Home Authors Posts by പുഴ

പുഴ

1668 POSTS 0 COMMENTS

മിമിക്രി

മിമിക്രിയുടെ കാലമാണിത്. മറ്റു ശബ്ദങ്ങളുടെ അനുകരണങ്ങളില്‍ മുഴുകി സ്വന്തം ശബ്ദവും വ്യക്തിത്വവുംവരെ മറന്നുപോകുന്ന മനുഷ്യര്‍ പ്രപഞ്ചത്തില്‍ പെരുകുന്ന കാലം. അസഹിഷ്ണുതയും മതമാത്സര്യവും ചതിയും അസുരപതാകകള്‍ വീശുന്ന കാലം. ആ കാലത്തെ, കൂസലില്ലായ്മയോടെ പ്രതിരോധിക്കുന്ന ചെറുകഥകളുടെ സമാഹാരമാണിത്. സുതാര്യമായ ശൈലിയില്‍, സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ, നല്ല കഥവായനക്കാരുടെ ഇഷ്ടകഥാകാരന്‍ വി. ദിലീപ്

സൂസൻ സൊൻടാഗ്‌-ഇന്റർവ്യൂ

അമേരിക്കൻ എഴുത്തുകാരിയും സിനിമ നിർമാതാവും അധ്യാപികയും ആക്ടിവിസ്റ്റുമൊക്കെയായിരുന്നു സൂസൻ സൊൻടാഗ്‌ . എഴുത്തിനെക്കുറിച്ചും, ഫോട്ടോഗ്രഫിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ. തന്റെ തലമുറയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നിരൂപകരിൽ ഒരാളായി അറിയപ്പെടുന്ന എഴുത്തുകാരിയാണ് സൊൻടാഗ്‌ സൊൻടാഗുമായുള്ള ഇന്റർവ്യൂ വായിക്കാം   http://ctheory.net/ctheory_wp/an-interview-with-susan-sontag/

ആസിഡ്

കമലയും ഷാലിയും ലെസ്ബിയന്‍ പ്രണയികള്‍. എല്‍.എസ്.ഡി.യുടെ ലഹരി നുണയുന്നവര്‍. കമലയ്ക്ക് രണ്ടു കുട്ടികള്‍. ഇരട്ടകളായ ആദിയും ശിവയും. അവരെ അവള്‍ക്കു സമ്മാനിച്ച മാധവന്‍ അവളോടു വഴക്കിട്ടുപിരിഞ്ഞു. ആസിഡിന്റെ ലഹരി കമലയെ വിഷാദരോഗിയാക്കുന്നു. ഓര്‍മ്മകളും സ്വപ്‌നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും സഞ്ചാരങ്ങള്‍. ഒപ്പം രണ്ടു കുട്ടികളുടെയും. മനോനിലകളുടെ അപരിചിതലോകത്തേക്ക് വായനക്കാരെ ആനയിക്കുന്ന നോവല്‍.

വ്യസന സമുച്ചയം

പുതുകാലത്തിന്റെ മാധ്യമമായ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴിക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച.

യക്ഷിയും മറ്റും

കറുത്ത ഹാസ്യവും ചരിത്ര ബോധവും നിറഞ്ഞു നിൽക്കുന്ന കവിതകളാണ് കെ ആർ ടോണിയുടേത് ക്രാഫ്റ്റിലും വിഷയ സ്വീകരണത്തിലും കവി നടത്തുന്ന നിരന്തര പരീക്ഷങ്ങൾ ടോണിക്ക് മലയാള കവിതയിൽ ശക്തമായ ഒരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട് . കെ.ആര്‍. ടോണി രചിച്ച നാലു ദീര്‍ഘകവിതകളുടെ സമാഹാരമാണ് യക്ഷിയും മറ്റും. ആദ്യകവിതയായ കുറുക്കന്‍കുന്ന് വീണപൂവിന്റെ വസന്തതിലക വൃത്തവിധിപ്രകാരം തീര്‍ത്ത ഒരാക്ഷേപഹാസ്യ കാവ്യമാണ്. പുതിയ കാലത്തില്‍ പഴയ മഹാകാവ്യലക്ഷണങ്ങളൊപ്പിച്ചാല്‍ നായകനും സ്ഥലകാലാദികളും എത്രമാത്രം ആക്ഷേപഹാസ്യാത്മകമാകുമെന്നും രാഷ്ട്രീയഹാസ്യാത്മകമാകുമെന്നും...

