Home Authors Posts by പുഴ

പുഴ

Avatar
1881 POSTS 0 COMMENTS

യു കെ കുമാരന് ബാല്യകാലസഖി പുരസ്‌കാരം

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ ബാല്യകാല സഖിയുടെ പേരിൽ അദ്ദേഹത്തിൻറെ ജന്മനാട് നൽകുന്ന പുരസ്‌കാരം യു .കെ .കുമാരന്. മലയാള ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയവർക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത് . കാലിക്കറ്റ് സർവ്വകലാശാല ബഷീർ ചെയർ മേധാവി ഡോ. എംഎം ബഷീർ ചെയർമാനും ഭാരത് വിഷൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ , പ്രൊ.എംഎം റഹ്‌മാൻ,എം സരിതവർമ്മ എന്നിവർ...

രംഗശ്രീ മാർഗി സതി

പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി മാർഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ .കൂടിയാട്ട പഠനത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച സതി വിവാഹിതയായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ കൂടി പ്രോത്സാഹനത്തോടെ കലാരംഗത്ത് കൂടുതല്‍ വളര്‍ന്നത് കലാരംഗങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവഗണനകളും വിവരിക്കുന്നതിനൊപ്പം ഇത് മാർഗി സതി എന്ന കലാകാരിയുടെ വളർച്ചയുടെ അളവുകോൽ കൂടിയാണ്. കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും അരങ്ങുകള്‍ ദുര്‍ബലമായിരുന്ന അക്കാലഘട്ടം മുതല്‍ മരണം വരെയുള്ള സതിയുടെ ജീവിതം ഇരുകലകളുടെയും വളര്‍ച്ചയുടെ ചരിത്രവുമാണ്. ഭര്‍ത്താവിന്റെ...

എമ്മ വാട്സൺ എവിടെയൊക്കെയാണ് പുസ്തകം ഒളിപ്പിച്ചത്

എമ്മ വാട്സണെ ഹോളിവുഡ് സിനിമാലോകത്തെപറ്റി അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ സിനിമയല്ല ഇപ്പോളത്തെ വിഷയം . ബുക്ക് ഫെയറീസ് എന്ന സംഘടനയുമായി ചേർന്ന് പാരീസ് നഗരത്തിലാകെ പുസ്തകങ്ങൾ ഒളിപ്പിച്ചിരിക്കുകയാണ് താരം . https://twitter.com/EmmaWatson/status/877517498836541442 പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിൽ എമ്മ പുസ്തകങ്ങൾ ഒളിപ്പിക്കുന്നത്. മാർഗരറ്റ് ആറ്റ്‌വുഡിന്റെ ദ ഹാന്‍ഡ്‌മെയ്ഡ് ടെയില്‍ എന്ന നോവലിന്റെ നൂറു കോപ്പികളാണ് പാരീസ് നഗരത്തിന്റെ പല ഭാഗങ്ങളിലായി എമ്മ ഒളിപ്പിച്ചത് https://twitter.com/Johrosetoile/status/877840860834131969 പുസ്തകങ്ങളുടെ ഒളിയിടങ്ങളെപ്പറ്റിയുള്ള സൂചനകൾ ബുക്ക് ഫെയറീസ് അവരുടെ...

കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം രണ്ട് മലയാളി എഴുത്തുകാർക്കും

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളിൽ രണ്ടു മലയാളികളും യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന ചെറുകഥാ സമാഹാരം നേടിയപ്പോൾ ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ്.ആര്‍ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം’ എന്ന നോവിലിന് ലഭിച്ചു.

വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്‌

അതിഭാവുകത്വത്തിലേക്ക് വീണുപോകാവുന്ന അനുഭവങ്ങളെ ധൈഷണികത കൊണ്ട് നിയന്ത്രിച്ചൊതുക്കുക. കഥയുടെ 'കഥാ'ത്മകത നിലനിര്‍ത്തുന്നതിലൂടെ യാഥാതഥ്യത്തില്‍നിന്ന് യാഥാതഥ്യേതരമായ തലങ്ങളിലേക്ക് അനായാസം കടന്നുപോവുക. കഥകള്‍ക്കെപ്പോഴും തുറന്ന അവസാനങ്ങള്‍ നല്‍കുന്നതിലൂടെ അവയുടെ ബഹുഅര്‍ത്ഥ സാധ്യത ഉറപ്പാക്കുക. എല്ലാ കഥകളിലും സംവൃതമായ നര്‍മ്മം ഗുപ്തമായി നിലനിര്‍ത്തുന്നതിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു സൂക്ഷ്മതലം ഒരുക്കുക. ഇതൊക്കെ ജെയിംസിന്റെ തനതായ ആവിഷ്‌കാര സിദ്ധികളാണ്. കഥാഖ്യാനത്തില്‍ പ്രലീനമായിരിക്കുന്ന ശാസ്ത്രാവബോധവും സ്വാഭാവികമായി കലരുന്ന ക്രൈസ്തവാന്തരീക്ഷവും ഈ തനിമയെ സംപുഷ്ടമാക്കുന്നു. -ഡോ. ഡി. ബഞ്ചമിന്‍(മലയാളം വാരിക) വെറുതേ...

