Home Authors Posts by രാജൻ മൂത്തകുന്നം

രാജൻ മൂത്തകുന്നം

Avatar
0 POSTS 0 COMMENTS
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

ചിരിയും കരച്ചിലും

കാറ്റു വരുമ്പോൾ ചില്ലയിലിലകൾ പൊട്ടിപ്പൊട്ടി ചിരിയാണേ! മഴ വന്നലോ ചില്ലയിലിലകൾ കണ്ണീർതൂവി കരയുന്നേ! കാറ്റും മഴയും വന്നാലിലകൾ മൂളിപ്പാടി കരയുന്നേ! Generated from archived content: nurse4_may29_10.html Author: rajan_muthkunnam

അമ്പിളിയപ്പം

സന്ധ്യക്കെങ്ങനെ മാനത്തെത്തി അമ്മയൊരുക്കിയ വെള്ളേപ്പം? കൈയും നീട്ടി പൊട്ടിക്കരയും കുട്ടനുവേണം അമ്പിളിയപ്പം. Generated from archived content: nurse4_nov20_09.html Author: rajan_muthkunnam

സൂര്യൻ

എന്നും സൂര്യനുദിക്കുന്നു കിഴക്കുദിക്കിലുദിക്കുന്നു എന്നും സൂര്യൻ മറയുന്നു ഒളിച്ചിടുന്നു പടിഞ്ഞാറ്‌!. Generated from archived content: nurse4_jun18_10.html Author: rajan_muthkunnam

ഉത്സവമേളം

ചെണ്ട കൊട്ടി കിട്ടുണ്ണി ഡിംഡിം ഡിംഡിം ഡിണ്ടിണ്ടീം താളമടിച്ചു കേളപ്പൻ ചില്‌ ചില്‌ ചില്‌ ചില്‌ ചിച്ചിച്ചിൽ കുഴലൂതുന്നു വേലപ്പൻ പീപീ പീപീ പേ പേ പേ കൊമ്പു വിളിച്ചു കുട്ടപ്പൻ പെപ്പര പെപ്പര പെപ്പപ്പേ അമ്പലമുറ്റത്തുത്സവമായ്‌ ഡിംഡിം പിച്ചിൽ പെപ്പപ്പേ Generated from archived content: nurse4_feb4_10.html Author: rajan_muthkunnam

നിറവും മണവും

ആകാശത്തെ പൂക്കൾക്കൊന്നും നിറവും മണവുമില്ലല്ലോ ഭൂമിയിൽ വിരിയും പൂക്കൾക്കെല്ലാം തൂമണമേറെ, നിറമേറെ! Generated from archived content: nurse4_apr23_10.html Author: rajan_muthkunnam

നക്ഷത്രപ്പൂക്കൾ

അമ്മേ - അമ്മേ, മാനത്തെല്ലാം മുല്ലപ്പൂക്കൾ വിരിഞ്ഞല്ലോ പൂവുകളല്ലതറിഞ്ഞാലും നക്ഷത്രങ്ങളതെൻ മകളേ! Generated from archived content: nurse3_sep22_09.html Author: rajan_muthkunnam

ആശ

കേശുവിനാശ ദോശ തിന്നാൻ കിട്ടുവിനാശ പുട്ടു തിന്നാൻ ചാക്കോവിനാശ ചക്കതിന്നാൻ ആശക്കൊരാശ പൂക്കൾ ചൂടാൻ! Generated from archived content: nurse3_oct3_09.html Author: rajan_muthkunnam

തിരകൾ

താളമടിച്ചും ചൂളമടിച്ചും തിരം തേടിത്തിരകൾ വരുന്നു മേളം തകൃതിയിൽ മുറുകുന്നു- പൂരം തന്നെ കടൽക്കരയിൽ! Generated from archived content: nurse3_nov20_09.html Author: rajan_muthkunnam

നിറമെന്ത്‌?

മുല്ലപ്പൂവിൻ നിറമെന്ത്‌ ? പിച്ചിപ്പൂവിൻ നിറമാണ്‌ പിച്ചിപ്പൂവിൻ നിറമെന്ത്‌ ? തുമ്പപ്പൂവിൻ നിറമാണ്‌ തുമ്പപ്പൂവിൻ നിറമെന്ത്‌? തുമ്പപ്പൂക്കൾ കാണുമ്പോൾ പിച്ചിപ്പൂക്കൾ കാണുമ്പോൾ മുല്ലപ്പൂവും കാണുമ്പോൾ ഓർമ്മയിലെത്തും കുട്ടന്റെ പല്ലിൻ വെൺനിറമാണല്ലോ! Generated from archived content: nurse3_may29_10.html Author: rajan_muthkunnam

അമ്പിളി

മാനത്തുണ്ടൊരു ചങ്ങാതി അമ്പിളിയെന്നു വിളിക്കുന്നു ക്ലാസിലുമുണ്ടൊരു ചങ്ങാതി അമ്പിളിയെന്നൊരു പെൺകുട്ടി! Generated from archived content: nurse3_jun18_10.html Author: rajan_muthkunnam

തീർച്ചയായും വായിക്കുക