Home Authors Posts by രാജു കാഞ്ഞിരങ്ങാട്‌

രാജു കാഞ്ഞിരങ്ങാട്‌

0 POSTS 0 COMMENTS
ചെനയന്നൂർ, കാഞ്ഞിരങ്ങാട്‌. പി.ഒ., കരിമ്പം വഴി, തളിപ്പറമ്പ്‌ - 670142, കണ്ണൂർ ജില്ല. Address: Phone: 9495458138

ഗാന്ധിയപ്പൂപ്പൻ

അത്‌ഭുതമാണപ്പൂപ്പൻ കാഞ്ചനത്തേക്കാൾ കാന്തിയേറീടിന ഗാന്ധിയപ്പൂപ്പൻ പല്ലില്ലാമോണകാട്ടി ചമ്പ്രംപടിഞ്ഞിരുന്ന്‌ കുഞ്ഞുങ്ങളോടൊത്ത്‌ കളിക്കുമപ്പൂപ്പൻ പല്ല്‌ ചവിട്ടികൊഴിച്ചവന്റെ നൊന്തുവോ, യെന്നോതി കാൽതടവീടും കരുത്തനപ്പൂപ്പൻ തോക്കേന്തിവരുന്നോരെ തോൽപ്പിച്ചീടുവാനായി തോളോട്‌ തോൾ ചേർന്ന്‌ നിൽക്കാൻ പഠിപ്പിച്ച ഗാന്ധിയപ്പൂപ്പൻ വെള്ളംകുടിച്ചൽപ്പ- വസ്‌ത്രം ധരിച്ച്‌ വെറും കൈയ്യാലെ വെള്ളക്കാരെതുരത്തിയ മഹാത്‌മാഗാന്ധിയപ്പൂപ്പൻ. ഗാന്ധിയെ കശാപ്പ്‌ ചെയ്യുന്നവർ വേദിയിൽ വേദാന്ത- മെന്നതുപോലവേ ആത്‌മവഞ്ചനയേ- അപഹസിച്ചീടുന്നു പിന്നെ, യതോർത്തോർത്ത്‌ സ്വയമാസ്വദിക്കുന്നു. ഗാന്ധിയെൻ, യെന്നുള്ള ഗമകാട്ടുവാനായി മൂലയിലായൊരു-...

ഒന്നുമുതൽ പത്തുവരെ

ഒന്നേ ഒന്നൊരു എള്ളിൻപൂ പാടാം നിറയേ എള്ളിൻപൂ രണ്ടേ രണ്ടൊരു തണ്ട്‌ വലിയൊരു ചേന തണ്ട്‌ മുന്നേമൂന്നൊരു മുക്കുറ്റി നൃത്തം ചെയ്യും മുക്കുറ്റി നാലേ നാലൊരു നാലുമണിപൂ എന്തേ നാണിച്ചിരിപ്പു അഞ്ചേ അഞ്ചൊരു പഞ്ചവർണ്ണക്കിളി തഞ്ചിൽ നോക്കുവതെന്തെ ആറേ ആറൊരു ആമ്പൻപ്പൂ ആറു നിറയേ ആമ്പൻപ്പൂ ഏഴേ ഏഴൊരു വേഴാമ്പൽ മഴയും കാത്തിരിപ്പാണ്‌ എട്ടേ എട്ടൊരുകൊട്ടാരം നീലാകാശകൊട്ടാരം ഒൻമ്പതേ ഒൻമ്പതൊരോണപ്പൂ തുമ്പികൾ തുള്ളും ഓണപ്പൂ പത്തേപത്തൊരു പത്തായം പത്തായത്തിൽ...

വസന്തം

വാസന്തലക്ഷ്‌മിവരികയായി ചേലെഴും ചേമന്തി പൂക്കൾ ചൂടി ചന്തം നിറഞ്ഞൊരാ ചൈത്രമാസം ചിത്തത്തിൽ ചന്ദനചാർത്തണീക്കും ചൈത്രനിലാവിൻ പൊൻവീണമീട്ടി മൂകാനുരാഗം വിതുമ്പിനിൽക്കും പ്രണയപ്രവാഹമായ്‌ പതംഗം പുത്തനാം പുള്ളിയുടുപ്പണിയും പ്രേമസല്ലാപത്തി,ന്നിച്‌ഛയാലെ താരു, തൻ ചെഞ്ചൊടി നീർത്തിടുന്നു ഹർഷത്താൽ താരിളം വല്ലികളും പാണികൾ നീട്ടി തലോടിടുന്നു മദതരളമാം, മാമരക്കൂട്ടങ്ങൾ മാലോയഗാനങ്ങൾ പാടിടുന്നു ആരോമദമേകുമീ വാസന്ത രാത്രിയിൽ പാതിരാപുള്ളുകൾ പാടിടുന്നു. ...

ഓർമ്മയിൽ എന്നും അമ്മ

വീട്‌വെടിഞ്ഞമ്മ പോയത്‌ ഞാനറിഞ്ഞിരുന്നില്ല സമാധാനത്തിന്റെ കൊടിക്കൂറപുതച്ചങ്ങനെ വേദനയുടെ മുരിക്ക്‌ മരത്തിൽ- നിന്ന്‌ ഒരുകാക്ക ഒളികണ്ണിട്ട്‌ നോക്കുന്നു. ചിതയ്‌ക്കരികിൽ ശ്രാദ്ധക്കിണ്ടിയായ്‌ ഞാൻ മനസ്സിലെങ്ങും അമ്മയുടെ മണം ഓർമ്മകൾക്ക്‌ ഗർഭപാത്രം ചുരണ്ടേണ്ടതില്ല ഉൺമയുടെ ഒരുതുള്ളി അമ്മിഞ്ഞപാലാണമ്മ അമ്മയാണാദ്യമായ്‌ സ്‌നേഹത്തിന്റെ സേതു- പണിഞ്ഞത്‌ അമ്മവീട്‌വിട്ട്‌ പോയിട്ടില്ല എന്റെ ഹൃദയത്തിന്റെ- മണ്ണിൽനിന്നും കൈയ്‌ക്ക്‌ പിടിച്ച്‌ നടത്തിക്കുന്നു. ...

