Home Authors Posts by പുഴ

പുഴ

Avatar
1893 POSTS 0 COMMENTS

ലോകകവിത : ചില ഏടുകള്‍

ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം. അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്? വിരിയാനായാലും 'പോലെ' വിടരാനായാലും ഒരു ഇച്ഛാശക്തിയോ പ്രേരണയോ വേണം - അങ്ങനെ ഏതോ സംശയവിഹ്വലതകള്‍ക്കിടയിലാണ് പലപ്പോഴായി ഈ പരകായപ്രവേശങ്ങള്‍ സംഭവിച്ചത് എന്നോര്‍ക്കുന്നു. കവിതാവിവര്‍ത്തനത്തില്‍ യാദൃച്ഛികമായാണ് വ്യാപരിക്കാന്‍ തുടങ്ങിയത്. അന്യഭാഷാകവികളുടെ ബാഹ്യവും ആന്തരികവുമായ സന്നിവേശങ്ങളെ അടുത്തറിയാനും സാംസ്‌കാരികസൗന്ദര്യങ്ങളെ ഉള്‍ക്കൊ...

കാടും ക്യാമറയും

35 വർഷ കാലമായി ക്യാമറയുമായി കേരളത്തിലെ കാടുകളിലൂടെ അലയുന്ന ഒരു വന്യ ജീവി ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ ,ലേഖനങ്ങൾ പ്രകൃതിയെ അടുത്തറിയാൻ പ്രേരിപ്പിക്കുന്ന രചന . കാടുകൾ അപ്രത്യക്ഷമാകുന്ന സമകാലിക ലോകത്തിൽ അവയുടെ ആവശ്യകതയും ,അനിവാര്യതയും അടയാളപ്പെടുത്തുന്ന രചന ഒപ്പം കടും ക്യാമറയും എങ്ങനെ ഒത്തുപോവുന്നു എന്നും ഈ കൃതിയിൽ നസീർ വ്യക്തമാക്കുന്നു പ്രസാധകർ മാതൃഭൂമി വില 209 രൂപ  

യു കെ കുമാരന് ബാല്യകാലസഖി പുരസ്‌കാരം

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ ബാല്യകാല സഖിയുടെ പേരിൽ അദ്ദേഹത്തിൻറെ ജന്മനാട് നൽകുന്ന പുരസ്‌കാരം യു .കെ .കുമാരന്. മലയാള ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയവർക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത് . കാലിക്കറ്റ് സർവ്വകലാശാല ബഷീർ ചെയർ മേധാവി ഡോ. എംഎം ബഷീർ ചെയർമാനും ഭാരത് വിഷൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ , പ്രൊ.എംഎം റഹ്‌മാൻ,എം സരിതവർമ്മ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് യുകെ കുമാരനെ തിരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങു...

രംഗശ്രീ മാർഗി സതി

പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി മാർഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ .കൂടിയാട്ട പഠനത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച സതി വിവാഹിതയായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ കൂടി പ്രോത്സാഹനത്തോടെ കലാരംഗത്ത് കൂടുതല്‍ വളര്‍ന്നത് കലാരംഗങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവഗണനകളും വിവരിക്കുന്നതിനൊപ്പം ഇത് മാർഗി സതി എന്ന കലാകാരിയുടെ വളർച്ചയുടെ അളവുകോൽ കൂടിയാണ്. കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും അരങ്ങുകള്‍ ദുര്‍ബലമായിരുന്ന അക്കാലഘട്ടം മുതല്‍ മരണം വരെയുള്ള സതി...

എമ്മ വാട്സൺ എവിടെയൊക്കെയാണ് പുസ്തകം ഒളിപ്പിച്ചത്

എമ്മ വാട്സണെ ഹോളിവുഡ് സിനിമാലോകത്തെപറ്റി അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ സിനിമയല്ല ഇപ്പോളത്തെ വിഷയം . ബുക്ക് ഫെയറീസ് എന്ന സംഘടനയുമായി ചേർന്ന് പാരീസ് നഗരത്തിലാകെ പുസ്തകങ്ങൾ ഒളിപ്പിച്ചിരിക്കുകയാണ് താരം . https://twitter.com/EmmaWatson/status/877517498836541442 പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിൽ എമ്മ പുസ്തകങ്ങൾ ഒളിപ്പിക്കുന്നത്. മാർഗരറ്റ് ആറ്റ്‌വുഡിന്റെ ദ ഹാന്‍ഡ്‌മെയ്ഡ് ടെയില്‍ എന്ന നോവലിന്റെ നൂറു കോപ്പികളാണ് പാരീസ് നഗരത്തിന്...

കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം രണ്ട് മലയാളി എ...

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളിൽ രണ്ടു മലയാളികളും യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന ചെറുകഥാ സമാഹാരം നേടിയപ്പോൾ ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ്.ആര്‍ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം’ എന്ന നോവിലിന് ലഭിച്ചു.

വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്‌

അതിഭാവുകത്വത്തിലേക്ക് വീണുപോകാവുന്ന അനുഭവങ്ങളെ ധൈഷണികത കൊണ്ട് നിയന്ത്രിച്ചൊതുക്കുക. കഥയുടെ 'കഥാ'ത്മകത നിലനിര്‍ത്തുന്നതിലൂടെ യാഥാതഥ്യത്തില്‍നിന്ന് യാഥാതഥ്യേതരമായ തലങ്ങളിലേക്ക് അനായാസം കടന്നുപോവുക. കഥകള്‍ക്കെപ്പോഴും തുറന്ന അവസാനങ്ങള്‍ നല്‍കുന്നതിലൂടെ അവയുടെ ബഹുഅര്‍ത്ഥ സാധ്യത ഉറപ്പാക്കുക. എല്ലാ കഥകളിലും സംവൃതമായ നര്‍മ്മം ഗുപ്തമായി നിലനിര്‍ത്തുന്നതിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു സൂക്ഷ്മതലം ഒരുക്കുക. ഇതൊക്കെ ജെയിംസിന്റെ തനതായ ആവിഷ്‌കാര സിദ്ധികളാണ്. കഥാഖ്യാനത്തില്‍ പ്രലീനമായിരിക്കുന്ന ശാസ്ത്രാവബോധവു...

മരിയോ ബെലാറ്റിനും അലങ്കാര മത്സ്യങ്ങളും

മാർകേസിനും യോസക്കും ശേഷം ശക്തമായ കൃതികൾ ലാറ്റിൻ അമേരിക്കയിൽ നിന്ന് വരുന്നില്ല എന്നൊരു പരാതി വായനക്കാർക്കിടയിൽ നിലവിലുണ്ട്. എന്നാൽ അതേ സമയം തന്നെ ശക്തമായ രചനകൾ ലാറ്റിനമേരിക്കൻ സാഹിത്യ പരിസരത്തിൽ നിന്നും പുറത്തു വരികയും ചെയ്യുന്നുണ്ട്. മരിയോ ബെലാറ്റിൻ എന്ന മെക്സിക്കൻ നോവലിസ്റ്റിന്റെ രചനകൾ വിവർത്തനത്തിലൂടെ ഏറെ ശ്രദ്ധ നേടിയവയാണ് അതിൽ തന്നെ ബ്യൂട്ടി പാർലർ എന്ന നോവല്ല സവിശേഷ ശ്രദ്ധ അർഹിക്കുന്നു.ജന്മനാ ഉണ്ടായ വൈകല്യം മൂലം വലതു കയ്യില്ലാതെ പിറന്ന ബെലാറ്റിന്റെ കഥാപത്രങ്ങൾ ശാരീരികമായോ മാനസികമായോ...

നോമ്പ് സ്പെഷ്യൽ മുട്ട നിറച്ചത്

ആവശ്യമായ സാധനങ്ങൾ മുട്ട -5 ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം പച്ച മുളക് -12 കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍ മഞ്ഞള്‍ പൊടി -ഒരു നുള്ള് മുളക് പൊടി -ഒരു നുള്ള് മൈദ 45 വലിയ സ്പൂണ്‍ ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം : മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി ,കുരുമുളക് പൊടി ,ഉപ്പു...

റഫീക്ക് അഹമ്മദിന്റെ കവിതകള്‍

ഭാഷയുടെ തെളിമ കൊണ്ട് അടയാളപ്പെടുത്തിയ കവിതകൾ .നോവലിസ്റ്റും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതകളുടെ സമാഹാരം പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് തന്റേതായ വഴി തേടുന്ന രചനകൾ. കാല്പനികതയിലേക്കോ , ബൗദ്ധികതയിലേക്കോ വീണു പോവാതെ നിറയുന്ന മൊഴികൾ ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ് പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 280 രൂപ

തീർച്ചയായും വായിക്കുക