Home Authors Posts by രാജൻ മൂത്തകുന്നം

രാജൻ മൂത്തകുന്നം

Avatar
0 POSTS 0 COMMENTS
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

സമയം

കാറും ബസ്സും ട്രെയിനും തടയാം സമയം തടയാനാർക്കാകും? Generated from archived content: nurs2_feb25_10.html Author: rajan_muthkunnam

പള്ളിമണി

പള്ളിക്കള്ളൻ മത്തായി പള്ളിയിൽ നിന്നൊരു മണികട്ടു ആരും കാണാതരയിൽ കെട്ടിയ മണിയും കൊണ്ടവനോടിപ്പോയ്‌ ഓടുന്തോറും പള്ളി മണി വിളിച്ചുകൂവി ണീം - ണീം - ണീം! സഹികെട്ടപ്പോൾ മത്തായി ദൂരെയെറഞ്ഞു പള്ളിമണി! വാളും വടിയും കുന്തവുമായ്‌ ആർപ്പും വിളിയും പന്തവുമായ്‌ മണിയുടെ നാദം കേട്ടു ജനം ഓടിക്കൂടി പിന്നാലെ ഒളിച്ചിരുന്നു മത്തായി പിടിച്ചുകെട്ടി നാട്ടാര്‌ ! Generated from archived content: nurs1_feb25_10.html Author: rajan_muthkunnam

ദുരാഗ്രഹം

പെരിയാർ തീരത്തുള്ള ഒരു കൊച്ചു കുടിലിലായിരുന്നു കേശുവും കുടുംബവും താമസിച്ചിരുന്നത്‌. അയാൾക്ക്‌ ഭാര്യയും രണ്ടുകുട്ടികളും ഉണ്ടായിരുന്നു. കൊതുമ്പുവെള്ളം തുഴഞ്ഞ്‌ പെരിയാറിൽ പോയി ചുണ്ടയിട്ടു മത്സ്യം പിടിക്കലായിരുന്നു കേശുവിന്റെ ജോലി. കിട്ടുന്ന മത്സ്യങ്ങൾ അന്തിച്ചന്തയിൽ കൊണ്ടുപോയി വിറ്റ്‌ അയാൾ ഉപജീവനം കഴിച്ചു വന്നു. ഒരു ദിവസം ചൂണ്ടയിടാൻ പോയ കേശുവിന്‌ സന്ധ്യമയങ്ങിയിട്ടും ഒരു മത്സ്യം പോലും കിട്ടിയില്ല. അടുത്ത ദിവസവും ചൂണ്ടയിൽ മത്സ്യമൊന്നും കൊത്തിയില്ല. കേശു നിരാശനായി. അയാളുടെ ജീവിതത്തിൽ മത്സ്യം ക...

വിവേകിയായ വ്യാപാരി

പടുവൃദ്ധനും വിവേകിയുമായ ഒരു വ്യാപാരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു കച്ചവടസംഘം മുന്നൂറുകാളവണ്ടികളിൽ കാർഷികോല്‌പന്നങ്ങളുമായി ദൂരദേശത്തേക്ക്‌ വ്യാപാരത്തിനായി യാത്രതിരിച്ചു. അവർപോകേണ്ട വഴിക്ക്‌ ഒരു വനം ഉണ്ടായിരുന്നു. കാടിനോടടുത്തപ്പോൾ സംഘത്തിലെ എല്ലാവരോടുമായി വ്യാപാരി ഉറക്കെ വിളിച്ചുപറഞ്ഞു. കാട്ടിൽ അപകടങ്ങൾ പതിയിരുപ്പുണ്ട്‌. അദ്ദേഹം മുന്നറിയിപ്പു നല്‌കി. എന്നോടു ചോദിക്കാതെ കാട്ടിൽ കാണുന്ന കായ്‌കനികൾ പറിച്ചുതിന്നരുത്‌. ചില പഴങ്ങൾ മധുരമുള്ളതായിരിക്കും. പക്ഷെ, അവയിൽ വിഷാംശമുണ...

രക്ഷപ്പെട്ടു !

