Home Authors Posts by പുഴ

പുഴ

1876 POSTS 0 COMMENTS

അയനം – സിവി ശ്രീരാമൻ പുരസ്‌കാരം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്

      പ്രശസ്ത ചെറുകഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം കഥാകൃത്ത് ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവിന്. ഒരു പാട്ടിന്റെ ദൂരം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും ടി.ആര്‍ അജയന്‍, ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത്...

പി.കെ.രാജൻ സ്മാരക സാഹിത്യ പുരസ്‌കാരം കെ.എൻ.പ്രശാന്തിന്‌ മാർച്ച് രണ്ടിന് സമ്മാനിക്കും

കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ രാജൻ സ്മരണയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കെ എൻ പ്രശാന്തിന്‌ ലഭിച്ചു.  ‘പൂതപ്പാനി’ എന്ന ചെറുകഥയാണ് പ്രശാന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അർഹമായ കഥ തിരഞ്ഞെടുത്തത്. മാർച്ച് 2നു കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസ്സിൽ നടക്കുന്ന ‘കഥയുടെ ചരിത്രവും വർത്തമാനവും’ എന്ന ദേശിയ സെമിനാറിൽ വച്ച് കഥാകൃത്തിനു പുരസ്‌കാരം സമർപ്പിക്കും.

സെൽഫി ഫിഷ് – നകുൽ വിജി

      ജീവിതത്തിന്റെ ഉയരങ്ങളില്‍നിന്നല്ല, അരികുകളില്‍ നിന്നാണ് നകുലിന്റെ കഥാപാത്രങ്ങള്‍ വരുന്നത്. തലപ്പൊക്കം കൊണ്ടല്ല, വേറിട്ട ചിന്തകൊണ്ടാണ് അവര്‍ ശ്രദ്ധനേടുന്നത്. ചിലപ്പോള്‍ വായനക്കാരുടെ കൈപിടിച്ച് അവര്‍ ഫാന്റസിയുടെ അലൗകികലോകത്തേക്ക് സഞ്ചരിക്കുന്നു. രാജീവ് ശിവശങ്കര്‍ അനിര്‍വചനീയവും അതീന്ദ്രിയവുമായ സന്ദര്‍ഭങ്ങളുള്ള കഥകള്‍ ഉണ്ടാക്കുക എന്ന ശ്രമകരമായ കാര്യത്തിലും നകുല്‍ കയ്യടക്കം കാണിക്കുന്നു. ഇത്തരം കഥകള്‍ തുടങ്ങാനെളുപ്പമാണ്. അവസാനി പ്പി ക്കാനാണ് പാട്. വലിയ ട്വിസ്റ്റുകൊണ്ട് നകുല്‍ അതിനെ സാധിച്ചെടുക്കുന്നു. അത് വിശ്വസനീയമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുമുണ്ട്. ജി.ആർ. ഇന്ദുഗോപൻ കഥകൾ....

പ്രൊഫ.സി.ജി.രാജഗോപാലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

        കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രൊഫ.സി.ജി.രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിതമാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം എന്നാണ് പദ്യത്തില്‍തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്. എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ ബോഡോ ഭാഷയില്‍ വിവര്‍ത്തനം ചെയ്തതിന് ഗോപിനാഥ ബ്രഹ്മ, മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവല്‍ അതേ പേരില്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കെ.വി.ജയശ്രീ എന്നിവര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

ജെ.ജയകുമാറിന് എം.ടി. പി.ഭാസ്‌കരന്‍ പുരസ്‌കാരം സമർപ്പിച്ചു

പി.ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണ സമിതിയുടെ പി.ഭാസ്‌കരന്‍ പുരസ്‌കാരം മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ ജെ.ജയകുമാറിന് സമർപ്പിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ ഇന്നലെ വൈകീട്ട് നടന്ന പരിപാടിയിൽ വൈകിട്ട് 5.30ന് എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിച്ചു. കഥാകൃത്ത് വി.ആര്‍. സുധീഷ് പി.ഭാസ്‌കരനെ അനുസ്മരിച്ചു.

