Home Authors Posts by പുഴ

പുഴ

1775 POSTS 0 COMMENTS

വിശപ്പിനെ പുറത്തേക്കു വരയ്ക്കുന്ന ജീവികൾ

മലയാള പുതുകവിതയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് സുനിൽ ജി കൃഷ്ണന്റെ കവിതകൾ. അട്ടഹാസങ്ങളോ ,അലമുറകളോ ഇല്ലാതെ കവിത കൊണ്ട് മാത്രം സംവദിക്കുന്ന ഒരു കവിയുടെ രചനകൾ. മിനുസം ,ദാമ്പത്യം ,മറവി ,പുഴ ,ചൂള ,കുടി എന്നിങ്ങനെ ശ്രദ്ധേയമായ 53 കവിതകളുടെ സമാഹാരം. പ്രസാധകർ സൈകതം ബുക്ക്സ് വില 63 രൂപ

ഡാൻ ബ്രൗണിന്റെ ബുക്ക് ട്രെലിയർ

പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ പുസ്തകവായന കുറയുന്നു പുസ്തകം മരിക്കുന്നു എന്നിങ്ങനെ പ്രസ്താവനകൾ ലോകത്തിന്റെ പല ഭാഗത്തായി ഉയരുന്നുണ്ട്.വായന ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് ചേക്കേറുന്ന കാലം ദൂരത്തല്ല എന്നും കേൾക്കുന്നു എന്നാൽ പുസ്തക പ്രകാശനത്തിനും ,വിൽപ്പനക്കും കാലത്തിനനുസരിച്ചുള്ള മാർഗങ്ങൾ തേടി ചിലർ സാഹിത്യ ലോകത്തെ അമ്പരപ്പിക്കുന്നുണ്ട്. ഡാൻ ബ്രൗൺ എന്ന നോവലിസ്റ്റിന്റെ നോവലുകൾക്ക് ലോകത്താകമാനം ആരാധകരുണ്ട്. വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ബ്രൗണിന്റെ നോവലുകൾ ബെസ്റ്റ് സെല്ലറുകളുമാണ്, മുൻകാല നോവലുകളുടെ ചുവടു പിടിച്ച്...

ഷാർജ ലോകത്തിന്റെ പുസ്തക തലസ്ഥാനം

യുഎഇയുടെ സാംസ്‌കാരിക ആസ്ഥാനമായ ഷാര്‍ജക്ക് യുനെസ്‌കോയുടെ അംഗീകാരം. 2019 ലേക്കുള്ള ലോക പുസത്ക തലസ്ഥാനമായി ഷാര്‍ജയെ യുനെസ്‌കോ പ്രഖ്യാപിച്ചു. കാലങ്ങളായി പുസ്തകങ്ങളോടുള്ള പ്രണയം വെച്ചുപുലർത്തുന്ന നഗരമാണ് ഷാർജ.രാജ്യാന്തര ലൈബ്രറി അസ്സോസിയേഷന്‍ ആസ്ഥാനത്ത് യുനെസ്‌കോ അധികൃതര്‍ യോഗം ചേര്‍ന്ന ശേഷമായിരുന്നു പ്രഖ്യാപനം. ലോകത്തെ മികച്ച പുസ്തകോത്സവങ്ങൾ അരങ്ങേറുന്ന രാജ്യമാണ് യു എ ഇ. പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികൾക്ക് ഷാർജ വേദിയാകും.

കെ ആർ മീരയുടെ പുതിയ നോവൽ

വയലാർ അവാർഡ് നേടുകയും മലയാളത്തിൽ ബെസ്റ്റ് സെല്ലർ ആവുകയും ചെയ്ത ആരാച്ചാർ എന്ന നോവലിന് ശേഷം കെ ആർ മീര പുതിയ നോവലുമായി എത്തുന്നു സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന് പേരിട്ടിരിക്കുന്ന നോവലിനെപ്പറ്റി നോവലിസ്റ്റിന് എന്താണ് പറയാനുള്ളതെന്നു നോക്കാം... "ആരാച്ചാര്‍ എഴുതിത്തീര്‍ന്ന ശേഷം ഞാന്‍ വലിയൊരു വിഷാദത്തിന്റെ അവസ്ഥയിലായിരുന്നു.എന്തെങ്കിലും പുതുതായി എഴുതിയേതീരു എന്നൊരു തോന്നല്‍ എനിക്കുണ്ടായി. പക്ഷേ, അപ്പോള്‍ ആ സമയത്ത് ഒരു വലിയ വെല്ലുവിളി ഉണ്ടായിരുന്നത് ആരാച്ചാര്‍...

