Home Authors Posts by പുഴ

പുഴ

1631 POSTS 0 COMMENTS

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ വിടവാങ്ങി

    പ്രശസ്ത ഛായാഗ്രാഗകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള രാധാകൃഷ്ണന്‍ ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. 1996ല്‍ ജയരാജിന്റെ ദേശാടനത്തിനാണ് ആദ്യ സംസ്ഥാന അവാര്‍ഡ്. 1999ല്‍ കരുണം, 2007ല്‍ അടയാളങ്ങള്‍, 2008ല്‍ ബയോസ്‌കോപ്പ്, 2010ല്‍ വീട്ടിലേക്കുള്ള വഴി, 2011ല്‍ ആകാശത്തിന്റെ നിറം, 2016ല്‍ കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്കും...

റാന്തല്‍ തിയറ്റര്‍ വില്ലേജിന്റെ ദ്വിദിന നാടക പഠന ക്യാമ്പ് നാളെ മുതൽ

    റാന്തല്‍ തിയറ്റര്‍ വില്ലേജ് കീഴരിയൂര്‍ സംഘടിപ്പിക്കുന്ന ദ്വിദിന നാടക പഠന ക്യാമ്പ് ജൂലായ് 13, 14 തിയ്യതികളില്‍ രാവിലെ 8 മണി മുതല്‍ കീഴരിയൂര്‍ കണ്ണോത്ത് യു. പി. സ്‌കൂളില്‍ നടക്കും. ഗ്രാമീണ നാടക കലാകാരന്മാര്‍ക്ക് നാടകത്തില്‍ അറിവും ആഭിമുഖ്യവും വളര്‍ത്തുകയാണ് ലക്ഷ്യം. നടനും സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ സജി തുളസീദാസ് ക്ലാസുകള്‍ നയിക്കും. നാടക സംവിധായകന്‍ സജീവ് കീഴരിയൂര്‍ ആണ് ക്യാംപ് ഡയറക്ടര്‍. നാടക സംവിധായകന്‍ മനോജ് നാരായണന്‍,...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എൻട്രികൾ 15-ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും

അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തുന്നു. എ-4 സൈസ്  ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ '67-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു ബോധ്യപ്പെട്ടാൽ എൻട്രികൾ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ രചനയുടെ പൂർണ അവകാശവും നെഹ്റു ട്രോഫി...

പെൻഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

    പെൻഡുലം ബുക്സ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം അജിജേഷ് പച്ചാട്ടിന്റെ "ദൈവക്കളി ". എന്ന കഥാസമാഹരത്തിന്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഥ സമാഹാരത്തിനായിരുന്നു ഈ വർഷത്തെ പുരസ്കാരം. ഡോ.സജയ്.കെ.വി, ഡോ.ജമീൽ അഹമ്മദ്, ഡോ.കെ.പി ജയകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്

തോമസ് ജോസഫിന് ചികിത്സാ സഹായം അഭ്യർഥിച്ചു സഹയാത്രികർ: തുടക്കം കുറിച്ച് ബെന്യാമിൻ

മസ്തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ തോമസ് ജോസഫിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മലയാളത്തിലെ എഴുത്തുകാർ. പത്തു മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന തോമസ് ജോസഫിന്റെ തുടര്‍ചികിത്സക്കായി സഹായം തേടി എഴുത്തുകാര്‍ക്കു വേണ്ടി ബെന്യാമിനാണ് അഭ്യർത്ഥനയ്ക്ക് തുടക്കം കുറിച്ചത്. തോമസ് ജോസഫിന്റെ തുടര്‍ചികിത്സകള്‍ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവുകള്‍ക്കായി അദ്ദേഹത്തിന്റെ ആകെയുള്ള വീട് വരെ വില്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സഹായങ്ങള്‍ മകന്‍ ജെസെയുടെ...

