Home Authors Posts by പുഴ

പുഴ

പുഴ
1962 POSTS 0 COMMENTS

കാമാഖ്യ

. ഭാരതീയ ആത്മീയസൗന്ദര്യശാസ്ത്രത്തെ മനോഹരമായി പരിചയപ്പെടുത്തുന്ന കാമാഖ്യ എന്ന പുസ്തകം ഒക്ടോബർ എട്ടിന് കൊച്ചിയിൽ വെച്ച് പ്രകാശിതമാവുകയാണ്.പുസ്തകത്തിന്റെ പ്രകാശനത്തെപ്പറ്റി എഴുത്തുകാരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം :   കാമാഖ്യ സ്വതന്ത്രയാവുകയാണ്  ഡി. സി. കിഴക്കേമുറിയെ സ്മരിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ നമിക്കുന്നു. ജോർജ് ഓർവെലിനെ ബഹുമാനത്തോടെ ഓർക്കുന്നു. അപ്പോൾ തോന്നുമായിരിക്കും കാമാഖ്യ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപറഞ്ഞ മൂന്നു പേരെ കുറിച്ച് എന്തിന് ഓർ...

കഥാനവകം

കഥക്ക് ഒരു സാർവദേശീയ ഭാഷയുണ്ട് . എവിടയുമുള്ള മനുഷ്യരോടും അത് ദേശാതിതിരുകൾക്കപ്പുറത്തു സംസാരിക്കുന്നുണ്ട് . എഴുത്തുകാരൻ താൻ ജനിച്ചു വളര്ന്ന മണ്ണിന്റെ സ്വഭാവത്തിന് അനുസ്രതമായാണ് ചിന്തിക്കുന്നതും എഴുതുന്നതും . ഈ ചിന്തകളെ കലാപരമായി ക്രമപ്പെടുത്തുക എന്ന അറിവാണ് കഥയെഴുത്തിന്റെ രസതന്ത്രം. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകരേയും അവരുടെ കഥകളെയും ടി .പത്മനാഭൻ അവതരിപ്പിക്കും.പുസ്തക പ്രകാശനത്തിനൊപ്പം സാംസ്കാരിക സമ്മേളനവും നടക്കും.

കാന്തം

  പുതുകാല സാമൂഹ്യ അവസ്ഥകളുടെ സമ്മർദങ്ങളിൽ പെട്ട് ചിതറുന്ന ഒരുപിടി മനുഷ്യ ബന്ധങ്ങൾ.ജീവിത സാഗരത്തിൽ ഒരഭയത്തിന്റെ വിളക്കുമരം പോലും എങ്ങും കാണാതെ അലയുന്ന രാത്രികൾ.എന്നാൽ ഈ കെട്ട കാലത്തും മാനവികതയുടെ സാന്ത്വന കിരണങ്ങൾ എങ്ങുനിന്നൊക്കെയോ കടന്നു വരുന്നുണ്ട്.മലയാള പുതു കഥയിലെ വേറിട്ട സ്വരമായ മിനി .പി .സിയുടെ ആദ്യ നോവൽ മനുഷ്യ ജീവിതത്തിന്റെ മികവുറ്റ കാഴ്ചകളാണ് അവതരിപ്പിക്കുന്നത്.  പ്രസാധകർ :ന്യൂബൂക്സ്  കവർ : രാജേഷ്‌ചാലോട്   വില  : 75 രൂപ

പെൺ തെരുവ്

ആൺപെരുമയിൽ അപ്രത്യക്ഷമാകുന്ന പെണ്മയിൽ വെച്ചാണ് നൂറയുടെ കവിതകളെല്ലാം കരുത്താർജിക്കുന്നത് .ഒരുപാതി മനുഷ്യരെ മറുപാതിയുടെ നിഴലിലാക്കി മാറ്റുന്ന വ്യവസ്ഥാപിത രീതിശാസ്ത്രങ്ങളെയാണത് അനുഭൂതി ജന്യമാംവിധം വെല്ലുവിളിക്കുന്നത് .വേദനയിൽ വെന്തും ,ചോദ്യങ്ങളിൽ നൊന്തുമാണ് പെൺതെരുവുകളുടെ കവി മൗനമുറിവുകളുടെ ചോരയെ ജീവമഷിയാക്കി മാറ്റുന്നത്. പ്രസാധകർ  ബുക്കാഫെ  വില           100 രൂപ  