ദൈവത്തിന്റെ സൊന്തം

ലളിതവും സുതാര്യവുമായ വാഗ്ശില്പമാണ് ബിന്ദു കൃഷ്ണന് കവിത. ചിറ്റോളങ്ങളും ചെറുചുഴികളും പോലെ ഭാഷയുടെ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന സ്ഫടികവടിവുകള്‍, ഈ ചൊല്‍ക്കെട്ടുകള്‍ - കെ.ജി.ശങ്കരപ്പിള്ള ഇന്നലെ വരെ കവിതയില്‍ പരിചിതമായ ഇടങ്ങളെ മായ്ച്ച് പുതിയ വഴികള്‍ തീര്‍ക്കുന്ന കവിതകളുടെ സമാഹാരം

അഴുക്കില്ലം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ നോവല്‍ സ്വപ്നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളോളമെത്തുന്ന ജീവിതങ്ങളും ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്. ഇതില്‍ സമകാലിക കേരളത്തെയോ ഇന്ത്യയെയോ ലോകത്തെത്തന്നെയോ ചികഞ്ഞുനോക്കുന്നവര്‍ നിരാശരാവില്ല... പ്രസിദ്ധകവി റഫീക്ക് അഹമ്മദിന്റെ ആദ്യ നോവല്‍

ഇടിക്കാലൂരി പനമ്പട്ടടി

കാലത്തിന്റെ കറുപ്പ് കരുത്തുറ്റ വാക്കുകളില്‍ അവതരിപ്പിക്കുന്ന കവിതകള്‍ . മടിയരുടെ മാനിഫെസ്റ്റോയ്ക്ക് ശേഷമുള്ള പി എന്‍ ഗോപീകൃഷ്ണന്റെ പുതിയ കവിതാസമാഹാരം. ''ഭാവനയ്ക്കുമേല്‍ വലിയ യുദ്ധങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട കാലത്താണ് ഇതു പുറത്തിറങ്ങുന്നത്. ആരും ഒന്നും ഭാവന ചെയ്യേണ്ടതില്ലെന്ന് എപ്പോഴും ഒരു തീട്ടൂരം നമ്മുടെമേല്‍ വന്നുവീഴുന്നുണ്ട്. ലോകത്തില്‍ എല്ലാ ഭാഷയും പറയാന്‍ അറിയാവുന്ന അധികാരത്തിന്റെ ആ നാക്ക് വെടിപ്പുള്ളതും അല്ലാത്തതുമായ മലയാളവും പറയുന്നുണ്ട്. ഏതു വിതാനത്തിലും നിലയുറപ്പിക്കാന്‍ കഴിയുന്ന ആ കണ്ണ് പലപല...

ലീ പോയുടെ കവിത

മലയെ നോക്കുമ്പോൾ പറന്നുപോയി കിളികളെല്ലാം ഒറ്റമേഘമലസമായ് നീന്തി മടുക്കുന്നില്ലലോ എനിക്കുമീമലക്കും പരസ്പരം നോക്കി നോക്കി...

കോണ്‍ഫ്ലവര്‍ ഹല്‍വ

ചേരുവകൾ: * കോണ്‍ഫ്ലവര്‍-ഒരു കപ്പ് * പഞ്ചസാര-രണ്ടര കപ്പ് * നെയ്യ്-അര കപ്പ് * ഏലക്കപ്പൊടി-ആവശ്യത്തിന് * പാല്‍-ഒരു ടീസ്പൂണ്‍ * കേസരി പൗഡര്‍-ആവശ്യത്തിന് * അണ്ടിപ്പരിപ്പ്-എട്ട് പാകം ചെയ്യേണ്ടവിധം: പരന്ന അടിഘനമുള്ള പാത്രത്തില്‍ പഞ്ചസാരയും കുറച്ച് വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച് തിളക്കുമ്പോള്‍ അതില്‍ പാലൊഴിച്ച് പതഞ്ഞു വരുന്ന അഴുക്ക് എടുത്തുകളയുക. അതിനുശേഷം പാവാകുമ്പോള്‍ അതില്‍ കോണ്‍ഫ്ലവര്‍ വെള്ളം ചേര്‍ത്ത് കലക്കിയൊഴിച്ച് കേസരി പൗഡറും ചേര്‍ത്ത് ചുരുണ്ടുവരുന്നതുവരെ ഇളക്കുക. അടിയില്‍ പിടിക്കാതെ കുറേശ്ശയായി നെയ്യും ഒഴിക്കുക. ഹല്‍വ പാകത്തിന് വാങ്ങിവെച്ച് അതില്‍...

തീർച്ചയായും വായിക്കുക