Home Authors Posts by പുഴ

പുഴ

പുഴ
1963 POSTS 0 COMMENTS

കോ ഉൻ-കവിത

കൊറിയൻ കവിയും, സാമൂഹ്യപ്രവർത്തകനുമാണ് കോ ഉൻ. നിരവധി കവിതകളും നോവലുകളും,കഥകളും എഴുതിയിട്ടുണ്ട് അടുത്ത കാലത്തായി യൂറോപ്പിൽ കോ ഉന്നിന്റെ കൃതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി തവണ നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.     വഴിചോദിക്കൽ എന്താണ് ദൈവമെന്നു ചോദിക്കുന്ന നിങ്ങൾ മന്ദബുദ്ധികൾ പകരം ജീവിതമെന്തെന്ന് ചോദിച്ച് നോക്ക് നരകമരങ്ങൾ പൂക്കുന്ന തുറമുഖം കണ്ടെത്ത് , അവിടെ കുടിക്കാൻ പറ്റുമിടങ്ങളന്വേഷിക്ക് കുടിയന്മാരെപ്പറ്റി ചോദിക്ക് , നരകമരത്തെപ്പറ്റി ചോദിക്ക്...

സൂര്യമത്സ്യത്തെ വിവരിക്കല്‍

മേതിലിന്റെ സാഹിത്യലോകം വ്യത്യസ്തമാണ് . കണ്ടു മടുത്ത കാഴ്ചകളോ കേട്ടുമടുത്ത വാക്കുകളോ അവിടെ കണ്ടെത്താനാവില്ല . കവിതയിലായാലും,കഥയിലായാലും , നോവലിലായാലും ഈ ഒരു വാശി മേതിൽ പിന്തുടരുന്നത് നമുക്ക് മനസ്സിലാവും. ഭാഷയുടെ കണ്ടെത്താത്ത ദ്വീപുകളും അനുഭവങ്ങളുടെ അറിയപ്പെടാത്ത അരുവികളും തേടിയുള്ള യാത്രയാണ് ഓരോ മേതിൽ കൃതിയും സൂര്യമത്സ്യം ആദ്യം നീന്തുന്നു. പിന്നെ നീന്താതാകുന്നു. പിന്നെ ചത്തഴുകുന്നു. ഇതില്‍ ഏതവസ്ഥയുടെ വിവരണമാകും ശരിക്കും മത്സ്യത്തെ സംബന്ധിച്ച ആത്യന്തിക യാഥാര്‍ത്ഥ്യമാവുക? ഒരു നീണ്ട മൗനത്ത...

വെയിലില്‍ ഒരു കളിയെഴുത്തുകാരി

മലയാളത്തിലെ സ്ത്രീ കഥാകൃത്തുക്കളിൽ ശക്തമായ ഒരു സ്ഥാനം എഴുത്തിലൂടെ നേടിയെടുത്ത ഒരാളാണ് സിതാര . ജീവിതവും എഴുത്തും ഇവർക്ക് രണ്ടല്ല ,ജീവിതത്തെ അതിന്റെ എല്ലാ അർഥത്തിലും ആവിഷ്ക്കരിക്കുന്ന കഥകളാണ് ഇവ സാമൂഹികയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ജീവിതാവസ്ഥകളുടെ ശരിയായ അവബോധവും കൊണ്ട് ശ്രദ്ധേയമാണ് സിതാരയുടെ കഥകള്‍. സിതാര എസിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വാക്കുകളുടെയും വാചകങ്ങളുടെയും കേവലമായ അര്‍ഥത്തനപ്പുറത്തേക്ക് ആശയങ്ങളെ മിഴിവോടെ ധ്വനിപ്പിക്കുന്ന ഈ കഥാകാരി യഥാതഥമാ ജീവിതചിത്രങ്ങളെ വ...