മണിയൻ വാഴത്തടത്തിൽ ചിക്കിച്ചികഞ്ഞ്‌ ഞാഞ്ഞൂളിനേയും ചെറുപ്രാണികളേയും കൊത്തിത്തിന്നുകയായിരുന്നു. വിശപ്പു ശമിച്ചപ്പോൾ അവൻ നിവർന്നു നിന്ന്‌ നീട്ടിക്കൂവി. അതുകേട്ടുകൊണ്ട്‌ കറമ്പൻ കാട്ടുപൂച്ച പമ്മിപ്പമ്മിവന്ന്‌ മണിയനെ തടഞ്ഞുനിറുത്തി. കറുമ്പൻ ദുഷ്‌ടനായിരുന്നു. അവൻ പൂവൻകോഴിയെ കുറ്റപ്പെടുത്തി. നീ ഉറക്കെക്കൂവി ഉറങ്ങുന്നവരെ ശല്യപ്പെടുത്തുന്നു. പേടിപ്പിക്കുന്നു. ഇക്കാര്യത്തിൽ നിനക്കെന്തെങ്കിലും പറയുവാനുണ്ടോ? ന്യായാധിപന്റേതുപോലെയായിരുന്നു കറമ്പന്റെ ചോദ്യം. മണിയന്റെ മറുപടി ഇതായിരുന്നു. ഉറങ്ങുന്നവരെ ശല്...

ചിലർ അങ്ങനെയാണ്‌ എന്തെങ്കിലും കിട്ടണം

മീരാക്കുഞ്ഞ്‌ പടുവൃദ്ധനായിരുന്നു. അയാൾ ദരിദ്രനുമായിരുന്നു. ഒരു ദിവസം വീടിന്റെ തിണ്ണയിലിരുന്ന്‌ ആ വൃദ്ധൻ കീറിയ വസ്‌ത്രം തുന്നുകയായിരുന്നു. തുന്നിക്കൊണ്ടിരിക്കേ സൂചിയിൽ കോർത്തിരുന്ന നൂല്‌ വിട്ടുപോന്നു. വൃദ്ധൻ വിഷമിച്ചു. അയാൾക്ക്‌ കാഴ്‌ചശക്തി കുറവായിരുന്നു. മകന്റെ മകൾ സൈനുവാണ്‌ സൂചിയിൽ നൂല്‌ കോർത്തുകൊടുത്തത്‌. അവൾ അതും കഴിഞ്ഞു പള്ളിക്കൂടത്തിലേക്ക്‌ പോയി. നാലാം സ്‌റ്റാന്റേഡിലാണ്‌ സൈനു പഠിക്കുന്നത്‌. ഇനി അവൾ വരുമ്പോൾ ഒരു മണി കഴിയും. വൃദ്ധൻ വിഷമിച്ചിരിക്കെ ഒരു പച്ചത്തത്ത പറന്നു വന്ന്‌ മുറ്റത്...

മുയലിന്റെ ബുദ്ധി

മാനാഞ്ചേരിക്കുന്നിലാണ്‌ സൗമ്യൻ മുയലിന്റെ മാളം. അവന്‌ ശത്രുക്കൾ അനവധിയുണ്ടായിരുന്നു. അവരിൽ പ്രധാനി ശങ്കുക്കുറുക്കനായിരുന്നു. താഴ്‌വരയിൽ നിന്ന്‌ ചക്കരക്കിഴങ്ങ്‌ മാന്തിപ്പറിച്ചു തിന്നുമ്പോഴും സൗമ്യന്റെ കണ്ണും കാതും ചുറ്റിലും ശ്രദ്ധിക്കുമായിരുന്നു. ശങ്കുക്കുറുക്കൻ വന്നാൽഓടി രക്ഷപ്പെടണമല്ലോ. മാളത്തിൽ സൗമ്യനെയും കാത്തിരുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളേയും സൂത്രംപ്രയോഗിച്ചു ശങ്കുക്കുറുക്കൻ കൊന്നുതിന്നു. മാളത്തിലേക്കു വന്നപ്പോഴാണ്‌ കുറുക്കൻ ഓടിപ്പോകുന്നതു കണ്ടത്‌. അവന്റെ വീർത്ത വയറും ചിറിയിലെ ...

