Home Authors Posts by പുഴ

പുഴ

Avatar
1881 POSTS 0 COMMENTS

13 കവിതകൾ

മഴ കൊണ്ടോ മരങ്ങള്‍കൊണ്ടോ മലകള്‍ കൊണ്ടോ ഉയരവും വലിപ്പവും ജൈവികതയും അടയാളപ്പെടുത്തിയ പ്രകൃതിയില്‍ കുറേക്കൂടി ചെറിയ ജീവികളായിത്തീര്‍ന്ന മനുഷ്യര്‍ സഞ്ചരിക്കുകയും സംഗമിക്കുകയും ചെയ്യുന്നു.ക്രമേണ പ്രകൃതിയുടെ വലിപ്പവും മനുഷ്യരുടെ ചെറുപ്പവും പൊടിഞ്ഞുതുടങ്ങുന്നു.അങ്ങനെയുള്ള ഒരു ലോകത്തെ വേദനകളുടെയും മൌനങ്ങളുടെയും തകര്‍ന്നുകിടക്കുന്ന വാക്കുകളുടെ കല്ലുകള്‍ കൊണ്ടാണ് ഈ കവിതകള്‍. വിഷ്ണു പ്രസാദ്

കവിതയുടെ ജീവചരിത്രം

മലയാള കാവ്യ വഴികളെ പിന്തുടരുന്ന പുസ്തകം. വ്യത്യസ്തമായ ധാരകളിലൂടെ ഒഴുകി ഭാഷയിൽ ലയിക്കുന്ന കവികളുടെയും കവിതകളുടെയും വായന. പുസ്തകരൂപമെടുത്ത ഒരു കാവ്യപാഠശാല.വയനാടൻ ചുരത്തിൽ നിന്നും മലയാള കവിതയെ സൂക്ഷ്മതയോടെ വായിക്കുന്ന ഒരു വായനക്കാരൻ. വീട്ടിലും നാട്ടിലുമിരുന്ന് കൂടുതല്‍ കാവ്യലോകത്തു ജീവിക്കുന്ന കല്‍പ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമുള്‍പ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളോരോന്നിനെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളില്‍ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദര്‍ശിക്കാം. പ്രസാധകർ മാതൃഭൂമി വില 210 രൂപ  

ഞാനും ബുദ്ധനും എന്ന നോവലിന് നവതരംഗം പുരസ്‌കാരം

മണ്മറഞ്ഞ കഥാകൃത്തും അധ്യാപകനുമായിരുന്ന അക്ബർ കക്കട്ടിലിന്റെ പേരിൽ ബാങ്ക് ജീവനക്കാരുടെ സംഘടന ഏർപ്പെടുത്തിയ നോവൽ മത്സരത്തിൽ രാജേന്ദ്രൻ എടത്തുംകരയുടെ ഞാനും ബുദ്ധനും പുരസ്‌കാരം നേടി കെ പി രാമനുണ്ണി കൽപറ്റ നാരായണൻ അനിൽകുമാർ തിരുവോത്ത് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.പതിനായിരം രൂപയാണ് പുരസ്കാരത്തുക

മീരയുടെ കഥകളെ വിമർശിച്ച് ശാരദക്കുട്ടി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കെ ആർ മീരയുടെ കഥകളെക്കുറിച്ച് വിമർശിച്ച് ശാരദക്കുട്ടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മീരയുടെ കഥയിലെ കഥയില്ലായ്മയെപ്പറ്റി ശാരദക്കുട്ടി പറഞ്ഞത്. കനേഡിയൻ എഴുത്തുകാരിയായ ആലീസ് മൻ റോക്ക് നോബൽ സമ്മാനം കിട്ടിയപ്പോൾ ഇവിടത്തെയും അവിടത്തെയും പത്രക്കാർ, അവരുടെ പതിവ് ശൈലിയിൽ ആലിസ് മൻറോയെ വിശേഷിപ്പിച്ചത്‌ അത്ഭുതലോകത്തെ ആലിസ് എന്നായിരുന്നു. എന്നാൽ ഒരിക്കലും അത്ഭുതലോകത്തായിരുന്നിരിക്കില്ല ആലീസ്. . കഥ എഴുതുക എന്നത് അവർക്കു ലളിതമായ പ്രക്രിയ ആയിരുന്നില്ല....

നമസ്‌കാരം നമസ്‌കാരമേ!

