Home Authors Posts by രമേശ്‌ബാബു

രമേശ്‌ബാബു

0 POSTS 0 COMMENTS
വിലാസം പ്രണവം നെടുമം, കോവളം, തിരുവനന്തപുരം - 695 527. ഫോൺ ഃ 0471 - 481705 Address: Phone: 0471 2484876

എഴുത്തുകാരൻ

“ഏയ്‌ ദിനേശ്‌... ഇങ്ങോട്ടുനോക്കൂ..” റോഡിനപ്പുറത്തുനിന്ന്‌ തുടരെയുളള വിളി. ചങ്ങാതി അനിൽ ശ്രദ്ധയാകർഷിക്കാൻ പാടുപെടുന്നു. “ക്രോസ്‌ ചെയ്യണ്ട. ഞാൻ അങ്ങോട്ടുവരാം.” അനിൽ ബൈക്ക്‌ തിരിച്ച്‌ ദിനേശ്‌ നില്‌ക്കുന്ന ബസ്‌സ്‌റ്റോപ്പിനു സമീപം നിറുത്തി. “ഞാൻ നോക്കുമ്പോൾ നീ സ്‌റ്റോപ്പിൽ നിന്ന്‌ ആരോടോ സംസാരിക്കുന്നു. അടുത്താരെയും കാണാനുമില്ല. പുതിയ വല്ല സൃഷ്‌ടിവേണ്ടി ആത്‌മഗതം ചെയ്യുകയാണോ? നിന്റെ മുഖം ആധിപിടിച്ചപോലുണ്ട്‌.”...

കൂടും കിളികളും

രാത്രി മുഴുവൻ ഉറക്കമില്ലായ്‌മ അനുഭവിക്കുകയായിരുന്നു എന്നാണ്‌ വിചാരിച്ചത്‌. അടുത്ത്‌ ഉറങ്ങി കിടന്നിരുന്നവളുടെ ശബ്‌ദത്തോടെയുളള ഉച്ഛ്വാസം മറ്റു പലതിനുമൊപ്പം ഉറക്കവും കെടുത്തിയിരുന്നു. ശബ്‌ദങ്ങളെ വെറുക്കാൻ തുടങ്ങിയിട്ട്‌ ഇപ്പോൾ നാളേറെയായി. നേരിയ തലവേദനയും നെഞ്ചിടിപ്പുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അടുത്തുറങ്ങുന്ന പെണ്ണിനോടും പിന്നെ എന്തിനോടൊക്കെയോ അറപ്പും വെറുപ്പും തോന്നിയിരുന്നു. ജന്മംകൊണ്ട്‌ സ്ര്തീയായവൾക്ക്‌ വേണ്ട സ്വയംബോധം അല്പവുമില്ലാതെ നഗ്നയായി ഉറങ്ങുന്ന അവളെ കട്ടിലിൽ...

ധരിത്രി

മുപ്പത്തിമൂന്ന്‌, മുപ്പത്തിനാല്‌.. ഓഹ്‌... ഇനി വയ്യ. കൈയ്യും ശരീരവും കുഴഞ്ഞു പോകുന്നു. ഒറ്റനേരം നൂറിനു പുറത്ത്‌ കസർത്ത്‌ ചെയ്‌തിരുന്നതാണ്‌... വയ്യ. ദേഹത്തെ നേരിയ നീറ്റൽ ഇനിയും അവസാനിച്ചിട്ടില്ല. കാർപ്പറ്റിൽ കൈകൾ പിണച്ചുവെച്ച്‌ കമിഴ്‌ന്നുകിടന്നു. ഭൂമിയോട്‌ ചേർത്തുവെച്ച കാതിൽ തേങ്ങലുകളുടെ ആരവം ഒടുങ്ങിയപോലെ. മുതുകിലെ ഉരുണ്ടുകൊഴുത്ത പേശികളിൽ വിയർപ്പു പൊടിഞ്ഞിറങ്ങുന്നത്‌ മുൻപിലെ നിലകണ്ണാടിയിൽ തെളിയുന്നത്‌ വെറുതെ നോക്കിക്കിടന്നു. കൈത്തണ്ടയിൽ ചുറ്റിയ മുല്ലപ്പൂമാല ഇനിയും...

പാഠം

അയാൾ കുട്ടിയായിരിക്കുമ്പോൾ പാടവരമ്പിലെ പൂക്കളോട്‌ കിന്നാരം പറഞ്ഞും കൈത്തോടിനോടു സല്ലപിച്ചുമാണ്‌ പള്ളിക്കൂടത്തിൽ പോയിരുന്നത്‌. അവിടെ അനന്തൻമാഷിന്റെ കണിശതയും ഏലിയാമ്മ ടീച്ചറുടെ ശ്രദ്ധയും സഹപാഠികളുടെ സഹഭാവവും കൂട്ടിനുണ്ടായിരുന്നു. തനിക്കുതാൻ പോന്നവനായി വളർന്നപ്പോൾ തന്റെ മകനും ഇതൊക്കെ കൂട്ടാവണമെന്ന്‌ അയാൾ ആശിച്ചു. പക്ഷെ ഓർമ്മയുടെ വഴികളിൽ നിന്നല്ലാതെ ആരെയും കാട്ടിക്കൊടുക്കാൻ അയാൾക്കായില്ല. ...