ദുരഭിമാനം

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാനും സഞ്ചരിക്കാനും കഴിയുമെന്ന്‌ കിട്ടൻ ആമ അഹങ്കരിച്ചിരുന്നു. കരയിൽ നിന്നും ഉപദ്രവമുണ്ടായാൽ വെള്ളത്തിലിറങ്ങിനീന്തി രക്ഷപ്പെടാം. ജലജീവികളുടെ ആക്രമണമുണ്ടായാലോ? കരയിൽ കയറി ഒളിച്ചിരിക്കാം. അതുകൊണ്ട്‌ കിട്ടൻ ആമ ആരേയും വകവച്ചിരുന്നില്ല. മിയ്‌ക്കപ്പോഴും ലക്ഷ്യത്തിലെത്തുന്നത്‌ വൈകിയായിരിക്കും. മാതാപിതാക്കളും മൂത്ത സഹോദരന്മാരും അവനെ ഉപദേശിച്ചിരുന്നു. എവിടെയെങ്കിലും ഒരനക്കമോ ആരെങ്കിലും അടുത്തുവരുന്ന ശബ്‌ദമോ കേട്ടാൽ പെട്ടെന്ന്‌ തലയും കൈയും കാലുകളും ഉറപ്പുള്ളപുറന്തോ...

ദുരഭിമാനം

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാനും സഞ്ചരിക്കാനും കഴിയുമെന്ന്‌ കിട്ടൻ ആമ അഹങ്കരിച്ചിരുന്നു. കരയിൽ നിന്നും ഉപദ്രവമുണ്ടായാൽ വെള്ളത്തിലിറങ്ങിനീന്തി രക്ഷപ്പെടാം. ജലജീവികളുടെ ആക്രമണമുണ്ടായാലോ? കരയിൽ കയറി ഒളിച്ചിരിക്കാം. അതുകൊണ്ട്‌ കിട്ടൻ ആമ ആരേയും വകവച്ചിരുന്നില്ല. മിയ്‌ക്കപ്പോഴും ലക്ഷ്യത്തിലെത്തുന്നത്‌ വൈകിയായിരിക്കും. മാതാപിതാക്കളും മൂത്ത സഹോദരന്മാരും അവനെ ഉപദേശിച്ചിരുന്നു. എവിടെയെങ്കിലും ഒരനക്കമോ ആരെങ്കിലും അടുത്തുവരുന്ന ശബ്‌ദമോ കേട്ടാൽ പെട്ടെന്ന്‌ തലയും കൈയും കാലുകളും ഉറപ്പുള്ളപുറന്തോ...

അക്ഷരപ്പാട്ട്‌

അ - അ - അമ്മ അമ്മക്കെന്നോടെന്തിഷ്‌ടം ആ - ആ - ആന ആനക്കുണ്ടൊരു പാപ്പാൻ ഇ - ഇ - ഇന്ത്യ ഇന്ത്യ നമ്മുടെ രാജ്യം ഈ - ഈ - ഈച്ച ഈച്ച നമുക്കൊരു ശല്യം ഉ - ഉ - ഉന്നം ഉന്നം തെറ്റിപ്പോകല്ലേ ഊ - ഊ - ഊണ്‌ ഊണ്‌ കഴിക്കാം വേഗം ഋ - ഋ - ഋതു ഋതുക്കളാകെ ആറ്‌ എ - എ - എലി എലിക്കു പിമ്പേ പൂച്ച ഏ - ഏ - ഏഴ്‌ എഴുനിറങ്ങൾ വാനിൽ ഐ - ഐ - ഐക്യം ഐക്യം നമ്മുടെ ശക്തി ഒ - ഒ - ഒട്ടകം ഒട്ടകമോടി വരുന്നുണ്ടേ ഓ - ഓ - ഓണപ്പൂ ഓണപ്പൂവിളി കേൾക്കുന്നു ഔ - ഔ - ഔഷധം ഔഷധമല്‌പം സേവിക്കാം. Generated from archived ...

തീർച്ചയായും വായിക്കുക