Home Authors Posts by രാജു കാഞ്ഞിരങ്ങാട്‌

രാജു കാഞ്ഞിരങ്ങാട്‌

Avatar
21 POSTS 0 COMMENTS
ചെനയന്നൂർ കാഞ്ഞിരങ്ങാട്‌.പി.ഒ, കരിമ്പം വഴി, തളിപ്പറമ്പ്‌ - 670 142, കണ്ണൂർ ജില്ല.

സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മ

പുത്തനാം സ്വാതന്ത്ര്യത്തിന്‍പുലരി പിറന്നപ്പോള്‍പുത്തരിയായ് ഭവിച്ചുപാരില്‍ ജനത്തിനാകെഅച്ഛനമ്മമാര്‍ മക്കള്‍ക്കേകിടുംരക്ഷപോലെസമത്വത്തിന്‍സുരക്ഷചേതസ്സിലുളവാക്കിഓണപ്പൂന്തേനൂറുന്നോ-രുത്കൃഷ്ട ജീവിതമെന്‍മനസില്‍ റോസാപ്പുപോല്‍ചുവന്നുതുടുത്തുപോയ്നാളുകള്‍നീങ്ങുംതോറുംമനസ്സില്‍നിറഞ്ഞുള്ളഹര്‍ഷത്തിന്‍വര്‍ഷജാലംപതുക്കെമറഞ്ഞുപോയ്ദുരയും, ദുരന്തവുംകേളിക-ളാടീടുന്നുകൊലയും,കൊള്ളകളുമെങ്ങു-മാഘോഷിക്കുന്നുമണിവീണതന്‍ഗാനമാകേണ്ടചെറുബാല്യംമരണത്തിനെവാഴ്ത്തിപതഞ്ഞു തൂവീടുന്നുഎങ്കിലുംതീരെമാഞ്ഞി-ട്ടില്ലെന്നുടെ മനസ്സിലെപുത്തന്‍സ്വാതന്ത്ര്യത്തിന്റെഹര്‍ഷപുളകാങ്കുരം. Generated from archived...

ചിക്കൻ സ്‌റ്റാൾ

വെളുപ്പാൻകാല- മറിയിച്ചുകൊണ്ട്‌ പൂവൻകോഴി- നീട്ടിക്കൂവിയതിന്‌ യേശുവിനെ മൂന്ന്‌വട്ടം- തള്ളിപ്പറഞ്ഞവരുടെ- കൂട്ടാളിയെന്ന്‌ പറഞ്ഞ്‌ നിത്യനരകം വിധിച്ചു. Generated from archived content:...

റേപ്പ്‌ ഗെയിം

പത്രത്താളിൽ പീഡന കഥകൾമാത്രം- തിരയുന്ന ഒരു തലമുറ ഇന്റർനെറ്റിൽ ഫ്രീ സെക്‌സും, റേപ്പ്‌ ഗെയിമും മാത്രം തിരയുന്ന ഒരു തലമുറ നാമെന്താണ്‌ ഇങ്ങനെയായി- പ്പോയത്‌?! ഭാവനകൾ ക്രൂരമാകുമ്പോൾ ബാക്കിയാവുന്നത്‌ മാരകമായ മൗനം ജീവതത്തെ കളിപ്പാട്ടമാക്കി കളിയരങ്ങിൽ കാലിടറിവീഴുന്നവർ തോൽപ്പിക്കാമെന്ന്‌ കരുതി തോക്കിൻ മുനകളാൽ സ്വയം തോറ്റ്‌ പിൻവാങ്ങുന്നവർ പീഡനത്തിന്റെ ദൃശ്യങ്ങൾക്ക്‌ ദൂരദർശിനി തേടേണ്ടതില്ല അകത്തളങ്ങളിൽ കുമിഞ്ഞ്‌ കൂടുന്നത്‌ നഗ്‌നമാക്കപ്പെട്ട- ഭീതമൗനം. ...

‘ഇ’-യുഗം

കാണാം ക്യാമ്പസിലും കവലയിലും തരുണീമണികൾ ചിരിമണിയുതിർക്കും ആഹ്‌ളാദനിർഝരി മൊബൈൽഫോണുമായി ചിലർ കിന്നാരത്തുമ്പികൾ പുഴയിൽ പുളയ്‌ക്കും മീനായൊരുകൂട്ടർ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തീടുന്നു - ചിലരും കെട്ടകാലത്തിൻ കൈവിരുതോ - ‘ഇ’-യുഗം മോർഫിങ്ങിലൂടെ മോർമാറ്റുന്നു ചിലർ പിന്നെ, ബ്ലൂട്ടൂത്തിൽ മഥനകേളി ഒന്നുമറിയാത്ത പെൺകിടാവിനെ കുടുക്കുന്നു കൂട്ടുകാരായിനടിച്ചവർ കഴുഞ്ഞു വീഴുന്നു കുഞ്ഞുമോഹങ്ങൾ ക്രൂശിലേറുന്നു കാൽവരിക്കുന്നിൽ. ...

