Home Authors Posts by പുഴ

പുഴ

1827 POSTS 0 COMMENTS

എം ടിയുടെ 84 വർഷങ്ങൾ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി ക്ക് ഇന്ന് 84 ആം പിറന്നാൾ .മലയാളിയുടെ ഒരു കാലത്തെ ഭാഷകൊണ്ടും ,ദൃശ്യം കൊണ്ടും സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ . ചെറുകഥാ ,നോവൽ ,ലേഖനം ,വിവർത്തനം ,തിരക്കഥ എന്നിങ്ങനെ വിവിധ മേഖലകളിൽ എം ടി നടത്തിയ ഇടപെടലുകൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1933 ജൂലൈ 15നാണ് എം ടി ജനിച്ചത്. കുമരനെല്ലൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍...

എം. മുകുന്ദൻ കഥയും ജീവിതവും

മലയാളത്തിൽ എഴുതിത്തുടങ്ങിയത് മുതൽ ഏറെ വായനക്കരുള്ള എം.മുകുന്ദന്റെ സർഗാത്മകമായ ജീവിതത്തെ അടുത്തു നിന്ന് അടയാളപ്പെടുത്തുന്ന കൃതി. മുകുന്ദൻ കൃതികളെ കുറിച്ചുള്ള വിശദമായ ലേഖനങ്ങളും നീണ്ട അഭിമുഖവും ഇതിൽ ഉൾപ്പെടുന്നു വില 401 രൂപ പേജ് 72

സമാധാനത്തിന് നോബൽ സമ്മാനം നേടിയ ഒരുവന്റെ തടവറയിലെ അന്ത്യം

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ലിയു സിയാവോബോവിന് ചൈനീസ് തടവറയിൽ അന്ത്യം .കരളിന് ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഷെന്യാംഗിലെ ചൈന മെഡിക്കല്‍ സര്‍വകലാശാലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 61 വയസുകാരനായ സിയാവോബോയുടെ അന്ത്യമുണ്ടായത്. 2008 മുതൽ വീട്ടു തടങ്കലിലായിരുന്ന അദ്ദേഹത്തിന് 2010 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിക്കാൻ പോലും ചൈനീസ് ഭരണകൂടം അനുവദിച്ചില്ല .2009 നടന്ന തുടർവിചാരണയുടെ അവസാനം ഡിസംബറിൽ സിയാവോബോയെ 11 വർഷത്തെ തടവിന് വിധിച്ചു.

കമലാ സുരയ്യ പുരസ്‌കാരം കെ. സച്ചിദാനന്ദന്

സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കവിയായ കെ .സച്ചിദാനന്ദന് ഈ വര്‍ഷത്തെ കമലാ സുരയ്യ പുരസ്‌കാരം. മാധ്യമരംഗത്ത് ടി.ജെ.എസ്. ജോര്‍ജ്, സേവന സംഘാടന മേഖലയില്‍ പ്രൊഫ. കെ.എ. സിദ്ധീഖ് ഹസ്സന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. എഴുത്തുകാരായ ശാന്താ തുളസീധരന്‍ (കഥ, കവിത, നോവല്‍), ടി.പി. മുഹമ്മദ് ഷമീം (വൈജ്ഞാനികസാഹിത്യം) എന്നിവര്‍ക്ക് കമലാ സുരയ്യ പ്രതിഭാ പുരസ്‌കാരവും നല്‍കും. 20,001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര...

സ്ഥാനം തെറ്റിയ വസ്തു

''വസ്തുതകളിലെ സ്ഥാനം തെറ്റല്‍ വസ്തുക്കളിലും ജീവിതത്തിലും പ്രതിഫലനങ്ങളുണ്ടാക്കുന്നു. പ്രാകൃതികവും സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങളായിത്തീരുന്നു ഫലം. ഇത് ഒരു ലേഖനസമാഹാരമല്ല. അവ തുടര്‍ച്ചയായി വായിക്കപ്പെടേണ്ടതാണ്. വിവിധ ഭാഗങ്ങളുടെ ശീര്‍ഷകങ്ങളെ മാര്‍ജിനിലെ സംക്ഷേപങ്ങളെന്ന രൂപത്തില്‍ പരിഗണിച്ചാല്‍ മതി.''- ആനന്ദ്. ആനന്ദിന്റെ പുതിയ പുസ്തകം സാർവ്വലൗകികമായ സംശയങ്ങളാൽ പീഡിതനായ ഒരു മനുഷ്യന്റെ നേർകുറിപ്പുകൾ 13 ലേഖനങ്ങളുടെ സമാഹാരം. മലയാളിയായി നിന്ന് ലോകത്തെ നോക്കുന്ന പുസ്തകം അഭിപ്രായങ്ങളിലെ വ്യക്തത കൊണ്ടും ഭാഷയിലെ സൗന്ദര്യം കൊണ്ടും ശ്രദ്ധേയമാകുന്ന കൃതി.

