Home Authors Posts by പുഴ

പുഴ

1775 POSTS 0 COMMENTS

ടി.വി.കൊച്ചുബാവ സ്മാരക പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്

        കഥയ്ക്കുള്ള ഈ വര്‍ഷത്തെ ടി.വി.കൊച്ചുബാവ സ്മാരക പുരസ്‌കാരം സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്.  ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടി.വി. കൊച്ചുബാവയുടെ ചരമദിനമായ നവംബര്‍ 25-ാം തീയതി ഇരിങ്ങാലക്കുടയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

തൃശൂരിലെ സപ്‌ന തീയേറ്ററിൽ ‘പത്മിനി’ സിനിമ വരുന്നു

      ഓറഞ്ച് ഫിലിം ക്ലബിന്റെയും ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ ചലച്ചിത്രകേന്ദ്രത്തിന്റെ സഹകരണത്തോടെ 2019 നവംബർ 17 ഞായർ രാവിലെ 9. 30 ന് തൃശൂർ സപ്‌ന തീയേറ്ററിൽ 'പത്മിനി'' സിനിമ പ്രദർശിപ്പിക്കുന്നു. 1940 ൽ ജനിച്ച് 1969 ൽ അകാലത്തിൽ ലോകത്തെ വിട്ടുപിരിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന സിനിമയാണ് പത്മിനി. മരണത്തിനുശേഷം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും സഹൃദയഹൃദയങ്ങളിൽ...

ടാറ്റ ലിറ്ററേച്ചര്‍ ലൈവ്:പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരം 14-ന് സച്ചിദാനന്ദന് സമർപ്പിക്കും

    മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവ് നല്‍കുന്ന പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്തള ഗോഖലെക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം. ഇന്ത്യയിലെ കാവ്യലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിദാനന്ദന് ബഹുമതി സമ്മാനിക്കുന്നതെന്ന് ടാറ്റ ലിറ്ററേച്ചര്‍ ലൈവ് പത്രക്കുറിപ്പില്‍ അറിയിച്ചു. സച്ചിദാനന്ദന് നവംബര്‍ 14-നും ശാന്ത ഗോഖലെക്ക് 17-നും പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യോത്സവത്തിന്റെ ഡയറക്ടര്‍ അനില്‍ ധാര്‍കര്‍ അറിയിച്ചു. നവംബര്‍ 14 മുതല്‍ 17 വരെ മുംബൈ എന്‍.സി.പി.എയിലാണ്...

അയനം സാംസ്കാരിക വേദി: കവിതയും വർത്തമാനവും

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 2019 നവംബർ 26 ചൊവ്വ വൈകീട്ട് 5 മണിയ്ക്ക് അയനം ഓഫീസ് ഹാളിൽ (ഡോ.സുകുമാർ അഴീക്കോട് ഇടം) പുതു കവിത ചർച്ച നടക്കും. 'കവിതയും വർത്തമാനവും' എന്നതാണ് ചർച്ചയുടെ വിഷയം. ഉദ്ഘാടനം: ഡോ.റോസി തമ്പി നിർവഹിക്കും. കവിതാ വായനക്ക് കുഴൂർ വിത്സൻ, ഡി. യേശുദാസ് ,വി വി.ശ്രീല എന്നിവർ നേതൃത്വം നൽകും. കൂടാതെ ശ്രദ്ധേയരായ കവികൾ ചർച്ചയിൽ പങ്കെടുക്കുന്നു.

ഐ.എഫ്.എഫ്.കെ. ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ: രജിസ്‌ട്രേഷൻ ഇന്ന് മുതൽ

  ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലൻ അധ്യക്ഷനാവും. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. ‘മൂന്നാംലോക സിനിമ’യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്...

മീഡിയ അക്കാദമി: വിദ്യാർത്ഥികൾക്കായി കലാസാംസ്കാരിക പോര്‍ട്ടൽ

മലയാളികളെ ആഗോളമായി ഒന്നിപ്പിക്കാന്‍ Radio Kerala എന്ന ഇന്റര്‍നെറ്റ് റേഡിയോ കേരള മീഡിയ അക്കാദമി ആരംഭിച്ചു. ഇപ്പോഴത്തെ പരീക്ഷണ പ്രക്ഷേപണ കാലത്ത് 110 ലധികം രാജ്യങ്ങളിലെ മലയാളികളിലേക്ക് ഈ ഓണ്‍ലൈന്‍ റേഡിയോ എത്തിയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും വിനോദവും ഒരുമിക്കുന്ന ഒരു സമ്പൂര്‍ണ്ണ മലയാളം റേഡിയോയാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഇന്റര്‍നെറ്റ് സാധ്യതയുള്ള അവസാന രാജ്യത്തെ മലയാളികളിലേക്കും ഈ റേഡിയോ എത്തിച്ചേരണമെന്നാണ് ഉദ്ദേശിക്കുന്നത്. ലോകമലയാളികളെ...

ഡോ. എം.വി.വിഷ്ണു നമ്പൂതിരി പുരസ്കാരം ശ്രീ എം.എ.പരമേശ്വരന്

    മലയാളം വായനശാല, ഗ്രന്ഥാലയത്തിന്റെ ആറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള ഫോക് ലോർ ലേഖന മത്സരത്തിൽ എം.എ.പരമേശ്വരൻ (പട്ടാമ്പി) ജേതാവായി. 'വള്ളുവനാട്ടിലെ പറയരുടെ മരണാടിയന്തിരപ്പാട്ട്: മഹാഭാരത കഥാഖ്യാനവും നാട്ടറിവുകളും-ഒരു സംസ്ക്കാരപഠനം' എന്ന ലേഖനമാണ് പുരസ്കാരത്തിന് അർഹമായത്. ഇ.പി.രാജഗോപാലൻ, ഡോ.വൈ.വി കണ്ണൻ, ഡോ.എ.സി.ശ്രീഹരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.നവംബർ 10 ന് നടക്കുന്ന 'മലയാളം' ജന്മദിനാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ പ്രസംഗം അടുത്തിടെ ലോകം ശ്രദ്ധിച്ച ഒന്നായിരുന്നു. പാരിസ്ഥിതികസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഗ്രെറ്റയുടെ ലോകപ്രശസ്തമായ പ്രസംഗത്തിന്റെ വീഡിയോകള്‍ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? അതുപോലെ നിങ്ങള്‍ക്കും പറയാനില്ലേ? കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു മിനുട്ടുള്ള വീഡിയോയായി ചിത്രീകരിച്ച്...

എഴുത്തുകൂട്ടം സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

    എഴുത്തുകൂട്ടത്തിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി നോവല്‍ പുരസ്‌കാരം  തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന് എന്ന കൃതിക്കാണ്.ചെറുകഥയ്ക്ക് വേണു കുന്നപ്പിള്ളിയുടെ ഒറ്റക്കഥയില്‍ കോര്‍ക്കപ്പെട്ട ഒരാള്‍ അര്‍ഹമായി. ഖാദി പ്രചാരകന്‍ ഡോ.സജിമോന്‍ പാറയിലിനാണ് പ്രൗഡ് ഓഫ് കേരള പുരസ്‌കാരം. നവംബര്‍ എട്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

  എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്.  അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് അംഗീകാരം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് ഇത് അറിയിച്ചത്. നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. ആള്‍ക്കൂട്ടം, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കിക്കറ്റ് എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികള്‍. 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ആനന്ദിന്റെ ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തില്‍...

തീർച്ചയായും വായിക്കുക