Home Authors Posts by പുഴ

പുഴ

പുഴ
1910 POSTS 0 COMMENTS

പെൺവഴി

വിനോദത്തിനും അതിജീവനത്തിനുമായി വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ യാത്രാനുഭവങ്ങളുടെ സമാഹാരമാണ് റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്ത ‘പെണ്‍വഴി‘. പുറംലോകത്തെ എത്തിപ്പിടിക്കുന്ന വൈവിധ്യമാര്‍ന്ന പെണ്‍യാത്രകള്‍. എയര്‍ഹോസ്റ്റസ്, മരണക്കിണര്‍ അഭ്യാസി, ഹിജഡ, ടെലിവിഷന്‍ അവതാരക, ഭിക്ഷാടക, ഗായിക, മത്സ്യത്തൊഴിലാളി, മാധ്യമപ്രവര്‍ത്തക തുടങ്ങി നമുക്കുചുറ്റും കാണാവുന്ന സഹയാത്രികരുടെ ജീവിതരേഖകൂടിയാണ് ഈ പുസ്തകം പ്രസാധകർ ഡിസി ബുക്ക്സ് വില 108 രൂപ

മരണവിദ്യാലയം

പുതിയ കാലത്തിന്റെ കഥകളാണ് സുസ്മേഷ് ചന്ത്രോത്തിന്റേത്. ആധുനിക ജീവിതത്തിന്റെ നിരാശയും പ്രതീക്ഷയും അതിൽ കടന്നു വരുന്നു.മരണവും ജീവിതവും കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെക്കുറിച്ചുള്ള 11 കഥകൾ പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 90 രൂപ

മലബാർ നോമ്പ് വിഭവം – ഇറച്ചിപ്പെട്ടി

ഇത് മലബാർകാരുടെ സ്വന്തം വിഭവം .പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന, ഇഫ്താർ വിരുന്നു മേശകളിലെ താരം ഇറച്ചിപ്പെട്ടി മുട്ട -1  മൈദ -1 cup സവോള കൊത്തിയരിഞ്ഞത്‌ -2 പച്ചമുളക് -1 ഇഞ്ചി അരിഞ്ഞത് -1 tsp വെളുത്തുള്ളി അരിഞ്ഞത്‌ -1 tsp മല്ലിയില അരിഞ്ഞത് -2 tablespoon തക്കാളി അരിഞ്ഞത്‌ -1 മുളകുപൊടി -1 1/2 tsp മല്ലിപ്പൊടി -2 tsp ഗരം മസാലപ്പൊടി -1 tsp കുരുമുളക് പൊടി -1/2 tsp ഉപ്പിട്ട് വേവിച്ച ഇറച്ചി കൊത്തി പൊടിച്ചത് -1 കപ്പ്‌ ഒരു ചീനചട്ടിയിൽ ആദ്യം 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .അ...

മാധവിക്കുട്ടിയെ ഓർക്കുമ്പോൾ

ഇന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ചരമവാർഷിക ദിനം.മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു പത്താം വയസ്സിൽ തുടങ്ങിയ സാഹിത്യ സപര്യ അവർ മരിക്കുവോളം തുടർന്നു. മലയാളത്തിലെ സ്ത്രീ എഴുത്തുകാർ സംസാരിക്കാൻ മടിച്ച വിഷയങ്ങളെ അവർ അനായാസം കൈകാര്യം ചെയ്തു. ജീവിതകാലമാകെ അവരുടെ തീരുമാനങ്ങളെ പുകഴ്ത്തിയും ,പരിഹസിച്ചും ആളു...

മുട്ടത്തു വർക്കി ഫൌണ്ടേഷൻ അവാർഡ്

മുട്ടത്തു വർക്കി ഫൌണ്ടേഷന്റെ സാഹിത്യ അവാർഡ് ചലച്ചിത്രകാരൻ ടി വി ചന്ദ്രന്. പൊന്തൻമാട എന്ന തിരക്കഥയാണ് അവാർഡിനർഹമായത്. പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ മധു അവാർഡ് നൽകിയത് ഫൌണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി അധ്യക്ഷനായിരുന്നു.എ ജെ സ്കറിയ പ്രശസ്തി പത്രം വായിച്ചു. മുട്ടത്തു വർക്കിയുടെ രചനകളെ കുറിച്ച് ഗവേഷണം നടത്തിയ കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് സാഹിത്യ വിഭാഗം വിദ്യാർഥിനി ആൻസിബേക്ക് അന്ന മുട്ടത്ത് ഉപഹാരം നൽകി. ഡോ. ജോർജ് ഓണക്കൂർ , വി കെ ജോസഫ് , എന്നിവർ സംസാരിച്ചു