പടിയിറങ്ങിപ്പോയ പാര്‍വതി

വർഷങ്ങളായി മലയാള സാഹിത്യ ലോകത്ത് തന്റേതായ രീതിയിൽ നിലയുറപ്പിച്ച എഴുത്തുകാരിയാണ് ഗ്രേസി.ഫാന്റസിയും പുരാണവും നാടോടി ശീലുകളും എല്ലാം ഉപയോഗപ്പെടുത്തി ശക്തമായ സ്ത്രീപക്ഷ രചനകൾ അവരുടെ ഭാഗത്ത് നിന്നുണ്ടായി. ദേവീമാഹാത്മ്യം, പടിയിറങ്ങിപ്പോയ പാര്‍വതി, കല്ലു... തുടങ്ങി കഥാകാരി തന്നെ തിരഞ്ഞെടുത്ത കഥകള്‍.   പ്രസാധകർ മാതൃഭൂമി വില 60 രൂപ

വിറപ്പിക്കുന്ന കഥകള്‍

വ്യവസ്ഥാപിതനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും കലഹിച്ചുംകൊണ്ടുള്ള ഒരെഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റെത്. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ. ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷ, പൊള്ളിക്കുന്ന വിഷയങ്ങള്‍,നട്ടെല്ലു പിളര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, പ്രണയത്തിന്റെ നനുനനുപ്പ്...റബ്ബുല്ലലമീനായ തമ്പുരാനേ, ഇങ്ങനെയുമുണ്ടോ ഒരു കഥാകാരി... ഈ കഥകളെഴുതിയ പേന ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ. -എം. മുകുന്ദന്‍

എന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌

  തന്റെ ആഖ്യാനഭാഷയുടെ കാര്യത്തില്‍ അതീവജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത്. കലാരൂപത്തിന്റെ തികവില്‍ ശ്രദ്ധാലുവായ ഒരെഴുത്തുകാരനില്‍ ഇത് സ്വാഭാവികമാണ്. അതിലുപരി മലയാളത്തിന്റെ തനിമയ്ക്ക് വേണ്ടിയുള്ള മന:പൂര്‍വമായൊരന്തര്‍ദാഹം ഈ കഥകളില്‍ കാണാം. - ഡോ.എസ്.എസ്.ശ്രീകുമാര്‍. ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന 10 കഥകളുടെ സമാഹാരം

വിഹിതം

  പുതിയ കഥാകൃത്തുക്കളിൽ ഏറെ വായനക്കാരുള്ള സുഭാഷ് ചന്ദ്രന്റെ പുതിയ കഥകൾ ജീവിതം എല്ലാ കാലത്തും നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന കഥകൾ സർവ്വ ലൗകികമായ മനുഷ്യ വികാരങ്ങളെ അടയാളപ്പെടുത്തുന്ന കൃതി. ജീവിതത്തിനെന്ന പോലെ കഥയ്ക്കും ഒഴിച്ചുകൂടാനാവാത്ത മൃതിയും രതിയും മാന്ത്രികതയും വിഷയമാകുന്ന ബലി, വിഹിതം, മൂന്ന് മാന്ത്രികന്മാര്‍ എന്നിങ്ങനെ  കഥകൾ.

ഏകാകികളുടെ ആൾക്കൂട്ടം

ഒ പി സുരേഷിന്റെ ഉൾസഞ്ചാരങ്ങളും ,യാത്രക്കുറിപ്പുകളും വ്യത്യസ്തമായ ദേശകാലങ്ങളിലൂടെ ഉള്ള കവിയുടെ അനുഭവ സഞ്ചാരങ്ങൾ യാത്രയുടെ ഉത്സാഹവും ഓർമയുടെ മിഴിവും ആകർഷകമായി അടയാളപ്പെടുത്തുന്ന ഗദ്യസമാഹാരം എന്ന് പിൻകുറിപ്പ് പുസ്തകത്തെപ്പറ്റി ഒ പി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഒരിക്കൽ യാത്രയുടെ ലഹരി നുണഞ്ഞാൽ പിന്നെ അതിൽ നിന്നൊരു വിടുതൽ പ്രയാസമാണ്.എവിടേക്കെങ്കിലുമൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി പുറപ്പെട്ടു കൊണ്ടിരിക്കും.ഒരു നിവൃത്തിയുമില്ലെങ്കിൽ അതിരുകളില്ലാത്ത മനോരാജ്യങ്ങളിലോ പോയ കാലത്തിന്റെ ഓർമകളിലോ ആവും സഞ്ചാരം. ഇത്തരം സഞ്ചാരങ്ങളിലോ അതിന്റെ അനുഭൂതികളിലോ...

തീർച്ചയായും വായിക്കുക