മരണം അപഹരിച്ചുകൊണ്ടുപോവുകയും മരണം തിരഞ്ഞെടുക്കുകയും ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സ്മരണകള്‍. കസ്തൂരിമാനിനെപ്പോലെ പോയിടത്തെല്ലാം സുഗന്ധം ഭൂമിക്കു നല്‍കിയ സുമനസ്സുകള്‍ അവശേഷിപ്പിച്ച മരിക്കാത്ത ഓര്‍മകള്‍. ഓര്‍മകളിലൂടെ കാലത്തേയും ചരിത്രത്തേയും തൊടുകയും മറവിയെ പിന്നിലേക്ക് അകറ്റുകയും ചെയ്യുന്ന രചനകള്‍. ജോണ്‍ എബ്രഹാം, ബഷീര്‍, വി.കെ.എന്‍., ഒ.വി.വിജയന്‍, കെ.ജയചന്ദ്രന്‍, നരേന്ദ്രന്‍ എന്നിവര്‍ ഇവിടെ അനുസ്മരിക്കപ്പെടുന്നു.

സൂഫിമാർഗ്ഗം

സൂഫിജീവിതങ്ങളിൽനിന്ന് കണ്ടെത്തുന്ന കഥാഖ്യാനം- സൂഫിമാർഗ്ഗം.പ്രപഞ്ചത്തിന്റെ ആന്തരിക ചൈതന്യം തേടി അലയുന്നവരാണ് സൂഫികൾ. നന്മയുടെ മാർഗ്ഗത്തിലുള്ള തീർഥാടനമാണത്. ലാളിത്യത്തിന്റെയും സൗന്ദര്യതിന്റെയും ലോകങ്ങളിലെ ഏകാന്തവാസമാണ് സൂഫികളുടെ കർമ്മം. കീഴാളർക്കുവേണ്ടിയുള്ള തപസ്സാണ് സൂഫികളുടെ രാഷ്ട്രീയം. അധികാരത്തിനും അഹന്തയ്ക്കും ആഡംബരങ്ങൾക്കും എതിരെ നടത്തുന്ന മൗന കലാപങ്ങളാണ് സൂഫിമാർഗ്ഗം. പ്രസാധകർ മീഡിയ ഹൗസ് വില 55 രൂപ

പ്രിയപ്പെട്ട കഥകളെക്കുറിച്ച് ബെന്യാമിൻ

ഡിസി ബുക്ക്സ് പുറത്തിറക്കിയ ബെന്യാമിന്റെ പ്രിയപ്പെട്ട കഥകൾ എന്ന പുസ്തകത്തെപ്പറ്റി എഴുത്തുകാരന് പറയാനുള്ളതെന്തെന്ന് നോക്കാം: കഥകൾ എഴുതാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയിരിക്കുന്നു. അതിനിടയിൽ എഴുതിയത് വെറും നാല്പത്തിയൊന്നു കഥകൾ മാത്രം. എഴുതുന്ന ഓരോ കഥകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. അതുകൊണ്ടാണ് അവ പിന്നീട് പ്രസിദ്ധീകരിക്കുന്നതും നിങ്ങളുടെ വായന ആഗ്രഹിക്കുന്നതും. അവയിൽ നിന്ന് പിന്നെയും ഇഷ്ടപ്പെട്ട കഥകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ മനസിൽ നിറയുന്നത്...

ദത്താപഹാരം

ആധുനികലോകത്തു ദിനം പ്രതി മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകലുമ്പോൾ കാടിന്റെ വന്യതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന നോവൽ. കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക്, ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം. പ്രകൃതിയും മനുഷ്യനും ഇഴചേര്‍ന്ന് നില്‍ക്കുന്നു എന്ന പ്രപഞ്ചസത്യം നോവല്‍ ഓര്‍മിപ്പിക്കുന്നു.

ജോർജ് ഓണക്കൂറിന്‌ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ജോർജ് ഓണക്കൂറിന്‌.ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയാണ് ജി ഗോപിനാഥന്‍ നായരുടെ പേരിൽ ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ബഹുമതി.പുരസ്‌കാരം ആഗസ്റ്റിൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

നീചവേദം

ഇരകളുടെ ജീവിത കാലം അതിജീവനം എന്നിവ പ്രേമയമാകുന്ന കൃതികൾ. കഥയിൽ സൂക്ഷ്മരാഷ്ട്രീയം ഉൾച്ചേർന്ന  രചനകൾ ,രാഷ്ട്രീയം പറയുമ്പോളും വിരസമാകാതെ വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഇതിലെ ഓരോ കഥകളും. ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി സമൂഹം കാലാകാലങ്ങളായി പണിത് കൊണ്ടിരിക്കുന്ന ചതിക്കുഴികളുടെ അരികില്‍ നിന്നും എടുത്ത് മാറ്റപ്പെട്ട മുന്നറിയിപ്പ് പലകകള്‍ പോലെ എട്ട് കഥകള്‍. പ്രസാധകർ മാതൃഭൂമി വില 70 രൂപ    

തീർച്ചയായും വായിക്കുക