Home Authors Posts by പുഴ

പുഴ

1717 POSTS 0 COMMENTS

എം. മുകുന്ദന്റെ ആക്ഷേപഹാസ്യം

  എഴുത്തുകാരന്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വായനക്കാരന്‍ കഥ വായിച്ചെടുക്കുന്നില്ലെന്നതാണ് ഉത്തരാധുനിക സാഹിത്യത്തിന്റെ ലക്ഷണമായി പറയുത്. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ ഒരാളാണ്. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ ഇത്തരത്തിൽ ഒന്നാണെന്ന് പറയാം. അതിസാധാരണമെന്നു തോന്നാവുന്ന അത്യന്തം ലളിതമായ ഈ കഥാഖ്യാനം ഇവിടുത്തെ ഇടതുവലതു രാഷ്ട്രീയക്കാരുടെ വികലമായ വികസനസങ്കല്‍പങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ചെറുകഥയാണ് ഓട്ടോ റിക്ഷക്കാരന്‍ സജീവനും സജീവന്റെ നവവധു രാധിക എന്ന...

തേന്‍

  ജാലക തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ അവളുടെ ഭംഗിയും ആ പാട്ടിന്റെ മധുര രാഗവും ചേർന്നുണ്ടാക്കിയ തിരയടി അയാളെ പ്രണയത്തിന്റെ നീലാകാശത്തിലേക്ക് എടുത്തെറിഞ്ഞു….. അയാൾ മന്ത്രിച്ചു ഹലി … ഹലിയോ ഹലി…. ഇവൾ തന്നെ ആയിരിക്കണേ എന്റെ തേൻ കൊതിച്ചി. നിന്നെ ഞാൻ നീ എന്നും എടാ എന്നും കരടി എന്നും വിളിക്കും നീ എന്നെ തങ്കമേ എന്നും ചക്കരെ എന്നും കുട്ടാ എന്നും വിളിക്കും. ഇനി നിനക്ക് പറയാനുള്ളത്...

കൊച്ചാട്ടന്റെ ശാന്ത

  “ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും…” കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടൻ എന്ന ഓര്‍മ്മ പുസ്തകത്തിലൂടെ. ”ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ വിശാലമാം വിണ്ണിന്റെ ഭംഗികളൊന്നിച്ചു പങ്കിടാം..” കവിയുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഈ പുസ്തകം നാട്ടിൻപുറത്തിന്റെ ഭാഷയിലാണ് ഇതൾവിരിയുന്നത് കടമ്മനിട്ടയുടെ പൂര്വകാലവും പ്രണയങ്ങളും, ഉന്മാദവും സ്നേഹവുമെല്ലാം ഏറ്റവും അടുത്തുനിന്ന് കണ്ട ഒരാളെന്ന നിലയിൽ ഈ ഓർമ്മക്കുറിപ്പുകൾക്ക് മറ്റൊന്നിനുമില്ലാത്ത ആധികാരികത ഉണ്ട് കടമ്മനിട്ട രാമകൃഷ്ണൻ   എന്ന കവിമാത്രമല്ല ഇവിടെ സ്മരിക്കപ്പെടുന്നത്. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന,...

പടച്ചോന്റെ ചിത്രപ്രദർശനം

സമകാലിക മലയാള കഥയുടെ ദീപ്തവും വൈചിത്ര പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന പരമ്പരയാണ് ഡി സി ബുക്‌സിന്റെ കഥാഫെസ്റ്. പുതിയ കാലത്തിന്റെ എഴുത്തും എഴുത്തുകാരും സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്ന സൃഷ്ടികളുടെ അർഹിക്കുന്ന അംഗീകാരം. ആ പരമ്പരയിൽ ഉൾപ്പെടുത്തിയ കഥാ സമാഹാരമാണ് പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം മതഭ്രാന്തുകൊണ്ട് പൊറുതിമുട്ടുന്ന സമകാലിക സംഭവങ്ങളിടെ പശ്ചാത്തലത്തിൽ ജിംഷാറിന്റെ പുസ്തകത്തിന്റെ  പടച്ചോന്റെ ചിത്രപ്രദർശനം എന്ന പേരും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. പുസ്തകത്തിന്റെ പേരിൽ പ്രതിഫലിക്കുന്ന മതചിന്ത കാരണം കഥാകാരന് ക്രൂരമായ...

