Home Authors Posts by രാജേന്ദ്രൻ പോത്തനാശ്ശേരിൽ

രാജേന്ദ്രൻ പോത്തനാശ്ശേരിൽ

0 POSTS 0 COMMENTS
Address: Phone: 9249899403

ഒരു ദശാബ്ദം പിന്നിടുമ്പോഴും നിശൂന്യമായിരിക്കും വി കെ എന്‍ സിംഹാസനം

ഇറ്റലിക്ക് ഒരു ഗിവാനി ഗുരേഷ്കി ഉണ്ടായിരുന്നതുപോലെ , മലയാളത്തെ ചിരിപ്പിച്ച് ചിരിപ്പിച്ച് പ്രബുദ്ധമാക്കിയ ഒരു വി. കെ.ന്‍ ഒരു പതിറ്റാണ്ടിനു മുമ്പ് വരെ ഇന്ദ്രജാലതുല്യമായ ഒരു ഭാഷക്കു പിറവി കൊടുത്തു എന്നതാണ് ആ ഭാഷയുടെ പുണ്യം എന്ന് പറയാം. മലയാളത്തില്‍ ചമ്പൂകാരന്‍മാര്‍ തെട്ട് ചെറുശേരിയും, കുഞ്ചനും, സഞ്ജയനും, ഇ. വി യും സൃഷ്ടിച്ച ഹാസ്യ പരിഹാസങ്ങളുടെ പരിസ്പൂര്‍ത്തിയും ഗുണാത്മകവും സ്തോഭജനകവുമായ ഒരു വിസ്ഫോടനവും , അവസാന വാക്കുമായിരുന്നു...

സ്വാതന്ത്ര്യത്തിന്റെ ഉദയകിരണം പൊട്ടിവിരിയണമെങ്കിൽ….

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആറുപതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞ ഈ സന്ദർഭത്തിൽ ഇന്ത്യയുടെ സാമ്പത്തിക - സാമൂഹ്യ - രാഷ്‌ട്രീയ - സാംസ്‌ക്കാരിക പശ്ചാത്തലം ബ്രിട്ടീഷ്‌ ഇന്ത്യയുടേതിന്‌ സമാനമോ അതിലേറെ പരിതാപകരമോ ആയിത്തീർന്നിരിക്കുകയാണെന്ന്‌ പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയുണ്ടെന്ന്‌ തോന്നുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപ്രസ്‌ഥാനത്തെ നയിച്ച അനുരഞ്ജനപരവും അനനുരഞ്ജനപരവുമായ (Compromising and Uncompromising) രാഷ്‌ട്രീയ ധാരകളിലെ എല്ലാ നേതാക്കളും ജീവനും ജീവിതവും ഹോമിച്ച അസംഖ്യം സ്വാതന്ത്ര്യസമരസേനാനികളും നെഞ്ചിൽ പേറിയിരുന്ന ഒരു സ്വപ്‌നമായിരുന്നു, എല്ലാവർക്കും...

വി.കെ.എൻ സമാനതകളില്ലാത്ത മലയാളകഥാകാരൻ

റഷ്യൻ ഭാഷയ്‌ക്ക്‌ ഒരു ദസ്‌തയേവ്‌സ്‌കിയും ഫ്രഞ്ചിന്‌ ഒരു വിക്‌തയൂഗോവും ഇംഗ്ലീഷിന്‌ ഒരു ഏണസ്‌റ്റ്‌ ഹെമിങ്ങ്‌വേയും ബംഗാളിൽ ഒരു ടാഗോറും ഉണ്ടായിരുന്നതുപോലെ മലയാളത്തിനും എന്നും അഭിമാനപൂർവം ഉയർത്തിപ്പിടിക്കാൻ ഒരു വി.കെ.എൻ ഉണ്ട്‌ എന്നതാണ്‌ ആ ഭാഷയുടെ പുണ്യം എന്നുറപ്പിച്ചു പറയാൻ കഴിയും. വിശ്വസാഹിത്യത്തിലെ അഗ്രഗാമികളായിരുന്ന ആദ്യം പേര്‌ സൂചിപ്പിക്കപ്പെട്ട സാഹിത്യനായകൻമാരുടെ കഥാപ്രപഞ്ചവും വി.കെ.എൻ.സൃഷ്‌ടിച്ച കഥാപ്രപഞ്ചവും സമാനതകളുള്ളതാണോ എന്ന ചോദ്യമല്ലെ പ്രസക്തമെന്ന്‌ ഇവിടെ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ...

സാഹിത്യത്തിന്റെ സാംഗത്യം സാമൂഹ്യപുരോഗതിയിൽ

ഒരു ജനതയുടെ ബൗദ്ധികജീവിതത്തിന്റെ സാരസർവ്വസ്വമാണ്‌ സാഹിത്യമെന്ന്‌ പറഞ്ഞത്‌ ജർമ്മൻ ചിന്തകനായിരുന്ന ഷ്‌ളെഗലാണ്‌. സാഹിത്യം ഹൃദയത്തെ സംശുദ്ധമാക്കുന്നുവെന്ന്‌ അരിസ്‌റ്റോട്ടിലും സാഹിത്യം രസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന്‌ ഹോറേസ്സും, അത്‌ ഹൃദയത്തെ ഉദാത്തമാക്കുകയും ഉയർത്തുകയും ചെയ്യുന്നുവെന്ന്‌ ലോജ്ഞൈനസും ഹൃദയത്തെ സ്‌പർശിക്കുകയും മഥിക്കുകയും ചെയ്യുന്നതാണ്‌ സാഹിത്യമെന്ന്‌ ഗോയ്‌ഥേയും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇത്തരുണത്തിൽ സാഹിത്യം മനുഷ്യന്റെ നിലനിൽപിലും മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയിലും കല, ശാസ്‌ത്രം, സാങ്കേതികശാസ്‌ത്രം, തത്വചിന്ത, മതം, സാമ്പത്തികശാസ്‌ത്രം, രാഷ്‌ട്രീയം തുടങ്ങിയ മാനുഷികവ്യവഹാരങ്ങളിൽ...

തീവ്രവാദം; വേറിട്ട ചില ചിന്തകൾ

ഒന്നു രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ നടന്ന ചില സംഭവവികാസങ്ങൾ (നായനാർ വധശ്രമം, കോഴിക്കോട്‌ - ബാംഗ്ലൂർ സ്‌ഫോടനങ്ങൾ, കളമശ്ശേരി ബസ്‌ കത്തിക്കൽ തുടങ്ങി അവസാനമായി അദ്ധ്യാപകന്റെ കൈവെട്ടു സംഭവം വരെ ഉൾക്കൊള്ളുന്ന കേസുകളിൽ മലയാളികളായവർ അറസ്‌റ്റു ചെയ്യപ്പെട്ട കാര്യങ്ങൾ) വിരൽ ചൂണ്ടുന്നത്‌ ഭീകരവാദം മറ്റെല്ലാ അതിരുകളും ലംഘിച്ചുകൊണ്ട്‌ സാമൂഹികജീവിതത്തിൽ ഒരു ഭീഷണയാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്നു തന്നെയാണ്‌. ഈ കേസുകളുടെ അന്വേഷണവും തുടർന്നുണ്ടായ അറസ്‌റ്റുകളും കഴിഞ്ഞ കുറേ...

തീർച്ചയായും വായിക്കുക