Home Authors Posts by പുഴ

പുഴ

1876 POSTS 0 COMMENTS

ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ്

പരിഭാഷയില്‍ ലോകസാഹിത്യത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന അസിംപ്‌റ്റോറ്റ് എന്ന വെബ്‌സൈറ്റിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിഭാഷ മത്സരത്തിൽ സുചിത്ര രാമചന്ദ്രന്‍ പുരസ്‌കാരത്തിന് അർഹയായി.തമിഴ് സാഹിത്യകാരൻ ജയമോഹന്റെ 'പെരിയമ്മാവിന്റെ വാക്കുകള്‍' എന്ന പരിഭാഷക്കാണ് അവർക്ക് 'ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ് ലഭിച്ചത് മത്സരത്തിൽ ആകെ സമർപ്പിക്കപ്പെട്ട 215 എൻട്രികളിൽ നിന്നാണ് സുചിത്രയുടെ പരിഭാഷ തിരഞ്ഞെടുത്തത്. പ്രശസ്ത പരിഭാഷകൻ ഡേവിഡ് ബെല്ലോസാണ് വിജയികളെ തിരഞ്ഞെടുത്തത്. 1000 യു.എസ് ഡോളര്‍ ആണ് സമ്മാനത്തുക.

ആസിഡിന് അവാര്‍ഡ്

അപരകാന്തിക്ക് ശേഷം സംഗീത ശ്രീനിവാസൻ രചിച്ച ആസിഡ് എന്ന നോവലിന് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയ അവാർഡ്. ഫാന്റസിയുടെ അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ് ആസിഡ് എന്ന നോവൽ.കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും,ജീവിതത്തിന്റെയും സാക്ഷ്യമാണ് നോവൽ. കഥാപാത്രങ്ങളുടെ ലഹരിയുടെ അവസ്ഥയിൽ ഇതൾ വിരിയുന്ന ആഖ്യാനവും വ്യത്യസ്ത വായനാനുഭവം നൽകുന്നു.15,551 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആത്മഹത്യ ചെയ്യുന്ന മലയാളി

നിർഭയം എന്ന പുസ്തകത്തിലൂടെ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച സിബി മാത്യൂസിന്റെ പുതിയ പുസ്തകം വരുന്നു. നിർഭയം എന്ന പുസ്തകം ഏറെ വിവാദങ്ങളും ,വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കേരളീയ സമൂഹത്തിൽ ദിനം പ്രതി കൂടിക്കൂടി വരുന്ന ആത്മഹത്യകളുടെ കാരണം തേടുകയാണ് തന്റെ പുതിയ പുസ്തകത്തിൽ സിബി മാത്യൂസ്. പുതിയ പുസ്തകത്തിന്റെ ആമുഖം വായിക്കാം “ഒരു ക്ഷേമരാഷ്ട്രം സ്ഥാപിക്കുക എന്നതാണല്ലോ ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സാമ്പത്തികരംഗത്ത് വിപുലമായ രീതിയില്‍ ഉദാരവല്‍ക്കരണം,...

ശലഭജീവിതം

സമകാലിക മലയാള ചെറുകഥയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വി എം ദേവദാസ്. പന്നിവേട്ട ,ഡിൽഡോ എന്നീ കൃതികളിലൂടെ ശൈലിയിലും ഭാഷയിലും തന്റേതായ കയ്യൊപ്പുണ്ടെന്ന് ദേവദാസ് തെളിയിച്ചു. വ്യക്തമായ രാഷ്ട്രീയ അടിയൊഴുക്കും ,ജീവിതാവബോധവും പുലർത്തുന്നവയാണ് ഈ എഴുത്തുകാരന്റെ കൃതികൾ മേതിലിന്റെയും മറ്റും വിദൂര ഛായ ആദ്യകാല കൃതികളിൽ ഉണ്ടെങ്കിലും സമീപകാല രചനകളിൽ സ്വന്തമായ ഒരു രൂപ ,ഭാവ അന്തരീക്ഷം കൊണ്ടുവരാൻ ദേവദാസിന് കഴിഞ്ഞിട്ടുണ്ട്. മലയാള ചെറു കഥയുടെ വർത്തമാനം എന്ന് സംശയമില്ലാതെ പരിചയപ്പെടുത്താവുന്ന കഥകൾ.ക്ലാസ് വാർ...

ക്ലോഡിയ റാങ്കിൻ

സമകാലിക അമേരിക്കൻ സാഹിത്യ ലോകത്തെ ശക്തമായ സാന്നിധ്യമാണ് ക്ലോഡിയ റാങ്കിൻ.കവി ,നാടകകൃത്ത് എന്നെ നിലകളിലാണ് അവർ പ്രശസ്ത. ഇതിനോടകം തന്നെ അഞ്ച് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ക്ലോഡിയയുടെ സിറ്റിസൺ എന്ന നീണ്ട കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജമേക്കൻ വംശജയായ ക്ലോഡിയ ലോകത്തെ തന്നെ എണ്ണം പറഞ്ഞ പരീക്ഷണാത്മക കവികളിൽ ഒരാളാണ്.നിരന്തരം പുതുക്കപ്പെടുന്ന രചന രീതികളും ,ഭാഷയുമാണ് ക്ലോഡിയയെ പ്രസക്തയാക്കുന്നത്. സിറ്റിസൺ എന്ന കവിത ഒരേ സമയം നിരൂപണം എന്നും കവിത എന്നും...

