങ്ങനെ കിടക്കുമ്പോൾ ആ മണൽത്തരികൾ ഒരുകൂട്ടം മണൽത്തരികളെ നോക്കി ഇങ്ങനെ പറഞ്ഞുഃ “ദുഷ്‌ടൻ! അവൻ എന്റെ നല്ല ജീവിതമാണ്‌ തകർത്തത്‌. ഒരു സ്വർണ്ണമാല തട്ടിയെടുക്കാൻ വേണ്ടിയായിരുന്നില്ലേ എന്നെ കൊന്നത്‌. അതുമൂലം എന്റെ ഭാര്യയും മക്കളും എത്രമാത്രം ദുരിതമനുഭവിച്ചു. എനിക്കൊരു ജീവിതമല്ലേ ഉണ്ടായിരുന്നുളളൂ. അതാണ്‌ അവൻ...‘ അതുകേട്ടു ആ ഒരുകൂട്ടം മണൽത്തരികൾ നീറി. അവയിൽ കണ്ണീരിന്റെ നനവ്‌ പടർന്നു. അവ...

അച്ഛൻ

വിശക്കുമ്പോൾ തൻ കുട്ടിക്കു ഭക്ഷണം നൽകുന്നോൻ നല്ലൊരച്ഛൻ ഉടുക്കാൻ പുത്തനുടുപ്പു വാങ്ങിക്കൊടുന്നോൻ നല്ലൊരച്ഛൻ പുസ്തകോം ഫീസും നൽകി പഠിപ്പിക്കുന്നോൻ നല്ലൊരച്ഛൻ വേണ്ടതെല്ലാം കൊടുക്കുമ്പോൾ നല്ലൊരച്ഛനാകുന്നതിലും നല്ലച്ഛൻ കുട്ടിയെ മനസ്സിലാക്കുന്നോൻ! ...

കവിത്വം

ഞാൻ ലേഖനമെഴുതി അതിന്റെ മുഖമുകുരത്തിൽ എന്റെ ഹൃദയം കണ്ടു എന്നാലും കവിത്വം പോരെന്നു തോന്നി. ഞാൻ കഥയെഴുതി അതിലെന്റെ ചേതനകണ്ടു അതിലും കവിത്വം പോരെന്നു തോന്നി. ഞാൻ നാടകമെഴുതി അതിലൂടെന്റെ ദുഃഖങ്ങൾ ആലേഖനം ചെയ്‌തു എന്നിട്ടും കവിത്വം കണ്ടില്ല. ഞാൻ കവിതയെഴുതി അതിലെന്റെ ജീവിതം തുടികൊട്ടി കവിത്വം പൂർണമായി. ഞാൻ കവിയായി! ...

പ്രതിമകൾ!

ചുറ്റിനും കൺമിഴിച്ചൊന്നു ഞാൻ നോക്കവേ പറ്റി നിൽക്കുന്നോ കരിങ്കൽ പ്രതിമകൾ! ദ്രൗപദി തൻ വസ്‌ത്രമുരിയുന്ന നേരത്തു വായുസുതൻ വെറുമ നിഷ്‌ക്രിയനാകുന്നോ? പാണ്‌ഡവർ കാട്ടിലലയുന്ന നേരത്തു ധർമ്മയുദ്ധത്തിനാളുകളില്ലെന്നോ? ദുര്യോധനൻ തൻ തുട തളളിത്തിമിർക്കുമ്പോൾ വൃകോദരൻ തൻ ഗദ നിശ്ചലമാകുന്നോ? എന്തേ മനസ്സിൻ കുരുക്ഷേത്രത്തിൽ നിന്നൊരു പാഞ്ചജന്യം മുഴങ്ങിക്കേൾക്കാത്തത്‌? എന്തേ മനസ്സിൻ വിഹായസ്സിൽ നിന്നൊരു കൊത്തിപ്പറിക്കാൻ ഗരുഡൻ വരാത്തത്‌? ഏതു ഗീതോപദേശമുണർത്തണം ഏതു മുരളി തൻ ഗാനമുണർത്തണം ഈ കൽപ്രതിമകളേയൊന്നുണർത്തുവാൻ...

പ്രാർത്ഥന

സൽക്കർമ്മത്തിന്റെ വീഥിയിൽ മനസ്സ്‌ നിർമ്മലമാകുകയും അതിൽ നിന്നു വാക്കു പുറപ്പെടുകയും വാക്കു മന്ത്രമാകുകയും മന്ത്രം അത്ഭുതമാകുകയും ചെയ്യും അതാണ്‌ പ്രാർഥന! ...

ദൈവം

ഒരുനാൾ ദൈവം നാടുകാണാനിറങ്ങി. അതുകണ്ട അസുരൻമാർ ദൈവത്തോടു ചോദിച്ചു ‘നാടേത്‌?’ ‘മതമേത്‌?’ മൗനിയായി നിന്ന ദൈവത്തെ അവർ പരിഹസിച്ചു എന്നിട്ടു അവരുടെ ദേവാലയത്തിൽ കയറി തങ്ങളുടെ ദൈവത്തെ വണങ്ങാൻ ഉപദേശിച്ചു അപ്പോൾ ദൈവം അവരോടു ചോദിച്ചു. ‘നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനിരിക്കാൻ ഇടമുണ്ടോ?“ അവർ ക്രുദ്ധരായി ദൈവത്തെ ചീത്തവിളിച്ചു തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നു രാജാവിനോടു പരാതി പറഞ്ഞു രാജാവാകട്ടെ കിരീടമുറപ്പിക്കാൻ ദൈവത്തെ തടവിലിടാനുള്ള വഴിയാലോചിച്ചു! ...