പതിമൂന്നാമത് മലയാറ്റൂര്‍ സ്മാരക പുരസ്‌കാരം സക്കറിയക്ക്: പുരസ്‌കാരദാനം ഈ മാസം അവസാനം

    പതിമൂന്നാമത് മലയാറ്റൂര്‍ സ്മാരക സമിതിയുടെ മലയാറ്റൂര്‍ പുരസ്‌കാരം സക്കറിയക്ക്. സക്കറിയയുടെ തേന്‍ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് ലക്ഷ്മീദേവിയുടെ കൊലുസണിയാത്ത മഴ എന്ന കവിതാസമാഹാരത്തിനും നല്‍കും. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മലയാറ്റൂര്‍ അവാര്‍ഡ്. 5000 രൂപയുടേതാണ് മലയാറ്റൂര്‍ പ്രൈസ്. ജൂലൈ അവസാനം അഞ്ചലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍  അറിയിച്ചു.

വിക്ടര്‍ ജോര്‍ജ് സ്മാരക പുരസ്‌കാരം ബിബിന്‍ സേവ്യറിന്

    അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്ല്യൂജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യർ അര്‍ഹനായി. അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്‌നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 2018 ഓഗസ്റ്റ് 10ന് ദീപിക കോട്ടയം എഡീഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത...

കാമ്പസ് കവിതകളുടെ സമാഹാരം: ജൂലായ് 15  വരെ കവിതകൾ അയക്കാം

സർഗാത്മകതയുടെ ആവിഷ്കാര ഇടമായ കാമ്പസുകളിൽ നിന്നൊരു കവിതാ സമാഹാരം. കാലത്തിന്റെ അടയാളപ്പെടുത്തലായി നിങ്ങളുടെ കവിതകൾ എന്നും നിലനിൽക്കും. കവിതയിലെ നവ ഭാവുകത്വത്തെക്കുറിച്ചുള്ള വിശദമായ പഠനവും കവിതകളെ ആധാരമാക്കി നടത്തുന്നു. കാമ്പസുകളിലെ കവികൾ 2019  ജൂലായ് 15 മുൻപ്  തന്നെ കവിത അയക്കുക . കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കി പോയവർക്കും കവിത അയക്കാം. പഠിച്ച സ്ഥാപനത്തിന്റെ വിലാസമാണ്  കവിതയ്ക്കൊപ്പം വയ്ക്കേണ്ടത്. പുസ്തകം ഉടൻ പുറത്തിറങ്ങും. വാട്സാപ് വഴിയോ ഇ-മെയിലിലോ കവിത അയക്കാം. ബിരുദബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾക്കും...

മലയാളം ഡിപാർട്ട്മെന്റിലേക്ക് ഡി.യു അപേക്ഷ ക്ഷണിക്കുന്നു

    ഡല്‍ഹി സര്‍വകലാശാല മോഡേൺ ല്വാംഗേജ് ഡിപാർട്ട്മെന്റിലേക്ക് മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രണ്ട് സീറ്റുകളിലേക്ക് (1 OBC / 1 SC )2019 ജൂലൈ 23 വരെ അപേക്ഷിക്കാം. ഏറെനാളായി പ്രവർത്തന രഹിതമായിക്കിടന്ന ഡിപ്പാർട്ട്‌മെന്റ് ആണ് ചില സുമനസ്സുകളുടെ ശ്രമഫലമായി വീണ്ടും സജീവമായത്. കൂടുതൽ വിവരങ്ങൾക്ക് : www.du.ac.in എന്ന സൈറ്റ് സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കാൻ: https://recruitment.du.ac.in/ എന്ന സൈറ്റ് സന്ദർശിക്കുക

അഞ്ചാമത് മനോരാജ് പുരസ്കാരം കെ.വി.പ്രവീണിന്

    അഞ്ചാമത് മനോരാജ് കഥാസമാഹാര പുരസ്കാരം കെ. വി പ്രവീണിന്റെ 'ഓർമ്മച്ചിപ്പ്' എന്ന കഥാസമാഹാരത്തിന്. 33,333 രൂപയും ശിൽ‌പ്പവുമാണ് പുരസ്കാരം. സെപ്റ്റംബർ 28 ശനിയാഴ്ച്ച ചെറായി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം നൽകുക.

തീർച്ചയായും വായിക്കുക