Home Authors Posts by രാജൻ മൂത്തകുന്നം

രാജൻ മൂത്തകുന്നം

Avatar
0 POSTS 0 COMMENTS
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

പൂവിൽ എന്തുണ്ട്‌?

പൂവിൽ നിറയെ എന്തുണ്ട്‌? പൂവിൽ നിറയെ തേനുണ്ട്‌. പൂവിൽ പിന്നെ എന്തുണ്ട്‌? പൂവിൽ നൽ പൂമ്പൊടിയുണ്ട്‌ പൂവിൽ ഇരിക്കുവതാരാണ്‌? പൂവിലിരിപ്പതു വണ്ടത്താൻ. പൂക്കണി കാണാൻ പൂവേത്‌? പൂക്കണി കാണാൻ കൊന്നപ്പൂ. Generated from archived content: nurse2_apr23_10.html Author: rajan_muthkunnam

അപ്പം

പാത്തുമമ പത്തപ്പം ചുട്ടുവെച്ചു പത്തായക്കോണിലായ്‌ പാത്തുവെച്ചു പാതിരാപാറാവ്‌ പൂച്ചയണ്ണൻ പത്തും അകത്താക്കി നാടു വിട്ടു!. Generated from archived content: nurse1_sep22_09.html Author: rajan_muthkunnam

പട്ടിയും പൂച്ചയും

പട്ടിക്കിത്തിരി ചോറു കൊടുത്താൽ വാലാട്ടിക്കൊണ്ടരികിൽ വരും പൂച്ചക്കൊത്തിരി പാലു കൊടുത്താൽ നക്കിത്തോർത്തി നടന്നകലും! Generated from archived content: nurse1_oct3_09.html Author: rajan_muthkunnam

സമ്മാനപ്പൊതി

എന്നും വൈകീട്ടമ്പിളി മോൾ അച്ഛനെ നോക്കിയിരിപ്പാണ്‌ വൈകുന്തോറും ക്ഷമകേട്‌ അമ്പിളിമോൾക്കതു പതിവാണ്‌. അച്ഛൻ വന്നാൽ കളിചിരിയായ്‌ ഓടി ചെന്നവൾ പിടികൂടും അച്ഛനൊളിക്കും വർണ്ണപ്പൊതിയും കൊണ്ടവൾ തുള്ളി മറഞ്ഞീടും! Generated from archived content: nurse1_nov20_09.html Author: rajan_muthkunnam

കടൽ

കടലിലെ അലകൾ കൈകൂപ്പുന്നു വെൺമലരെങ്ങും വിരിയുന്നു! കരയെത്തൊട്ടു തലോടാനായിതാ തത്തിച്ചാടി വരുന്നു തിര! കാറ്റില്ലെങ്കിൽ തിരമലരില്ല കടൽ കാണാനൊരു ചന്തവുമില്ല വയലുകൾ കൊയ്യും പെണ്ണുങ്ങൾ കടലുകൾ കൊയ്യും ആണുങ്ങൾ! Generated from archived content: nurse1_may29_10.html Author: rajan_muthkunnam

എന്നോടിഷ്‌ടം ആർക്കെല്ലാം?

അമ്മയ്‌ക്കിഷ്‌ടം എന്നോട്‌ അച്ഛനുമിഷ്‌ടം എന്നോട്‌ ചേച്ചിക്കിഷ്‌ടം എന്നോട്‌ ചേട്ടനുമിഷ്‌ടം എന്നോട്‌. Generated from archived content: nurse1_jun18_10.html Author: rajan_muthkunnam

പാണ്ടിമേളം

പാണ്ടിമേളം കേട്ടു ചാണ്ടി ചെണ്ടയൊന്നു വാങ്ങി ചെണ്ടകൊട്ടി ശ്ശണ്‌ഠകൂടി വണ്ടികേറി ചാണ്ടി പാണ്ടനാട്ടെ വീട്ടിലെത്തി ചെണ്ടയാഞ്ഞുകൊട്ടി ചെണ്ടകൊട്ടു കേട്ടനേരം പാണ്ടനോടിയെത്തി കണ്ടപാടെ തുള്ളിക്കേറി ചെണ്ട മാന്തിക്കീറി! Generated from archived content: nurse1_dec5_09.html Author: rajan_muthkunnam

കുഞ്ഞുണ്ണി മാഷ്‌

കുഞ്ഞുണ്ണി മാഷ്‌ വരുന്നുണ്ടേ മാവിൻ ചോട്ടിലിരിപ്പുണ്ടേ മെല്ലെച്ചിരിച്ചു തുറന്നുമാഷ്‌ മാനസച്ചെപ്പുകളോരോന്നായ്‌ ഓരോ ചെപ്പു തുറക്കുമ്പോൾ പാട്ടും കഥകളുമെന്തുരസം ! കൂട്ടികളോടിയടുക്കുന്നു മാഷിനുചുറ്റുമിരിക്കുന്നു. കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്നും പിരിയാത്ത കൂട്ടുകാര്‌. Generated from archived content: nurse1_apr23_10.html Author: rajan_muthkunnam

വിത്ത്‌

ഒരു കുരുനട്ടുനനച്ചെന്നാൽ ഒരു ചെടിയായി വളർന്നിടും ചെടിയിൽ നിറയെ പൂവും കായും കായ്‌കളിലെല്ലാം വിത്തുകളും കായിലിരിക്കും വിത്തുകൾ നട്ടാൽ വീണ്ടും ചെടികൾ കിളിർത്തീടും! Generated from archived content: nurs3_feb25_10.html Author: rajan_muthkunnam

മുന്നോട്ട്‌

നമ്മെ കാത്ത്‌ നിൽക്കാറില്ല പോയാൽ പിന്നെ മടങ്ങാറില്ല ഓടാനൊപ്പം കഴിയാറില്ല കാണാനൊട്ടും പറ്റാറില്ല ഉത്തരം ഃ കാലം നമ്മെ നയിക്കുന്നു കാലം നമ്മെ മയക്കുന്നു. Generated from archived content: nurs4_feb25_10.html Author: rajan_muthkunnam

തീർച്ചയായും വായിക്കുക