Home Authors Posts by രാജൻ മൂത്തകുന്നം

രാജൻ മൂത്തകുന്നം

0 POSTS 0 COMMENTS
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

മിന്നാമിനുങ്ങ്‌

മിന്നി മിനുങ്ങി നടക്കും രാവിൽ മിന്നാമിന്നൊരു പൊട്ടല്ലോ നക്ഷത്രത്തിരുനെറ്റിയിൽ നിന്നും ഉതിർന്നു വീണൊരു പൊട്ട്‌! Generated from archived content:...

ഏഴുനിറം

കുന്നിൽ മുകളിൽ മരമുണ്ട്‌ മരത്തിനേഴു കൊമ്പുണ്ട്‌ കൊമ്പുകളിൽ കിളിയോരോന്ന്‌ കിളികൾക്കേഴും ഏഴുനിറം Generated from archived content: nurse3_apr3_10.html Author:...

കുയിലമ്മ

മാന്തളിർ തിന്നും കുയിലമ്മ കൂ - കൂ - കൂവും കുയിലമ്മ ആരും കാണാതൊളിച്ചുവന്ന്‌ കാക്കക്കൂട്ടിൽ മുട്ടയിടും! Generated from...

കുഴിയാന

വീടിനു ചുറ്റും കുഴികളിലായ്‌ ആനകളനവധിയുണ്ടല്ലോ കുത്താനോടിയടുക്കില്ല കൊമ്പില്ലാത്തീ വമ്പന്മാർ! Generated from archived content: nurse2_oct3_09.html Author: rajan_muthkunnam...

ആമച്ചാർ

കുഞ്ഞിത്തലയും കൈകാലുകളും പുറത്തുനീട്ടി, ചുറ്റും നോക്കി കൂടാരത്തിനുള്ളിലിരുന്നി ട്ടാമച്ചേട്ടൻ ഇഴയുന്നു. ശബ്‌ദം കേട്ടാൽ കാലും തലയും കൂടാരത്തിലൊളിപ്പിച്ച്‌ മുട്ടിതടിപോൽ വീണുകിടക്കും സൂത്രക്കാരൻ ആമച്ചാർ! ...

പട്ടാളം

തട്ടിൻ മുകളിലെലിപ്പട്ടാളം തട്ടും മുട്ടും പൊടിപൂരം! ‘മ്യാവൂ - മ്യാവൂ’ വെടിപൊട്ടുമ്പോൾ ചിതറിപ്പായും പട്ടാളം. Generated from archived content:...

നല്ലതുമാത്രം

നല്ലതു കാണാൻ മാത്രം കണ്ണുകൾ നല്ലതു കേൾക്കാൻ മാത്രം കാതുകൾ നല്ലതു ചെയ്യാൻ മാത്രം കൈയ്യുകൾ നല്ലതു ചൊല്ലാൻ മാത്രം നാവുകൾ. ...

അമ്മ ചെയ്‌തതെല്ലാം

ഞാറു നട്ടതമ്മ ഹായ്‌ - ഹായ്‌ - ഹായ്‌ കൊയ്‌തെടുത്തതമ്മ ഹൊയ്‌ - ഹൊയ്‌ - ഹൊയ്‌ മെതിച്ചെടുത്തതമ്മ ഹയ്യ - ഹയ്യ - ഹയ്യാ! അവിലിടിച്ചതമ്മ തക്ക - തക്ക - തരികിട തിന്നു തീർത്തു ഞാനും ഡിണ്ട - ഡിണ്ട - ഡിണ്ടം! ...

സൂര്യൻ നമുക്ക്‌ ദൈവം

നമുക്ക്‌ ജീവൻ നൽകിയ സൂര്യൻ നമുക്ക്‌ ദൈവം എന്നെന്നും കരങ്ങളാലെ തലോടി നമ്മെ അന്നം നൽകി കാക്കുന്നു സൂര്യനു ചുറ്റും കറങ്ങിടുന്ന ഭൂമി കുതിച്ചുകിതക്കുമ്പോൾ ഋതുഭേദങ്ങൾ പുത്തനുടുപ്പുകൾ തുന്നിയിടുന്നു ഭൂമിയ്‌ക്ക്‌. ...

കള്ളപ്പൂച്ച

കള്ളപ്പൂച്ച പുള്ളിപ്പൂച്ച പമ്മിപ്പമ്മി വരുന്നുണ്ടേ കണ്ടാലിവനൊരു പാവത്താൻ കണ്ണുമടച്ച്‌ കിടന്നിട്ട്‌ തക്കം വന്നാലിടക്കിടെ കള്ളകണ്ണു തുറന്നീടും ആളില്ലെങ്കിലടുക്കളയിൽ കേറിയെടുക്കും പലഹാരം! ...

തീർച്ചയായും വായിക്കുക