സാദത്ത് ഹസൻ മൺറോ

  ഇൻഡോ-പാകിസ്ഥാനി എഴുത്തുകാരനായ സാദത്ത് ഹസൻ  മണ്റോയുമായുള്ള അഭിമുഖം , നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്റോയുടെ ചെറുകഥകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. https://desirantsnraves.com/2015/08/26/as-in-n-on-manto-an-exclusive-interview-with-sarmad-khoosat-i/

കപ്പിത്താള്‍

ചെറുകഥയുടെ പതിവുരീതിയെ തിരസ്‌കരിക്കുന്ന ആഖ്യാനങ്ങളിലൂടെ ശ്രദ്ധേയനായ കഥാകൃത്തിന്റെ പുതിയ കഥകളുടെ സമാഹാരം. 12 കഥകള്‍ . പുതിയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ, അതിന്റെ രൂപ-ഭാവ പരിണാമങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന എഴുത്ത്. കെ ആര്‍ മീരയുടെ അവതാരിക

വെറുതെയിരിക്കുവിന്‍

  ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം. വാക്കുകള്‍ക്ക് കടന്നാവിഷ്‌കരിക്കാനാവാത്ത ലോകങ്ങളില്ലെന്നു ഭാഷയെ തൊട്ട് ആണയിടുന്ന കവിതകള്‍.

അഡോണിസിന്റെ കവിതകൾ

അഡോണിസിന്റെ കവിതകളുടെ വിവർത്തനമാണ് അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ എന്ന പുസ്തകം . സിറിയയുടെ ആത്മാവ് ഈ കവിതകളിലുണ്ട് . ആധുനിക അറബ് ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള കവിയായാണ് അഡോണിസ് അറിയപ്പെടുന്നത് . നിരവധി തവണകളായി നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അഡോണിസിന്റെ കവിതകൾ അറബിയില്‍ നിന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്.

വീരാൻകുട്ടിയുടെ കവിത

  വീരാന്‍കുട്ടി എഴുതുമ്പോള്‍ ഭാഷ മൗനത്തിലേക്ക് തിടുക്കത്തില്‍ പിന്‍വാങ്ങുന്നു. വാക്കുകള്‍ക്കിടയിലെ മൗനത്തിലേക്കല്ല, വചനത്തിനും മുന്‍പുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്. അതിന്റെ ഭാരക്കുറവില്‍ കവിത സഞ്ചരിക്കുന്നു, അപ്പൂപ്പന്‍താടിയുടെ വിനീതമായ പറക്കംപോലെ. അവിടെ ഒന്നിനും അര്‍ത്ഥത്തിന്റെ ഭാരമില്ല; തുടക്കവും ഒടുക്കവുമില്ല. മരണം കണ്ടുപിടിച്ചിട്ടില്ലാത്ത അത്രയും പ്രാചീനതയിലെ ഭാരക്കുറവിനെ വാക്കുകളില്‍ സിവേശിപ്പിക്കുകയാണ് വീരാന്‍കുട്ടി.- ടി. വി. മധു പ്രസാധകർ ഡിസി ബുക്ക്സ് വില 63...

വിജയിച്ച പുരുഷൻ പരാജിതനായ കാമുകൻ

മലയാളത്തിന്റെ പ്രിയ കവി പി കുഞ്ഞിരാമൻനായരുടെ ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷങ്ങളാണ് സന്തോഷ് മാനിച്ചേരി എഴുതിയ 'വിജയിച്ച പുരുഷൻ പരാജിതനായ കാമുകൻ' എന്ന പുസ്തകത്തിലുള്ളത്. ജീവിതത്തെ ഒരാഘോഷമായി കണ്ട ഒരാളായിരുന്നു പി. പ്രണയവും ,പകയും, നിരാസവും എല്ലാം നിറഞ്ഞു നിന്ന വ്യക്തിജീവിതവും സാധന നിറഞ്ഞ അദ്ദേഹത്തിൻറെ കാവ്യാ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ നിന്ന് കുഞ്ഞിരാമൻ നായരെ വായിക്കാനുള്ള ശ്രമമാണ്  പുസ്തകം ഡിസി ബുക്‌സാണ് പ്രസാധകർ വില 81 രൂപ   ...

കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്.

കവിയും വാഗ്മിയും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാര്‍ഥം പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്. ‘തൊട്ടടുത്തുനില്‍ക്കുന്ന തെങ്ങിനറിയാം’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ് കെ. രാജഗോപാല്‍, ബിനു. എം. പള്ളിപ്പാട്, സന്തോഷ് മോനിച്ചേരി എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. കോട്ടയം അയ്മനം സ്വദേശിയായ സജീവ് രജിസ്‌ട്രേഷന്‍ വകുപ്പ്...

തീർച്ചയായും വായിക്കുക