ബൈസിക്ക്ള്‍ തീഫ്‌

മലയാളത്തിന്റെ പ്രിയ കഥാപാത്രമായ ജോൺ എബ്രഹാമിന്റെ ജീവിതത്തെ പിന്തുടരുന്ന നോവൽ .നിലവിലെ നോവൽ സങ്കല്പങ്ങളോട് കലഹിക്കുന്ന രചന .ഇഴപൊട്ടിയ അനേകം അടരുകൾ വിരിച്ചിട്ട ഒരാകാശമാണ് ഇതിലെ കഥാതന്തു.വായനയിൽ കലാപം സൃഷ്ടിക്കുന്ന രചന.   'രക്തമുഖനെന്ന കുരങ്ങന്റെയും കരാളമുഖനെന്ന മുതലയുടെയും സൗഹൃദത്തിന്റെ കഥ ഓര്‍മവരും ഈ കഥ പറയുമ്പോള്‍. ചതിയില്‍നിന്നും മരണത്തില്‍ നിന്നും മനഃസാന്നിധ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ് ആ കുരങ്ങന്‍. എന്നാല്‍, വീണ്ടും അത്തിമരത്തില്‍ ഉയരത്തില്‍ കയറിയിരുന്ന രക്തമുഖന്‍ പേടി തീര്‍ന്നപ്പോള്‍, മരത്തില്‍ എവിടെയും...

പൂവുകളും , മുള്ളുകളും നിറഞ്ഞ പ്രതിബിംബങ്ങൾ

"ഞാനൊറ്റക്കാണ് അതുകൊണ്ടു തന്നെ ഞാൻ എന്നെ വരക്കുന്നു" എന്നാണ് എന്തുകൊണ്ട് സെല്ഫ് പോട്രെയ്റ്റുകൾ മാത്രം വരക്കുന്നു എന്ന ചോദ്യത്തിന് ഫ്രിഡ ഒരിക്കൽ മറുപടി പറഞ്ഞത്. മെക്സിക്കൻ കലാ ലോകത്തെ ജ്വലിച്ചു നിൽക്കുന്ന സാന്നിധ്യമാണ് ഫ്രിഡ കഹ്ലോ എന്ന ചിത്രകാരി. ജൂലൈ 6 1907 ൽ ജനിച്ച ഫ്രിഡ ആ കാലത്ത് നിലനിന്ന നാടോടി ശൈലിയാണ് തന്റെ ചിത്രങ്ങൾക്കായി തിരഞ്ഞെടുത്തത്. കുറ്റകൃത്യങ്ങൾക്കും , മയക്കുമരുന്നുകൾക്കും പേരുകേട്ട മെക്സിക്കോ നഗരത്തിൽ ദുരന്തങ്ങൾക്ക് നടുവിലാണ് അവർ  ജീവിച്ചത്....

സക്കറിയക്ക് പുരസ്‌കാരം

പാലാ നാരായണൻ നായർ പുരസ്‌കാരം സക്കറിയക്ക്. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. കോട്ടയം പാലാ കിഴ തടിയൂർ സർവ്വീസ് സഹകരണ ബാങ്കാണ് കവിയായ പാലാ നാരായണൻ നായരുടെ സ്മരണാർഥം പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 50000 രൂപയാണ് പുരസ്‌കാര തുക. 25 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

കോന്തല

കോന്തലയിലുള്ളത്ര വയനാട് ഇന്ന് വയനാട്ടിലില്ല. കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള്‍ തീരാത്ത രാവുകള്‍ ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ. കാപ്പിപൂത്താല്‍ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്‍സന്ധ്യകള്‍, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്‍ഷകര്‍. കുഴിച്ചിട്ടാല്‍ കുപ്പിച്ചില്ലും മൂന്നാംനാള്‍ മുളച്ചു പൊന്തുന്ന വയനാടന്‍ മണ്ണിന്റെ ഭാവപ്പകര്‍ച്ചകള്‍ ഒരു കവി ഭാഷയിലേക്കു പകര്‍ത്തുന്നു. പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 100 രൂപ  

എം ടിയുടെ 84 വർഷങ്ങൾ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി ക്ക് ഇന്ന് 84 ആം പിറന്നാൾ .മലയാളിയുടെ ഒരു കാലത്തെ ഭാഷകൊണ്ടും ,ദൃശ്യം കൊണ്ടും സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ . ചെറുകഥാ ,നോവൽ ,ലേഖനം ,വിവർത്തനം ,തിരക്കഥ എന്നിങ്ങനെ വിവിധ മേഖലകളിൽ എം ടി നടത്തിയ ഇടപെടലുകൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1933 ജൂലൈ 15നാണ് എം ടി ജനിച്ചത്. കുമരനെല്ലൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍...

തീർച്ചയായും വായിക്കുക