ആയുധവും കയ്യൂക്കും

പൊട്ടുന്ന രണ്ടു ബോംബുകൾക്കിടയിൽ കെടാത്തതിരിയുടെ ശക്തി തിരിച്ചറിയുന്ന ജനത്തിനേ രക്ഷപ്പെടാനാവൂ. മാലാഖക്കുഞ്ഞുങ്ങളെ ചെളിക്കുണ്ടിലേക്കു വലിച്ചെറിയുന്ന ചെകുത്താന്റെ കയ്യൂക്ക്‌ പ്രതിരോധിക്കുന്ന ജനത്തിനേ രക്ഷപ്പെടാനാവൂ ഒരായുധത്തിനും കയ്യൂക്കിനും ദൈവത്തിന്റെ പ്രളയത്തെയും പേമാരിയെയും കൊടുങ്കാറ്റിനെയും തീമഴയെയും നേരിടാനാകില്ല ദുര്യോധനൻ തുട തകർന്നുവീണത്‌ ഭീമന്റെ ഗദയുടെ ശക്തികൊണ്ടല്ല കൗരവസഭയിൽ അവഹേളിക്കപ്പെട്ട ദ്രൗപതിയുടെ മാനത്തിന്റെ ശക്തികൊണ്ടാണ്‌ ലോകം കീഴടക്കിയ രാവണന്‌ കയ്യൂക്കുകൊണ്ട്‌ സീതയെ തൊടാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ ജനമാണ്‌ ഏറ്റവും വലിയ ആയുധം ജനമാണ്‌ ഏറ്റവും...

പൊൻമുട്ട

അടയിരുന്നടയിരുന്ന്‌ ചൂടേകുമീ പൊൻമുട്ട വിരിവതെപ്പോൾ? പുറന്തോടുടച്ച്‌ പിടയ്‌ക്കുന്ന കുഞ്ഞ്‌ പിറക്കുമെപ്പോൾ? അച്ഛനിച്ഛിച്ചയാ- കൊച്ചു ലോകത്തിലെ നല്ലനാളേകൾ വിടരാത്തതെന്തേ? മുത്തച്ഛനെപ്പോഴും മനസ്സിൽ മെനഞ്ഞൊരാ- യരുണ പ്രഭാതത്തെ യാർ മറച്ചു? കാകന്റെ കൊത്തിനാൽ തകരുമെൻ പൊൻമുട്ട ചീമുട്ടയാകുന്നുവല്ലോ വിരിയാത്ത ചീമുട്ടയാകുന്നുവല്ലോ! ചതിയുടെ ചാരത്തിൽ നിന്നൊരു ഫീനിക്‌സായ്‌ പിറവിയെടുക്കേണമല്ലോ. ചൂഷകപ്പരിഷയോ- ടടരാടിയിട്ടൊരു, പുതു പൊൻമുട്ട വിരിക്കേണമല്ലോ! ...

മണവാളൻ

മണവാട്ടി മണവാളനു വേണ്ടി ഒരുങ്ങിയിരുന്നു. ഉറങ്ങാതെ. വിളക്കുകൾ കത്തിച്ചുവെച്ച്‌. അവൻ വന്നപ്പോൾ അവനെ അകത്തേക്കു കടത്താതിരിക്കാൻ ചെകുത്താന്മാർ പുറത്തു കാവൽ നിൽക്കുകയായിരുന്നു. അവൻ കാറ്റുവരുത്തി വിളക്കണച്ചു. മഴ വരുത്തി. ചെകുത്താന്മാരെ ഓടിച്ചു. അവന്റെ കാലൊച്ച കേട്ടു അവളിൽ ഒരു മൂളിപ്പാട്ടുണർന്നു. അവൾ വിളക്കു കൊളുത്താൻ ഭാവിച്ചപ്പോൾ അവൻ പറഞ്ഞു. ‘അരുത്‌ പുറത്തു തോരാതെ മഴപെയ്യുമ്പോൾ അകത്തു നമുക്കു മനസ്സിൽ വിളക്കു കൊളുത്താം.’...

വിധി

ദൈവം ആദിപിതാക്കളെ സൃഷ്ടിച്ചപ്പോൾ മനുഷ്യർക്കു വിധികളില്ലായിരുന്നു. ചെകുത്താൻ മനുഷ്യനെ പാപം ചെയ്യിച്ചപ്പോൾ അവർക്കു ദുർവിധികളുണ്ടായി. പറുദീസ നഷ്ടപ്പെട്ടു അതുകൊണ്ടു വിധി ദൈവികമല്ല അതു പൈശാചികമാണ്‌ അതിനാൽ വിധിയെ നിഷേധിക്കുന്നവരാണ്‌ ദൈവമക്കൾ. വിധിയെ അംഗീകരിക്കുന്നവരല്ല സൽക്കർമ്മം ചെയ്തിട്ടും നമുക്കു പറുദീസ സ്വന്തമാകുന്നില്ലെങ്കിൽ അതു നമ്മുടെ കുറ്റമല്ല നാം ചെകുത്താന്റെ ലോകത്തു ജീവിക്കുന്നതുകൊണ്ടാണ്‌ നാം വിധിയെ കീഴടക്കുന്നതും ദൈവത്തെ അറിയുന്നതും ദരിദ്രരുടെയും പീഡിതരുടേയും വിധി തിരുത്തിയവരാണ്‌ മഹാത്മാക്കളും പ്രവാചകരും പാപികളുടെ വിധി...

തീർച്ചയായും വായിക്കുക