ഡി.വിനയചന്ദ്രന്‍ കവിതാപുരസ്കാര സമർപ്പണം

      ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-ലെ കവിതാപുരസ്‌കാരം  നൗഷാദ് പത്തനാപുരത്തിന് സമ്മാനിച്ചു. കടപുഴ നവോദയ ലൈബ്രറി അങ്കണത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എ.ബേബിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നൗഷാദ് പത്തനാപുരത്തിന്റെ ഒറ്റമുണ്ട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ചവറ കെ.എസ്.പിള്ള, ഡോ.സി.ഉണ്ണിക്കൃഷ്ണന്‍, ഡോ. സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്.

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് മാർച്ച് 31-ന് സമ്മാനിക്കും

    കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക്. 55,555 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ എം.ആര്‍.ഗോപിനാഥന്‍ നായര്‍, ശാന്തമ്മ രാമകൃഷ്ണന്‍, ബാബു ജോണ്‍, ആര്‍. കലാധരന്‍ എന്നിവര്‍ അറിയിച്ചു. കടമ്മനിട്ട രാമകൃഷ്ണന്റെ 12-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31-നു രാവിലെ 11 മണിക്ക് കടമ്മനിട്ട കാവ്യശില്പ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി എം.എ.ബേബി പുരസ്‌കാരം സമ്മാനിക്കും.

നിഴലാഴങ്ങളുടെ പൊക്കുവെയിൽ: ബിജു ഇ.കെ.

    ഒരേ ആകാശവും ഒരേ ഭൂമിയും തേടി സ്വയമാർന്ന യാനപാത്രത്തിൽ ഇരുളിന്റെ ഇരുളും കടന്ന് വെളിച്ചത്തിന്റെ വെളിച്ചം തേടിയുള്ള അനുസ്യൂതമായ യാത്ര. കഥകൾ പറഞ്ഞു പറഞ്ഞ് നടന്നു പോയ ഈ വഴികൾക്ക് ഓർമ്മകളുടെ സുഗന്ധമാണ്. ജീവിതം അവനെ വല്ലാതെ മോഹിപ്പിക്കുകയും പരിഭ്രമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒറ്റ ഒഴുക്കുകൊണ്ട് ജീവിതം മുറിയുമ്പോൾ, ഇരുൾക്കാടുകൾ വന്യതയാൽ ഇറുക്കെ പുണരുമ്പോൾ ഒക്കെ നിശ്ശബ്ദമായവൻ ഞരങ്ങുന്നുണ്ട്. പൊള്ളുന്ന ജീവിതവേദനകളുടെ കടലാഴങ്ങൾ മുറിച്ചു കടക്കാനൊരു മരക്കലം തേടിയായിരുന്നു അവന്റെ...

മെഹബൂബ് എക്സ്പ്രസ്: അൻവർ അലി

    അൻവർ അലിയുടെ മൂന്നാമത്തെ സമാഹാരം മെഹബൂബ് എക്സ്പ്രസ് പുറത്തിറങ്ങി.അനവറിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണിത്. മഴക്കാലം 1999 ലും ആടിയാടി അലഞ്ഞ മരങ്ങളേ... പത്തുകൊല്ലം കഴിഞ്ഞ് 2009 ലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വീണ്ടും പത്തു കൊല്ലത്തിലേറെ കഴിഞ്ഞാണ് ഈ പുസ്തകം. ഡി.സി ബുക്സിൻ്റെയും കറൻ്റ് ബുക്സിൻ്റെയും ഔട്ട്ലെറ്റുകളിൽ നിന്ന് നേരിട്ടും ഡി. സിയുടെ വെബ്സൈൈറ്റ് മുഖേന ഓൺലൈൻ ആയും പുസ്തകം വാങ്ങാവുന്നതാണ്. പുസ്തകത്തിന് കവി എഴുതിയ ഹ്രസ്വാമുഖം വായിക്കാം എന്റെ കവിതയിലെ ശബ്ദവും അർത്ഥവും സഞ്ചരിക്കുന്നത്...

തീർച്ചയായും വായിക്കുക