Home Authors Posts by പുഴ

പുഴ

1845 POSTS 0 COMMENTS

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയ്ക്ക് പുരസ്‌കാരം

പ്രവാസി ദോഹ നൽകുന്ന 23ന്നാമത് ബഷീർ പുരസ്‌കാരം മലയാളം സര്‍വകലാശാലയ്ക്ക്. എം ടി വാസുദേവൻ നായർ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. മലയാള ഭാഷയുടെ ഉന്നമനത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ , സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്. അവാർഡിന്റെ 23 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് അവാർഡ് നൽകുന്നത് . 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ്സ  സമ്മാനം.സര്‍വകലാശാലയിലെ മികച്ചവിദ്യാര്‍ഥിക്ക് എം.എന്‍. വിജയന്‍സ്മാരക എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും നല്‍കും.

ജോണ്‍സണ്‍ ഓര്‍മകള്‍

എന്നും മലയാളികളോർക്കുന്ന പാട്ടുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് ജോൺസൻ. ആവർത്തനം ഒഴിവാക്കി ഓരോ പാട്ടും വ്യത്യസ്തമാക്കാൻ ഈ അതുല്യ പ്രതിഭ ശ്രമിച്ചിരുന്നു. മനോഹര ഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ ജോണ്‍സണ്‍ എന്ന അതുല്യനായ സംഗീതസംവിധായകന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. ഒ. എന്‍. വി.കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, സത്യന്‍ അന്തിക്കാട്, യേശുദാസ്, പി. ജയചന്ദ്രന്‍, കെ. ജയകുമാര്‍, കൈതപ്രം, ആര്‍. കെ. ദാമോദരന്‍, ബാലചന്ദ്രമേനോന്‍, പൂവച്ചല്‍ ഖാദര്‍, സുഭാഷ് ചന്ദ്രന്‍, രാജാമണി,...

മലയാള സാഹിത്യത്തിലെ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്ന് 23 വർഷം

മലയാള സാഹിത്യത്തിലെ പ്രതിഭാസമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഇന്നും മലയാളികൾക്കിടയിൽ സജീവമാണ്. തന്റെ പുസ്തകങ്ങളിലൂടെ വായിച്ചാലും വായിച്ചാലും മടുക്കാത്ത കഥകളുടെ ശേഖരം ബാക്കിവെച്ചിട്ടാണ് മഹാനായ ആ എഴുത്തുകാരൻ പിൻവാങ്ങിയത്. ഭാഷയിലും ശൈലിയിലും ഒരേസമയം ലളിതമാവാനും അതേ സമയം തന്നെ ഭദ്രമാവാനും ബഷീറിന് സാധിക്കും. ഭാഷയുടെ മന്ത്രികതയും , അവതരണത്തിലെ സൂക്ഷ്മതയും അത്രമാത്രം മൗലികമാവുകയും ചെയ്യും, ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകൾ...

‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍

മലയാളത്തിൽ ഏറെ വായനക്കാരുള്ള നോവലിസ്റ്റാണ് ബെന്യാമിൻ . ആടുജീവിതം എന്ന നോവലോടെയാണ് ബെന്യാമിൻ പ്രശസ്തിയിലേക്കുയർന്നത്. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന ആദ്യകാല നോവലിന്റെ തുടർച്ച എന്ന നിലയിലാണ് ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘ എന്ന് പേരിട്ടിരിക്കുന്ന നോവൽ പുറത്തിറങ്ങുന്നത് നോവലിൽ നിന്ന് ഒരു ഭാഗം : വല്യച്ചായന്‍ കോംകോ കാടുകളില്‍ വച്ച് സാക്ഷാല്‍ വിപ്ലവ നക്ഷത്രത്തെ കണ്ടുമുട്ടുന്നു: ഒരു ദിവസം ഞങ്ങള്‍ കിഴക്കന്‍ കോംകോയിലെ അത്രയൊന്നും പ്രശ്‌നബാധിതമല്ലാത്ത ഒരു അതിര്‍ത്തി ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആയുധപ്പുരയ്ക്ക്...