ഒടിയൻ

മിത്തുകളും ,വിസ്വാസങ്ങളും പൂർണമായി വേരറ്റുപോവാത്തൊരു ഭൂമികയിൽ നിന്നും ഭാഷയുടെ മന്ത്രികതയുമായി ഒരു നോവൽ.നോവലിന്റെ വിശാല ഭൂമിക ഉപയോഗപ്പെടുത്തി അന്യൻ തിന്നുപോവുന്ന അവശേഷിച്ച ഗ്രാമീണ ജീവിതങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം. 'പാലക്കടന് ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങൾ അടങ്ങിയ ഈ നോവൽ ഭാഷാപരമായി പുലർത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്.മലയാള നോവൽ പാരമ്പര്യത്തെ ശക്തമായി പിൻപറ്റുന്ന കൃതിയാണിത്.' സി.വി.ബാലകൃഷ്ണൻ പ്രസാധകർ ഡിസി വില 110 രൂപ

വള്ളത്തോൾ പുരസ്‌കാരം പ്രഭാവർമ്മക്ക്

ഈ വർഷത്തെ വള്ളത്തോൾ പുരസ്‌കാരം കവിയും ഗാന രചയിതാവുമായ പ്രഭാവർമ്മക്ക് . 1,11,111 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കവി, ഗാനരചയിതാവ്, പത്രപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ തുറകളിൽ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ് പ്രഭാവർമ്മ.2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം , വൈലോപ്പിള്ളി പുരസ്കാരം, ആശാൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സി .വി .ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം വി.എം ദേവദാസിന...

സി.വി ശ്രീരാമൻ സ്‌മൃതി പുരസ്കരം വി.എം.ദേവദാസിന്റെ അവനവൻ തുരുത്ത് എന്ന കഥാസമാഹരത്തിന് നൽകുമെന്ന് സി.വി.ശ്രീരാമൻ ട്രസ്റ്റ് കൺവീനർ ടി.കെ.വാസു,പി.എസ.ഷാജു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.24 ,000 രൂപയുടെ പുരസ്‌കാരം ഒക്ടോബർ 14 ന് കുന്നുംകുളം ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

കണ്ണീരിന്റെ കണക്കുപുസ്തകം

മലയാള കവിതയിലെ അവധൂതരിൽ ഒരാളായ എ .അയ്യപ്പൻറെ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ.അയ്യപ്പന്റെ രണ്ടു കവിതകൾ ,ഫോട്ടോഗ്രാഫ്കൾ,താഹ മാടായിയുമായുള്ള വർത്തമാനം എന്നിവയും ഉൾപ്പെട്ട പുസ്തകം. വ്യവസ്ഥക്ക് പുറത്ത് ജീവിക്കാൻ ഇഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തെ വ്യവസ്ഥക്കകത്ത് നിന്ന് പഠിക്കാൻ ശ്രമിക്കുകയാണ് ഇവിടെ . പ്രസാധകർ മാതൃഭൂമി വില 60 രൂപ

അവൾ

പെന്നാവേണ്ടതിന്റെയും പെണ്ണായിരിക്കുന്നതിന്റെയും ഉർവരത അടയാളപ്പെടുത്തുന്ന കൃതി . അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ ...

കവിത വായന

ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് കംപാരറ്റീവ് ലിറ്ററേറ്റച്ചറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാല് വൈകിട്ട് 5 .30തിന് കവിത വായന സംഘടിപ്പിക്കുന്നു.മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ പരിപാടി ഉൽഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ ,അമ്മു ദീപ ,പി.രാമൻ ,വീരാൻകുട്ടി ,പി.പി .രാമചന്ദ്രൻ ,ടി.ജി .നിരഞ്ജൻ ,എം.ജീവേഷ് തുടങ്ങിയ മലയാള കവിതയിലെ വ്യത്യസ്ത ശബ്ദങ്ങൾ പങ്കെടുക്കും.

തീർച്ചയായും വായിക്കുക