മഞ്ഞിൻകണം പോലെ

വരച്ചുകൂട്ടിയ പൊയ്‌മുഖങ്ങളെയാകെ തൃപ്‌തിയോടെ അയാൾ നോക്കി. ഒന്നിന്റെയും ചായം ഉണങ്ങിയിട്ടില്ല. മടിയുടേയും അലസതയുടേയും പേരിൽ സുഹൃത്തായ സാഗർ ചിത്രകാരനായ തന്നെ ഇനി കുറ്റപ്പെടുത്തില്ലല്ലോയെന്നും തോന്നി. ചായം ഇറ്റുവീഴുന്ന പൊയ്‌മുഖങ്ങളെ ഉണങ്ങാനിടാനായി അയാൾ സ്ഥലം പരതി. എങ്ങു നിന്നോ പ്രത്യക്ഷപ്പെട്ട വെളളി അരഞ്ഞാണം പോലുളള അഴയുടെ അനന്തമായ ഋജുരേഖയ്‌ക്കപ്പുറം ഒരു ദൃശ്യവും കാണാനാകുമായിരുന്നില്ല. പൊയ്‌മുഖങ്ങളെ ഓരോന്നായി അയാൾ അഴയിൽ തൂക്കാൻ തുടങ്ങി. ഒന്ന്‌, രണ്ട്‌,...

ഗുരു

‘നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ വഴികാട്ടി. ഗുരുക്കൻമാരുടെ ആരുടെ ഉപദേശവും പിൻതുടരേണ്ടതില്ല’. - ഗുരു ശിഷ്യൻമാരോട്‌ മൊഴിഞ്ഞു. ഗുരുസാമിപ്യം അനുഭവിച്ച ശിഷ്യഗണങ്ങളെ കാത്തിരുന്ന അനുചരരോട്‌ ശിഷ്യൻമാർ പറഞ്ഞു. “നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ ഗുരു” ഉൾവെളിച്ചമുണ്ടായ അനുചരർക്കു മുന്നിൽ ഓരോ ശിഷ്യനും അങ്ങനെ ഗുരുവായി. ...

നിമന്ത്രണം

പ്രളയം. അന്ത്യധാര അവസാനിപ്പിച്ചിരുന്നു. ശൂന്യത നടക്കാനിറങ്ങി. പിന്നെ തന്റെ അസ്‌തിത്വത്തിൽ തൃപ്‌തി പൂണ്ട്‌ തപസ്സിരുന്നു. ചേതനയുടെ ഓങ്കാര ത്രസിപ്പുകൾ... എന്തുവേണം... ശൂന്യത സ്വയം ചോദിച്ചു. ‘സൃഷ്‌ടി ആയാലോ..?’ സസ്യലതാദികളിലൂടെ സവിശേഷബുദ്ധിയുളള മനുഷ്യനോളമെത്തുന്ന സൃഷ്‌ടി. ആവർത്തന വിരസത. അല്ലെങ്കിൽ സസ്യലതാദികളിൽ തുടങ്ങി ജന്തുജാലങ്ങളിൽ അവസാനിക്കുന്ന സൃഷ്‌ടി. “സൗന്ദര്യം” പുനഃസൃഷ്‌ടികൾ...?...

ഓണം

ആദ്യ അറ്റാക്ക്‌ വന്ന്‌ ഫൈവ്‌ സ്‌റ്റാർ ആശുപത്രിയിൽ വിശ്രമിക്കുമ്പോഴാണ്‌ പിന്നിട്ട വഴികളിലേക്കു തിരിഞ്ഞുനോക്കാൻ അയാൾക്കു നേരം കിട്ടിയത്‌. ഓണമായതിനാൽ ആശുപത്രിയിൽ അപ്പോൾ തിരക്കു കുറവായിരുന്നു. ഈ തിരുവോണത്തിനെങ്കിലും കുടുംബത്തോടൊപ്പം ചേരണമെന്നയാൾ ആഗ്രഹിച്ചു. ഡൽഹിയിലെ ഭാര്യയേയും ഊട്ടിയിലെ മക്കളെയും വൃദ്ധസദനത്തിലെ അച്ഛനെയും അമ്മയേയും അയാൾ ക്ഷണിച്ചു. ഫ്ലാറ്റിൽ അവർ ഒന്നിച്ച്‌ സദ്യയുണ്ടു. ‘ഓ, ഈ ഫുഡ്‌ഢിന്‌ തീരെ ഉപ്പില്ല...’ മകൾ പറഞ്ഞു. അയാളും ഭാര്യയും അതു ശരിവച്ചു....

നിയമം

പോലീസുകാരൻ പ്രതിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി. ‘ക്ഷമിക്കുക സുഹൃത്തേ, ഞാൻ എന്റെ ജോലി ചെയ്യുന്നു’ - അയാൾ പറഞ്ഞു. ചവിട്ടേറ്റ്‌ അലറിവിളിച്ച പ്രതി വേദന കടിച്ചമർത്തി പറഞ്ഞു - ‘ക്ഷമിക്കുക ഈ അലർച്ച പ്രകൃതിജന്യമാണ്‌.’ എല്ലാം കണ്ട്‌ നിയമം നിസ്സഹായതയോടെ ചിരിച്ചു. ...

കള്ളൻ

സത്യത്തിനോടായിരുന്നു അയാൾക്ക്‌ എന്നും ആഭിമുഖ്യം. സത്യത്തിന്റെ ഉദ്‌ഘോഷങ്ങളാൽ സമൂഹമനസ്സിനെ മദിക്കണമെന്ന ആഗ്രഹത്താൽ അയാൾ കള്ളനായി. Generated from...

തീർച്ചയായും വായിക്കുക