മരിയോ ബെലാറ്റിനും അലങ്കാര മത്സ്യങ്ങളും

മാർകേസിനും യോസക്കും ശേഷം ശക്തമായ കൃതികൾ ലാറ്റിൻ അമേരിക്കയിൽ നിന്ന് വരുന്നില്ല എന്നൊരു പരാതി വായനക്കാർക്കിടയിൽ നിലവിലുണ്ട്. എന്നാൽ അതേ സമയം തന്നെ ശക്തമായ രചനകൾ ലാറ്റിനമേരിക്കൻ സാഹിത്യ പരിസരത്തിൽ നിന്നും പുറത്തു വരികയും ചെയ്യുന്നുണ്ട്. മരിയോ ബെലാറ്റിൻ എന്ന മെക്സിക്കൻ നോവലിസ്റ്റിന്റെ രചനകൾ വിവർത്തനത്തിലൂടെ ഏറെ ശ്രദ്ധ നേടിയവയാണ് അതിൽ തന്നെ ബ്യൂട്ടി പാർലർ എന്ന നോവല്ല സവിശേഷ ശ്രദ്ധ അർഹിക്കുന്നു.ജന്മനാ ഉണ്ടായ വൈകല്യം മൂലം വലതു കയ്യില്ലാതെ പിറന്ന...

നോമ്പ് സ്പെഷ്യൽ മുട്ട നിറച്ചത്

ആവശ്യമായ സാധനങ്ങൾ മുട്ട -5 ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം പച്ച മുളക് -12 കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍ മഞ്ഞള്‍ പൊടി -ഒരു നുള്ള് മുളക് പൊടി -ഒരു നുള്ള് മൈദ 45 വലിയ സ്പൂണ്‍ ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം : മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം...

റഫീക്ക് അഹമ്മദിന്റെ കവിതകള്‍

ഭാഷയുടെ തെളിമ കൊണ്ട് അടയാളപ്പെടുത്തിയ കവിതകൾ .നോവലിസ്റ്റും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതകളുടെ സമാഹാരം പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് തന്റേതായ വഴി തേടുന്ന രചനകൾ. കാല്പനികതയിലേക്കോ , ബൗദ്ധികതയിലേക്കോ വീണു പോവാതെ നിറയുന്ന മൊഴികൾ ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ് പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില...

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

അർഷാദ് ബത്തേരിയുടെ കഥകൾ മലയാളി യൗവനത്തിന്റെ മുറിവുകൾ പതിഞ്ഞവയാണ് . ആസക്തി ,ആനന്ദം ,നിരാശ ,കുറ്റബോധം എന്നിങ്ങനെ വൈകാരികമായ പൊട്ടിത്തെറികൾ കാത്തുവെക്കുന്നു ഓരോ കഥയും മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും ബത്തേരിയുടെ എട്ടു കഥകളുടെ സമാഹാരമാണ് .അർഷാദ് ബത്തേരിയുടെ കഥകളുടെ സവിശേഷതകളെല്ലാം ഇവയിലും കണ്ടെത്താം പ്രസാധകർ മാതൃഭൂമി വില 64 രൂപ  

ഇടത്താഴത്തിന് അവൽ മിൽക്ക്

നോമ്പ് കാലത്ത് ഊർജ്ജം നിലനിർത്താൻ അവൽ മിൽക്ക് ഉത്തമമാണ് ഒരു ഗ്ലാസ് അവൽ മിൽക്കിനായി : ആവശ്യമുള്ള സാധനങ്ങൾ അവൽ – 1/2 കപ്പ് നെയ്യ്- 2 tsp ബദാം, കശുവണ്ടി – 5 എണ്ണം വീതം ചെറുപഴം- 2 എണ്ണം കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ tbspn (വേണമെങ്കിൽ) തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത് പഞ്ചസ്സാര – 1/2 tbspn ഏലക്ക പൊടി- ഒരു നുള്ള് തയ്യാറാക്കേണ്ട വിധം ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും...

തീർച്ചയായും വായിക്കുക