Home Authors Posts by പുഴ

പുഴ

1700 POSTS 0 COMMENTS

ബി .മുരളി

മലയാള കഥ സാഹിത്യത്തിൽ തനിക്ക് മാത്രം ഒരിടമുണ്ടെന്നു തെളിയിച്ച കഥാകൃത്താണ് ബി മുരളി.മുരളിയുടെ കഥകൾ 90 നു ശേഷമുള്ള മലയാള കഥയുടെ വ്യത്യസ്തത അടയാളപ്പെടുത്തുന്നതാണ്. മുരളിയുടെ ആദ്യ ലേഖന സമാഹാരമാണിത് . ഇതില്‍ മയോക്കോവ്‌സ്‌കിയും ഒ.വി.വിജയനും സി.വി.രാമന്‍പിള്ളയും അയ്യപ്പപ്പണിക്കരും എം.കൃഷ്ണന്‍നായരും കാക്കനാടനും വികെഎന്നും നരേന്ദ്രപ്രസാദും മാര്‍ക്കേസുമുണ്ട്.ഖസാക്കിന്റെ ഇതിഹാസവും മാര്‍ത്താണ്ഡവര്‍മ്മയും എഴുത്തും വായനയും ജീവിതവുമുണ്ട്..

ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്

സർഗാത്മക സാഹിത്യത്തിന്റെ ഭാവിയെപ്പറ്റി വാചാലമാകുന്ന പുസ്തകം. സാങ്കേതിക വിദ്യ വായനയെ എഴുത്തിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്നുള്ള അന്വേഷണവും ഇവിടെ കാണാം.കവിയും ,കഥാകൃത്തും ,നോവലിസ്റ്റുമൊക്കെയായ എഴുത്തുകാരന്റെ ലോകങ്ങളെക്കുറിച്ചുള്ള അന്വേഷണം . ചെറുകുറിപ്പുകള്‍, അപൂര്‍വ ചാരുതയാര്‍ന്ന കവിതകള്‍ ഇവയുടെ സമാഹാരമാണ് എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ ഈ പുസ്തകം പ്രസാധകർ ഡിസി

അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള

അടൂർ ഗോപാലകൃഷ്ണനുള്ള ആദരസൂചകമായി നടത്തപ്പെടുന്ന ഒന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂൺ 10 മുതൽ 12 വരെ അടൂർ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടക്കും. അടൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ലച്ചിത്ര പ്രദര്‍ശനത്തോടൊപ്പം ഓപ്പണ്‍ ഫോറവും ഷോര്‍ട്ട് ഫിംലിം പ്രദര്‍ശനവും നടക്കും ലോക സിനിമ വിഭാഗത്തില്‍ കെനിയ, സ്‌പെയിന്‍, ഡന്‍മാര്‍ക്ക്, കൊളമ്പിയ, എസ്‌തോണിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പലതും ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിച്ച സിനികളും...

കേന്ദ്ര സംഗീതനാടക അക്കാ‌ഡമി അവാർഡ്

കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും കഥകളി കലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും കേന്ദ്ര സംഗീതനാടക അക്കാ‌ഡമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു. ആകെ 43 പേർക്കാണ് 2016ലെ കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെ. വൈദ്യനാഥൻ (മൃദംഗം), നീല രാംഗോപാൽ (കർണാടക സംഗീതം), ഗീത ചന്ദ്രൻ (ഭരതനാട്യം), വി. ഗിരീശൻ (നാടകം) എന്നിവരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അരവിന്ദ് പരീഖ്, ആർ....

ബെന്യാമിന്‍ -ഗ്രീന്‍ സോണിനു വെളിയില്‍നിന്ന് എഴുതുമ്പോള്‍

മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്റെ അനുഭവസാക്ഷ്യങ്ങൾ .സ്വന്തം താല്പര്യം സംരക്ഷിച്ച് സുരക്ഷിതമായ ഒരിടത്തിൽ നിന്ന് എഴുതാൻ താൽപ്പര്യമില്ലെന്ന് വിളിച്ചു പറയുന്ന കൃതി. "ആടുജീവിതം യാതൊരു കാരണവശാലും ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ തര്‍ജമ ചെയ്യരുതെന്നും അത് തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകും എന്നും എന്നോട് ഇത്തിരി കടുപ്പിച്ച സ്വരത്തില്‍ പറഞ്ഞ ഒരാളെ ഞാനോര്‍ക്കുന്നു " എന്ന് പുസ്തകത്തിൽ ബെന്യാമിൻ തന്നെ വെളിപ്പെടുത്തുന്നു ബെന്യാമിന്റെ ആദ്യ ലേഖനസമാഹാരം. സമകാലികമായ പ്രശ്നങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്യുന്ന പുസ്തകം പ്രസാധകർ മാതൃഭൂമി...

വീണ്ടുമൊരു മയ്യഴിക്കഥ

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?  

ബാഷോയുടെ ഹൈക്കു

ശരത്കാല ചന്ദ്രൻ ശരത്കാല ചന്ദ്രൻ -- ഒരു ചെസ്നട്ടിനുള്ളിലേക്ക് നിശബ്ദമായിഴയും പുഴു

‘മ്‌’

ശ്രീലങ്കൻ രാഷ്ട്രീയ കാലഘട്ടത്തെ ജ്വലിക്കുന്ന അദ്ധ്യായമാണ് 'മ്‌' എന്ന നോവൽ സിംഹള നാട്ടിലെ സാമൂഹികവും സാംസ്കാരികവുമായ സംഘർഷങ്ങളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുന്ന നോവൽ. പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 63 രൂപ

വ്രണം പൂത്ത ചന്തം

ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം. ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 90 രൂപ

അരുന്ധതി സുബ്രമണ്യം

സമകാലിക ഇന്ത്യൻ കവിതയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് അരുന്ധതി സുബ്രമണ്യം. നൃത്തം ,കവിത എന്നിങ്ങനെ നിരവധി മേഖലകളിൽ അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .കവിതയ്ക്ക് പുറമെ ഗദ്യ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കരം ,ആത്മീയത എന്നിവയാണ് കവിതയിലെ പ്രധാന അന്തർധാരകൾ ഇന്ത്യൻ കവിതയുടെ പ്രതിനിധിയായി നിരവധി അന്തരാഷ്ട്ര കവിത ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.അരുന്ധതിയുടെ വീട് എന്ന കവിതയും അഭിമുഖവും വായിക്കാം വീട് എന്റേതല്ലാത്തൊരു വീടെനിക്ക് തരിക മുറിയിൽനിന്നും മുറിയിലേക്കടയാളങ്ങളില്ലാതെ വഴുതാൻ പറ്റുന്നയൊന്ന്... പ്ലംബിങ്ങിനെപ്പറ്റിയോ,കാർട്ടനുകളെപ്പറ്റിയോ, കട്ടിലിനരികെ കുന്നുകൂടിയ പുസ്തകങ്ങളെപ്പറ്റിയോ തല...

തീർച്ചയായും വായിക്കുക