രണ്ട്‌ കവിതകൾ

പുഴ പുഴകളങ്ങിനെയാണ്‌വളഞ്ഞ്‌ പുളഞ്ഞ്‌നീണ്ടു നിവർന്ന്‌കുറ്റിക്കാട്ടിലൂടെ, ഇരുള്‌-പുതയുന്ന മരങ്ങൾക്കിടയിലൂടെ,പുൽപ്പരപ്പിലമർന്നും, പിന്നെ-നിവർന്നുംപാറക്കെട്ടുകളിലൂടെ, പാതാള-വഴികളിലൂടെവഴിതെളിച്ചും, വഴിപിളർന്നും-പതുങ്ങിനീങ്ങിയും, മദിച്ചുപാഞ്ഞുംപൊട്ടിച്ചിരിച്ചും, അലറിത്തുള്ളിയും-അഴുക്കുകളെ ആഴങ്ങളിലേക്കകറ്റിതെളിഞ്ഞ്‌, കനിഞ്ഞ്‌തരുംസമൃദ്ധിയുടെ ഒരുകടൽതന്നെ. മായക്കണ്ണൻ നീരദവർണ്ണന്റെശീലക്കേടോരോന്നുംനീരജലോചന ചൊല്ലീടുന്നുവെണ്ണയും, പാലും കവർന്നു-ഭുജിക്കുകിൽകോപിക്കയില്ലായിരുന്നു ഞാനേഅന്തിക്കെന്നാലയിൽകെട്ടിയഗോക്കളെഅങ്ങേതിൽകൊണ്ടുപോയ്‌-കെട്ടീടുന്നു.വീട്ടുകാർ തമ്മിൽ കലഹകോലാഹലംകണ്ടുരസിച്ചു മദിപ്പുകണ്ണൻഅപ്പമുണ്ടാക്കിയടച്ചുവെച്ചെന്നാകിൽചാണകം മാത്രമേ പിന്നെകാൺമുകോലുമായ്‌ ചെന്നാലോകോലക്കുഴലൂതുംമേയും പശുക്കളോഓടിക്കൂടുംകണ്ണനെ കാണുന്ന നേരത്ത്‌ നാരിമാർനീരസം തന്നെ മറന്നുപോകുംപങ്കം പോഴിഞ്ഞീടുംപളുങ്ക്‌ മനസ്സാകുംപൊങ്കരവല്ലിയാൽ ബന്ധിച്ചീടും. ...

മറക്കാതിരിക്കണം

രുധിരം ചൊരിയുന്നിടങ്ങളിൽ ചെന്നെത്തിഅരുതരുതെന്ന്‌ വിലക്കുകയുംഎരിയും തെരുവിലേക്കോടി വന്നെത്തിയഅടരുന്ന കണ്ണുനീരൊപ്പുകയുംഉയരുന്ന കത്തിക്കിടനെഞ്ച്‌ കാട്ടിയാ-കത്തിയെ ഉറയിലുറക്കുകയുംപിടയുന്ന നെഞ്ചുമായൂന്നുവടിയുമായ്‌ഇടറുന്ന പാദത്താലോടിയെത്തിതപിക്കും ഹൃദയം തലോടിക്കുളിർപ്പിച്ച്‌തളരാതെ വീണ്ടും നടന്നിരുന്നുഅടിമകളായി, യിഴഞ്ഞോരെ നാടിന്റെഉടമകളാക്കിയുണർത്തുകയുംഇന്ത്യയെ സിന്ദൂരം ചാർത്തിച്ചബാപ്പുവെമേൽക്കുമേൽ മറക്കാതിരുന്നിടട്ടെ. കുറിപ്പ്‌ ഃ ജനുവരി 30 രക്തസാക്ഷിദിനം ...

ചാറ്റിങ്ങ്‌

​‍്‌ഇന്റർനെറ്റിലെ ചാറ്റിങ്ങ്‌ റൂമിൽവെച്ചാണ്‌ ഞങ്ങളാദ്യമായ്‌ കണ്ടുമുട്ടിയത്‌ അവൻ നെയ്‌ത കോമളപദാവലിയിലെ- വലയിലാണ്‌ ഞാൻ- കുരുങ്ങിപ്പോയത്‌ ചേതമില്ലെന്നുകരുതിയാണ്‌ ചതിയെന്നറിയൊതെയാണ്‌ ചാറ്റ്‌ ചെയ്‌തത്‌ പുറത്തുകടക്കാൻ- നോക്കിയപ്പോഴാണ്‌ കുരുങ്ങിയത്‌ ലൂത- വലയിലെന്നറിഞ്ഞത്‌. ...

