Home Authors Posts by പുഴ

പുഴ

1775 POSTS 0 COMMENTS

ജയന്ത മഹാപത്രയുടെ കവിതകള്‍

മഹാപത്ര വളരെയധികം ഒറിയാകവിതകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹാപത്ര ഇംഗ്ലീഷിലെഴുതിയ കവിതകളെ പൂവണിയിക്കുന്നതില്‍ അദ്ദേഹം പരിഭാഷപ്പെടുത്തിയ ഒറിയാകവിതകളുടെ ആരോഗ്യകരമായ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുവാന്‍ എനിക്ക് സന്തോഷമുണ്ട്.കാലം കടന്നുപോകുമ്പോള്‍ മഹാപത്രയുടെ ഇംഗ്ലീഷ് കവിത മറ്റേതൊരു ഇന്ത്യന്‍ ഭാഷകളിലും എഴുതപ്പെടുന്ന നല്ല കവിതകളെപ്പോലെ തന്നെ നമ്മുടെ ദേശീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരിക്കും. - ഡോ.കെ. അയ്യപ്പപ്പണിക്കര്‍ ജയന്ത മഹാപത്രയുടെ മുപ്പത്തിയാറ് ശ്രദ്ധേയ കവിതകളുടെ സമാഹാരം. വിവര്‍ത്തനം: എബ്രഹാം

സച്ചിദാനന്ദന്റെ മൂന്നു ദീര്‍ഘകാവ്യങ്ങള്‍

പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കവി കെ .സച്ചിദാനന്തന്റെ മൂന്നു ദീർഘ കവിതകൾ അടങ്ങിയ സമാഹാരം * ആസന്നമരണ ചിന്തകള്‍ * മുക്ത* ആത്മഗീത അവതരണത്തിലും ഭാഷയിലും വ്യത്യസ്തത ഉൾക്കൊള്ളുന്ന രചനകൾ പ്രസാധകർ മാതൃഭൂമി വില 48 രൂപ

ലോകകവിത : ചില ഏടുകള്‍

ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം. അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്? വിരിയാനായാലും 'പോലെ' വിടരാനായാലും ഒരു ഇച്ഛാശക്തിയോ പ്രേരണയോ വേണം - അങ്ങനെ ഏതോ സംശയവിഹ്വലതകള്‍ക്കിടയിലാണ് പലപ്പോഴായി ഈ പരകായപ്രവേശങ്ങള്‍ സംഭവിച്ചത് എന്നോര്‍ക്കുന്നു. കവിതാവിവര്‍ത്തനത്തില്‍ യാദൃച്ഛികമായാണ് വ്യാപരിക്കാന്‍ തുടങ്ങിയത്. അന്യഭാഷാകവികളുടെ ബാഹ്യവും ആന്തരികവുമായ സന്നിവേശങ്ങളെ അടുത്തറിയാനും സാംസ്‌കാരികസൗന്ദര്യങ്ങളെ ഉള്‍ക്കൊള്ളാനും ഇങ്ങനെ ചില പുനഃസൃഷ്ടികളില്‍ മുഴുകുക എന്നതൊരു ശീലമായി. ഇതൊക്കെ നന്നായിട്ടുണ്ടോ എന്നു...

കാടും ക്യാമറയും

35 വർഷ കാലമായി ക്യാമറയുമായി കേരളത്തിലെ കാടുകളിലൂടെ അലയുന്ന ഒരു വന്യ ജീവി ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ ,ലേഖനങ്ങൾ പ്രകൃതിയെ അടുത്തറിയാൻ പ്രേരിപ്പിക്കുന്ന രചന . കാടുകൾ അപ്രത്യക്ഷമാകുന്ന സമകാലിക ലോകത്തിൽ അവയുടെ ആവശ്യകതയും ,അനിവാര്യതയും അടയാളപ്പെടുത്തുന്ന രചന ഒപ്പം കടും ക്യാമറയും എങ്ങനെ ഒത്തുപോവുന്നു എന്നും ഈ കൃതിയിൽ നസീർ വ്യക്തമാക്കുന്നു പ്രസാധകർ മാതൃഭൂമി വില 209 രൂപ  

യു കെ കുമാരന് ബാല്യകാലസഖി പുരസ്‌കാരം

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ ബാല്യകാല സഖിയുടെ പേരിൽ അദ്ദേഹത്തിൻറെ ജന്മനാട് നൽകുന്ന പുരസ്‌കാരം യു .കെ .കുമാരന്. മലയാള ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയവർക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത് . കാലിക്കറ്റ് സർവ്വകലാശാല ബഷീർ ചെയർ മേധാവി ഡോ. എംഎം ബഷീർ ചെയർമാനും ഭാരത് വിഷൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ , പ്രൊ.എംഎം റഹ്‌മാൻ,എം സരിതവർമ്മ എന്നിവർ...