ഒറ്റയ്‌ക്കൊരു കടല്‍

പ്രായത്തിന്റെ പരിമിതികൾക്കപ്പുറം വ്യക്തമായ ലോകാവബോധം വെച്ചുപുലർത്തുന്ന കവിതകൾ . "ഇത്രയേറെ രാഷ്ട്രീയത, ഇത്ര തീവ്രമായി എഴുതപ്പെട്ട ഒരു കവിതാപുസ്തകം ഒരു കൗമാരക്കാരിയുടേതായി അടുത്തൊന്നും വായിച്ചിട്ടില്ല. ഓരോ കവിതയും വൈയക്തികാനുഭവചിത്രത്തെക്കവിഞ്ഞ് സാമൂഹികമായ ഉത്കണ്ഠയെ നമുക്ക് മുന്നിലേക്ക് എറിഞ്ഞുതരുന്നു."- വീരാന്‍ കുട്ടി പ്രസാധകർ മാതൃഭൂമി വില 70 രൂപ

ലീലാ സര്‍ക്കാറിന് സത്യാര്‍ത്ഥി പുരസ്‌കാരം

വിവർത്തന മേഖലയിലെ പ്രവർത്തനത്തിന് നൽകി വരാറുള്ള എം എന്‍ സത്യാര്‍ത്ഥി ട്രസ്റ്റിന്റെ പുരസ്‌കാരം വിവർത്തകയും എഴുത്തുകാരിയുമായ ലീലാ സർക്കാറിന് ലഭിച്ചു ഡോ ആര്‍സു, വി ടി മുരളി, ഐ വി ശശാങ്കന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് 22 ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചു നടക്കുന്ന എം എന്‍ സത്യാര്‍ത്ഥി അനുസ്മരണസമ്മേളനത്തില്‍ അവാർഡ് സമ്മാനിക്കും.

മനസ് മലയാളം

ഭാഷ ,സംസ്കാരം ,സാഹിത്യം എന്നീ വിഭാഗങ്ങളിൽ ഇടപെടുന്ന ലേഖനങ്ങൾ. പുതിയ ഭാഷ ഉപാധികളുടെ വെളിച്ചത്തിൽ മനസിന്റെ അവ്യവസ്ഥയും ഭാഷയുടെ വ്യവസ്ഥാപിതത്വവും തമ്മിലുള്ള അകലത്തെ മറികടന്ന് ജീവിതത്തെ വിശദീകരിക്കാന്‍ ഒരെഴുത്താല്‍ നടത്തുന്ന നാനാവിധശ്രമങ്ങളായി മാറുന്ന രചനകള്‍ പ്രസാധകർ മാതൃഭൂമി വില 200 രൂപ

സ്വരഭേദങ്ങള്‍

മലയാള സിനിമയിലെ സ്ത്രീ ശബ്ദത്തിന്റെ ഉടമ ഭാഗ്യലക്ഷ്മിയുടെ ജീവിതം.ദുരിതവും, വെല്ലുവിളികളും നിറഞ്ഞ ചുറ്റുപാടിൽ നിന്ന് ആത്മാവിശ്വാസവും ,പ്രണയവും കൊണ്ട് ജീവിത വിജയം നേടിയ ഒരു പെണ്ണിന്റെ കഥ.പുരുഷകേന്ദ്രീകൃതമായ അധികാരം നിലനിൽക്കുന്ന സിനിമ ലോകത്തിൽ സ്വതന്ത്രയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ . ''ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം: സര്‍വ്വോപരി താങ്ങാന്‍ ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ...

അബുദാബി ശക്തി അവാർഡ്

വിവിധ സാഹിത്യ ശാഖകളിൽ പ്രവർത്തിക്കുന്നവർക്കും , സാംസ്കാരിക പ്രവർത്തകർക്കും വർഷം തോറും നൽകുന്ന അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ച സാമൂഹ്യപ്രവര്‍ത്തക എം ലീലാകുമാരിയമ്മ അര്‍ഹയായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. വിവിധ സാഹിത്യശാഖകളില്‍, ടി ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി -നോവല്‍), സി പി അബൂബക്കര്‍ (നദികള്‍ ഒഴുകാത്തത് – കവിത), സുനില്‍...

ആനഡോക്ടര്‍

  നൂറ് സിംഹാസനങ്ങൾ എന്ന നോവലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ജയമോഹന്റെ പുതിയ നോവൽ . ലളിതമായ ഭാഷയിലൂടെ സങ്കീർണ്ണമായ ചോദ്യങ്ങൾ അവതരിപ്പിക്കുന്ന ജയമോഹൻ ശൈലി ഇവിടെയും കാണാം "വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ...

തീർച്ചയായും വായിക്കുക