പിറവിയും കാത്ത്‌

കാത്തിരിപ്പാണു ഞാൻ ആനവ്യതാരത്തെ ദിവ്യവതാരവിളംബരത്തെ ആനന്ദമായാർത്തുല്ലസിച്ചീടേണ്ട മർത്ത്യചിത്തംയിന്ന്‌ കാനനമായ്‌ കാതടക്കും ക്രൂരപുരുഷാട്ടഹാസങ്ങൾ പിടഞ്ഞുവീണിടും പിണങ്ങളെങ്ങും നിണമായൊഴുകുന്നു കബനിയിൽ, യമുനയിൽ നീരാടിതിമർക്കുന്നുകാട്ടാളരും കാത്തിരിപ്പാണു ഞാൻ വാഗ്‌ദത്ത ഭൂമിയെ നവാഹ്‌ളാദഭരിതരാം മർത്ത്യരേയും പൂവും, പുൽക്കൊടികളും പുൽക്കുടിലൊരുക്കും കിടാങ്ങളും പാടിത്തിമർക്കും കിളികളേയും കാത്തിരിപ്പാണു ഞാൻ ഒരു നാളൊലീവിലകൊത്തി- യെത്തീടുന്ന വെൺപിറാവെ മൂത്തദുരയും, പകയും പകുത്തുനീ മനസ്സിൽ തമസ്സിനെയില്ലായ്‌മ ചെയ്‌തിടാൻ മെഴുതിരിനാളം കൊളുത്തീടുവാൻ കാത്തിരിപ്പാണുഞ്ഞാൻ ആനവ്യതാരത്തെ ദിവ്യവതാരവിളംബരത്തെ ...

സത്യം വെടിഞ്ഞവർ

വർജിക്കയെന്ന്‌ ഗാന്ധി പറഞ്ഞത്‌ മാത്ര, മാർജിക്കുന്നു ഭാരതം ആദർശമെന്നത്‌ ദർശക്കുവാനില്ല രാഷ്‌ടതന്ത്രങ്ങൾ കുതന്ത്രമായി കള്ളപ്പണത്തിന്റെ കുമ്പകുലുക്കി നടപ്പദ്ധ്വാനം നാടുകടത്തി സത്യത്തെ മുൻമ്പേ വാണിജ്യം പൊടിപൂരം വണിക്കുകൾക്ക്‌ വിദ്യാഭ്യാസമെന്നത്‌ അഭ്യാസമായിമാറി വിവേകം വെടിഞ്ഞ്‌ സുഖലോലുപരായി വാനോളം ശാസ്‌ത്രം വളർന്നു നിൽക്കേ മർത്തിത്വ ഹീനമാക്കീടുന്നൊരുകൂട്ടർ ത്യാഗമെന്തെന്നറിയാത്ത കൂട്ടർക്ക്‌ മതാനുഷ്‌ഠാനമോ അഷ്‌ട്ടിക്ക്‌ മാത്രമായ്‌ ...

ഇടം

രാത്രിയുടെ,യിരുട്ടിനെ സൂര്യൻ ഊതിയകറ്റാൻ നോക്കുമ്പഴേ അയാൾ ഇറങ്ങിനടന്നു ജീവിതത്തിന്റെ കരിമ്പാറകളിൽ ആയുസ്സിന്റെ, യക്ഷരങ്ങൾ തല്ലിതകർന്നവരുടെ- യിടങ്ങളിലേക്ക്‌ ഉറങ്ങിക്കിടക്കുന്നവരുടെ കല്ലറയ്‌ക്കുമുകളിൽ ഉണർന്നിരിക്കുന്ന മെഴുകുതിരികളുടെ വെളിച്ചത്തിലേക്ക്‌ കാട്ടരളികൾ പൂത്തു നിൽക്കുന്നയിടങ്ങളിലേക്ക്‌ കടലിരമ്പം- ആർത്തലയ്‌ക്കലായുയരുമ്പോൾ കൂടൊഴിഞ്ഞ ഹൃദയത്തിലൊരു അന്നൽ പക്ഷിയുടെ ചിറകനക്കം ഓർമ്മയിലെങ്ങോ ഒരു- പുളിയനുറുമ്പിൻ - പരുപരുപ്പ്‌ നീറും വൃഥയുടെ പെടപെടപ്പ്‌. ...

തീർച്ചയായും വായിക്കുക