രംഗശ്രീ മാർഗി സതി

പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി മാർഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ .കൂടിയാട്ട പഠനത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച സതി വിവാഹിതയായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ കൂടി പ്രോത്സാഹനത്തോടെ കലാരംഗത്ത് കൂടുതല്‍ വളര്‍ന്നത് കലാരംഗങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവഗണനകളും വിവരിക്കുന്നതിനൊപ്പം ഇത് മാർഗി സതി എന്ന കലാകാരിയുടെ വളർച്ചയുടെ അളവുകോൽ കൂടിയാണ്. കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും അരങ്ങുകള്‍ ദുര്‍ബലമായിരുന്ന അക്കാലഘട്ടം മുതല്‍ മരണം വരെയുള്ള സതിയുടെ ജീവിതം ഇരുകലകളുടെയും വളര്‍ച്ചയുടെ ചരിത്രവുമാണ്. ഭര്‍ത്താവിന്റെ...

എമ്മ വാട്സൺ എവിടെയൊക്കെയാണ് പുസ്തകം ഒളിപ്പിച്ചത്

എമ്മ വാട്സണെ ഹോളിവുഡ് സിനിമാലോകത്തെപറ്റി അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ സിനിമയല്ല ഇപ്പോളത്തെ വിഷയം . ബുക്ക് ഫെയറീസ് എന്ന സംഘടനയുമായി ചേർന്ന് പാരീസ് നഗരത്തിലാകെ പുസ്തകങ്ങൾ ഒളിപ്പിച്ചിരിക്കുകയാണ് താരം . https://twitter.com/EmmaWatson/status/877517498836541442 പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിൽ എമ്മ പുസ്തകങ്ങൾ ഒളിപ്പിക്കുന്നത്. മാർഗരറ്റ് ആറ്റ്‌വുഡിന്റെ ദ ഹാന്‍ഡ്‌മെയ്ഡ് ടെയില്‍ എന്ന നോവലിന്റെ നൂറു കോപ്പികളാണ് പാരീസ് നഗരത്തിന്റെ പല ഭാഗങ്ങളിലായി എമ്മ ഒളിപ്പിച്ചത് https://twitter.com/Johrosetoile/status/877840860834131969 പുസ്തകങ്ങളുടെ ഒളിയിടങ്ങളെപ്പറ്റിയുള്ള സൂചനകൾ ബുക്ക് ഫെയറീസ് അവരുടെ...

കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം രണ്ട് മലയാളി എഴുത്തുകാർക്കും

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളിൽ രണ്ടു മലയാളികളും യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന ചെറുകഥാ സമാഹാരം നേടിയപ്പോൾ ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ്.ആര്‍ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം’ എന്ന നോവിലിന് ലഭിച്ചു.

വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്‌

അതിഭാവുകത്വത്തിലേക്ക് വീണുപോകാവുന്ന അനുഭവങ്ങളെ ധൈഷണികത കൊണ്ട് നിയന്ത്രിച്ചൊതുക്കുക. കഥയുടെ 'കഥാ'ത്മകത നിലനിര്‍ത്തുന്നതിലൂടെ യാഥാതഥ്യത്തില്‍നിന്ന് യാഥാതഥ്യേതരമായ തലങ്ങളിലേക്ക് അനായാസം കടന്നുപോവുക. കഥകള്‍ക്കെപ്പോഴും തുറന്ന അവസാനങ്ങള്‍ നല്‍കുന്നതിലൂടെ അവയുടെ ബഹുഅര്‍ത്ഥ സാധ്യത ഉറപ്പാക്കുക. എല്ലാ കഥകളിലും സംവൃതമായ നര്‍മ്മം ഗുപ്തമായി നിലനിര്‍ത്തുന്നതിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു സൂക്ഷ്മതലം ഒരുക്കുക. ഇതൊക്കെ ജെയിംസിന്റെ തനതായ ആവിഷ്‌കാര സിദ്ധികളാണ്. കഥാഖ്യാനത്തില്‍ പ്രലീനമായിരിക്കുന്ന ശാസ്ത്രാവബോധവും സ്വാഭാവികമായി കലരുന്ന ക്രൈസ്തവാന്തരീക്ഷവും ഈ തനിമയെ സംപുഷ്ടമാക്കുന്നു. -ഡോ. ഡി. ബഞ്ചമിന്‍(മലയാളം വാരിക) വെറുതേ...

മരിയോ ബെലാറ്റിനും അലങ്കാര മത്സ്യങ്ങളും

മാർകേസിനും യോസക്കും ശേഷം ശക്തമായ കൃതികൾ ലാറ്റിൻ അമേരിക്കയിൽ നിന്ന് വരുന്നില്ല എന്നൊരു പരാതി വായനക്കാർക്കിടയിൽ നിലവിലുണ്ട്. എന്നാൽ അതേ സമയം തന്നെ ശക്തമായ രചനകൾ ലാറ്റിനമേരിക്കൻ സാഹിത്യ പരിസരത്തിൽ നിന്നും പുറത്തു വരികയും ചെയ്യുന്നുണ്ട്. മരിയോ ബെലാറ്റിൻ എന്ന മെക്സിക്കൻ നോവലിസ്റ്റിന്റെ രചനകൾ വിവർത്തനത്തിലൂടെ ഏറെ ശ്രദ്ധ നേടിയവയാണ് അതിൽ തന്നെ ബ്യൂട്ടി പാർലർ എന്ന നോവല്ല സവിശേഷ ശ്രദ്ധ അർഹിക്കുന്നു.ജന്മനാ ഉണ്ടായ വൈകല്യം മൂലം വലതു കയ്യില്ലാതെ പിറന്ന...

തീർച്ചയായും വായിക്കുക