Home Authors Posts by രാജു ബി കൃഷ്ണ

രാജു ബി കൃഷ്ണ

0 POSTS 0 COMMENTS

കടലാസുപുസ്തകം

ചരിത്രം‌‌-----------‌നിന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നുംഇരുകാലുമിറുത്തന്നെന്റെപെറ്റമ്മയുടെ മാറില്‍പല തുള്ളി വേദനച്ചാറൊഴിച്ച്,യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി. കാടിളക്കാതെ,കഴുത്തറുക്കാതെ,ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍കൊടുംകലാപങ്ങളാല്‍വെളുപ്പ് പടര്‍ത്തി. വര്‍ത്തമാനം----------------------വെളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.ആത്മചരിതമോതുന്ന താളുകള്‍.ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍. അറിവില്ലായ്മയുടെ അന്തികളില്‍വിശന്നുറങ്ങുന്നവര്‍ക്ക്വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ,കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ,അരിയൊടുങ്ങാത്ത അത്താഴപാത്രം. (സമീപ)ഭാവി----------------------ചിന്തയ്ക്ക് കൂട്ടു നില്‍ക്കാതെ,കാലായനങ്ങളില്‍,മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ,മഞ്ഞപ്പ് പടര്‍ന്ന്മരിച്ച മുഖവുമായി;തെരുവുമാലിന്യക്കൂമ്പാരത്തില്‍,തൂപ്പുകാരനൊരുക്കിയഅഭിനവ നിളാപാര്‍ശ്വച്ചിതയില്‍,ഒടുക്കമൊരുപിടിച്ചാരം... ...

തീർച്ചയായും വായിക്കുക

പുഴ

കാർട്ടൂൺ

ഭാഗം -11