Home Authors Posts by പുഴ

പുഴ

പുഴ
1905 POSTS 0 COMMENTS

പെരുമാൾ മുരുകൻ അർദ്ധനാരീശ്വരൻ

ഇന്ത്യൻ എഴുത്തുകാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നോവൽ. എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ,അവകാശങ്ങളും നിയന്ത്രിക്കപ്പെടുന്ന സാമൂഹിക ക്രമത്തിൽ എഴുതുക എന്നതാണ് ഏറ്റവും വലിയ പോരാട്ടം എന്ന് വിളിച്ചുപറയുന്ന നോവൽ ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രിഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേര്‍ത്തെടുത്ത നോവല്‍. വര്‍ഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടല്‍മൂലം തമ...

ഡി സി ബുക്സ് മെഗാ പുസ്തകമേള

വായനയെ പ്രോത്സാഹിപ്പിക്കാൻ ഡിസി ബുക്ക്സ് ഡി സി ബുക്സ് മെഗാ പുസ്തകമേള തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂൺ 30 മുതൽ ജൂലായ് 16 വരെ മേളയില്‍ അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാണ്. ഫികഷ്ന്‍, നോണ്‍-ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ് തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേ...

ഇ സന്തോഷ്കുമാറിന്റെ നോവെല്ലകൾ

ഇ സന്തോഷ്കുമാറിന്റെ നോവലുകളാണ് മലയാളിക്ക് പരിചായം എന്നാൽ ഈ നോവെല്ലകൾ ഭാഷയുടെ ശക്തി കൊണ്ടും പ്രമേയങ്ങളുടെ പുതുമ കൊണ്ടും വ്യത്യസ്തമാണ് തന്റേതു മാത്രമായ ഒരു ശൈലിയിൽ എഴുതുന്ന ഇ സന്തോഷ് കുമാറിന്റെ അസാധാരണവും അനുഭവതീക്ഷ്ണവുമായ രചനകൾ

തെലുങ്ക് കവിയും ജ്ഞാനപീഠ ജേതാവുമായ നാരായണ്‍ റെഡ്ഡി...

തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ ഇദ്ദേഹം കവി എന്നതിന് പുറമെ വിദ്യാഭ്യാസ വിചക്ഷണനും തിരക്കഥാകൃത്തും വാഗ്മിയുമാണ്. 1977ല്‍ ഇദ്ദേഹത്തെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 1988ല്‍ സാഹിത്യരംഗത്തെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്. ആദ്യത്തെ കവിതാസമാഹാരം നവ്വനി പാവു 1953ല്‍ പുറത്തുവന്നു. 1980ലാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതാസമാഹാരമാ...

ജീവിതക്കാഴ്ചകള്‍

സമൂഹത്തില്‍നിന്ന് നന്മയും സ്‌നേഹവുമെല്ലാം വറ്റിപ്പോകുന്നു എന്ന മുറവിളിക്കിടയില്‍ ഇതാ സ്‌നേഹത്തിന്റെ തുരുത്തായി ഒരു ഡോക്ടര്‍. ഒരു സുഹൃത്തായി, സഹോദരനായി, വഴികാട്ടിയായി, നിങ്ങളുടെ കാവല്‍മാലാഖയായി സദാ പുഞ്ചിരിപൊഴിക്കുന്ന സാന്നിധ്യം. ലക്ഷക്കണക്കിനു രോഗികള്‍ക്ക് വാക്കും സാമീപ്യവും അറിവും കൊണ്ട് ആശ്വാസമേകുന്ന ഡോ. ഗംഗാധരന്‍ തന്റെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു. വായനക്കാരിലേക്ക് ഒരു സ്‌നേഹഗംഗയായി പരക്കുന്ന ലളിതമായ ശൈലിയും ആഖ്യാനവും. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച...

മന്ദാകിനി നാരായണന്‍ സ്മരണകള്‍

ഇതില്‍ പ്രത്യയശാസ്ത്രതലത്തിലും പ്രായോഗിക തലത്തിലും സാധാരണക്കാരോടൊപ്പം ഇരിക്കുന്ന, മകളും അങ്ങനെ ആകാന്‍ ആഗ്രഹിക്കുന്ന, മകളെ കൂടുതല്‍ കൂടുതല്‍ ധീരയാക്കാന്‍ ശ്രമിക്കുന്ന അമ്മയെയാണ് നാം കാണുന്നത്. സുതാര്യമാണ് ആ അമ്മയും മകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും. -വി.എം. ഗിരിജ(മാതൃഭൂമി) 'എന്റെ പ്രിയപ്പെട്ട മകള്‍ അജിബേട്ടാ' എന്ന സംബോധനയോടെ തുടങ്ങുന്ന കത്തുകളെല്ലാം വിശദമായി രാഷ്ട്രീയകാര്യങ്ങള്‍ ലോകരാഷ്ട്രീ യമുള്‍പ്പടെ ചര്‍ച്ച ചെയ്യുന്നതും നിരന്തരമുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതുമാണ്...