ബുദ്ധിതന്നെശക്തി

ഉണ്ണിക്കുറങ്ങാൻ കഥകൾ വേണം ഉൺമയുയർത്തും കഥകൾ വേണം മുത്തിയമ്മതന്നെ ചൊല്ലിടേണം മുത്തങ്ങൾ നൽകിയുറക്കീടേണം മുത്തി, കഥയുടെ കെട്ടഴിച്ച്‌ വെറ്റിലയും, പാക്കും നൂറ്‌തേച്ച്‌ നറുചാറ്‌ പാറ്റിപ്പറഞ്ഞീടുന്നു നീലനദിയിലെ ഭൂതക്കഥ പണ്ടൊരുമുക്കുവൻ വലവീശവേ കിട്ടിതിളങ്ങുന്ന ചെപ്പുക്കുടം ആഹ്ലാദത്തിൽ വേഗം തുറന്നീടവേ പുകയായി ഭൂതം പുറത്തുവന്നു പൈശാചികമായലറിക്കൊണ്ട്‌ മുക്കുവനെത്തിന്നാൻ ഭൂതം വന്നു ഭീതിയിലാകെവിറച്ചീടവേ മുക്കുവബുദ്ധിയുണർന്നെണീറ്റു “മലപോൽമഹാനായ ഭൂതത്താനെ ചെറുമണിക്കടുകാവും മായാജാലം കാട്ടിത്തരുമോ ഒരിക്കൽക്കൂടി എന്നുടെ അന്ത്യാഭിലാഷമിത്‌ ആശകൾ തീർത്തെന്നെ ജീവനോടെ ഭക്ഷിച്ചു...

അണിചേരുക നാം

സമത്വസുന്ദരലോകം പണിയാം കൂട്ടുകാരെ ചേരുകനാം ഒത്തു ചേരുകനാം ജാതികൾ വേണ്ട, വേണ്ട മതങ്ങൾ വേണ്ട, വേണ്ട വേണ്ടത്‌ സൗഹാർദ്ദം സൗഹാർദ്ദം, സൗഹാർദ്ദം, സൗഹാർദ്ദം വേണ്ടത്‌ സൗഹാർദ്ദം ഒന്നേ ലക്ഷ്യം ഞങ്ങൾക്ക്‌ സമത്വസുന്ദരലോകം ഒന്നേ മന്ത്രം ഞങ്ങൾക്ക്‌ സാഹോദര്യം ഭാവനപോലെ ലോകം പുലരാൻ ബാലകരെനാം അണി- ചേരു അണിചേരു, അണിചേരു- അണമുറിയാതെ,യണിചേരു ഇന്നിൻ വാടികൾ ഞങ്ങൾ വാടാമലരുകൾ ഞങ്ങൾ നാളെ പുത്തൻ പൂവിരിക്കും പുളകക്കുരുന്നുകൾ ഞങ്ങൾ പാവനമാമൊരു പതാകയേന്തും പുതുപുലരൊളി...

പുതിയൊരു ലോകം പണിയാം

അവധിയായ്‌, അവധിയായ്‌ ആടിപ്പാടാൻ വരികയായ്‌ കൂട്ടരുമായൊത്തുകൂടി തുമ്പിതുള്ളാൻ നേരമായ്‌ മാമ്പഴത്തിൻ കാലമായ്‌ മധുകിനിയും കാലമായ്‌ അണ്ണാരക്കണ്ണൻ മാവിൽ കളിപറയും കാലമായ്‌ പാടത്തിൽ പാറിടാം പൂമ്പാറ്റയായിടാം കൂട്ടുകാരും പാട്ടുമായ്‌ പുഞ്ചിരിപ്പൂകോർത്തിടാം പുതുകളിയും പാട്ടുമായ്‌ പുത്തനറിവ്‌ നേടിടാം പുത്തനാമൊരു ലോകം തീർക്കാൻ നേർവഴിക്ക്‌ നീങ്ങിടാം. ...

ഉണരുക നാം

കൂട്ടുകാരെയുണരുക നാം പിഞ്ചോമനകൾ നാം പുതുലോകത്തിൽ പതാക യേന്തും പൂമ്പാറ്റകളാം നാം പവിഴമുന്തിരി മലരുകൾ പോലെ പുഞ്ചിരി തൂകും നാം പിച്ചവെയ്‌ക്കും പിച്ചകവല്ലി പോൽ പാദമൂന്നും നാം പഞ്ചവർണ്ണ- പൈങ്കിളിപോലെ പാറിപ്പറക്കും നാം ഇല്ലാജാതിമതങ്ങൾ ഞങ്ങളിൽ വേലിക്കെട്ടുകളില്ല ഞങ്ങടെ സിരകളിലൊഴുകും രക്തം മാനവസ്‌നേഹരക്തം ലക്ഷ്യമതൊന്നേഞ്ഞങ്ങൾക്ക്‌ സമത്വസുന്ദരനവലോകം ...

തീർച്ചയായും വായിക്കുക