Home Authors Posts by പുഴ

പുഴ

1876 POSTS 0 COMMENTS

വീരാൻകുട്ടിയുടെ കവിത

  വീരാന്‍കുട്ടി എഴുതുമ്പോള്‍ ഭാഷ മൗനത്തിലേക്ക് തിടുക്കത്തില്‍ പിന്‍വാങ്ങുന്നു. വാക്കുകള്‍ക്കിടയിലെ മൗനത്തിലേക്കല്ല, വചനത്തിനും മുന്‍പുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്. അതിന്റെ ഭാരക്കുറവില്‍ കവിത സഞ്ചരിക്കുന്നു, അപ്പൂപ്പന്‍താടിയുടെ വിനീതമായ പറക്കംപോലെ. അവിടെ ഒന്നിനും അര്‍ത്ഥത്തിന്റെ ഭാരമില്ല; തുടക്കവും ഒടുക്കവുമില്ല. മരണം കണ്ടുപിടിച്ചിട്ടില്ലാത്ത അത്രയും പ്രാചീനതയിലെ ഭാരക്കുറവിനെ വാക്കുകളില്‍ സിവേശിപ്പിക്കുകയാണ് വീരാന്‍കുട്ടി.- ടി. വി. മധു പ്രസാധകർ ഡിസി ബുക്ക്സ് വില 63 രൂപ  

വിജയിച്ച പുരുഷൻ പരാജിതനായ കാമുകൻ

മലയാളത്തിന്റെ പ്രിയ കവി പി കുഞ്ഞിരാമൻനായരുടെ ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷങ്ങളാണ് സന്തോഷ് മാനിച്ചേരി എഴുതിയ 'വിജയിച്ച പുരുഷൻ പരാജിതനായ കാമുകൻ' എന്ന പുസ്തകത്തിലുള്ളത്. ജീവിതത്തെ ഒരാഘോഷമായി കണ്ട ഒരാളായിരുന്നു പി. പ്രണയവും ,പകയും, നിരാസവും എല്ലാം നിറഞ്ഞു നിന്ന വ്യക്തിജീവിതവും സാധന നിറഞ്ഞ അദ്ദേഹത്തിൻറെ കാവ്യാ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ നിന്ന് കുഞ്ഞിരാമൻ നായരെ വായിക്കാനുള്ള ശ്രമമാണ്  പുസ്തകം ഡിസി ബുക്‌സാണ് പ്രസാധകർ വില 81...

കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്.

കവിയും വാഗ്മിയും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാര്‍ഥം പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്. ‘തൊട്ടടുത്തുനില്‍ക്കുന്ന തെങ്ങിനറിയാം’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ് കെ. രാജഗോപാല്‍, ബിനു. എം. പള്ളിപ്പാട്, സന്തോഷ് മോനിച്ചേരി എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. കോട്ടയം അയ്മനം സ്വദേശിയായ സജീവ് രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ആദ്യകവിതാ സമാഹാരത്തിന് കഴിഞ്ഞ വര്‍ഷം മാധവിക്കുട്ടി പുരസ്‌കാരവും ലഭിച്ചിരുന്നു.

മാഞ്ഞുപോയില്ല വൃത്തങ്ങൾ

രണ്ടു ഭാഗങ്ങളിലായി സമാഹരിച്ച ശ്രീകുമാർ കരിയാടിന്റെ കവിതകളാണ് മാഞ്ഞുപോയില്ല വൃത്തങ്ങൾ. ആദ്യഭാഗം ഒറ്റയൊറ്റ കവിതകളുടേതാണ് ഭാഷയുടെ തെളിച്ചവും കരുത്തും അവക്കുണ്ട് .ആഴങ്ങളിൽ ചെന്ന് തിരിച്ചുവന്നതിന്റെ അടയാളങ്ങളാണ് അവ. രണ്ടാം ഭാഗം ഗുഹാചിത്രങ്ങളിലൂടെ ഉള്ള വായനയാണ് അവയിലെ ചിത്ര ലിപികൾ വാക്കുകളിലേക്ക് വരക്കാനുള്ള ശ്രമം.വെളിപ്പെടാതിരിക്കുന്നതിന്റെ ആനന്ദമാണ് ഈ കവിതകളുടെ കാതൽ ഡി സി ബുക്‌സാണ് പ്രസാധകർ

ബാബുപോളിന്റെ ചിരി

  ബാബുപോളിന്റെ കഥ ഇതുവരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങിയ 15 കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത 157 ചിരിമുത്തുകളാണ് ബാബുപോളിന്റെ ചിരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷയാടിസ്ഥാനത്തില്‍ 15 ഭാഗങ്ങളായി തിരിച്ച് അവയെ സമാഹരിച്ചിരിക്കുന്നു. ബോധപൂർവ്വം നർമ്മം പറയുകയോ എഴുതുകയോ ചെയ്യുന്ന ആളല്ല ഞാൻ. സോക്രട്ടീസും സുന്ദരൻ നാടാരും ‘എന്ന കൃതിയും നർമ്മ കൈരളി പോലെ നാട്ടിലും ഫൊക്കാനയുടെയും ഫോമയുടെയും ചിരിയരങ്ങുകൾ പോലെ അമേരിക്കയിലും നടത്തിയിട്ടുള്ള അഭ്യാസങ്ങളും യൗവ്വനത്തിലെ അപഭ്രംശങ്ങൾ എന്ന് കരുതിയാൽ മതി.എങ്കിലും...