കളിയച്ഛൻ പുരസ്കാരം സി രാധാകൃഷ്ണന്

മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിൽ പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൂന്നാമത് കളിയച്ഛൻ പുരസ്‌കാരത്തിന് നോവലിസ്റ്റായ സി രാധാകൃഷ്‌ണൻ അർഹനായി .25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്‍പ്പന ചെയ്‌ത ഫലകവും അടങ്ങുന്ന പുരസ്‌കാരം 17-നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ നല്‍കും ഇതര സാഹിത്യവിഭാഗങ്ങളിൽ സമസ്‌ത കേരളം നോവല്‍ പുരസ്‌കാരത്തിനു യു.കെ. കുമാരന്‍ അര്‍ഹനായി. ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലാണ് അവാർഡിനർഹമായത്.നിള കഥാപുരസ്‌കാരത്തിനു എസ്‌. സിതാരയും താമരത്തോണി കവിതാ പുരസ്‌കാരത്തിനു ദിവാകരന്‍ വിഷ്‌ണുമംഗലം ര...

നോമ്പ് സ്പെഷ്യൽ തരിക്കഞ്ഞി

നോമ്പുതുറയ്‌ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിഭവമാണ്‌ തരിക്കഞ്ഞി. കാരയ്‌ക്ക(ഈന്തപ്പഴം)കഴിച്ച്‌ നോമ്പ്‌ തുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ്‌ തരിക്കഞ്ഞിയാണ്‌ കുടിയ്‌ക്കുക. അതുകഴിഞ്ഞാണ്‌ മറ്റു വിഭവങ്ങളിലേയ്‌ക്ക്‌ കടക്കുന്നത്‌. റവയാണ്‌ തരിക്കഞ്ഞിയിലെ പ്രധാന ചേരുവ. തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഇതാ ആവശ്യമുള്ള വസ്‌തുക്കള്‍ 1 റവ അരക്കപ്പ്‌ 2 പശുവിന്‍ പാല്‍ - 1കപ്പ്‌ 3 തേങ്ങാപ്പാല്‍- 1 കപ്പ്‌ 4 പഞ്ചസാര - പാകത്തിന്‌ 5 ഏലയ്‌ക്ക - മൂന്നെണ്ണം പൊടിച്ചത്‌ 6 അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം 7 ഉണക്...

ഒരു വളർത്തുപുച്ചയുടെ ജീവിതകഥ

എഴുത്തുകാരനും അദ്ധ്യാപകനുമായ വി ആർ സുധീഷിന്റെ ലേഖനസമാഹാരമാണ് 'ഒരു വളർത്തുപുച്ചയുടെ ജീവിതകഥ' മനുഷ്യനും ,ജന്തുലോകവും തമ്മിലാഴത്തിലുള്ള ബന്ധത്തെ വരച്ചുകാട്ടുന്ന രചന. ജീവീതകാലമാകെ തന്റെ പൂച്ചയുമായി കഴിഞ്ഞ ഓ വി വിജയൻ പോലും ഇത്തരമൊരു കൃതിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല പേജുകൾ 82 വില 68 രൂപ

ഹാരുകി മറുകാമിയുടെ പുതിയ കഥാസമാഹാരം

വിഖ്യാത ജാപ്പനീസ് എഴുത്തുകാരനായ ഹാരുകി മറുകാമി ലോകത്താകമാനമുള്ള സാഹിത്യപ്രേമികൾക്ക് സുപരിചിതനാണ് മറുകാമിയുടെ നോവലുകളും കഥകളും അന്തരാഷ്ട്ര പ്രശസ്തി നേടിയവയുമാണ്. ഫാന്റസിയും ,യാഥാർഥ്യവും ഇടകലർത്തി ഉപയോഗിക്കുന്ന മറുകാമിയൻ ശൈലിക്ക് ആരാധകരേറെയാണ് ഇപ്പോളിതാ മറുകാമിയുടെ പുതിയ കഥാസമാഹാരം പുറത്തിറങ്ങിയിക്കുന്നു 'മെൻ വിതൗട്ട് വിമൻ' എന്നതാണ് പുതിയ സമാഹാരത്തിന്റെ പേര്. നീണ്ട ഒരിടവേളക്ക് ശേഷമാണ് മറുകാമി കഥകളുടെ സമാഹാരവുമായി എത്തുന്നത് .പതിവ് ചേരുവകളെല്ലാം നിറഞ്ഞതാണ് പുതിയ സമാഹാരവും. നർമ്മവും , ...

തീർച്ചയായും വായിക്കുക