ഡിൽഡോ

യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും നോവൽ എന്ന സാഹിത്യ രൂപത്തെ ഉടച്ചുവാർക്കുന്ന കൃതികൾ കഴിഞ്ഞ കുറെ വർഷങ്ങളായി പുറത്തു വരുന്നുണ്ട്. ക്രഫ്റ്റിലും അവതരണത്തിലും മലയാള നോവലുകൾ പതിവ് പല്ലവി പാടുന്നതിനിടയിലേക്കാണ് ഡിൽഡോ കടന്നു വരുന്നത്. നോവലിലും കഥയിലും ഒരേപോലെ വായനക്കരുള്ള വി എം ദേവദാസിന്റെ വളരെ വ്യത്യസ്തകളുള്ള കൃതിയാണ് ഡിൽഡോ .അധോലോകകഥാ പശ്ചാത്തലവുമായി ഇറങ്ങിയ 'പന്നിവേട്ട' എന്ന നോവലിലൂടെ ശ്രദ്ധേയനായ ദേവദാസ് വി എമ്മിന്റെ 'ഡിൽഡോ' എന്ന നോവൽ സമകാലിക മലയാള...

ആലപ്പുഴ മീൻ കറി

ആവശ്യം ഉള്ള സാധനങ്ങൾ   മീൻ -1/2 കിലോ (നെയ്മീൻ) കുടംപുളി -2 വലിയ കഷ്ണം ഇഞ്ചി -1 വലിയ കഷ്ണം വെളുത്തുള്ളി -4 ചുള  വലുത് കറിവേപ്പില -2 തണ്ട് പച്ചമുളക് -4 ഉപ്പ് -2 ടി സ്പൂണ്‍ (ഏകദേശം) വെള്ളം – 3 കപ്പ്‌ കടുക് -1/4 ടി സ്പൂണ്‍ ഉലുവ-ഒരു  നുള്ള് മുളക് പൊടി -2 ടേബിൾ സ്പൂണ്‍ മഞ്ഞൾ പൊടി -1/ 2 ടി സ്പൂണ്‍ ഉലുവ പൊടി -ഒരു നുള്ള് വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍ ഉണക്ക മുളക് -2 തയ്യാറാക്കുന്ന വിധം മീൻ നന്നായി കഴുകി വൃത്തിയാക്കി...

കാറ്റിൽ കവിത കടന്ന മുറികൾ

കവിതയെ ആർഭാടങ്ങളഴിച്ചു വെച്ച് കാഴ്ചകൾ കാണാൻ പറഞ്ഞു വിടുന്ന, കവി കാണുന്നതിനിടയിൽ കവിത പോലെ എന്തൊക്കെയോ പറയുന്ന കവിതകൾ .ഉടുപ്പ് എന്ന ആദ്യ സമാഹാരത്തിലൂടെ തന്നെ അവതരണത്തിലും പ്രമേയ സ്വീകരണത്തിലും നവീനത കൊണ്ട് വന്ന കവിയായിരുന്നു എസ് .കണ്ണൻ.'ഉടുപ്പിൽ' നിന്നും നിന്നും കവിതയുടെ ഘടനയിലും ,ഭാഷയിലും പുതിയ സമാഹാരം ഏറെ മുന്നോട്ടു പോയി. കവിതയുടെ നിശ്ചിത വഴികളല്ല ഇയാളുടെ ലക്ഷ്യം.വേറിട്ട് നടക്കുന്നതിന്റെ പുതുമ ഈ രചനകൾ പങ്കു വെക്കുന്നു.എഴുതപ്പെടുന്നത് എത്ര...

കുട്ടികൾക്കുള്ള കഥകൾ കുട്ടിക്കളിയല്ല

2017 ലെ സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം നേടിയ പരോ ആനന്ദിന്റെ പുസ്തകങ്ങളിൽ പതിവ് ബാലസാഹിത്യ രചനകളിൽ കാണുന്ന കഥാ പരിസരങ്ങളല്ല ഉള്ളത്ജീവിതത്തിന്റെ വഴുക്കൽ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്ന ബാല്യങ്ങളുടെ കഥയാണ് അവരുടെ രചനകൾ .അവാർഡിനർഹമായ 'വൈൽഡ് ചൈൽഡ് ' എന്ന കഥാസമാഹാരത്തിന്റെ കാര്യവും വ്യത്യസ്തമല്ല നിത്യയുടെ അച്ഛൻ ഒരു തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു മുസ്ലിങ്ങളോട് വൈരാഗ്യം വെച്ച് പുലർത്തിയിരുന്ന അവൾ സ്കൂളിൽ വെച്ച് ഖാലിദിനെ പരിചയപ്പെടുന്നതോടെ സത്യം മനസിലാക്കുന്നു...

ചങ്കൊണ്ടോ പറക്കൊണ്ടോ

നിലവിലെ ഭാഷയോടും കവിതരീതിയോടും കലഹിക്കുന്ന രചനകൾ. ഡി . അനിൽകുമാറിന്റെ കാവ്യലോകത്ത് കവിത നിരവധി വഴികളുള്ള ഒരുപാധിയാണ്. വ്യത്യസ്തത നിറഞ്ഞ കാവ്യസപര്യ

ഹരിയോർമ പുരസ്കാരദാന ചടങ്ങ് ഇന്ന്

പ്രഥമ ഹരിയോർമ പുരസ്‌കാരം നേടിയ കവി കെ . സച്ചിദാനന്ദന് ഇന്ന് അവാർഡ് സമ്മാനിക്കും . വൈകിട്ട് 7 മണിക്ക് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.പരിപാടിയിൽ ബാസ്ററ്യൻ ജോൺ പാടും.

തീർച്ചയായും വായിക്കുക