അജീഷ് ദാസന്റെ കവിതകൾ

അജീഷ് ദാസന്റെ കവിതകളുടെ സമാഹാരമാണ് കോട്ടയം ക്രിസ്തുവും മറ്റ് കവിതകളും. കറുത്ത ഹാസ്യത്തിന്റെ എരിവും പുളിയും കലർന്ന വരികൾ . കാലത്തെ ,ചരിത്രത്തെ, ജീവിതത്തെ അതിന്റെ എല്ലാ ചവർപ്പോടെയും നേരിടുന്ന കവിതകൾ സമൂഹം ,വ്യക്തി ,നഗരം എന്നിങ്ങനെ കവിതയിൽ ആവർത്തിക്കുന്ന പരിസരങ്ങൾ ഏറെയാണ് .ജീവിതത്തെ അതിന്റെ എല്ലാ അഴുക്കുകളോടെയും വിവരിക്കാനുള്ള ശ്രമമാണ് ഇവിടെ കവി നടത്തുന്നത്

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. ഇന്നലെ കുമരനെല്ലൂരിലെ ദേവായനം വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയാണ് പുരസ്‌കാരം കൈമാറിയത്. പ്രശസ്തി പത്രം, മെഡലുകള്‍, അദ്ദേഹത്തെക്കുറിച്ചുള്ള ബുക്ക്‌ലെറ്റ് എന്നിവ അദ്ദേഹത്തിന് കൈമാറി. പത്മാ പുരസ്‌കാര വിതരണം ദല്‍ഹിയില്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന് ശാരീരിക അവശതകളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതീക്ഷിച്ചില്ല, ഏറെ സന്തോഷമുണ്ട്. എല്ലാ ബഹുമതികള്‍ക്കും അതിന്റേതായ മൂല്യമുണ്ട്, സമയമുണ്ട്. അത് ഒരിക്കലും താരതമ്യം ചെയ്യുവാന്‍ കഴിയാത്തതാണെന്നും അദ്ദേഹം...

‘പാവലേ എന്‍ പാവലേ’.

നാട്ടുമൊഴി വഴക്കത്തിന്റെ ശക്തി വിളിച്ചോതുന്ന കവിതകൾ . കാലവും ഓർമയും എല്ലാം പാട്ടിന്റെ ഒഴുക്കോടെ നിറയുന്ന വരികൾ. നഷ്ടമായതിനെക്കുറിച്ചുള്ള ആകുലതകൾക്കിടയിലും പ്രതീക്ഷയുടെ പച്ചപ്പ് അനുഭവിപ്പിക്കുന്ന രചനാ രീതി. ശിവകുമാര്‍ അമ്പലപ്പുഴയുടെ 29 കവിതകളുടെ സമാഹാരമാണ് ‘പാവലേ എന്‍ പാവലേ’. ’ബഹുരൂപിയായ ജീവിതത്തെ അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനുമുള്ള വഴിയാണ് ശിവകുമാര്‍ അമ്പലപ്പുഴയ്ക്ക് കവിത. നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യസങ്കുലത വാറ്റിക്കുറുക്കിയ വാക്കെന്നും അതിനെ വിളിക്കാം’ എന്ന് അവതാരികയില്‍ ഡോ.പി.കെ. രാജശേഖരന്‍ അഭിപ്രായപ്പെടുന്നു.ഡി സി ബുക്‌സാണ് പ്രസാധകർ

പൊനോന്‍ ഗോംബെ

  ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശ സേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന സുലൈമാന്റെ കഥപറയുകയാണ് ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന നോവല്‍. ആഗോള ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ ബലിയാടാകേണ്ടിവരുന്ന ആഫ്രിക്കന്‍ ജീവിതങ്ങളുടെ പ്രതിനിധിയാണിവിടെ സുലൈമാന്‍ എന്ന മത്സ്യത്തൊഴിലാളി. വായനക്കാര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയുമാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. വിവാഹമുള്‍പ്പെടെയുള്ള അവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍, സ്വാഹ്ലി ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍, ആ ദേശത്തിന്റെ ചരിത്രപശ്ചാത്തലം, അവിടുത്തെ സാമൂഹികാവസ്ഥ,...

കെ ജി സുബ്രഹ്മണ്യന്റെ ചിത്രപ്രദര്‍ശനം

ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ കുലപതി കെ ജി സുബ്രഹ്മണ്യന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേരള ലളിതകലാ അക്കാദമിയും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗുള്‍ ഫൗണ്ടേഷനും സംയുക്തമായാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്. എറണാകുളം ദര്‍ബാര്‍ഹാളിലെ ആര്‍ട്ട് സെന്ററില്‍ നടന്നുവരുന്ന പ്രദര്‍ശനത്തില്‍ കെ ജി സുബ്രഹ്മണ്യന്‍ വരച്ച ചിത്രങ്ങള്‍, സ്‌കെച്ചുകള്‍, എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിച്ച ചിത്രപ്രദര്‍ശനം മെയ് 19 വരെയാണ്. ചിത്രകാരനായും ശില്‍പിയായും കലാ അധ്യാപകനായും പതിറ്റാണ്ടുകളോളം സജീവമായിരുന്നു...

തീർച്ചയായും വായിക്കുക