അതിശയരാഗം

മലയാളികള്‍ക്ക് യേശുദാസ് ഒരു ശീലമാണ്; കാലത്തെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ചു വസ്ത്രം മാറുന്നതുപോലെ, ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത ശീലം. പ്രതിഭാശാലികളായ കലാകാരന്മാരെ സൃഷ്ടിക്കുന്നത് കാലമാണ്. യേശുദാസ് ആകട്ടെ, ഏകാഗ്രമായ തന്റെ നാദോപാസനയാല്‍, കറകളഞ്ഞ അര്‍പ്പണബോധത്താല്‍ സ്വയം ഒരു കാലംതന്നെ സൃഷ്ടിച്ച് അതില്‍ വന്നു നിറയുകയായിരുന്നു. കൃത്യമായ നാള്‍വഴികള്‍ പിന്തുടരുന്ന ഒരു ജീവചരിത്രഗ്രന്ഥമല്ല ഇത്. യേശുദാസ് എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ താങ്ങും തണലുമായി നിന്ന ചില അപൂര്‍വവ്യക്...

നിന്നുകൊണ്ടുള്ള മരണങ്ങള്‍

കവിതയും ജീവിതവും വേർപെടുത്താനാകാത്ത ഒരു കവിയുടെ കവിതകൾ 'ഇന്ന് നിന്റെ വേലിപ്പടര്‍പ്പിലെ ചെമ്പരത്തി എന്നെ തിരിച്ചറിഞ്ഞു. നീയെത്ര മാറിപ്പോയി എന്നു ചോദിക്കുമ്പോലെ ഇളംകാറ്റില്‍ ഒരില എന്റെ കവിളില്‍ തൊട്ടു.'' പ്രസാധകർ മാതൃഭൂമി വില 55 രൂപ

സമയപ്രഭു

വിചിത്രമായ തോതിൽ സംവേദന ശേഷി ഉള്ള കവിതകൾ ആഴത്തിൽ മനുഷ്യത്തവും സ്നേഹവും കുഴഞ്ഞുകിടക്കുന്ന വരികൾ വി കെ എന്നും ബുദ്ധനും എല്ലാം കല്പറ്റയുടെ വാക്കുകളിലേക്ക് വന്നുചേരുന്നു . ഭാഷ അദ്ഭുതകരമായ വ്യാപനശേഷിയോടെ എവിടെ പ്രവര്‍ത്തിക്കുന്നുവോ അത് കവിതയാണെന്ന് കരുതുന്ന കല്‍പ്പറ്റ നാരായണന്റെ കവിതകള്‍. ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, സമയപ്രഭു എന്നീ കവിതാസമാഹാരങ്ങളിലെ കവിതകള്‍ ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു   പ്രസാധകർ മാതൃഭൂമി വില 90 രൂപ

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി

കമല സുരയ്യ പുരസ്‌കാരം നേടിയ ഭ്രാന്ത് ഉള്‍പ്പെടെ ഗാന്ധര്‍വം, ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പൂമ്പാറ്റകള്‍ പുഴുക്കളാവുന്നത്, പാതിവേവ്, റിഗര്‍ മോര്‍ട്ടിസ്, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി... തുടങ്ങി, മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ലോകം അനുഭവിപ്പിക്കുന്ന പതിനഞ്ചു കഥകള്‍. പെണ്ണിന്റെ ലോകം അതിന്റെ സങ്കീർണ്ണതകൾ എന്നിവ വരച്ചു കാട്ടുന്ന കഥകൾ. സമകാലിക ലോകത്തിൽ പെണ്ണിന്റെ സത്വം അന്വേഷിക്കുന്ന കഥാസന്ദർഭങ്ങൾ ഷാഹിന കെ. റഫീഖിന്റെ ആദ്യ കഥാസമാഹാരം

ഡി – സുസ്‌മേഷ് ചന്ത്രോത്ത്‌

  ആഗോളവൽക്കരണത്തിന്റെ കാലത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവൽ. തൊണ്ണൂറിനു ശേഷം വന്ന മാറിയ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ സംഭവിക്കുന്ന ഈ നോവൽ ഭ്രൂണഹത്യയുടെ വിവിധ വശങ്ങളെ ചർച്ച ചെയ്യുന്നു വാണിജ്യമായിപ്പോയ ജീവിതത്തിന്റെ നേർക്കാഴ്ച. പരസ്യവും, ആലസ്യവും എല്ലാം അരങ്ങു വാഴുന്ന ആധുനിക ജീവിതത്തിന് നേരെ പിടിച്ച കണ്ണാടി പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 120 രൂപ

തീർച്ചയായും വായിക്കുക