കാദംബരിയുടെ കഥ

മലയാള സാഹിത്യ രംഗത്ത് നിരന്തരം സ്വയം നവീകരണത്തിലൂടെ കടന്ന് പോകുന്ന ഒരാളാണ് സേതു. ആവർത്തന വിരസത ഒരിക്കലും അദ്ദേഹത്തിൻറെ കൃതികളിൽ ഉണ്ടാവാറില്ല. ആധുനികതയുടെ എല്ലാ മുഖ മുദ്രകളും പേറുമ്പോഴും അവയിൽ നിന്നെല്ലാം ഉയർന്ന് മാനുഷികമായ ഒരടിത്തറ തന്റെ കൃതികളിൽ നിലനിർത്താനും സേതുവിന് കഴിഞ്ഞിട്ടുണ്ട്.ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.ആ പ്രത്യേകത തന്നെയാണ് 2006 ല്‍ പുറത്തിറക്കിയ ആറാമത്തെ പെൺകുട്ടി എന്ന നോവലിനുമുള്ളത്.   കാലികപ്രസക്തിയേറെയുള്ള നോവലാണ് ആറാമത്തെ പെൺകുട്ടി ....

ശീലം ശീലേന ശാന്തി

    ശരിയാണ്,   തുറമുഖത്തിനടുത്തുള്ള കാപ്പിക്കടയിൽ ഈയിടെയായി പതിവാണ്.   കാപ്പി വലിയ കൊണമുള്ളതുകൊണ്ടല്ല,   അതൊഴിച്ചു തരുന്നവളോട് ചെറിയൊരു താല്പര്യം.   ഒ വലിയ കാര്യമൊന്നുമില്ല...   അവൾ മേശകളിലൂടെ കൊടുങ്കാറ്റാകും,   വരും,   ഒന്നു നോക്കും, തേളിൻ നിറമുള്ള കപ്പിലേക്ക് കാപ്പി വരച്ചു ചേർക്കും. അടുത്ത മേശയിലേക്ക് പറക്കും.   മുന്നിൽ നുരഞ്ഞുപൊന്തും ഒടുക്കത്തെ പ്രേമം, അല്ല കാപ്പി   ഒറ്റ വലിക്കുകുടിച്ചിറക്കിയിട്ടിറങ്ങിപ്പോരും,   പതിവ്.   തുറമുഖം, മരത്തണൽ, കപ്പലണ്ടിക്കച്ചവടക്കാരൻ, ഇളം വെയിൽ, അഞ്ചു മണി, എല്ലാരും ക്ലീഷേ  കോലങ്ങൾ കെട്ടി വഴി നീളെ   ഒ, എന്നാലും വലിയ കാര്യമൊന്നുമില്ല   താല്പര്യമില്ല,   ഇന്നലെ നോക്കുമ്പോഴുണ്ടു വളരെ കലാപരമായി അവൾ വരച്ച കാപ്പിയിലൊരീച്ച ചത്തു മലച്ച്   പെട്ടു, ആര് എന്തു ചെയ്യും?   ശീലങ്ങളോടുള്ള ശീലമൊന്നുകൊണ്ടുമാത്രം ഒറ്റ വലിക്കു കുടിച്ചിറക്കിയിട്ടിറങ്ങിപ്പോന്നു.

ആവർത്തനവിരസത

  ഒരിലയും ആവർത്തിക്കുന്നില്ല, ഒരു വേരും, ഒരു പൂവും   ഓരോ തവണയും അത്ര സൂക്ഷ്മത ,   ഇങ്ങനെ പുതിയതാവാൻ ഇവയൊക്കെ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാവും......   അല്ലെങ്കിൽ തന്നെ, ആരും തൊടാത്തൊരു വാക്കിനുവേണ്ടി ഞാൻ വെറുതെ കുറെ സമയം കളഞ്ഞതാണല്ലോ

തീർച്ചയായും വായിക്കുക